ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2015 ഫെബ്രുവരി 23-ന് തുടങ്ങുന്ന ആഴ്ചയിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും.
ശെലോഫഹാദിന്റെ പുത്രിമാർ എന്തു മാതൃക വെച്ചു? (യോശു. 17: 3, 4) (ജനു. 5, w08 2/15 പേ. 4 ഖ. 10)
യോശുവ 23:14-ലെ വാക്കുകൾ പൂർണബോധ്യത്തോടെ അദ്ദേഹത്തിനു പറയാനായത് എന്തുകൊണ്ട്, അതുപോലെ നമുക്കും യഹോവയുടെ വാഗ്ദാനങ്ങളിൽ പൂർണവിശ്വാസം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്? (ജനു. 12, w07 11/1 പേ. 26 ഖ. 19)
അവകാശമായി ലഭിച്ച ദേശം കൈവശമാക്കാൻ പുറപ്പെടുന്ന ആദ്യഗോത്രമായി യെഹൂദായെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? (ന്യായാ. 1:2, 4) (ജനു. 19, w05 1/15 പേ. 24 ഖ. 5)
പ്രവാചകിയായ ദെബോര തന്റെകൂടെ യുദ്ധഭൂമിയിലേക്കു പോകാൻ ബാരാക്ക് നിർബന്ധംപിടിച്ചത് എന്തുകൊണ്ട്? (ന്യായാ. 4:8) (ജനു. 19, w05 1/15 പേ. 25 ഖ. 4)
ദൂതനുമായുള്ള ഗിദെയോന്റെ ഇടപെടലിൽനിന്നു നമുക്ക് എന്തു പഠിക്കാം? (ന്യായാ. 6:17-22, 36-40) (ജനു. 26, w05 1/15 പേ. 26 ഖ. 5)
ഗിദെയോന്റെ താഴ്മയിൽനിന്ന് നമുക്കുള്ള പാഠം എന്താണ്? (ന്യായാ. 6:11-15; 8:1-3, 22, 23) (ഫെബ്രു. 2, w05 1/15 പേ. 26 ഖ. 4)
നേർച്ച നേർന്നപ്പോൾ യിഫ്താഹിന്റെ മനസ്സിൽ നരബലി എന്ന ആശയം ഉണ്ടായിരുന്നോ? (ന്യായാ. 11:30, 31) (ഫെബ്രു. 9, w05 1/15 പേ. 26 ഖ. 1)
ന്യായാധിപന്മാർ 11:35-37–ലെ വിവരണമനുസരിച്ച് തന്റെ അപ്പന്റെ നേർച്ച നിറവേറ്റാൻ യിഫ്താഹിന്റെ മകളെ സഹായിച്ചത് എന്താണ്? (ഫെബ്രു. 9, w11 12/15 പേ. 20-21 ഖ. 15-16)
ഇസ്രായേലിൽ രാജാവില്ലാതിരിക്കെ “ഓരോരുത്തരും ബോധിച്ചതുപോലെ” നടന്നാൽഅത് അരാജകത്വത്തിനു വഴിതെളിക്കുമായിരുന്നില്ലേ? വിശദീകരിക്കുക. (ന്യായാ. 17:6) (ഫെബ്രു. 16, w05 1/15 പേ. 27 ഖ. 8)
ശിക്ഷിക്കപ്പെടേണ്ടിയിരുന്നത് ബെന്യാമീന്യരായിരുന്നിട്ടും അവർ രണ്ടുവട്ടം മറ്റ് ഇസ്രായേൽഗോത്രങ്ങളെ പരാജയപ്പെടുത്താൻ യഹോവ അനുവദിച്ച വിവരണത്തിൽനിന്ന് പ്രാർഥനയിൽ ഉറ്റിരിക്കുന്നതു സംബന്ധിച്ച് എന്തു പാഠം പഠിക്കാനാകും? (ന്യായാ. 20:14-48) (ഫെബ്രു. 23, w05 1/15 പേ. 27 ഖ. 9)