ജൂലൈ 22-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 22-ന് ആരംഭിക്കുന്ന വാരം
ഗീതം 103, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 21 ¶14-22 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പ്രവൃത്തികൾ 22–25 (10 മിനി.)
നമ്പർ 1: പ്രവൃത്തികൾ 22:17-30 (4 മിനിട്ടുവരെ)
നമ്പർ 2: ലോകത്തിലായിരിക്കെ നാം ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്നത് എങ്ങനെ? (യോഹ. 17:15, 16) (5 മിനി.)
നമ്പർ 3: ക്രിസ്ത്യാനികൾ ഭൗതിക ശരീരത്തോടെ സ്വർഗത്തിലേക്ക് എടുക്കപ്പെടുക സാധ്യമാണോ? (rs പേ. 314 ¶1-2) (5 മിനി.)
❑ സേവനയോഗം:
10 മിനി: വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരുക. (ലൂക്കോ. 24:32) പിൻവരുന്ന ചോദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച. (1) ബൈബിളധ്യയനം എടുക്കുമ്പോൾ (എ) യഹോവയുടെ സ്നേഹവും ജ്ഞാനവും, (ബി) ബൈബിൾതത്ത്വങ്ങൾ ബാധകമാക്കുന്നതിന്റെ പ്രയോജനം, (സി) ഒരു തീരുമാനം എടുക്കുന്നതിനു മുമ്പു യഹോവയുടെ മാർഗനിർദേശം ആരായേണ്ടതിന്റെ പ്രാധാന്യം എന്നീ കാര്യങ്ങൾക്ക് ഊന്നൽ നൽകേണ്ടത് എന്തുകൊണ്ട്? (2) പഠിച്ച വിവരങ്ങൾ വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേർന്നെന്ന് ഉറപ്പുവരുത്താൻ (എ) ഇതു ന്യായമാണെന്നു നിങ്ങൾ കരുതുന്നുവോ, (ബി) ഇതു ദൈവസ്നേഹത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നു നിങ്ങൾക്കു തോന്നുന്നുവോ, (സി) ഈ നിർദേശം ബാധകമാക്കുന്നതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ടെന്നാണു നിങ്ങൾ വിചാരിക്കുന്നത് എന്നീ ചോദ്യങ്ങൾ സഹായിക്കുന്നത് എങ്ങനെ?
20 മിനി: “യുവാക്കളേ, നിങ്ങൾ സേവനപദവികൾക്കായി യത്നിക്കുന്നുവോ?” ചോദ്യോത്തര പരിചിന്തനം. യുവപ്രായത്തിൽത്തന്നെ മൂപ്പനോ ശുശ്രൂഷാദാസനോ ആയിത്തീർന്ന ഒരു സഹോദരനുമായി ഹ്രസ്വമായി അഭിമുഖം നടത്തുക. ശുശ്രൂഷാദാസനായിത്തീരുന്നതിനു മുമ്പ് എന്തെല്ലാം നിയമനങ്ങളും പരിശീലനവും ലഭിച്ചു? ആത്മീയപുരോഗതി കൈവരിക്കാൻ സഭയിലെ മറ്റു സഹോദരങ്ങൾ എങ്ങനെ സഹായിച്ചിരിക്കുന്നു? ഈ സേവനപദവിയിൽ എത്തിച്ചേർന്നതിനാൽ എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിച്ചിട്ടുണ്ട്?
ഗീതം 85, പ്രാർഥന