അറിയിപ്പുകൾ
◼ നവംബർ, ഡിസംബർ മാസങ്ങളിൽ കൊടുക്കേണ്ട പ്രസിദ്ധീകരണങ്ങൾ: താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലും പഴയ ലഘുലേഖ. കുടുംബജീവിതം ആസ്വദിക്കുക (T-21), മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? (T-16), സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം! (T-27), അല്ലെങ്കിൽ സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം (T-15). പഴയ ലഘുലേഖകൾ ലഭ്യമല്ലെങ്കിൽ ബൈബിൾ പഠനം തുടങ്ങാനായി താഴെക്കൊടുത്തിരിക്കുന്ന ലഘുലേഖകൾ ഉപയോഗിക്കാം: കുടുംബസന്തുഷ്ടിയുടെ താക്കോൽ എന്താണ്?, ജീവിതത്തെക്കുറിച്ചുള്ള സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും?, ദുരിതങ്ങൾ അവസാനിക്കുമോ?, മരിച്ചവർ വീണ്ടും ജീവിക്കുമോ? അതിനു ശേഷം ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രികയോ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകമോ ഉപയോഗിച്ച് ബൈബിൾ പഠനം തുടരുക. ജനുവരി, ഫെബ്രുവരി: കുടുംബജീവിതം സന്തോഷഭരിതമാക്കൂ!, ദൈവത്തിൽനിന്നുള്ള സുവാർത്ത!, ദൈവം പറയുന്നതു കേൾക്കുവിൻ!, ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! താത്പര്യക്കാരുമൊത്ത് ബൈബിൾ പഠനം തുടങ്ങാൻ ശ്രമിക്കുക. വീട്ടുകാരന്റെ താത്പര്യത്തിന് അനുസരിച്ച് പ്രചാരകർക്ക് മറ്റേതെങ്കിലും ലഘുപത്രിക വിശേഷവത്കരിക്കാം.