2009-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക
നിർദേശങ്ങൾ
2009-ൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പിൻവരുന്ന പ്രകാരം ആയിരിക്കും.
വിവരങ്ങളുടെ ഉറവിടം: സത്യവേദപുസ്തകം, “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” (1990 പതിപ്പ്) [si-MY], കുടുംബ സന്തുഷ്ടിയുടെ രഹസ്യം [fy-MY], തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ (1991 പതിപ്പ്) [rs-MY].
സ്വാഗതം പറഞ്ഞുകൊണ്ട് സ്കൂൾ കൃത്യസമയത്ത് ആരംഭിച്ച് താഴെപ്പറയുന്ന പ്രകാരം തുടരണം. ഓരോ ഭാഗത്തിനുംശേഷം സ്കൂൾ മേൽവിചാരകൻ അടുത്ത ഭാഗം പരിചയപ്പെടുത്തും.
ബൈബിൾ വായനയിൽനിന്നുള്ള വിശേഷാശയങ്ങൾ: 10 മിനിട്ട്. യോഗ്യതയുള്ള ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ആയിരിക്കും ഇതു നിർവഹിക്കുന്നത്. ആദ്യത്തെ നാലു മിനിട്ടിൽ, നിയമിത വായനാഭാഗത്തുനിന്നുള്ള തിരുവെഴുത്താശയങ്ങൾ വിശേഷവത്കരിക്കുക. ഒരു പുസ്തകത്തിന്റെ പ്രാരംഭ അധ്യായങ്ങൾ വായനാഭാഗമായിരിക്കുന്ന വാരത്തിൽ മാത്രമാണ് ഇതിനു മാറ്റമുള്ളത്. അങ്ങനെയുള്ള വാരങ്ങളിൽ, ആദ്യത്തെ നാലു മിനിട്ടിൽ അവതരിപ്പിക്കേണ്ട വിവരങ്ങൾ “നിശ്വസ്തം” പുസ്തകത്തിൽനിന്നാണ് എടുക്കേണ്ടത്. ഉദാഹരണത്തിന്, ജനുവരി 5-ന് ആരംഭിക്കുന്ന വാരത്തിൽ ഉല്പത്തിപ്പുസ്തകത്തിലെ ആദ്യത്തെ അഞ്ച് അധ്യായങ്ങളാണു പരിചിന്തിക്കേണ്ടത്. അതുകൊണ്ട് “നിശ്വസ്തം” പുസ്തകത്തിൽ ഉല്പത്തിപ്പുസ്തകത്തെക്കുറിച്ചുള്ള ഭാഗത്തിന്റെ ആമുഖമായി കൊടുത്തിരിക്കുന്ന ഖണ്ഡികകളിൽനിന്നുള്ള ഏതാനും മുഖ്യാശയങ്ങളാണ് പ്രസംഗകൻ തിരഞ്ഞെടുക്കേണ്ടത്. സഭയ്ക്ക് പ്രയോജനം ചെയ്യുന്ന വിധത്തിൽ വിവരങ്ങൾ അവതരിപ്പിക്കണം. വിവരങ്ങൾ നിയമിതഭാഗത്തുനിന്നോ “നിശ്വസ്തം” പുസ്തകത്തിൽനിന്നോ ആയിക്കൊള്ളട്ടെ, അത് എന്തുകൊണ്ട്, എങ്ങനെ മൂല്യവത്തായിരിക്കുന്നു എന്നു മനസ്സിലാക്കാൻ സദസ്സിനെ സഹായിക്കുക എന്നതായിരിക്കണം മുഖ്യലക്ഷ്യം. പ്രാരംഭ ഭാഗം, നാലു മിനിട്ടിൽ കൂടാതിരിക്കാൻ പ്രസംഗകൻ ശ്രദ്ധിക്കണം. സദസ്യ പങ്കുപറ്റലിനായി അവസാനത്തെ ആറു മിനിട്ട് ലഭ്യമാണെന്ന് അദ്ദേഹം ഉറപ്പുവരുത്തണം. വായനാഭാഗത്തു തങ്ങൾ താത്പര്യജനകമെന്നു കണ്ടെത്തിയ ആശയങ്ങൾ ഹ്രസ്വമായി (30 സെക്കൻഡോ അതിൽ കുറവോ സമയംകൊണ്ട്) പറയാൻ സദസ്സിനെ ക്ഷണിക്കുക. അതിനുശേഷം മറ്റു ക്ലാസ്സ് മുറികളിൽ നിയമനമുള്ള വിദ്യാർഥികളെ സ്കൂൾ മേൽവിചാരകൻ അങ്ങോട്ട് അയയ്ക്കും.
1-ാം നമ്പർ നിയമനം: 4 മിനിട്ടോ അതിൽ താഴെയോ. ഇത് ഒരു സഹോദരൻ നിർവഹിക്കേണ്ട വായനയാണ്. മുഖവുരയോ ഉപസംഹാരമോ ഇല്ലാതെ വിദ്യാർഥി നിയമിതഭാഗം വായിക്കണം. വിവരങ്ങൾ മനസ്സിലാക്കി ഒഴുക്കോടും മുഖ്യപദങ്ങൾ ശരിയായി ഊന്നിപ്പറഞ്ഞുകൊണ്ടും ഉച്ചനീചത്വത്തോടും അനുയോജ്യമായ നിറുത്തലോടും സ്വാഭാവികതയോടും കൂടെ വായിക്കാൻ സ്കൂൾ മേൽവിചാരകൻ വിദ്യാർഥികളെ സഹായിക്കും.
