മാർച്ച് 16-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 16-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 43–46
നമ്പർ 1: ഉല്പത്തി 44:1-17
നമ്പർ 2: നിലനിൽക്കുന്ന വിവാഹത്തിനുള്ള ഒന്നാമത്തെ താക്കോൽ (fy പേ. 27-29 ¶1-6)
നമ്പർ 3: ബൈബിൾ പ്രവചനങ്ങൾ പൂർണമായും ആശ്രയയോഗ്യമെന്ന് തെളിഞ്ഞിരിക്കുന്നു (rs പേ. 155 ¶2-5)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: യഹോവ—പേരിനാൽ തിരിച്ചറിയാനാകുന്ന ദൈവം. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ പേജ് 274 ഖണ്ഡിക 2-5 അടിസ്ഥാനമാക്കിയുള്ള ഉത്സാഹഭരിതമായ പ്രസംഗം.
10 മിനി: വാർഷികപുസ്തകം 2009 നന്നായി ഉപയോഗപ്പെടുത്തുക. പ്രസംഗവും സദസ്യചർച്ചയും. വാർഷികപുസ്തകത്തിന്റെ 3-ാം പേജിലെ “ഭരണസംഘത്തിന്റെ കത്ത്” ചർച്ചചെയ്യുക. വാർഷികപുസ്തകത്തിൽ പ്രോത്സാഹജനകമായി കണ്ട ചില അനുഭവങ്ങൾ ചുരുക്കമായി പറയാൻ ഏതാനും പ്രസാധകരെ മുന്നമേ ക്രമീകരിക്കാവുന്നതാണ്. ലോകവ്യാപക റിപ്പോർട്ടിന്റെ സവിശേഷതകളെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക. വാർഷികപുസ്തകം വായിച്ചുതീർക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് ഉപസംഹരിക്കുക.
10 മിനി: “ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഫലകരമായി ഉപയോഗിക്കുക.” ചോദ്യോത്തര ചർച്ച. ഈ പുസ്തകം ഉപയോഗിച്ച് ബൈബിളധ്യയനം തുടങ്ങാനുള്ള ഒരു ശ്രമംനടത്താൻ എല്ലാ പ്രസാധകരെയും പ്രോത്സാഹിപ്പിക്കുക.