ഫെബ്രുവരി 16-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 16-ന് തുടങ്ങുന്ന ആഴ്ച
ഗീതം 69, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 35 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ന്യായാധിപന്മാർ 15–18 (8 മിനി.)
നമ്പർ 1: ന്യായാധിപന്മാർ 16:13-24 (3 മിനിട്ടുവരെ)
നമ്പർ 2: ബൈബിളിന്റെ സന്ദേശം എന്താണ്? (igw പേ.8 ¶1-4) (5 മിനി.)
നമ്പർ 3: അപ്പൊല്ലോസ്—വിഷയം: താഴ്മയും വാക്ചാതുര്യവും തീക്ഷ്ണതയും ഉള്ള വ്യക്തി (പ്രവൃ 18:24-28; 1കൊരി 1:10-12; 16:12) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: “സത്പ്രവൃത്തികളിൽ ശുഷ്കാന്തി” ഉള്ളവരായിരിക്കുക!—തീത്തൊ. 2:14.
15 മിനി: ശുഷ്കാന്തിയോടെ സുവാർത്ത ഘോഷിക്കാൻ തയ്യാറാവുക. ചർച്ച. യഹോവയോട് പ്രാർഥിക്കുന്നത് ശുശ്രൂഷയ്ക്കായി തയ്യാറാകുന്നതിന്റെ ആദ്യ പടിയായിരിക്കുന്നത് എന്തുകൊണ്ട്? (സങ്കീ. 143:10; പ്രവൃ. 4:31) പ്രാർഥനയോടൊപ്പം മറ്റെന്തുകൂടി വേണം? (എസ്രാ 7:10) ശുശ്രൂഷയ്ക്ക് ആത്മീയമായി തയ്യാറായശേഷം, പ്രസിദ്ധീകരണങ്ങളും സാക്ഷീകരണ ബാഗും ഒരുക്കുന്നതിൽ എന്തു പ്രായോഗിക നടപടികളാണ് നമ്മൾ എടുക്കേണ്ടത്? ഇങ്ങനെ തയ്യാറാകുന്നതിന്റെ പ്രയോജനം എന്താണ്? (2008 ജൂലൈ 15 വീക്ഷാഗോപുരം പേ. 9 ഖ. 9 കാണുക.) ശുശ്രൂഷയ്ക്കു നിങ്ങൾ തയ്യാറാകുന്നത് എങ്ങനെയാണ്? തന്റെ പക്കലുള്ള ലഘുലേഖകൾ, മാസികകൾ, ലഘുപത്രികകൾ എന്നിവ ശുശ്രൂഷയിൽ ഉപയോഗിക്കാനായി പ്രസാധകൻ തയ്യാറാകുന്നതിന്റെ ഒരു അവതരണം ഉൾപ്പെടുത്തുക. സാക്ഷീകരണ ബാഗ് ഒരുക്കിയശേഷം, ഇലക്ട്രോണിക്ക് ഉപകരണം പ്രവർത്തന സജ്ജമാണെന്ന് അദ്ദേഹം ഉറപ്പുവരുത്തുന്നു. ശുശ്രൂഷയ്ക്ക് നന്നായി തയ്യാറായി പോകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക. (2 തിമൊ. 3:17)
15 മിനി: “യഹോവയുടെയും യേശുവിന്റെയും ശുഷ്കാന്തി സ്മാരകകാലത്ത് നിങ്ങൾ അനുകരിക്കുമോ?” ചോദ്യോത്തര പരിചിന്തനം. സ്മാരകക്ഷണക്കത്ത് സദസ്സിൽ എല്ലാവർക്കും നൽകി അതിലെ വിവരങ്ങൾ ചർച്ച ചെയ്യുക. 4-ാം പേജിലെ മാതൃകാവതരണം ഉപയോഗിച്ച് ഒരു ഹ്രസ്വ അവതരണം നടത്തുക.
ഗീതം 30, പ്രാർഥന