ഒക്ടോബർ 27-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 27-ന് തുടങ്ങുന്ന ആഴ്ച
ഗീതം 91, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 13, 14 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ആവർത്തനപുസ്തകം 11-13 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
സേവനയോഗം:
15 മിനി: “പ്രസംഗവേലയോട് അടിയന്തിര മനോഭാവം എങ്ങനെ വളർത്തിയെടുക്കാം?” ചർച്ച. ഒരു പ്രസാധകൻ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകമോ ഏതെങ്കിലും ലഘുലേഖയോ സമർപ്പിക്കുന്നതായി അവതരിപ്പിക്കുക.
15 മിനി: അടിയന്തിരതയോടെ പ്രസംഗിക്കാൻ നന്നായി തയ്യാറാകുക. 2014 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരം പേജ് 14-15, ഖണ്ഡിക 14-20 വരെയുള്ള വിവരങ്ങൾ ആസ്പദമാക്കി ചർച്ച. പ്രാദേശികമായി ആളുകളുടെ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് സദസ്സിനോടു ചോദിക്കുക. ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ ഇവയ്ക്ക് എങ്ങനെ ഉത്തരം നൽകാം? ഇതിനായി ഈ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു അവതരണം രണ്ടു പയനിയർമാരോ ഒരു ദമ്പതികളോ നടത്തട്ടെ. ഏതു പ്രസിദ്ധീകരണം ഉപയോഗിക്കണമെന്ന് അവർക്കു തീരുമാനിക്കാം.
ഗീതം 95, പ്രാർഥന