ക്രിസ്ത്യാനികളായി ജീവിക്കാം
ആരാധനാകേന്ദ്രം നിർമിക്കാനും പരിപാലിക്കാനും ഉള്ള പദവി
ഇസ്രായേലിലെ ആലയം നിർമിക്കുന്നതിന് വലിയ ചെലവും അധ്വാനവും ആവശ്യമായിരുന്നു. എങ്കിലും, ഇസ്രായേല്യർ ആ പദ്ധതിയെ ഉത്സാഹത്തോടെ പിന്തുണച്ചു. (1 ദിന. 29:2-9; 2 ദിന. 6:7, 8) ആലയംപണി പൂർത്തിയായ ശേഷം അത് പരിപാലിക്കുന്നതിൽ അവരുടെ ആത്മീയതയോ അതിന്റെ അഭാവമോ വെളിവായി. (2 രാജാ. 22:3-6; 2 ദിന. 28:24; 29:3) ഇന്ന് ക്രിസ്ത്യാനികൾ രാജ്യഹാളുകൾ, സമ്മേളനഹാളുകൾ എന്നിവ നിർമിക്കുന്നതിലും ശുചീകരിക്കുന്നതിലും പരിപാലിക്കുന്നതിലും വളരെയധികം സമയവും അധ്വാനവും ചെലവിടുന്നു. യഹോവയോടൊപ്പം ഈ രീതിയിൽ പ്രവർത്തിക്കുന്നത് മഹത്തായ ഒരു പദവിയാണ്. കൂടാതെ, അത് നമ്മുടെ വിശുദ്ധസേവനത്തിന്റെ ഭാഗവുമാണ്.—സങ്കീ. 127:1; വെളി. 7:15.
നമ്മുടെ പങ്ക് എങ്ങനെ തെളിയിക്കാം. . .
എല്ലാ യോഗത്തിന് ശേഷവും രാജ്യഹാൾ വൃത്തിയാക്കുക. നിങ്ങൾക്ക് പരിമിതിയുണ്ടെങ്കിൽ ദയവായി ഇരിപ്പിടത്തിനു ചുറ്റുമെങ്കിലും ശുചിയാക്കുക.
രാജ്യഹാളിന്റെ ക്രമമായ ശുചീകരണത്തിലും പരിപാലനത്തിലും പങ്കെടുക്കുന്നതിലൂടെ അത് ചെയ്യാം. പലരുണ്ടെങ്കിൽ ജോലി ആനന്ദകരവും എളുപ്പവും ആയിരിക്കും.—lv 105 ¶18.
സാമ്പത്തികപിന്തുണ നൽകുക. “മൂല്യംകുറഞ്ഞ രണ്ടു ചെറുതുട്ടുകൾ” ആയിരുന്നാലും ഹൃദയപൂർവം നൽകുമ്പോൾ യഹോവയെ അത് പ്രസാദിപ്പിക്കും.—മർക്കോ. 12:41-44.
നിങ്ങളുടെ സാഹചര്യങ്ങൾ അനുവദിക്കുന്നെങ്കിൽ ദിവ്യാധിപത്യ ആവശ്യങ്ങൾക്കായുള്ള കേന്ദ്രങ്ങൾ നിർമിക്കുന്നതിലും പുതുക്കിപ്പണിയുന്നതിലും സഹായിക്കുന്നതിൽ സ്വമനസ്സാലെ ഏർപ്പെടുക. ഇതിന്, നിർമാണവേലയിലെ പരിചയം നിർബന്ധമില്ല.