മാർച്ച് 9-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 9-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 40–42
നമ്പർ 1: ഉല്പത്തി 40:1-15
നമ്പർ 2: വിവാഹത്തിനപ്പുറത്തേക്കു നോക്കൽ (fy പേ. 25, 26 ¶22, 23)
നമ്പർ 3: സ്വതന്ത്ര ചിന്താഗതിക്കെതിരെ ജാഗ്രത പാലിക്കുക
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ. മാസികകൾ പരിചയപ്പെടുത്താൻ ഉപയോഗിച്ച അവതരണവും അതിന്റെ ഫലവും കാണിക്കുന്ന ഒന്നോ രണ്ടോ അനുഭവങ്ങൾ ചുരുക്കമായി പറയാൻ സദസ്സിനോട് ആവശ്യപ്പെടുക.
15 മിനി: മറ്റുള്ളവർ വിശദീകരണം ആവശ്യപ്പെടുമ്പോൾ. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 177-ാം പേജിലെ ഉപതലക്കെട്ടിനു കീഴിലുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി പ്രസംഗവും സദസ്യചർച്ചയും. നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച് ചോദ്യം ചോദിക്കുന്ന സഹപാഠിക്കോ സഹപ്രവർത്തകനോ ഒരു പ്രസാധകൻ ഉത്തരം കൊടുക്കുന്ന വിധം അവതരിപ്പിക്കുക. പ്രസാധകൻ ‘സൗമ്യതയോടും ഭയഭക്തിയോടും’ കൂടെ ശാന്തമായി ഉത്തരം നൽകുന്നു.—1 പത്രൊ. 3:15.
15 മിനി: “സ്മാരകത്തിനുവേണ്ടി നന്നായി തയ്യാറാകുക.” പ്രസംഗവും സദസ്യപങ്കുപറ്റലും. സ്മാരകത്തിനായി സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് ഹ്രസ്വമായി പറയുക.