ജനുവരി 20-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 20-ന് ആരംഭിക്കുന്ന വാരം
ഗീതം 11, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 5 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 11–16 (10 മിനി.)
നമ്പർ 1: ഉല്പത്തി 14:17–15:11 (4 മിനിട്ടുവരെ)
നമ്പർ 2: ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ, ‘ശരിയായ ഒരു മതമേയുള്ളു എന്നു നിങ്ങൾ ചിന്തിക്കാനിടയാക്കുന്നത് എന്താണ്?’ (rs പേ. 332 ¶ 3) (5 മിനി.)
നമ്പർ 3: ദൈവം സൃഷ്ടി തുടങ്ങുന്നു (Smy കഥ 1) (5 മിനി.)
❑ സേവനയോഗം:
10 മിനി: നമുക്ക് എന്തു പഠിക്കാം? ചർച്ച. മത്തായി 7:6-11 വായിക്കുക. ഈ വിവരണം നമുക്കു ശുശ്രൂഷയിൽ എങ്ങനെ പ്രയോജനം ചെയ്യുമെന്നു പരിചിന്തിക്കുക.
10 മിനി: നിങ്ങളുടെ ഇടയിൽ അധ്വാനിക്കുന്നവരെ ബഹുമാനിക്കുക. (1 തെസ്സ. 5:12, 13) പിൻവരുന്ന ചോദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച: (1) മൂപ്പന്മാർ സഭയിൽ ഏതെല്ലാം വിധങ്ങളിൽ അധ്വാനിക്കുന്നു? (2) നമുക്ക് എങ്ങനെ മൂപ്പന്മാരോട് സാധാരണയിൽ കവിഞ്ഞ പരിഗണന കാണിക്കാം? (3) നേതൃത്വം എടുക്കുന്നവർക്കു പ്രോത്സാഹനം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? (4) മൂപ്പന്മാരെയും കുടുംബത്തെയും നമുക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാം? (5) നേതൃത്വം എടുക്കുന്നവരോടുള്ള അനുസരണം സഭയ്ക്കും മൂപ്പന്മാർക്കും എങ്ങനെ പ്രയോജനപ്പെടും?
10 മിനി: “ശുശ്രൂഷയിൽ ക്രിയാത്മക പങ്കാളിയായിരിക്കുക.” ചോദ്യോത്തര പരിചിന്തനം. ശുശ്രൂഷയിൽ മറ്റുള്ളവരോടൊപ്പം പ്രവർത്തിച്ചപ്പോൾ അവരിൽനിന്നു ലഭിച്ച പ്രയോജനകരമായ നുറുങ്ങുകൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 93, പ്രാർഥന