2-ാം നമ്പർ നിയമനം: 5 മിനിട്ട്. ഇത് ഒരു സഹോദരിക്കു നിയമിച്ചുകൊടുക്കുന്നു. ഈ നിയമനം ലഭിക്കുന്നവർക്ക് ഒന്നുകിൽ ഒരു രംഗവിധാനം നിയമിച്ചുകൊടുക്കും. അല്ലാത്തപക്ഷം, ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 82-ാം പേജിൽ കാണുന്ന ലിസ്റ്റിൽനിന്ന് അവർക്ക് ഒരെണ്ണം തിരഞ്ഞെടുക്കാവുന്നതാണ്. വയൽസേവനത്തിന്റെ ഏതെങ്കിലും വശത്തു ബാധകമാകുന്ന പ്രായോഗിക വിധത്തിൽ ആയിരിക്കണം വിദ്യാർഥിനി നിയമിത പ്രതിപാദ്യവിഷയം ഉപയോഗിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത്. വിവരങ്ങളുടെ ഉറവിടം സൂചിപ്പിക്കാത്തപ്പോൾ, വിദ്യാർഥിനി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്ത് വിവരങ്ങൾ ശേഖരിക്കണം. വിദ്യാർഥിനി എങ്ങനെ വിവരങ്ങൾ വികസിപ്പിക്കുന്നു എന്നതും, തിരുവെഴുത്തുകൾ സംബന്ധിച്ചു ന്യായവാദം ചെയ്യാനും അവതരണത്തിലെ മുഖ്യ ആശയങ്ങൾ മനസ്സിലാക്കാനും വീട്ടുകാരിയെ എങ്ങനെ സഹായിക്കുന്നു എന്നതും സ്കൂൾ മേൽവിചാരകൻ ശ്രദ്ധിക്കും. അദ്ദേഹം ഒരു സഹായിയെയും നിയമിക്കുന്നതായിരിക്കും.
3-ാം നമ്പർ നിയമനം: 5 മിനിട്ട്. ഒരു സഹോദരനോ സഹോദരിക്കോ ഇതു നിയമിച്ചുകൊടുക്കാവുന്നതാണ്. നിയമിച്ചുകിട്ടിയിരിക്കുന്ന വിഷയം വിദ്യാർഥി വികസിപ്പിക്കണം. വിവരങ്ങളുടെ ഉറവിടം സൂചിപ്പിക്കാത്തപ്പോൾ, വിദ്യാർഥി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്ത് വിവരങ്ങൾ ശേഖരിക്കണം. ഈ നിയമനം നിർവഹിക്കുന്നത് ഒരു സഹോദരനാണെങ്കിൽ രാജ്യഹാളിലെ സദസ്സിനെ മനസ്സിൽ കണ്ടുകൊണ്ടുള്ള ഒരു പ്രസംഗമായി വേണം ഇതു നടത്താൻ. ഒരു സഹോദരിക്കു നിയമിച്ചുകൊടുക്കുമ്പോൾ 2-ാം നമ്പർ നിയമനത്തിന്റെ കാര്യത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം വേണം ഇതു നിർവഹിക്കാൻ. വിഷയത്തോടുചേർന്ന് നക്ഷത്രചിഹ്നം കൊടുത്തിട്ടുള്ള പ്രസംഗങ്ങളെല്ലാം സഹോദരന്മാർക്കുതന്നെ നിയമിച്ചുകൊടുക്കാൻ ശ്രദ്ധിക്കുക. സാധ്യമായിരിക്കുമ്പോഴെല്ലാം ഇത് ഒരു മൂപ്പനോ ശുശ്രൂഷാദാസനോ നൽകേണ്ടതാണ്.
ബുദ്ധിയുപദേശം: 1-2 മിനിട്ട്. ഏതു പ്രസംഗ ഗുണമാണു നോക്കുന്നതെന്ന് സ്കൂൾ മേൽവിചാരകൻ സ്റ്റേജിൽനിന്ന് മുന്നമേ സദസ്സിനോടു പറയില്ല. 1-ഉം 2-ഉം 3-ഉം നമ്പർ നിയമനങ്ങൾക്കുശേഷം അദ്ദേഹം പ്രസംഗത്തിന്റെ പ്രശംസാർഹമായ ഒരു വശത്തെക്കുറിച്ച് ക്രിയാത്മകമായ അഭിപ്രായങ്ങൾ പറയും. അവതരണത്തിന്റെ ആ പ്രത്യേക വശം ഫലകരമായിരുന്നത് എന്തുകൊണ്ട് എന്നു വ്യക്തമാക്കുന്നതോടൊപ്പം അദ്ദേഹം ശുശ്രൂഷാസ്കൂൾ പുസ്തകത്തിലേക്ക് കൂടെക്കൂടെ ശ്രദ്ധക്ഷണിക്കുകയും ചെയ്യും. ഓരോ വിദ്യാർഥിയുടെയും ആവശ്യമനുസരിച്ച് യോഗത്തിനു ശേഷമോ മറ്റൊരു സമയത്തോ, കെട്ടുപണി ചെയ്യുന്ന കൂടുതലായ ബുദ്ധിയുപദേശം സ്വകാര്യമായി നൽകാവുന്നതാണ്.
