ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2014 ഒക്ടോബർ 27-ന് തുടങ്ങുന്ന ആഴ്ചയിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും.
സംഖ്യാപുസ്തകം 21:5-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ദൈവത്തിനും മോശയ്ക്കുമെതിരെ ഇസ്രായേല്യർ വിരോധമായി സംസാരിച്ചത് എന്തുകൊണ്ട്, ഈ വിവരണത്തിൽ നമുക്ക് എന്തു മുന്നറിയിപ്പാണുള്ളത്? (സെപ്റ്റ. 1, w99 8/15 പേ. 26-27)
ബിലെയാമിനെതിരെ യഹോവയുടെ കോപം ജ്വലിച്ചത് എന്തുകൊണ്ട്? (സംഖ്യാ. 22:20-22) (സെപ്റ്റ. 8, w04 8/1 പേ. 27 ഖ. 3)
സംഖ്യാപുസ്തകം 25:11 അനുസരിച്ച് ഫീനെഹാസിന്റെ മനോഭാവം എന്തായിരുന്നു, നമുക്ക് അവനെ എങ്ങനെ അനുകരിക്കാം? (സെപ്റ്റ. 8, w04 8/1 പേ. 27 ഖ. 5)
മോശ നമുക്കായി താഴ്മയുടെ മികച്ച മാതൃക വെച്ചത് ഏതൊക്കെ വിധങ്ങളിലാണ്? (സംഖ്യാ. 27:5, 15-18) (സെപ്റ്റ. 15, w13 4/1 പേ. 5)
എതിർപ്പിൻമധ്യെയും സാധാരണ മനുഷ്യർക്ക് യഹോവയുടെ വഴികളിൽ നടക്കാൻ സാധിക്കുമെന്ന് യോശുവയും കാലേബും തെളിയിച്ചത് എങ്ങനെ? (സംഖ്യാ. 32:12) സെപ്റ്റ. 22, w93 11/15 പേ. 14 ഖ. 13)
വിവാഹത്തോടുള്ള ബന്ധത്തിൽ ഏകാകികളായ ക്രിസ്ത്യാനികൾക്ക് ശെലോഫഹാദിന്റെ പുത്രിമാരുടെ അനുസരണത്തിൽനിന്ന് എന്തു പഠിക്കാം? (സംഖ്യാ. 36:10-12) (സെപ്റ്റ. 29, w08 2/15 പേ. 4-5 ഖ. 10)
പരാതിപ്പെടുന്ന രീതിയും നിഷേധാത്മക സംസാരവും നിമിത്തം ഇസ്രായേല്യർക്ക് എന്തു സംഭവിച്ചു, ഇതിൽനിന്ന് നാം എന്തു പഠിക്കുന്നു? (ആവ. 1:26-28, 34, 35) (ഒക്ടോ. 6, w13 8/15 പേ. 11 ഖ. 7)
യഹോവയുടെ അനുഗ്രഹം നേടാനും വാഗ്ദത്തദേശത്ത് അഭിവൃദ്ധി പ്രാപിക്കാനും ഇസ്രായേല്യർ ഏതു രണ്ട് ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടിയിരുന്നു? (ആവ. 4:9) (ഒക്ടോ. 13, w06 6/1 പേ. 29 ഖ. 15)
ഇസ്രായേല്യർ മരുഭൂമിയിലൂടെ പ്രയാണം ചെയ്ത കാലത്തൊന്നും അവരുടെ വസ്ത്രം ജീർണിക്കുകയോ കാൽ വീങ്ങുകയോ ചെയ്യാതിരുന്നത് എന്തുകൊണ്ട്? (ആവ. 8:3, 4) (ഒക്ടോ. 20, w04 9/15 പേ. 26 ഖ. 1)
യഹോവയോടു “ചേർന്നിരിക്ക” എന്ന് ഇസ്രായേല്യർക്കു നൽകിയ ബുദ്ധിയുപദേശം നമുക്കു ബാധകമാക്കാവുന്നത് എങ്ങനെ? (ആവ. 13:4, 6-9) (ഒക്ടോ. 27, w02 10/15 പേ. 16 ഖ. 14)