ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 1–10
യഹോവയുമായുള്ള സമാധാനബന്ധം കാത്തുസൂക്ഷിക്കാൻ പുത്രനായ യേശുവിനെ ആദരിക്കണം
യഹോവയോടും യേശുവിനോടും ഉള്ള ശത്രുത മുൻകൂട്ടി പറഞ്ഞിരുന്നു
രാഷ്ട്രങ്ങൾ തങ്ങളുടെ അധികാരം മുറുകെപ്പിടിക്കുമെന്നും യേശുവിന്റെ അധികാരം അംഗീകരിക്കില്ലെന്നും മുൻകൂട്ടി പറഞ്ഞിരുന്നു
യേശുവിന്റെ ഭൗമികജീവിതകാലത്ത് ഈ പ്രവചനത്തിന് ഒരു നിവൃത്തിയുണ്ടായെങ്കിലും അതിന്റെ പൂർണമായ നിവൃത്തി ഇക്കാലത്താണ്
രാഷ്ട്രങ്ങൾ വ്യർഥമായി സംസാരിക്കുന്നു എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. അതിന്റെ അർഥം അവരുടെ ഉദ്ദേശ്യങ്ങൾ ഫലിക്കുകയില്ലെന്നും അവർ പരാജയപ്പെടുമെന്നും ആണ്.
യഹോവയുടെ അഭിഷിക്തരാജാവിനെ ആദരിക്കുന്നവർ മാത്രമേ ജീവൻ നേടുകയുള്ളൂ
മിശിഹൈകരാജാവിനെ എതിർക്കുന്ന എല്ലാവരും നശിപ്പിക്കപ്പെടും
പുത്രനായ യേശുവിനെ ആദരിക്കുന്ന വ്യക്തികൾ സമാധാനവും സുരക്ഷിതത്വവും കണ്ടെത്തും