ഒക്ടോബർ 19-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 19-ന് തുടങ്ങുന്ന ആഴ്ച
ഗീതം 43, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 77 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ദിനവൃത്താന്തം 8–11 (8 മിനി.)
നമ്പർ 1: 1 ദിനവൃത്താന്തം 11:15-25 (3 മിനിട്ടുവരെ)
നമ്പർ 2: ഏലിയാവ്—വിഷയം: പ്രാർഥനയ്ക്ക് അപാരമായ ശക്തിയുണ്ട് (1രാജാ 18:18-46; യാക്കോ 5:17) (5 മിനി.)
നമ്പർ 3: ദൈവരാജ്യം മനുഷ്യവർഗത്തിനു ചെയ്യാനിരിക്കുന്നത് (td 23എ) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: “വേരൂന്നിയും” “വിശ്വാസത്തിൽ സ്ഥിരചിത്ത”രും ആയിരിക്കുക.—കൊലോ. 2:6, 7.
20 മിനി: “വിദ്യാർഥികളുടെ ഹൃദയത്തിൽ എങ്ങനെ എത്തിച്ചേരാം.” ചോദ്യോത്തര പരിചിന്തനം. പരസ്പരവിരുദ്ധമായ രണ്ട് അവതരണങ്ങൾ നടത്തുക. ഒരു വീട്ടുകാരി, തന്റെ കുട്ടി മരിച്ച് ഇപ്പോൾ സ്വർഗത്തിലാണെന്നു പറയുന്നു. ആദ്യത്തെ അവതരണത്തിൽ പ്രചാരകൻ സഭാപ്രസംഗി 9:5 വായിച്ചുകൊണ്ട് മരിച്ചവരുടെ അവസ്ഥ വിവരിക്കുന്നു. ഈ തിരുവെഴുത്തിൽനിന്ന് ആശ്വാസം ലഭിക്കാതെ വീട്ടുകാരി പ്രതികൂലമായി സംസാരിക്കുന്നു. രണ്ടാമത്തെ അവതരണത്തിൽ പ്രചാരകൻ നയപൂർവം യോഹന്നാൻ 5:28, 29 എന്നീ വാക്യങ്ങൾ വായിച്ചുകൊണ്ട് പുനരുത്ഥാന പ്രത്യാശയിലേക്കു വീട്ടുകാരിയുടെ ശ്രദ്ധ ക്ഷണിക്കുന്നു. വളരെ നല്ല പ്രതികരണം ലഭിക്കുന്നു.
10 മിനി: നിന്റെ അഭിവൃദ്ധി സകലരും കാണട്ടെ. (1 തിമൊ. 4: 11-16) 2009 ഡിസംബർ 15 വീക്ഷാഗോപുരം പേജ് 12-15, 8-17 വരെയുള്ള ഖണ്ഡികകളെ അടിസ്ഥാനമാക്കി ചർച്ച. പഠിച്ച പാഠങ്ങൾ സംബന്ധിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 90, പ്രാർഥന