ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2008 ഡിസംബർ 29-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 20 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2008 നവംബർ 3 മുതൽ ഡിസംബർ 29 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ഉള്ളതാണ്.
പ്രസംഗ ഗുണങ്ങൾ
1. “സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ” ഉദ്ബോധിപ്പിക്കുന്നത് ഫലകരമായിരിക്കുന്നത് എന്തുകൊണ്ട്? (ഫിലേ. 9, NW) [be പേ. 266 ഖ. 2-4]
2. മറ്റുള്ളവർക്കു ധൈര്യം പകരാൻ എങ്ങനെ കഴിയും? [be പേ. 268 ഖ. 4-പേ. 269 ഖ. 2]
1-ാം നമ്പർ നിയമനം
3. പൗലൊസ് തീത്തൊസിന് എഴുതിയ ലേഖനം ഇന്ന് നമുക്ക് ‘ശുഭവും ഉപകാരപ്രദവും’ ആയിരിക്കുന്നത് എങ്ങനെ? (തീത്തൊ. 3:8) [si പേ. 241 ഖ. 8]
4. പത്രൊസിന്റെ ആദ്യ ലേഖനം കാലോചിതമായിരുന്നു എന്നു പറയാവുന്നത് എന്തുകൊണ്ട്? [si പേ. 251 ഖ. 1]
5. വെളിപ്പാടിലെ പ്രതീകപ്രയോഗങ്ങൾ നമ്മിൽ എന്തു പ്രഭാവം ചെലുത്തണം? [si പേ. 263 ഖ. 1]
പ്രതിവാര ബൈബിൾ വായന
6. തീത്തൊസ് 2:3-ൽ ‘ഏഷണി പറയാത്തവരെ’ ‘വീഞ്ഞിന്നു അടിമപ്പെടാത്തവരുമായി’ പൗലൊസ് ബന്ധിപ്പിച്ചിരിക്കുന്നതിന്റെ കാരണം എന്തായിരുന്നിരിക്കണം? [w94 6/15 പേ. 20 ഖ. 12]
7. സാത്താൻ “മരണത്തിന്റെ അധികാരിയായ”തിനാൽ അവന് ആരെയും എപ്പോൾവേണമെങ്കിലും കൊല്ലാൻ കഴിയുമോ? (എബ്രാ. 2:14) [w08 10/15 “യഹോവയുടെ വചനം ജീവനുള്ളത്—തീത്തൊസ്, ഫിലേമോൻ, എബ്രായർ എന്നീ ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ”]
8. ആരാണ് പുതിയ ഉടമ്പടിയുടെ ‘നിയമകർത്താവ്’? (എബ്രാ. 9:16) [w08 10/15 “യഹോവയുടെ വചനം ജീവനുള്ളത്—തീത്തൊസ്, ഫിലേമോൻ, എബ്രായർ എന്നീ ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ”]
9. സമാധാനപ്രിയർ ആയിരിക്കുക എന്നതിന്റെ അർഥമെന്ത്, ഇതിനോടുള്ള ബന്ധത്തിൽ നാം ഏതു ചോദ്യങ്ങൾ സ്വയം ചോദിക്കണം? (യാക്കോ. 3:17) [w08 3/15 പേ. 24 ഖ. 18]
10. ‘ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനാണ്’ എന്ന പ്രയോഗത്തിന്റെ അർഥമെന്താണ്? (1 യോഹ. 3:20) [w05 8/1 പേ. 30 ഖ. 19]