ഏപ്രിൽ 15-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 15-ന് ആരംഭിക്കുന്ന വാരം
ഗീതം 135, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 17 ¶8-14, പേ. 137-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലൂക്കോസ് 13–17 (10 മിനി.)
നമ്പർ 1: ലൂക്കോസ് 16:16-31 (4 മിനിട്ടുവരെ)
നമ്പർ 2: നമ്മുടെ അപൂർണത ദൈവദൃഷ്ടിയിൽ നമ്മെ വിലകെട്ടവരാക്കുന്നുണ്ടോ? (സങ്കീ. 103:8, 9, 14; ഗലാ. 6:9) (5 മിനി.)
നമ്പർ 3: എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണോ? (rs പേ. 303 ¶3–പേ. 304 ¶2) (5 മിനി.)
❑ സേവനയോഗം:
10 മിനി: ചോദ്യപ്പെട്ടി. ചർച്ച.
10 മിനി: നിങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കാനുള്ള മാർഗങ്ങൾ—ഭാഗം 2. സംഘടിതർ പുസ്തകത്തിന്റെ പേജ് 112 ഖണ്ഡിക 3 മുതൽ പേജ് 114 ഖണ്ഡിക 1 വരെയുള്ള വിവരങ്ങളെ ആധാരമാക്കി നടത്തുന്ന പ്രസംഗം. ഒന്നോ രണ്ടോ പയനിയർമാരുമായി അഭിമുഖം നടത്തുക. പയനിയറിങ് ചെയ്യാൻവേണ്ടി വരുത്തിയ പൊരുത്തപ്പെടുത്തലുകളെക്കുറിച്ച് അവർ പറയട്ടെ.
10 മിനി: നിങ്ങൾ ജോലിസ്ഥലത്ത് സാക്ഷീകരിക്കാറുണ്ടോ? പിൻവരുന്ന ചോദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച. (1) നിങ്ങൾ യഹോവയുടെ സാക്ഷിയാണെന്ന് സഹപ്രവർത്തകർ അറിയുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്? (2) അവരെ അത് എങ്ങനെ അറിയിക്കാനാകും? (3) ജോലിസ്ഥലത്തു സാക്ഷ്യം നൽകാൻ ഏതൊക്കെ അവസരങ്ങൾ ലഭിച്ചേക്കാം? (4) സാധ്യമെങ്കിൽ ബൈബിളും ബൈബിളധിഷ്ഠിതപ്രസിദ്ധീകരണങ്ങളും സഹപ്രവർത്തകർ കാൺകെ വെക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്? (5) ജോലിസമയത്ത് ദീർഘനേരം സാക്ഷീകരിക്കുന്നത് ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? (6) എന്തൊക്കെ നല്ല അനുഭവങ്ങളാണ് ജോലിസ്ഥലത്ത് സാക്ഷീകരിച്ചതുകൊണ്ട് നിങ്ങൾക്കു ലഭിച്ചത്?
ഗീതം 45, പ്രാർഥന