ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2015 ഏപ്രിൽ 27-ന് തുടങ്ങുന്ന ആഴ്ചയിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. ഓരോ പോയിന്റും പരിചിന്തിക്കേണ്ട തീയതി ഏതെന്ന് ബ്രായ്ക്കറ്റിൽ കൊടുത്തിരിക്കുന്നതിനാൽ ആ വിവരങ്ങൾ സ്കൂളിനുവേണ്ടി തയ്യാറാകാനാകും.
വിശ്വസ്ത സ്നേഹം എന്നത് ഏതുതരം സ്നേഹമാണ്, സഹവിശ്വാസികളോട് ഇതു നമുക്ക് എങ്ങനെ കാണിക്കാം? (രൂത്ത് 1:16, 17) (മാർച്ച് 2, w10 8/15 പേ. 21, 24 ഖ. 3, 16)
“ഉത്തമ സ്ത്രീ” എന്ന ഖ്യാതി രൂത്ത് നേടിയത് എങ്ങനെ? (രൂത്ത് 3:11) (മാർച്ച് 2, w12- E 10/1 പേ. 22 ഖ. 6)
പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ നമുക്ക് ഹന്നായുടെ മാതൃകയിൽനിന്ന് എങ്ങനെ പ്രയോജനം നേടാം? (1 ശമു. 1:16-18) (മാർച്ച് 9, w07 3/15 പേ. 16 ഖ. 4, 5)
ബാലനായിരുന്ന ശമുവേൽ “യഹോവയുടെ സന്നിധിയിൽ വളർന്നുവന്ന”പ്പോൾ ഏലിയുടെ മക്കളുടെ മോശമായ മാതൃകയിൽനിന്ന് അവനെ സംരക്ഷിച്ചത് എന്തായിരുന്നു? (1 ശമു. 2:21) (മാർച്ച് 9, w11 4/1 പേ. 16 ഖ. 2-3)
ചില “നീചന്മാർ” തന്റെ രാജത്വത്തെ ധിക്കരിച്ചപ്പോൾ അവിവേകത്തോടെ പ്രവർത്തിക്കുന്നതിൽനിന്ന് ശൗൽ വിട്ടുനിന്നു. ഈ മാതൃകയിൽനിന്ന് നമുക്ക് എന്ത് പ്രയോജനമാണ് ഉള്ളത്? (1 ശമു. 10:22, 27) (മാർച്ച് 23, w05 3/15 പേ. 23 ഖ. 1)
യഹോവയെ അനുസരിക്കുന്നതിനുപകരം യാഗമാണ് നല്ലതെന്ന ശൗലിന്റെ തെറ്റായ വീക്ഷണത്തിൽനിന്ന് എന്ത് സുപ്രധാന പാഠമാണ് നമുക്കുള്ളത്? (1 ശമു. 15:22, 23) ( മാർച്ച് 30, w07 6/15 പേ. 26 ഖ. 3, 4)
യഹോവ നമ്മെ എത്ര നന്നായി അറിയുന്നു? (1 ശമു. 16:7) (ഏപ്രിൽ 6, w09 11/15 പേ. 5 ഖ. 13)
സദൃശവാക്യങ്ങൾ 1:4 അനുസരിച്ച് വിഷമഘട്ടങ്ങളെ അഭിമുഖീകരിക്കുമ്പോൾ നമുക്കുള്ള ഏത് കഴിവുകൾ ഉപയോഗിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്? (1 ശമു. 21:12, 13) (ഏപ്രിൽ 13, w05 3 /15 പേ. 24 ഖ. 5)
ദാവീദിനും ഭൃത്യന്മാർക്കും ആഹാരസാധനങ്ങൾ കൊടുത്തതുവഴി അബീഗയിൽ തന്റെ ഭർത്താവിന്റെ ശിരഃസ്ഥാനത്തെ അംഗീകരിച്ചുകൊണ്ടുതന്നെയാണു പ്രവർത്തിച്ചത് എന്നു പറയാനാകുന്നത് എന്തുകൊണ്ട്? (1 ശമു. 25:10, 11, 18, 19) (ഏപ്രിൽ 20, w10 1/1 പേ. 16 ഖ. 4)
അബീഗയിൽ താൻ ചെയ്യാത്ത കുറ്റത്തിന് ക്ഷമാപണം നടത്തി. അവളുടെ മാതൃകയിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം? (1 ശമു. 25:24) (ഏപ്രിൽ 20, w02 11/1 പേ. 5 ഖ. 1, 4)