ഡിസംബർ 7-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 7-ന് തുടങ്ങുന്ന ആഴ്ച
ഗീതം 51, പ്രാർഥന
സഭാ ബൈബിൾപഠനം:
Smy ഭാഗം 6, കഥ 84 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ദിനവൃത്താന്തം 10–14 (8 മിനി.)
നമ്പർ 1: 2 ദിനവൃത്താന്തം 13:13-22 (3 മിനിട്ടുവരെ)
നമ്പർ 2: എപ്പഫ്രൊദിത്തോസ്—വിഷയം: ആശ്രയയോഗ്യരായ പുരുഷന്മാരോട് ആദരവുള്ളവരായിരിക്കുക—(ഫിലി 2:25-30; 4:18) (5 മിനി.)
നമ്പർ 3: ക്രിസ്തുവിന്റെ ശരീരത്തിൽ പെടുന്നവർക്കായി സ്വർഗീയജീവൻ പരിമിതപ്പെടുത്തിയിരിക്കുന്നു—(td 25ബി) (5 മിനി.)
സേവനയോഗം:
പ്രതിമാസവിഷയം: “അനേകം കഷ്ടതകളിലൂടെയാണു നാം ദൈവരാജ്യത്തിൽ കടക്കേണ്ടത്.”—പ്രവൃത്തികൾ 14:22.
10 മിനി: “അനേകം കഷ്ടതകളിലൂടെയാണു നാം ദൈവരാജ്യത്തിൽ കടക്കേണ്ടത്”എന്ന പ്രതിമാസവിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. പ്രവൃത്തികൾ 14:21, 22; 1 പത്രോസ് 4:12-14 എന്നീ തിരുവെഴുത്തുകൾ വായിച്ച് ചർച്ച ചെയ്യുക. (2014 സെപ്റ്റംബർ 15 വീക്ഷാഗോപുരം പേ. 13 ഖ. 3-6 കാണുക.) ഈ മാസത്തെ സേവനയോഗപരിപാടികൾ ഹ്രസ്വമായി പൂർവാവലോകനം ചെയ്യുകയും പ്രതിമാസവിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് വിശേഷവത്കരിക്കുകയും ചെയ്യുക. അടുത്ത ആഴ്ചത്തെ സേവനയോഗപരിപാടി തയാറാകുന്നതിനു മുമ്പ് ‘കാഴ്ചയാലല്ല, വിശ്വാസത്താൽ നടക്കുക!’ എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
10 മിനി: നിങ്ങൾ എങ്ങനെ ഉത്തരം പറയും? (കൊലോ. 4:6) ശുശ്രൂഷാസ്കൂൾ പുസ്തകം പേജ് 69, ഖണ്ഡിക 1-3 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തേണ്ട പ്രസംഗം. രണ്ട് വ്യത്യസ്ത അവതരണങ്ങൾ ഉൾപ്പെടുത്തുക. ആദ്യത്തേതിൽ വീട്ടുകാരന്റെ പരുക്കൻ അഭിപ്രായത്തിന് പ്രചാരകൻ ഉടനടി പരുഷമായി മറുപടി പറയുന്നു. പ്രതികൂലമായ പ്രതികരണം ഉണ്ടാകുന്നു. രണ്ടാമത്തേതിൽ, വീട്ടുകാരന്റെ പരുക്കൻ അഭിപ്രായത്തിന് പ്രചാരകൻ മൃദുവായി, നിറുത്തിനിറുത്തി മറുപടി നൽകുന്നു. അവതരണം ഫലകരമായിത്തീരുന്നു.
10 മിനി: “പ്രവാചകന്മാരുടെ മാതൃക അനുകരിക്കുക—ഹബക്കൂക്.” ചോദ്യോത്തര പരിചിന്തനം.
ഗീതം 74, പ്രാർഥന