സമയപാലനം: പ്രസംഗമോ ബുദ്ധിയുപദേശകന്റെ അഭിപ്രായങ്ങളോ നിയമിത സമയത്തിൽ കവിയരുത്. നിയമിത സമയം കഴിയുന്നപക്ഷം, 1, 2, 3 എന്നീ നിയമനങ്ങൾ നയപൂർവം നിറുത്തിക്കേണ്ടതാണ്. ബൈബിൾ വായനയിൽനിന്നുള്ള വിശേഷാശയങ്ങൾ നിർവഹിക്കുന്ന സഹോദരന്മാർ കൂടുതൽ സമയം എടുക്കുന്നെങ്കിൽ അവർക്കു സ്വകാര്യമായി ബുദ്ധിയുപദേശം നൽകേണ്ടതാണ്. എല്ലാവരും സമയം പാലിക്കാൻ ശ്രദ്ധയുള്ളവരായിരിക്കണം. മൊത്തം പരിപാടി: 30 മിനിട്ട്.
ബുദ്ധിയുപദേശ ഫാറം: ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിൽ.
ഉപബുദ്ധിയുപദേശകൻ: സ്കൂൾ മേൽവിചാരകനെ കൂടാതെ പ്രാപ്തനായ ഒരു മൂപ്പനുണ്ടെങ്കിൽ മൂപ്പന്മാരുടെ സംഘത്തിന് അദ്ദേഹത്തെ ഉപബുദ്ധിയുപദേശകനായി തിരഞ്ഞെടുക്കാവുന്നതാണ്. സഭയിൽ നിരവധി മൂപ്പന്മാരുണ്ടെങ്കിൽ, പ്രാപ്തരായ വ്യത്യസ്ത മൂപ്പന്മാരെ ഓരോ വർഷവും ഇതിനായി ഉപയോഗിക്കാം. ബൈബിൾ വിശേഷാശയങ്ങൾ അവതരിപ്പിക്കുന്ന സഹോദരന്മാർക്ക് ആവശ്യമായിരിക്കുന്നപക്ഷം സ്വകാര്യ ബുദ്ധിയുപദേശം കൊടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്വം. ആ ഭാഗം കൈകാര്യംചെയ്യുന്ന സഹമൂപ്പന്മാർക്കോ ശുശ്രൂഷാദാസന്മാർക്കോ ഓരോ തവണയും അദ്ദേഹം ബുദ്ധിയുപദേശം നൽകേണ്ടതില്ല.
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം: 20 മിനിട്ട്. ഓരോ രണ്ടു മാസത്തിലും സ്കൂൾ മേൽവിചാരകൻ ഒരു പുനരവലോകനം നടത്തുന്നതായിരിക്കും. ബൈബിൾ വായനാഭാഗത്തുനിന്നുള്ള വിശേഷാശയങ്ങൾക്കുശേഷമാണ് അതു നിർവഹിക്കുക. പുനരവലോകനം പട്ടികപ്പെടുത്തിയിരിക്കുന്ന ആഴ്ച ഉൾപ്പെടെ കഴിഞ്ഞ രണ്ടു മാസങ്ങളിലായി സ്കൂളിൽ അവതരിപ്പിച്ച വിവരങ്ങളായിരിക്കും ഇതിന്റെ അടിസ്ഥാനം. പുനരവലോകനമുള്ള ആഴ്ച നിങ്ങളുടെ സഭയ്ക്ക് സർക്കിട്ട് സമ്മേളനമോ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ ഉണ്ടെങ്കിൽ, പുനരവലോകനം പിറ്റേ ആഴ്ചയിലേക്കു മാറ്റിവെക്കണം. ആ ആഴ്ചയിലെ 1, 2, 3 നിയമനങ്ങൾ സന്ദർശനമോ സമ്മേളനമോ ഉള്ള വാരത്തിൽ നടത്തേണ്ടതാണ്. പ്രതിവാര ബൈബിൾവായനാപ്പട്ടികയ്ക്കും വിശേഷാശയങ്ങൾക്കും മാറ്റമൊന്നും വരുത്തരുത്.
