ജനുവരി 19-25
യശയ്യ 24-27
ഗീതം 159, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. “ഇതാ, നമ്മുടെ ദൈവം!”
(10 മിനി.)
നമ്മുടെ ദൈവമായ യഹോവയെക്കുറിച്ച് അഭിമാനിക്കാൻ നമുക്ക് ഒരുപാടു കാരണങ്ങളുണ്ട് (യശ 25:9; cl പേ. 15 ഖ. 21)
ആവശ്യത്തിന് നല്ല ഭക്ഷണം ഉൾപ്പെടെ ഒരുപാടു കാര്യങ്ങൾ യഹോവ നമുക്കുവേണ്ടി പുതിയ ലോകത്തിൽ കരുതിവെച്ചിട്ടുണ്ട് (യശ 25:6; w24.12 പേ. 6 ഖ. 14)
യഹോവ നമുക്കു നിത്യജീവൻ തരും (യശ 25:7, 8; w25.01 പേ. 28-29 ഖ. 11-12)
സ്വയം ചോദിക്കുക, ‘ഈ ആഴ്ചയിൽ യഹോവയുടെ വാഗ്ദാനങ്ങളെക്കുറിച്ച് എനിക്ക് ആരോടാണു പറയാനാകുക?’
2. ആത്മീയരത്നങ്ങൾ
(10 മിനി.)
യശ 24:2—പരിഷ്കരിച്ച പുതിയ ലോക ഭാഷാന്തരത്തിന്റെ ഏതു സവിശേഷതയാണ് ഈ വാക്യം എടുത്തുകാണിക്കുന്നത്? (w15 12/15 പേ. 17 ഖ. 2-4)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) യശ 25:1-9 (th പാഠം 10)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) പരസ്യസാക്ഷീകരണം. ഏത് വിഷയത്തെക്കുറിച്ച് അറിയാനാണ് ആ വ്യക്തിക്ക് താത്പര്യമെന്നു കണ്ടെത്തുക. jw.org-ൽനിന്ന് ഒരു വിഷയം കണ്ടെത്തുന്നത് എങ്ങനെയെന്നു കാണിച്ചുകൊടുക്കുക. (lmd പാഠം 1 പോയിന്റ് 3)
5. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) വീടുതോറും. സ്നേഹിക്കുക, ശിഷ്യരാക്കുക ലഘുപത്രികയുടെ അനുബന്ധം എ-യിലെ ഒരു ബൈബിൾസത്യം പങ്കുവെക്കുക. (lmd പാഠം 9 പോയിന്റ് 4)
6. നിങ്ങളുടെ വിശ്വാസങ്ങൾ വിശദീകരിക്കുക
(5 മിനി.) അവതരണം. ijwbq ലേഖനം 160—വിഷയം: യേശുവിനെ ദൈവപുത്രനെന്നു വിളിക്കുന്നത് എന്തുകൊണ്ട്? (th പാഠം 3)
ഗീതം 144
7. ചികിത്സയ്ക്കോ ശസ്ത്രക്രിയയ്ക്കോ തയ്യാറെടുക്കുമ്പോൾ യഹോവയിൽ സമ്പൂർണമായി ആശ്രയിക്കുക
(15 മിനി.) ചർച്ച.
യഹോവ തന്നിൽ ‘സമ്പൂർണമായി ആശ്രയിക്കുന്നവരെ സംരക്ഷിക്കും.’ (യശയ്യ 26:3 വായിക്കുക.) ചികിത്സ വേണ്ടിവരുന്ന സമയത്ത് യഹോവ തന്നിരിക്കുന്ന ക്രമീകരണങ്ങൾ നന്നായി ഉപയോഗിച്ചുകൊണ്ട് യഹോവയിൽ ആശ്രയിക്കുന്നെന്നു കാണിക്കാം.
ചികിത്സ വേണ്ടിവരുന്ന സാഹചര്യങ്ങൾക്കായി നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ? എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
ചികിത്സയ്ക്കായി ഒരുങ്ങാൻ ഏതു മൂന്നു കാര്യങ്ങൾ നമ്മളെ സഹായിക്കും?
വൈദ്യസംബന്ധമായ വിവരങ്ങൾ അടങ്ങിയ രേഖകൾa എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്?
ആശുപത്രി ഏകോപനസമിതിയെ എപ്പോൾ സമീപിക്കുന്നതാണ് ഏറ്റവും നല്ലത്?
യഹോവ സ്നേഹത്തോടെ തരുന്ന ഈ കരുതലുകളെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്?
യശയ്യ 26:3-ലെ “നിത്യസമാധാനം നൽകും” എന്ന വാഗ്ദാനം അർഥമാക്കുന്നത് യഹോവ നമ്മളെ ആരോഗ്യപ്രശ്നങ്ങളിൽനിന്ന് സംരക്ഷിക്കും എന്നല്ല. പകരം അത്തരം സമയങ്ങളിൽ സമാധാനവും സുരക്ഷിതത്വവും തോന്നാൻ വേണ്ടതെല്ലാം തന്ന് യഹോവ സംഘടനയിലൂടെ നമ്മളെ സഹായിക്കും എന്നാണ്.
8. സഭാ ബൈബിൾപഠനം
(30 മിനി.) lfb പാഠങ്ങൾ 54-55
ഉപസംഹാരപ്രസ്താവനകൾ (3 മിനി.) | , പ്രാർഥന
a അമ്മയാകാൻപോകുന്നവർക്കുള്ള വിവരങ്ങൾ (S-401), ശസ്ത്രക്രിയയോ കീമോതെറാപ്പിയോ ആവശ്യമായിവരുന്ന രോഗികൾക്കുള്ള വിവരങ്ങൾ (S-407), വൈദ്യചികിത്സ ആവശ്യമുള്ള കുട്ടിയുടെ മാതാപിതാക്കൾക്കുള്ള നിർദേശങ്ങൾ (S-55) എന്നിവ ആവശ്യമായിവരുമ്പോൾ മൂപ്പന്മാരോടു ചോദിക്കാവുന്നതാണ്.