മാർച്ച് 30-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 30-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പുറപ്പാടു 1–6
നമ്പർ 1: പുറപ്പാടു 1:1-19
നമ്പർ 2: ഇന്നത്തെ രോഗശാന്തികൾക്കു പിന്നിൽ ദൈവാത്മാവാണോ? (rs പേ. 156-157 ¶3)
നമ്പർ 3: കുടുംബത്തിൽ ക്രിസ്തുതുല്യ ശിരസ്ഥാനം (fy പേ. 31-33 ¶11-15)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ. സ്മാരകത്തോട് അനുബന്ധിച്ചുള്ള അറിയിപ്പുകളുണ്ടെങ്കിൽ ഉൾപ്പെടുത്തുക.
15 മിനി: സ്മാരകത്തിനു ഹാജരാകുന്ന താത്പര്യക്കാരെ സഹായിക്കാൻ തയ്യാറെടുക്കുക. സേവനമേൽവിചാരകൻ നടത്തുന്ന പ്രസംഗം. ബൈബിൾ വിദ്യാർഥികളെയും നിഷ്ക്രിയരെയും, പരിചയക്കാരും കുടുംബാംഗങ്ങളും ഉൾപ്പെടെ സ്മാരകത്തിനു ഹാജരാകുന്ന മറ്റുള്ളവരെയും സഹായിക്കുന്നതിന് പ്രസാധകർക്ക് എന്തു ചെയ്യാനാകുമെന്ന് ഓർമപ്പെടുത്തുക. (2008 മാർച്ച് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷ, പേജ് 8 കാണുക.) സ്മാരകത്തിനു ഹാജരായ ഒരാളുമൊത്ത് എങ്ങനെ ബൈബിളധ്യയനം തുടങ്ങാമെന്നു കാണിക്കുന്ന ഹ്രസ്വമായ ഒരു അവതരണം ഉൾപ്പെടുത്തുക. ഏപ്രിൽ 5 ഞായറാഴ്ച ആരംഭിക്കുന്ന സ്മാരക ബൈബിൾ വായനയെക്കുറിച്ച് സദസ്യരെ ഓർമിപ്പിക്കുക. ഇത് ചെയ്യാനാകുന്ന പ്രായോഗിക വിധങ്ങളെക്കുറിച്ചു പറയുക.
15 മിനി: വാർധക്യത്തിലും ആത്മീയമായി തളരാതെ. 2007 ജൂൺ 1 ലക്കം വീക്ഷാഗോപുരത്തിന്റെ പേജ് 21-22 ഖണ്ഡിക 1-6 ആസ്പദമാക്കിയുള്ള പ്രോത്സാഹജനകമായ പ്രസംഗം. ദീർഘകാലമായി ദൈവസേവനത്തിൽ വിശ്വസ്തമായി തുടരുന്ന ഒരു സാക്ഷിയുമായി അഭിമുഖം നടത്തുക. യഹോവയെ സേവിക്കുന്നതിലെ സന്തോഷം നിലനിറുത്താൻ ആ വ്യക്തിയെ സഹായിച്ചത് എന്താണ്?