പട്ടിക
ജനു. 5 ബൈബിൾ വായന: ഉല്പത്തി 1-5
നമ്പർ 1: ഉല്പത്തി 3:1-15
നമ്പർ 2: കുടുംബം സമ്മർദത്തിൻകീഴിൽ (fy-MY പേ. 5-9 ¶1-14)
നമ്പർ 3: വ്യർഥമല്ലാത്തത് എന്താണ്? (1 കൊരി 15:58)
ജനു. 12 ബൈബിൾ വായന: ഉല്പത്തി 6-10
നമ്പർ 1: ഉല്പത്തി 9:1-17
നമ്പർ 2: ദൈവത്തിലുള്ള വിശ്വാസം സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടി നൽകുന്നു (rs-MY പേ.150 ¶2–പേ.151¶3)
നമ്പർ 3: കുടുംബസന്തുഷ്ടിയുടെ രഹസ്യം (fy-MY പേ. 10-12 ¶15-23)
ജനു. 19 ബൈബിൾ വായന: ഉല്പത്തി 11-16
നമ്പർ 1: ഉല്പത്തി 14:1-16
നമ്പർ 2: നിങ്ങൾ വിവാഹത്തിനു സജ്ജനാണോ? (fy-MY പേ. 13-15 ¶1-6)
നമ്പർ 3: യഹോവ നമ്മെ മനയുന്നത് എങ്ങനെ? (യെശ 64:8)
ജനു. 26 ബൈബിൾ വായന: ഉല്പത്തി 17-20
നമ്പർ 1: ഉല്പത്തി 17:1-17
നമ്പർ 2: നീതിയുള്ള ഗവൺമെന്റ് സ്ഥാപിക്കുക മനുഷ്യർക്ക് അസാധ്യമായിരിക്കുന്നത് എന്തുകൊണ്ട്? (rs-MY പേ. 152-153 ¶1)
നമ്പർ 3: ആദ്യം നിങ്ങളെത്തന്നെ അറിയുക (fy-MY പേ. 16-18 ¶7-10)
ഫെബ്രു. 2 ബൈബിൾ വായന: ഉല്പത്തി 21-24
നമ്പർ 1: ഉല്പത്തി 22:1-18
നമ്പർ 2: ആചാരങ്ങളും ബൈബിളും (fy-MY പേ. 17)
നമ്പർ 3: a മറ്റുള്ളവരെ സ്നേഹിക്കുന്നതിൽ വിശാലരാകാനുള്ള മാർഗങ്ങൾ (2 കൊരി 6:11-13)
ഫെബ്രു. 9 ബൈബിൾ വായന: ഉല്പത്തി 25-28
നമ്പർ 1: ഉല്പത്തി 25:1-18
നമ്പർ 2: ഒരു ഇണയിൽ ശ്രദ്ധിക്കേണ്ട സംഗതികൾ (fy-MY പേ. 20-22 ¶11-15)
നമ്പർ 3: ആശ്വാസം കൈവരുത്താനുള്ള മനുഷ്യശ്രമങ്ങൾ പരാജയമടയുന്നത് എന്തുകൊണ്ട്? (rs-MY പേ. 153 ¶2–പേ. 154 ¶2)
ഫെബ്രു. 16 ബൈബിൾ വായന: ഉല്പത്തി 29-31
നമ്പർ 1: ഉല്പത്തി 29:1-20
നമ്പർ 2: ‘വിചാരപ്പെടുന്നത്’ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? (മത്താ 6:25)
നമ്പർ 3: മുൻകൂട്ടി മനസ്സിലാക്കുക (fy-MY പേ. 22-24 ¶16-19)
ഫെബ്രു. 23 ബൈബിൾ വായന: ഉല്പത്തി 32-35
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
മാർച്ച് 2 ബൈബിൾ വായന: ഉല്പത്തി 36-39
നമ്പർ 1: ഉല്പത്തി 39:1-16
നമ്പർ 2: നിങ്ങളുടെ കോർട്ടിങ്ങിനെ മാന്യമായി സൂക്ഷിക്കുക (fy-MY പേ. 24, 25 ¶20, 21)
നമ്പർ 3: ദൈവരാജ്യം—മനുഷ്യവർഗത്തിന്റെ ആവശ്യങ്ങൾ നിവർത്തിക്കുന്ന ഏക സരണി (rs-MY പേ. 154 ¶3–പേ. 155 ¶1)
മാർച്ച് 9 ബൈബിൾ വായന: ഉല്പത്തി 40-42
നമ്പർ 1: ഉല്പത്തി 40:1-15
നമ്പർ 2: വിവാഹത്തിനപ്പുറത്തേക്കു നോക്കുക (fy-MY പേ. 25, 26 ¶22, 23)
നമ്പർ 3: b സ്വാതന്ത്ര്യത്തിന്റെ ആത്മാവിനെതിരെ ജാഗ്രത പാലിക്കുക!
മാർച്ച് 16 ബൈബിൾ വായന: ഉല്പത്തി 43-46
നമ്പർ 1: ഉല്പത്തി 44:1-17
നമ്പർ 2: നിലനിൽക്കുന്ന വിവാഹത്തിനുള്ള ഒന്നാമത്തെ താക്കോൽ (fy-MY പേ. 27-29 ¶1-6)
നമ്പർ 3: ബൈബിൾ പ്രവചനങ്ങൾ ആശ്രയയോഗ്യമെന്ന് പൂർണമായും തെളിഞ്ഞിരിക്കുന്നു (rs-MY പേ. 155 ¶2-5)
മാർച്ച് 23 ബൈബിൾ വായന: ഉല്പത്തി 47-50
നമ്പർ 1: ഉല്പത്തി 48:1-16
നമ്പർ 2: പിശാചിനെ നാം ഭയക്കേണ്ടതുണ്ടോ?
