വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/09 പേ. 2
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2009
നമ്മുടെ രാജ്യ ശുശ്രൂഷ—2009
km 1/09 പേ. 2

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. ജനുവരി: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? വീട്ടു​കാ​രു​ടെ പക്കൽ ഈ പുസ്‌തകം ഉണ്ടെങ്കിൽ കടലാ​സി​ന്റെ നിറം​മ​ങ്ങുന്ന 192 പേജുള്ള ഏതെങ്കി​ലും പുസ്‌ത​ക​മോ 1992-നു മുമ്പു പ്രസി​ദ്ധീ​ക​രിച്ച ഏതെങ്കി​ലും പുസ്‌ത​ക​മോ സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഫെബ്രു​വരി: നിങ്ങ​ളെ​ക്കു​റിച്ച്‌ കരുത​ലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? (ഇംഗ്ലീഷ്‌), കുടുംബ സന്തുഷ്ടി​യു​ടെ രഹസ്യം, ബൈബിൾ ദൈവ​ത്തി​ന്റെ വചനമോ അതോ മനുഷ്യ​ന്റേ​തോ? (ഇംഗ്ലീഷ്‌), ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്നിവ​യി​ലേ​തെ​ങ്കി​ലും ലഭ്യമാ​ണെ​ങ്കിൽ, അവ സമർപ്പി​ക്കാ​വു​ന്ന​താണ്‌. മാർച്ച്‌: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? ബൈബി​ള​ധ്യ​യ​നങ്ങൾ തുടങ്ങാൻ പ്രത്യേക ശ്രമം ചെയ്യുക. ഏപ്രിൽ, മേയ്‌: വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ. സ്‌മാ​ര​ക​ത്തി​നോ മറ്റു ദിവ്യാ​ധി​പത്യ പരിപാ​ടി​കൾക്കോ ഹാജരാ​കു​ന്ന​വ​രും എന്നാൽ ഇതുവരെ ക്രമമാ​യി സഭയോ​ടു സഹവസി​ക്കാ​ത്ത​വ​രു​മാ​യവർ ഉൾപ്പെ​ടെ​യുള്ള താത്‌പ​ര്യ​ക്കാർക്ക്‌ മടക്കസ​ന്ദർശനം നടത്തു​മ്പോൾ ബൈബി​ള​ധ്യ​യനം തുടങ്ങുക എന്ന ലക്ഷ്യ​ത്തോ​ടെ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം സമർപ്പി​ക്കാൻ ശ്രമി​ക്കുക.

◼ മാർച്ച്‌ മുതൽ സർക്കിട്ട്‌ മേൽവി​ചാ​രകൻ നടത്തുന്ന പുതിയ പരസ്യ​പ്ര​സം​ഗ​ത്തി​ന്റെ വിഷയം “ലോക​ത്തി​ന്റെ ഭ്രമങ്ങളെ തിരസ്‌ക​രിച്ച്‌ രാജ്യ​ത്തി​ന്റെ യാഥാർഥ്യ​ങ്ങളെ പിന്തു​ട​രുക” എന്നതാ​യി​രി​ക്കും.

◼ ഈ വർഷം ഏപ്രിൽ 9 വ്യാഴാഴ്‌ച സൂര്യാ​സ്‌ത​മ​യ​ശേഷം സ്‌മാ​രകം ആചരി​ക്കാൻ സഭകൾ ഉചിത​മായ ക്രമീ​ക​ര​ണങ്ങൾ ചെയ്യണം. ഓരോ സഭയും സ്വന്തമാ​യി സ്‌മാ​ര​കാ​ച​രണം നടത്താൻ ശ്രമി​ക്കണം. പല സഭകൾ ഒരേ രാജ്യ​ഹാൾ ഉപയോ​ഗി​ക്കു​ന്നി​ടത്ത്‌ ഒരുപക്ഷേ ഒന്നോ അതില​ധി​ക​മോ സഭകൾക്ക്‌ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നാ​യി മറ്റൊരു സ്ഥലം ഉപയോ​ഗി​ക്കാൻ ക്രമീ​ക​രി​ക്കാ​വു​ന്ന​താണ്‌. ഒരു ഹാളിൽ ഒന്നില​ധി​കം സ്‌മാ​ര​കാ​ച​രണം നടത്തു​മ്പോൾ സാധ്യ​മെ​ങ്കിൽ പരിപാ​ടി​കൾക്കി​ട​യിൽ 40 മിനി​ട്ടെ​ങ്കി​ലും ഉണ്ടായി​രി​ക്കാൻ നിർദേ​ശി​ക്കു​ന്നു. അങ്ങനെ​യാ​കു​മ്പോൾ പരിപാ​ടി​ക്കു​ശേ​ഷ​മുള്ള സഹവാ​സ​ത്തിൽനിന്ന്‌ എല്ലാവർക്കും പൂർണ പ്രയോ​ജനം നേടാ​നാ​കും.

◼ ജനുവരി 26-ന്‌ ആരംഭി​ക്കുന്ന വാരത്തി​ലെ സേവന​യോ​ഗ​ത്തി​നു തയ്യാറാ​കു​ന്ന​തി​ന്റെ ഭാഗമാ​യി രക്തരഹിത ചികിത്സ—വൈദ്യ​ശാ​സ്‌ത്രം വെല്ലു​വി​ളി​യെ വിജയ​ക​ര​മാ​യി നേരി​ടു​ന്നു എന്ന വീഡി​യോ കാണാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

◼ സഭാ ബൈബി​ള​ധ്യ​യ​ന​ത്തി​നാ​യി തയ്യാറാ​കു​മ്പോൾ, എന്റെ ബൈബിൾ കഥാ പുസ്‌ത​ക​ത്തിൽ കൂടു​ത​ലായ ചോദ്യ​ങ്ങ​ളോ​ടൊ​പ്പം പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ എല്ലാവ​രും വായി​ച്ചു​നോ​ക്കേ​ണ്ട​താണ്‌. സഭാ ബൈബി​ള​ധ്യ​യനം നിശ്ചിത സമയത്തി​നു​ള്ളിൽ ഉപസം​ഹ​രി​ക്കാൻ കഴി​യേ​ണ്ട​തിന്‌ ഈ നിർദേശം പിൻപ​റ്റാൻ ഞങ്ങൾ നിങ്ങ​ളെ​യെ​ല്ലാം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

“ദൈവ​സ്‌നേ​ഹ​ത്തിൽ നിങ്ങ​ളെ​ത്തന്നെ കാത്തു​കൊ​ള്ളു​വിൻ” —ഇംഗ്ലീഷ്‌

യുവജ​ന​ങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും, വാല്യം 2 —ഇംഗ്ലീഷ്‌

◼ ലഭ്യമായ പുതിയ ഡിവിഡി-കൾ:

മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക —അമേരി​ക്കൻ ആംഗ്യ​ഭാ​ഷ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക