ജൂൺ 9-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 9-ന് ആരംഭിക്കുന്ന വാരം
ഗീതം 70, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 25 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലേവ്യപുസ്തകം 1-5 (10 മിനി.)
നമ്പർ 1: ലേവ്യപുസ്തകം 4:16-31 (4 മിനിട്ടുവരെ)
നമ്പർ 2: “വിശുദ്ധന്മാർ” എന്നു ബൈബിൾ പരാമർശിക്കുന്നവർ (rs പേ. 352 ¶1–പേ. 353 ¶1) (5 മിനി.)
നമ്പർ 3: അബ്ശാലോം—ശാരീരികസൗന്ദര്യം, അഹങ്കാരം, വഞ്ചന എന്നിവ ഹീനമായ സംഭവങ്ങളിലേക്കു നയിച്ചു (2ശമു 13:1-38; 14:25-27) (5 മിനി.)
❑ സേവനയോഗം:
10 മിനി: നിങ്ങൾ ഇതു പരീക്ഷിച്ചുവോ? ചർച്ച. നമ്മുടെ രാജ്യ ശുശ്രൂഷയിൽ ഈയിടെവന്ന “ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലേക്ക് ആളുകളെ നയിക്കുക” (km 12/13), “മാസികാറൂട്ട്—ബൈബിളധ്യയനം തുടങ്ങാൻ ഉതകുന്നു” (km 1/14) എന്നിവയിലെ വിവരങ്ങൾ പ്രസംഗരൂപേണ ചുരുക്കമായി പുനരവലോകനം ചെയ്യുക. ഈ ലേഖനങ്ങളിലെ നിർദേശങ്ങൾ പ്രായോഗികമാക്കിയതിന്റെ പ്രയോജനങ്ങളെക്കുറിച്ചു പറയാൻ സദസ്സിനെ ക്ഷണിക്കുക.
20 മിനി: “ആഗസ്റ്റ്—പ്രവർത്തനത്തിന്റെ ഒരു ചരിത്രമാസം! സേവന മേൽവിചാരകൻ നടത്തേണ്ട ചോദ്യോത്തര പരിചിന്തനം. ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും? എന്ന പുതിയ ലഘുലേഖയുടെ കോപ്പി വിതരണം ചെയ്ത് അതിലെ വിവരങ്ങൾ ചർച്ച ചെയ്യുക. പ്രദേശം പ്രവർത്തിച്ചു തീർക്കാനുള്ള പ്രാദേശിക ക്രമീകരണത്തെക്കുറിച്ചു പറയുക. ഒരു ഓഫീസ് ജോലിക്കാരനോ കോളേജ് വിദ്യാർഥിക്കോ ലഘുലേഖ സമർപ്പിക്കുന്നതിന്റെ അവതരണം ഉൾപ്പെടുത്തുക.
ഗീതം 107, പ്രാർഥന