നമ്പർ 3: നിലനിൽക്കുന്ന വിവാഹത്തിനുള്ള രണ്ടാമത്തെ താക്കോൽ (fy-MY പേ. 30, 31 ¶7-10)
മാർച്ച് 30 ബൈബിൾ വായന: പുറപ്പാടു 1-6
നമ്പർ 1: പുറപ്പാടു 1:1-19
നമ്പർ 2: ഇന്നത്തെ അത്ഭുത രോഗശാന്തിക്കു പിന്നിൽ ദൈവാത്മാവാണോ? (rs-MY പേ. 156-157 ¶3)
നമ്പർ 3: ക്രിസ്തുതുല്യ ശിരഃസ്ഥാനം (fy-MY പേ. 31-33 ¶11-15)
ഏപ്രി. 6 ബൈബിൾ വായന: പുറപ്പാടു 7-10
നമ്പർ 1: പുറപ്പാടു 9:1-19
നമ്പർ 2: ഭാര്യോചിത കീഴ്പെടൽ (fy-MY പേ. 34, 35 ¶16-19)
നമ്പർ 3: c ഗലാത്യർ 6:2-ഉം ഗലാത്യർ 6:5-ഉം പൊരുത്തത്തിലായിരിക്കുന്നത് എങ്ങനെ?
ഏപ്രി. 13 ബൈബിൾ വായന: പുറപ്പാടു 11-14
നമ്പർ 1: പുറപ്പാടു 12:21-36
നമ്പർ 2: നിലനിൽക്കുന്ന ദാമ്പത്യത്തിന് നല്ല ആശയവിനിമയം (fy-MY പേ. 35-38 ¶20-26)
നമ്പർ 3: യേശുവും അവന്റെ അപ്പൊസ്തലന്മാരും നടത്തിയ സൗഖ്യമാക്കലുകൾ ഇന്നുള്ളവയിൽനിന്നു വ്യത്യസ്തമായിരിക്കുന്ന വിധം (rs-MY പേ. 157 ¶4–പേ. 158 ¶2)
ഏപ്രി. 20 ബൈബിൾ വായന: പുറപ്പാടു 15-18
നമ്പർ 1: പുറപ്പാടു 15:1-19
നമ്പർ 2: വ്യാജാരാധനയിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
നമ്പർ 3: നിങ്ങളുടെ വരുമാനത്തിലൊതുങ്ങി ജീവിക്കുക (fy-MY പേ. 39-41 ¶1-6)
ഏപ്രി. 27 ബൈബിൾ വായന: പുറപ്പാടു 19-22
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
മേയ് 4 ബൈബിൾ വായന: പുറപ്പാടു 23-26
നമ്പർ 1: പുറപ്പാടു 24:1-18
നമ്പർ 2: ഭാരം പങ്കുവെക്കുക (fy-MY പേ. 42-44 ¶7-11)
നമ്പർ 3: സത്യക്രിസ്ത്യാനികൾ ഇന്ന് എങ്ങനെയാണ് തിരിച്ചറിയിക്കപ്പെടുന്നത്? (rs-MY പേ. 158 ¶3–പേ. 159 ¶1)
മേയ് 11 ബൈബിൾ വായന: പുറപ്പാടു 27-29
നമ്പർ 1: പുറപ്പാടു 29:1-18
നമ്പർ 2: ഭവനത്തിലെ ശുചിത്വം—ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (fy-MY പേ. 45-49 ¶12-20) #
നമ്പർ 3: d അസ്ഥാനത്തുള്ള വിശ്വസ്തതയും അതിന്റെ അപകടങ്ങളും
മേയ് 18 ബൈബിൾ വായന: പുറപ്പാടു 30-33
നമ്പർ 1: പുറപ്പാടു 31:1-18
നമ്പർ 2: അത്ഭുതരോഗശാന്തിക്കുള്ള വരങ്ങൾ ഒന്നാം നൂറ്റാണ്ടിൽ നൽകപ്പെട്ടത് എന്തുകൊണ്ട്? (rs-MY പേ. 159 ¶2–പേ. 160 ¶2)
നമ്പർ 3: പ്രോത്സാഹനം നമ്മെ അഭിവൃദ്ധിപ്പെടുത്തുന്നു (fy-MY പേ. 49, 50 ¶21, 22)
മേയ് 25 ബൈബിൾ വായന: പുറപ്പാടു 34-37
നമ്പർ 1: പുറപ്പാടു 37:1-24
നമ്പർ 2: കുട്ടിയെ പരിശീലിപ്പിക്കുന്നതിൽ ബൈബിളിന്റെ കാഴ്ചപ്പാട് ഉണ്ടായിരിക്കുക (fy-MY പേ. 51, 52 ¶1-5)
നമ്പർ 3: എന്താണ് അനുവാദാത്മകത, അത് നമുക്കെങ്ങനെ ഒഴിവാക്കാം?
