ജൂലൈ 15-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 15-ന് ആരംഭിക്കുന്ന വാരം
ഗീതം 133, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 21 ¶8-13, പേ. 169-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പ്രവൃത്തികൾ 18–21 (10 മിനി.)
നമ്പർ 1: പ്രവൃത്തികൾ 20:17-38 (4 മിനിട്ടുവരെ)
നമ്പർ 2: ക്രിസ്തു ഒരു മേഘത്തിൽ ദൃശ്യനായി പ്രത്യക്ഷനാകുകയും ലോകം നോക്കിനിൽക്കെ വിശ്വസ്ത ക്രിസ്ത്യാനികളെ സ്വർഗത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുമോ? (rs പേ. 313 ¶1-3) (5 മിനി.)
നമ്പർ 3: ആത്മാവിന്റെ ചിന്തയുള്ളവരാണെന്ന് നമുക്ക് എങ്ങനെ തെളിയിക്കാം? (റോമ. 8:6) (5 മിനി.)
❑ സേവനയോഗം:
10 മിനി: സുവാർത്ത പ്രസംഗിക്കാനുള്ള മാർഗങ്ങൾ—താത്പര്യക്കാരെ യഹോവയുടെ സംഘടനയിലേക്കു നയിക്കൽ. സംഘടിതർ പുസ്തകത്തിന്റെ 99-ാം പേജിലെ 3-ാം ഖണ്ഡിക മുതൽ 100-ാം പേജിലെ 2-ാം ഖണ്ഡിക വരെയുള്ള വിവരങ്ങളെ ആധാരമാക്കിയുള്ള പ്രസംഗം. ബൈബിൾവിദ്യാർഥികളെ സംഘടനയിലേക്കു നയിക്കാൻ യഹോവയുടെ ഇഷ്ടം ലഘുപത്രിക എങ്ങനെ ഉപയോഗിച്ചെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
10 മിനി: യഹോവയെ പരീക്ഷിപ്പിൻ, സ്ഥലം പോരാതെവരുവോളം അനുഗ്രഹം പ്രാപിക്കുവിൻ. (മലാ. 3:10) രണ്ടോ മൂന്നോ സാധാരണ പയനിയർമാരുമായി അഭിമുഖം നടത്തുക. പയനിയറിങ്ങിൽ ഏറ്റവും അധികം ആസ്വദിക്കുന്നത് എന്താണ്? പയനിയറിങ് യഹോവയോടു കൂടുതൽ അടുക്കാൻ സഹായിച്ചിരിക്കുന്നത് എങ്ങനെ? പ്രോത്സാഹജനകമായ അനുഭവങ്ങൾ അവർ പറയട്ടെ. സെപ്റ്റംബറിൽ സാധാരണ പയനിയറിങ് തുടങ്ങാൻ പ്രസാധകരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഉപസംഹരിക്കുക.
10 മിനി: “പ്രവാചകന്മാരുടെ മാതൃക അനുകരിക്കുക—യോവേൽ.” ചോദ്യോത്തര പരിചിന്തനം.
ഗീതം 54, പ്രാർഥന