യേശുവിനെക്കുറിച്ചുള്ള സത്യം ശുഷ്കാന്തിയോടെ പ്രസിദ്ധമാക്കുക
യേശുവിനെക്കുറിച്ചുള്ള സത്യം മറ്റുള്ളവരെ അറിയിക്കാൻ നമ്മൾ പഠിക്കുമ്പോൾ നമ്മുടെ ശുഷ്കാന്തി വർധിക്കും. യഥാർഥ സത്യത്തിന്റെ അടിസ്ഥാന മൂലക്കല്ല് യേശുവാണ്. (എഫെ. 2:20) അവനെക്കൂടാതെ ജീവിതത്തിൽ നമുക്ക് പ്രത്യാശയില്ല. (പ്രവൃ. 4:12) അതിനാൽ ദൈവോദ്ദേശത്തിലെ യേശുവിന്റെ പങ്ക് എല്ലാവരും അംഗീകരിക്കുന്നത് പ്രധാനമാണ്. അനേകരും തിരുവെഴുത്തു വിരുദ്ധമായ പഠിപ്പിക്കലുകളാൽ വഴിതെറ്റിക്കപ്പെട്ടിരിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, യേശുവിൽ വിശ്വസിക്കുന്നവർക്കായി ദൈവവചനം വാഗ്ദാനം ചെയ്തിരിക്കുന്ന സകലതും അവർക്കു നഷ്ടപ്പെടും. ദൈവവുമായുള്ള അവന്റെ ബന്ധം, ദൈവോദ്ദേശത്തിൽ അവന്റെ പങ്ക് എന്നിങ്ങനെ യേശുവിനെക്കുറിച്ചു ശരിയായി മനസ്സിലാക്കാൻ പരമാർഥഹൃദയരെ സഹായിക്കുന്നതിനു സത്യത്തോടുള്ള ശുഷ്കാന്തി നമ്മെ പ്രേരിപ്പിക്കും. ഈ സ്മാരകകാലത്ത് യേശുവിനെക്കുറിച്ചുള്ള സത്യം നിങ്ങൾ ശുഷ്കാന്തിയോടെ പ്രസിദ്ധമാക്കുമോ?