ജൂൺ 1 ബൈബിൾ വായന: പുറപ്പാടു 38-40
നമ്പർ 1: പുറപ്പാടു 40:1-19
നമ്പർ 2: നിങ്ങളുടെ കുട്ടിയുടെ ആവശ്യങ്ങൾ നിറവേറ്റുക (fy-MY പേ. 53-55 ¶6-9)
നമ്പർ 3: യഥാർഥ സൗഖ്യമാക്കൽ സംബന്ധിച്ച എന്തു പ്രത്യാശയാണ് മനുഷ്യവർഗത്തിനുള്ളത്? (rs-MY പേ. 160 ¶3-5)
ജൂൺ 8 ബൈബിൾ വായന: ലേവ്യപുസ്തകം 1-5
നമ്പർ 1: ലേവ്യപുസ്തകം 4:1-15
നമ്പർ 2: നിങ്ങളുടെ കുട്ടിയിൽ സത്യം ഉൾനടുക (fy-MY പേ. 55-59 ¶10-19)
നമ്പർ 3: e ക്രിസ്ത്യാനികൾ അധികാരം എങ്ങനെ പ്രയോഗിക്കണം?
ജൂൺ 15 ബൈബിൾ വായന: ലേവ്യപുസ്തകം 6-9
നമ്പർ 1: ലേവ്യപുസ്തകം 8:1-17
നമ്പർ 2: ‘നിങ്ങൾ രോഗശാന്തിയിൽ വിശ്വസിക്കുന്നുണ്ടോ?’ (rs-MY പേ. 160 ¶6–പേ. 161 ¶1)
നമ്പർ 3: കുടുംബത്തിൽ ശിക്ഷണം മർമപ്രധാനം (fy-MY പേ. 59-61 ¶20-23) #
ജൂൺ 22 ബൈബിൾ വായന: ലേവ്യപുസ്തകം 10-13
നമ്പർ 1: ലേവ്യപുസ്തകം 11:29-45
നമ്പർ 2: ദോഷത്തിൽനിന്നു നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുക (fy-MY പേ. 61, 62 ¶24-26)
നമ്പർ 3: സമർപ്പിതക്രിസ്ത്യാനികൾ ആസ്വദിക്കുന്ന അനുഗ്രഹങ്ങൾ
ജൂൺ 29 ബൈബിൾ വായന: ലേവ്യപുസ്തകം 14-16
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
ജൂലൈ 6 ബൈബിൾ വായന: ലേവ്യപുസ്തകം 17-20
നമ്പർ 1: ലേവ്യപുസ്തകം 19:1-18
നമ്പർ 2: മനുഷ്യരായുള്ള നമ്മുടെ ജനനത്തിന് മുമ്പ് നാമെല്ലാം ആത്മമണ്ഡലത്തിൽ സ്ഥിതിചെയ്തിരുന്നുവോ? (rs-MY പേ. 161 ¶2–പേ. 162 ¶3)
നമ്പർ 3: കുട്ടിയെ പരിശീലിപ്പിക്കുന്നതിൽ ദിവ്യമാർഗനിർദേശം തേടുക (fy-MY പേ. 63 ¶27, 28)
ജൂലൈ 13 ബൈബിൾ വായന: ലേവ്യപുസ്തകം 21-24
നമ്പർ 1: ലേവ്യപുസ്തകം 22:17-33
നമ്പർ 2: കൗമാരം ജ്ഞാനപൂർവം വിനിയോഗിക്കുക (fy-MY പേ. 64 ¶1-3)
നമ്പർ 3: സത്യക്രിസ്ത്യാനികൾ ദരിദ്രരോടു കരുതൽ പ്രകടമാക്കുന്നതെങ്ങനെ?
ജൂലൈ 20 ബൈബിൾ വായന: ലേവ്യപുസ്തകം 25-27
നമ്പർ 1: ലേവ്യപുസ്തകം 25:39-54
നമ്പർ 2: കുടുംബത്തിൽ സത്യസന്ധമായ, തുറന്ന ആശയവിനിമയം (fy-MY പേ. 65, 66 ¶4-7)
നമ്പർ 3: ആദാം പാപം ചെയ്തില്ലായിരുന്നെങ്കിൽ കാലക്രമത്തിൽ അവൻ സ്വർഗത്തിലേക്കു പോകുമായിരുന്നോ? (rs-MY പേ. 162 ¶4-5)
ജൂലൈ 27 ബൈബിൾ വായന: സംഖ്യാപുസ്തകം 1-3
നമ്പർ 1: സംഖ്യാപുസ്തകം 3:1-20
നമ്പർ 2: സൗമ്യതയ്ക്ക് ആത്മനിയന്ത്രണം ആവശ്യമായിരിക്കുന്നതിന്റെ കാരണം
നമ്പർ 3: കുടുംബത്തിൽ ആശയവിനിമയം ചെയ്യാനുള്ള സംഗതികൾ (fy-MY പേ. 67, 68 ¶8-11)
ആഗ. 3 ബൈബിൾ വായന: സംഖ്യാപുസ്തകം 4-6
നമ്പർ 1: സംഖ്യാപുസ്തകം 4:1-16
നമ്പർ 2: യഥാർഥത്തിൽ സന്തുഷ്ടമായ ഒരു ഭാവി ഉണ്ടായിരിക്കുന്നതിന് ഒരു വ്യക്തി സ്വർഗത്തിലേക്കു പോകണമോ? (rs-MY പേ. 163 ¶1-3)
നമ്പർ 3: കുടുംബ ബൈബിളധ്യയനം (fy-MY പേ. 69, 70 ¶12-14)
ആഗ. 10 ബൈബിൾ വായന: സംഖ്യാപുസ്തകം 7-9
നമ്പർ 1: സംഖ്യാപുസ്തകം 9:1-14
നമ്പർ 2: ഭവനത്തിൽ ശിക്ഷണവും ആദരവും (fy-MY പേ. 71, 72 ¶15-18)
നമ്പർ 3: നാം യഹോവയോടു വിശ്വസ്തരായിരിക്കുന്ന വിധങ്ങൾ
ആഗ. 17 ബൈബിൾ വായന: സംഖ്യാപുസ്തകം 10-13
നമ്പർ 1: സംഖ്യാപുസ്തകം 13:17-33
