ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും.
1. പുറപ്പാടു 23:19-ലെ കൽപ്പന നമ്മെ എന്തു പഠിപ്പിക്കുന്നു? [w06 4/1 പേ. 31 ഖ. 1-5]
2. എന്താണ് ഊറീമും തുമ്മീമും, പുരാതന ഇസ്രായേലിൽ അവയുടെ ഉപയോഗം എന്തായിരുന്നു? (പുറ. 28:30) [w06 1/15 പേ. 18; w01 9/1 പേ. 27]
3. ദൈവം മോശെയോട് “അഭിമുഖമായി” സംസാരിച്ചത് എങ്ങനെയാണ്? (പുറ. 33:11, 20) [w04 3/15 പേ. 27]
4. സമാഗമന കൂടാരത്തിന്റെ നിർമിതിക്കായി വസ്തുവകകളും വൈദഗ്ധ്യവും ഉദാരമായി സംഭാവന ചെയ്ത ഇസ്രായേല്യരിൽനിന്ന് എന്തു പാഠങ്ങൾ പഠിക്കാനാകും? (പുറ. 35:5, 10) [w99 11/1 പേ. 31 ഖ. 1-2]
5. പുറപ്പാടു 40:28-ൽ പറഞ്ഞിരിക്കുന്ന മറശ്ശീല ദൈവത്തിന്റെ വലിയ ആത്മീയ ആലയത്തിൽ എന്തിനെ പ്രതിനിധീകരിക്കുന്നു? [w00 1/15 പേ. 15 ഖ. 7-8]
6. യാഗപീഠത്തിൽ മുഴുവനായി അർപ്പിക്കേണ്ടിയിരുന്ന ‘ഹോമയാഗം,’ യേശുവിന്റെ യാഗത്തിന്റെ ഏതു വശം നമ്മുടെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നു? (ലേവ്യ. 1:13) [w04 5/15 പേ 21 ഖ. 3]
7. “മേദസ്സൊക്കെയും യഹോവെക്കുള്ളതു ആകുന്നു” എന്ന വസ്തുത നമ്മെ എന്തു പഠിപ്പിക്കുന്നു? (ലേവ്യ. 3:16, 17) [w04 5/15 പേ. 22 ഖ. 2]
8. രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കുകയും മറ്റു പല വസ്തുക്കളിന്മേലും പുരട്ടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം എന്തായിരുന്നു? (ലേവ്യ. 9:9) [w04 5/15 പേ. 22 ഖ. 5]
9. ലേവ്യപുസ്തകം 12:8-ൽനിന്ന് യേശുവിന്റെ മാതാപിതാക്കളെക്കുറിച്ച് ഏതു കാര്യം മനസ്സിലാക്കാം, നമുക്ക് ഇതിൽനിന്ന് എന്തു പഠിക്കാനുണ്ട്? [w98 12/15 പേ. 6 ഖ. 5]
10. യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രയുക്തത ഇസ്രായേലിന്റെ വാർഷിക പാപപരിഹാരദിവസത്താൽ മുൻനിഴലാക്കപ്പെട്ടത് എങ്ങനെ? (ലേവ്യ. 16:11-16) [w98 2/15 പേ. 12 ഖ. 2]