ആഗസ്റ്റ് 6-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 6-ന് ആരംഭിക്കുന്ന വാരം
ഗീതം 63, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 5 ¶9-16, പേ. 41-42-ലെ ചതുരങ്ങൾ (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെഹെസ്കേൽ 24-27 (10 മിനി.)
നമ്പർ 1: യെഹെസ്കേൽ 24:15-27 (4 മിനിട്ടുവരെ)
നമ്പർ 2: പുരാതന ഇസ്രായേല്യർ യുദ്ധം ചെയ്യാൻ ദൈവം അനുവദിച്ചത് എന്തുകൊണ്ട്? (rs പേ. 271 ¶5–പേ. 272 ¶4) (5 മിനി.)
നമ്പർ 3: യെഹെസ്കേൽ 18:20-ഉം പുറപ്പാട് 20:5-ഉം പരസ്പരവിരുദ്ധമാണോ? (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: നിങ്ങൾ പുതിയ അധ്യയന വർഷത്തിനായി ഒരുങ്ങിയോ? ചർച്ച. ക്രിസ്തീയ യുവജനങ്ങൾക്ക് സ്കൂളിൽ നേരിടേണ്ടിവരുന്ന ചില വെല്ലുവിളികൾ ഏതെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക. പ്രലോഭനങ്ങളെ ചെറുക്കാനും തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചു വിശദീകരിക്കാനും മക്കളെ സഹായിക്കാൻ യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം പോലുള്ള ദിവ്യാധിപത്യ പ്രസിദ്ധീകരണങ്ങൾ മാതാപിതാക്കൾക്ക് കുടുംബാരാധനയിൽ എങ്ങനെ ഉപയോഗിക്കാമെന്ന് വിശദീകരിക്കുക. (1 പത്രോ. 3:15) ഒന്നോ രണ്ടോ വിഷയങ്ങൾ തിരഞ്ഞെടുത്തിട്ട്, അവയെക്കുറിച്ച് നമ്മുടെ പ്രസിദ്ധീകരണങ്ങളിലുള്ള സഹായകമായ ചില വിവരങ്ങൾ പറയുക. സ്കൂളിലായിരിക്കെ സാക്ഷ്യം നൽകാൻ കഴിഞ്ഞതിന്റെ അനുഭവങ്ങൾ പറയാൻ സദസ്സിനെ പ്രോത്സാഹിപ്പിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
5 മിനി: ആഗസ്റ്റിൽ മാസികകൾ സമർപ്പിക്കാനുള്ള വിധങ്ങൾ. ചർച്ച. 30 മുതൽ 60 സെക്കന്റ് എടുത്ത്, ജൂലൈ - സെപ്റ്റംബർ ലക്കം ഉണരുക! നിങ്ങളുടെ പ്രദേശത്ത് ആകർഷകമായേക്കാവുന്നത് എന്തുകൊണ്ടെന്ന് പറയുക. അതിനുശേഷം, ആമുഖ ലേഖനങ്ങൾ പരിചയപ്പെടുത്താൻ താത്പര്യജനകമായ ഏതു ചോദ്യവും തിരുവെഴുത്തും ഉപയോഗിക്കാമെന്ന് സദസ്സിനോടു ചോദിക്കുക. മാസിക എങ്ങനെ സമർപ്പിക്കാം എന്നു കാണിക്കുന്ന അവതരണം ഉൾപ്പെടുത്തുക.
ഗീതം 97, പ്രാർഥന