നമ്പർ 2: ജോലിയും കളിയും (fy-MY പേ. 72, 73 ¶19-22)
നമ്പർ 3: 1 പത്രൊസ് 3:19, 20-ന്റെ അർഥമെന്ത്? (rs-MY പേ. 163 ¶4)
ആഗ. 24 ബൈബിൾ വായന: സംഖ്യാപുസ്തകം 14-16
നമ്പർ 1: സംഖ്യാപുസ്തകം 14:26-43
നമ്പർ 2: ദൈവത്തിന്റെ ന്യായപ്രമാണത്തെ പ്രിയപ്പെടുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നു? (സങ്കീ 119:97)
നമ്പർ 3: കൗമാരപ്രായത്തിൽനിന്നു പ്രായപൂർത്തിയിലേക്ക് (fy-MY പേ. 74, 75 ¶23-25)
ആഗ. 31 ബൈബിൾ വായന: സംഖ്യാപുസ്തകം 17-21
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
സെപ്റ്റ. 7 ബൈബിൾ വായന: സംഖ്യാപുസ്തകം 22-25
നമ്പർ 1: സംഖ്യാപുസ്തകം 22:20-35
നമ്പർ 2: ഒരു മത്സരി എന്നാലെന്ത്? (fy-MY പേ. 76-78 ¶1-6)
നമ്പർ 3: 1 പത്രൊസ് 4:6-ന്റെ അർഥമെന്ത്? (rs-MY പേ. 163 ¶5)
സെപ്റ്റ. 14 ബൈബിൾ വായന: സംഖ്യാപുസ്തകം 26-29
നമ്പർ 1: സംഖ്യാപുസ്തകം 27:1-14
നമ്പർ 2: പഥ്യോപദേശത്തിനു ചേർച്ചയിൽ മക്കളെ വളർത്തുക എന്നതിന്റെ അർഥമെന്ത്, ഇതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (എഫെ. 6:4)
നമ്പർ 3: മത്സരത്തിന്റെ കാരണങ്ങൾ (fy-MY പേ. 78, 79 ¶7, 8)
സെപ്റ്റ. 21 ബൈബിൾ വായന: സംഖ്യാപുസ്തകം 30-32
നമ്പർ 1: സംഖ്യാപുസ്തകം 32:1-15
നമ്പർ 2: എല്ലാ ക്രിസ്ത്യാനികളുടെയും പ്രത്യാശ സ്വർഗീയ ജീവിതമാണോ? (rs-MY പേ. 164 ¶1-3)
നമ്പർ 3: സ്വാതന്ത്ര്യം അനുവദിച്ച ഏലിയും സ്വാതന്ത്ര്യം അനുവദിക്കാഞ്ഞ രെഹോബയാമും (fy-MY പേ. 80, 81 ¶9-13)
സെപ്റ്റ. 28 ബൈബിൾ വായന: സംഖ്യാപുസ്തകം 33-36
നമ്പർ 1: സംഖ്യാപുസ്തകം 33:1-23
നമ്പർ 2: അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നത് മത്സരത്തെ തടഞ്ഞേക്കാം (fy-MY പേ. 82-85 ¶14-18) #
നമ്പർ 3: ദൈവരാജ്യം സകലമാനുഷിക ഭരണങ്ങളെക്കാളും ശ്രേഷ്ഠമായിരിക്കുന്ന വിധങ്ങൾ
ഒക്ടോ. 5 ബൈബിൾ വായന: ആവർത്തനപുസ്തകം 1-3
നമ്പർ 1: ആവർത്തനപുസ്തകം 2:1-15
നമ്പർ 2: ഭൂമിയിലെ നിത്യജീവൻ സംബന്ധിച്ച് “പുതിയനിയമം” എന്തു പറയുന്നു? (rs-MY പേ. 165 ¶1–പേ. 166 ¶2)
നമ്പർ 3: കുട്ടികൾ വിഷമതകളിലകപ്പെടുമ്പോൾ (fy-MY പേ. 85-87 ¶19-23)
ഒക്ടോ. 12 ബൈബിൾ വായന: ആവർത്തനപുസ്തകം 4-6
നമ്പർ 1: ആവർത്തനപുസ്തകം 4:15-28
നമ്പർ 2: കടുത്ത മത്സരബുദ്ധിക്കാരനെ ഏങ്ങനെ കൈകാര്യം ചെയ്യാം? (fy-MY പേ. 87-89 ¶24-27)
നമ്പർ 3: ‘അൽപ്പമാണ്’ നല്ലതെന്നു പറയാൻ കഴിയുന്നതെപ്പോൾ? (സദൃ 15:16)
ഒക്ടോ. 19 ബൈബിൾ വായന: ആവർത്തനപുസ്തകം 7-10
നമ്പർ 1: ആവർത്തനപുസ്തകം 9:1-14
നമ്പർ 2: നിങ്ങളുടെ കുട്ടികളെ ആർ പഠിപ്പിക്കും? (fy-MY പേ. 90-92 ¶1-7)
നമ്പർ 3: ബൈബിൾ എത്രപേർക്കാണ് സ്വർഗീയ ജീവന്റെ പ്രത്യാശ വെച്ചുനീട്ടുന്നത്? (rs-MY പേ. 166 ¶3-4)
ഒക്ടോ. 26 ബൈബിൾ വായന: ആവർത്തനപുസ്തകം 11-13
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
നവ. 2 ബൈബിൾ വായന: ആവർത്തനപുസ്തകം 14-18
നമ്പർ 1: ആവർത്തനപുസ്തകം 15:1-15
നമ്പർ 2: ദൈവഭയത്തിൽ എന്തുൾപ്പെട്ടിരിക്കുന്നു?
