അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്‌തകം. കുട്ടികളുള്ളവർക്ക് മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക എന്ന പുസ്‌തകം സമർപ്പിക്കാം. ജനുവരി: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? വീട്ടുകാരുടെ പക്കൽ ഈ പുസ്‌തകം ഉണ്ടെങ്കിൽ കടലാസിന്റെ നിറംമങ്ങുന്ന 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1992-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി: നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്), കുടുംബ സന്തുഷ്ടിയുടെ രഹസ്യം, ബൈബിൾ ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്നിവയിലേതെങ്കിലും ലഭ്യമാണെങ്കിൽ, അവ സമർപ്പിക്കാവുന്നതാണ്. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ബൈബിളധ്യയനം തുടങ്ങാൻ പ്രത്യേക ശ്രമം ചെയ്യുക.
◼ വീട്ടിലും സഭയിലും ഒരു ദിവ്യാധിപത്യ ലൈബ്രറി ഉണ്ടായിരിക്കുന്നതിനു പ്രോത്സാഹിപ്പിക്കുന്നു. സത്യത്തെക്കുറിച്ചുള്ള ഗ്രാഹ്യം വർധിപ്പിക്കാൻ പല പഴയ പുസ്തകങ്ങളും സഹായിക്കും. നിങ്ങളുടെ വ്യക്തിപരമായ പഠനത്തെ അതു കൂടുതൽ സമ്പുഷ്ടമാക്കും. യോഗങ്ങൾക്കു തയ്യാറാകാനും അവ സഹായകമായിരിക്കും.—km 11/93 പേ. 1; km 1/99 പേ. 4; km 4/03 പേ. 5 കാണുക.
◼ എന്റെ ബൈബിൾ കഥാപുസ്തകത്തിന്റെ അധ്യയന പട്ടികയിൽ ഭേദഗതി വരുത്തിയിരിക്കുന്നു. പുതിയ പട്ടിക നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഓരോ ലക്കത്തിലുമുണ്ടാകും.