ജൂൺ 10-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 10-ന് ആരംഭിക്കുന്ന വാരം
ഗീതം 45, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 19 ¶12-20, പേ. 152-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പ്രവൃത്തികൾ 1–4 (10 മിനി.)
നമ്പർ 1: പ്രവൃത്തികൾ 1:15–2:4 (4 മിനിട്ടുവരെ)
നമ്പർ 2: മറുവിലയുടെ ഫലമായി എന്തു ഭാവി അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയും? (rs പേ. 310 ¶1-4) (5 മിനി.)
നമ്പർ 3: പല ആളുകളുടെയും ചിന്താഗതിയെ വിഷലിപ്തമായ വായുവിനോട് ഉപമിക്കാവുന്നത് എന്തുകൊണ്ട്? (എഫെ. 2:1, 2) (5 മിനി.)
❑ സേവനയോഗം:
10 മിനി: ദൃഷ്ടിസമ്പർക്കം എന്തുകൊണ്ടു പ്രധാനം? ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ പേജ് 124, ഖണ്ഡിക 1 മുതൽ പേജ് 125, ഖണ്ഡിക 4 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന പ്രസംഗം. ശരിയായ ദൃഷ്ടിസമ്പർക്കമില്ലാതെ സാക്ഷീകരിക്കുന്നതിന്റെയും ദൃഷ്ടിസമ്പർക്കം നിലനിറുത്തിക്കൊണ്ടു സാക്ഷീകരിക്കുന്നതിന്റെയും രണ്ടു ഭാഗങ്ങളുള്ള ഹ്രസ്വമായ ഒരു അവതരണം ഉൾപ്പെടുത്തുക.
10 മിനി: നാം എന്തു നേട്ടം കൈവരിച്ചു? സെക്രട്ടറി നടത്തുന്ന ചർച്ച. സ്മാരകകാലത്തു കൈവരിച്ച നേട്ടങ്ങൾ ചുരുക്കമായി അവലോകനം ചെയ്യുക. സഭ ചെയ്ത നല്ല ശ്രമങ്ങൾ അഭിനന്ദിക്കുക. സ്മാരകക്ഷണക്കത്ത് വിതരണം ചെയ്തപ്പോഴും സഹായ പയനിയറിങ് ചെയ്തപ്പോഴും ഉണ്ടായ നല്ല അനുഭവങ്ങൾ പങ്കുവെക്കാൻ സദസ്യരെ ക്ഷണിക്കുക.
10 മിനി: “പൊരുത്തപ്പെടുത്തലുകൾ വരുത്താൻ നിങ്ങൾ തയ്യാറാണോ?” ചോദ്യോത്തര പരിചിന്തനം.
ഗീതം 74, പ്രാർഥന