ക്രിസ്ത്യാനികളായി ജീവിക്കാം
‘ജഡത്തിൽ മുള്ളുണ്ടെങ്കിലും’ നിങ്ങൾക്കു വിജയിക്കാൻ കഴിയും!
ബുദ്ധിമുട്ടു നിറഞ്ഞ ഈ കാലത്ത് മുള്ളുപോലുള്ള പ്രശ്നങ്ങൾ ദൈവത്തിന്റെ എല്ലാ ദാസർക്കുമുണ്ട്. (2തിമ 3:1) ഈ പ്രശ്നങ്ങളുള്ളപ്പോഴും യഹോവയിൽ ആശ്രയിച്ചുകൊണ്ട് നമുക്ക് എങ്ങനെ മുന്നോട്ടുപോകാൻ കഴിയും? റ്റലീറ്റ എൽനാഷിയും മാതാപിതാക്കളും എന്തു ചെയ്തെന്നു മനസ്സിലാക്കാൻ“അന്ധന്റെ കണ്ണുകൾക്കു കാഴ്ച ലഭിക്കും” എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
എന്താണു റ്റലീറ്റയുടെ ‘ജഡത്തിലെ മുള്ള്?’
സന്തോഷമുള്ളവരായിരിക്കാൻ റ്റലീറ്റയെയും മാതാപിതാക്കളെയും ബൈബിളിലെ ഏതെല്ലാം വാഗ്ദാനങ്ങളാണു സഹായിച്ചിരിക്കുന്നത്?
ഓപ്പറേഷൻ കഴിഞ്ഞ് പെട്ടെന്നുതന്നെ റ്റലീറ്റയുടെ മാതാപിതാക്കൾ എങ്ങനെയാണ് യഹോവയിലുള്ള ആശ്രയം കാണിച്ചത്?
റ്റലീറ്റയുടെ ഹൃദയത്തിൽ ദൈവത്തോടുള്ള സ്നേഹം വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കൾ സംഘടന പ്രദാനം ചെയ്തിരിക്കുന്ന കാര്യങ്ങൾ എങ്ങനെയാണ് ഉപയോഗിച്ചത്?
തന്റെ ‘ജഡത്തിൽ മുള്ളുണ്ടെങ്കിലും’ റ്റലീറ്റ യഹോവയോടു കൂടുതൽ അടുക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ മനസ്സിലാക്കാം?
റ്റലീറ്റയുടെ മാതൃക നിങ്ങൾക്ക് എന്തു പ്രോത്സാഹനമാണു തരുന്നത്?