ഏപ്രിൽ 27-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 27-ന് തുടങ്ങുന്ന ആഴ്ച
ഗീതം 95, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 45, 46 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ശമുവേൽ 26-31 (8 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: ജ്ഞാനികളായിട്ടുതന്നെ നടക്കുവിൻ “സമയം പൂർണമായി പ്രയോജനപ്പെടുത്തിക്കൊള്ളുവിൻ.”—എഫെ. 5:15, 16.
17 മിനി: വീക്ഷാഗോപുര അധ്യയനത്തിന് എങ്ങനെ തയ്യാറാകാം? 1987 ജൂൺ 1 ലക്കം വീക്ഷാഗോപുരം പേ. 14-15 ഖ. 16-18, ശുശ്രൂഷാസ്കൂൾ പുസ്തകം പേ. 28 ഖ. 3 മുതൽ പേ. 31 ഖ. 2 വരെ, പേ. 70 ഖ. 1-3, പേ. 70-ലെ ചതുരം എന്നിവയെ അടിസ്ഥാനമാക്കി വീക്ഷാഗോപുര അധ്യയന നിർവാഹകൻ നടത്തുന്ന സദസ്യചർച്ച. താഴെ പറയുന്ന ചോദ്യങ്ങൾക്ക് അഭിപ്രായം ആരായുക: (1) വീക്ഷാഗോപുരത്തിലെ ഓരോ പഠന ലേഖനത്തിൽനിന്നും പരമാവധി പ്രയോജനം നേടുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (2) പുതിയ ലക്കം മാസിക ലഭിക്കുമ്പോൾ നമ്മൾ എന്തു ചെയ്യണം? (3) വീക്ഷാഗോപുര പഠനത്തിന് എങ്ങനെ നന്നായി തയ്യാറാകാം? (4) പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾക്കും ലേഖനത്തിന്റെ വിഷയത്തിനും ശ്രദ്ധ നൽകേണ്ടത് എങ്ങനെ? (5) പഠിച്ചത് എങ്ങനെ പുനരവലോകനം ചെയ്യാം? (6) ലേഖനം വ്യക്തിപരമായി പഠിച്ചുകഴിയുമ്പോൾ ഏതെല്ലാം മുഖ്യാശയങ്ങളെക്കുറിച്ചു ധ്യാനിക്കാൻ കഴിയും? (7) അഭിപ്രായം പറയാൻ പറ്റുംവിധം എങ്ങനെ തയ്യാറാകാം? (8) ഒരു ചോദ്യത്തിന് എങ്ങനെ പല അഭിപ്രായങ്ങൾ പറയാനാകും? വീക്ഷാഗോപുര പഠനത്തിൽനിന്ന് പരമാവധി പ്രയോജനം നേടാൻ വ്യക്തിപരമായി എന്തു ചെയ്തിരിക്കുന്നുവെന്ന് ചിലർ പറയട്ടെ.—യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ പേ. 61, 62 കാണുക.
13 മിനി: “നിങ്ങളുടെ ശുശ്രൂഷയിൽ ദൈവവചനത്തിന്റെ ശക്തി തുറന്നുവിടുക.” ചർച്ച. തുടർന്ന്, രണ്ടു ഭാഗങ്ങളുള്ള ഒരു അവതരണം നടത്തുക. ആദ്യത്തേതിൽ ഒരു പ്രചാരകൻ ബൈബിൾ തുറക്കാതെതന്നെ 2 തിമൊഥെയൊസ് 3:16, 17-ലെ ചില വാക്കുകൾ പറഞ്ഞുകൊണ്ട് സുവാർത്താ ലഘുപത്രിക വീട്ടുകാരനെ പരിചയപ്പെടുത്തുന്നു. രണ്ടാമത്തേതിൽ പ്രചാരകൻ, വീട്ടുകാരന് താത്പര്യമുണ്ടെന്നു കണ്ടിട്ട് ബൈബിളിൽനിന്ന് ആ തിരുവെഴുത്ത് വായിച്ചുകൊണ്ട് അവതരണം നടത്തുന്നു. രണ്ടാമത്തെ അവതരണം എന്തുകൊണ്ട് കൂടുതൽ ഫലപ്രദമായി എന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 124, പ്രാർഥന