മെയ് 26-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 26-ന് ആരംഭിക്കുന്ന വാരം
ഗീതം 100, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 23 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പുറപ്പാടു 34-37 (10 മിനി.)
നമ്പർ 1: പുറപ്പാടു 34:1-16 (4 മിനിട്ടുവരെ)
നമ്പർ 2: പത്തുകല്പനകളോടൊപ്പം ധാർമിക നിയന്ത്രണങ്ങൾ നീക്കം ചെയ്യപ്പെടാഞ്ഞത് എന്തുകൊണ്ട്? (rs പേ.349 ¶1-2) (5 മിനി.)
നമ്പർ 3: അബ്രാഹാം—വർധിച്ച അനുഗ്രഹങ്ങൾ ദൈവഭക്തിയുള്ള മനുഷ്യനെ അഹങ്കാരിയാക്കരുത് (ഉല്പ 12:1-3, 5, 7, 16; 13:2, 6, 7, 9; 14:13, 21-23; 15:1-8; 18:1-15; 20:14; 22:11, 12, 15-18; എബ്രാ 11:8, 9) (5 മിനി.)
❑ സേവനയോഗം:
15 മിനി: ശുശ്രൂഷയിൽ സഹിച്ചുനിൽക്കുക 2000 നവംബർ 15, വീക്ഷാഗോപുരം പേജ് 20 ഖണ്ഡിക 21-23 വരെയുള്ള വിവരങ്ങളെ ആസ്പദമാക്കി നടത്തുന്ന ചർച്ച. വെല്ലുവിളികൾക്കുമധ്യേ അനേക വർഷങ്ങളായി സാക്ഷീകരണ വേലയിൽ സഹിച്ചുനിൽക്കാൻ സഹായിച്ചത് എന്താണെന്നു പറയാൻ ഒരു സഹോദരനെയോ സഹോദരിയെയോ അഭിമുഖം നടത്തുക.
15 മിനി: ചോദ്യപ്പെട്ടി. മൂപ്പൻ നടത്തുന്ന ചർച്ച. തങ്ങളുടെ മാതാപിതാക്കളിൽനിന്ന് ആഴമേറിയ ബൈബിൾ സത്യങ്ങൾ പഠിച്ചത് എങ്ങനെ പ്രയോജനപ്പെട്ടുവെന്നു പറയാൻ മുതിർന്നവരെ ക്ഷണിക്കുക.
ഗീതം 88, പ്രാർഥന