അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ആഗസ്റ്റ്: പിൻവരുന്ന 32 പേജുള്ള ലഘുപത്രികകളിൽ ഏതെങ്കിലുമൊന്ന് ഉപയോഗിക്കുക: സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം, ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ദൈവത്തിൽനിന്നുള്ള സുവാർത്ത!, യഥാർഥ വിശ്വാസം—സന്തുഷ്ട ജീവിതത്തിന്റെ താക്കോൽ, പടച്ചവന്റെ മാർഗനിർദേശം—ഫിർദോസിലേക്കുള്ള നമ്മുടെ വഴി, ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ, ബൈബിൾ നൽകുന്ന സന്ദേശം, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ. മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം പരിചയപ്പെടുത്തുക; ഉചിതമെന്നു തോന്നുന്നെങ്കിൽ ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ഉപയോഗിച്ച് ഒരു ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. സെപ്റ്റംബർ, ഒക്ടോബർ: താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലും ലഘുലേഖകൾ ഉപയോഗിക്കുക: സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം!, കുടുംബജീവിതം ആസ്വദിക്കുക, സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം, യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു?, യഹോവയുടെ സാക്ഷികൾ ആരാണ്?, കഷ്ടപ്പാട് എന്നെങ്കിലും അവസാനിക്കുമോ?, സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകമോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ഉപയോഗിച്ച് ഒരു ബൈബിളധ്യയനം അവതരിപ്പിച്ചു കാണിക്കുക. നവംബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം പരിചയപ്പെടുത്തുക; അല്ലെങ്കിൽ, ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ഉചിതമെന്നു തോന്നുന്നെങ്കിൽ നൽകാവുന്നതാണ്. ഒരു ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക.
◼ 2013 ഡിസംബർ 23-ന് ആരംഭിക്കുന്ന വാരം മുതൽ ബൈബിൾ നൽകുന്ന സന്ദേശം എന്ന ലഘുപത്രിക സഭാ ബൈബിളധ്യയനത്തിൽ പരിചിന്തിക്കുന്നതായിരിക്കും. ഈ ലഘുപത്രിക ആവശ്യമുള്ള സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡറിൽ ഉൾപ്പെടുത്തണം.
◼ സെപ്റ്റംബർ മുതൽ സർക്കിട്ട് മേൽവിചാരകന്മാർ നടത്തുന്ന പരസ്യപ്രസംഗത്തിന്റെ വിഷയം “സ്നേഹവും വിശ്വാസവും ലോകത്തെ കീഴടക്കുന്നത് എങ്ങനെ?” എന്നതായിരിക്കും.
◼ സംഭാവനയ്ക്കുള്ള വെബ്സൈറ്റ് ഇപ്പോൾ പ്രവർത്തനസജ്ജമാണ്. വെബ്സൈറ്റിലെ സംഭാവന പേജിൽ കാണുന്ന ഏതെങ്കിലും ബാങ്കുകളിൽ നിങ്ങൾക്കു നെറ്റ് ബാങ്കിങ് സൗകര്യവും നിങ്ങൾക്കു സാധുവായ ഇന്ത്യൻ പാസ്പോർട്ടും ഉണ്ടെങ്കിൽ സംഭാവനകൾ ഓൺലൈനിൽ അയയ്ക്കാവുന്നതാണ്.
◼ മുമ്പ് ഡിവിഡി-യുടെ ഓരോ കോപ്പി മാത്രമെ സഭയ്ക്കു ലഭ്യമായിരുന്നുള്ളു. ഇപ്പോൾ അവ ഓരോ കുടുംബങ്ങൾക്കും ലഭ്യമാണ്. യഹോവയുടെ സംഘടന പുറത്തിറക്കിയിരിക്കുന്ന ഡിവിഡി-യുടെ ഓരോ കോപ്പി സ്വന്തമാക്കി, ദിവ്യാധിപത്യ വിദ്യാഭ്യാസത്തിനും കുടുംബാരാധനയ്ക്കും ഉപയോഗിക്കാൻ എല്ലാ കുടുംബങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.