ഒക്ടോബർ 12-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 12-ന് തുടങ്ങുന്ന ആഴ്ച
ഗീതം 128, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 76 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ദിനവൃത്താന്തം 5–7 (8 മിനി.)
നമ്പർ 1: 1 ദിനവൃത്താന്തം 6:48-60 (3 മിനിട്ടുവരെ)
നമ്പർ 2: യേശുവിലുള്ള വിശ്വാസത്തെക്കാൾ അധികം ആവശ്യമാണ (td 22സി) (5 മിനി.)
നമ്പർ 3: എലീഹൂ—വിഷയം: യഥാർഥ സുഹൃത്തുക്കൾ സത്യം സംസാരിക്കുന്നു (ഇയ്യോ 32:1-9, 18, 21, 22; 36:11; 37:14, 23, 24) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: “വേരൂന്നിയും” “വിശ്വാസത്തിൽ സ്ഥിരചിത്ത”രും ആയിരിക്കുക.—കൊലോ. 2:6, 7.
10 മിനി: “വേരൂന്നിയും” “വിശ്വാസത്തിൽ സ്ഥിരചിത്ത”രും ആയിരിക്കുക. പ്രതിമാസ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. “വേരൂന്നിയും” “വിശ്വാസത്തിൽ സ്ഥിരചിത്ത”രും ആയിരിക്കുക എന്നാൽ എന്താണ് അർഥം, നമുക്ക് അത് എങ്ങനെ കൈവരിക്കാനാകും? (1998 ജൂൺ 1 വീക്ഷാഗോപുരം പേ. 10-12 കാണുക.) കൊലോസ്യർ 2:6, 7; യൂദാ 20, 21 വായിച്ച്, എങ്ങനെ ബാധകമാക്കാം എന്നു വിവരിക്കുക. ഈ മാസത്തെ സേവനയോഗത്തിലെ ചില പരിപാടികൾ അവലോകനം ചെയ്ത് അവ പ്രതിമാസ വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നു ചർച്ച ചെയ്യുക.
20 മിനി: “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—നല്ല പഠനശീലങ്ങൾ വളർത്തിയെടുക്കാൻ ബൈബിൾ വിദ്യാർഥികളെ പരിശീലിപ്പിച്ചുകൊണ്ട്.” ചർച്ച. അനുഭവസമ്പന്നനായ ഒരു പ്രചാരകൻ ഗവേഷണ സഹായി ഉപയോഗിച്ചുകൊണ്ട് ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ബൈബിൾ വിദ്യാർഥിയെ സഹായിക്കുന്നതിന്റെ ഒരു അവതരണം നടത്തുക.
ഗീതം 116, പ്രാർഥന