നമ്പർ 3: ലൈംഗികത സംബന്ധിച്ചു ദൈവത്തിന്റെ വീക്ഷണം (fy-MY പേ. 92, 93 ¶8-11)
നവ. 9 ബൈബിൾ വായന: ആവർത്തനപുസ്തകം 19-22
നമ്പർ 1: ആവർത്തനപുസ്തകം 22:1-19
നമ്പർ 2: മാതാപിതാക്കൾക്കുള്ള ഗൃഹപാഠം (fy-MY പേ. 94, ¶12, 13)
നമ്പർ 3: 1,44,000 പേർ സ്വാഭാവിക യഹൂദൻമാർ മാത്രമാണോ? (rs-MY പേ. 166 ¶5–പേ. 167 ¶2)
നവ. 16 ബൈബിൾ വായന: ആവർത്തനപുസ്തകം 23-27
നമ്പർ 1: ആവർത്തനപുസ്തകം 25:1-16
നമ്പർ 2: നിങ്ങളുടെ കുട്ടികളുടെ സുഹൃത്തുക്കൾ (fy-MY പേ. 95-97 ¶14-18)
നമ്പർ 3: f ഏതുകാര്യങ്ങൾ നാം പവിത്രമായി കരുതണം?
നവ. 23 ബൈബിൾ വായന: ആവർത്തനപുസ്തകം 28-31
നമ്പർ 1: ആവർത്തനപുസ്തകം 30:1-14
നമ്പർ 2: ‘മഹാപുരുഷാരത്തിന്’ ബൈബിൾ വെച്ചുനീട്ടുന്ന പ്രത്യാശയെന്ത്? (rs-MY പേ. 167 ¶3-5)
നമ്പർ 3: ഏതുതരം വിനോദമാണ് കുടുംബത്തിനു നല്ലത്? (fy-MY പേ. 98-101 ¶19-25) #
നവ. 30 ബൈബിൾ വായന: ആവർത്തനപുസ്തകം 32-34
നമ്പർ 1: ആവർത്തനപുസ്തകം 32:1-21
നമ്പർ 2: “യഹോവയുടെ മഹാദിവസം” എന്താണ്? (സെഫ. 1:14)
നമ്പർ 3: നിങ്ങളുടെ കുടുംബത്തിനു ലോകത്തെ ജയിച്ചടക്കാൻ കഴിയും (fy-MY പേ. 101, 102 ¶26, 27)
ഡിസ. 7 ബൈബിൾ വായന: യോശുവ 1-5
നമ്പർ 1: യോശുവ 5:1-15
നമ്പർ 2: ദൈവത്തെ സ്നേഹിക്കുന്നവർ ആയിരിക്കണം നമ്മുടെ സുഹൃത്തുകൾ
നമ്പർ 3: മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങൾക്കും വിജയിക്കാനാവും! (fy-MY പേ. 103, 104 ¶1-4)
ഡിസ. 14 ബൈബിൾ വായന: യോശുവ 6-8
നമ്പർ 1: യോശുവ 8:1-17
നമ്പർ 2: കുടുംബ ദിനചര്യ സമർഥമായി നടത്തൽ (fy-MY പേ. 104, 105 ¶5-8)
നമ്പർ 3: സഭാപ്രസംഗി 7:21, 22-ലെ ബുദ്ധിയുപദേശം പ്രായോഗികമായിരിക്കുന്നത് എന്തുകൊണ്ട്?
ഡിസ. 21 ബൈബിൾ വായന: യോശുവ 9-11
നമ്പർ 1: യോശുവ 9:1-15
നമ്പർ 2: ഉപജീവനത്തിനുള്ള വകയുണ്ടാക്കൽ എന്ന വെല്ലുവിളി (fy-MY പേ. 106 ¶9, 10)
നമ്പർ 3: ദൈവത്തിന്റെ സമാധാനപൂർണമായ പുതിയ ലോകം—നിങ്ങൾക്ക് അവിടെ ജീവിക്കാം
ഡിസ. 28 ബൈബിൾ വായന: യോശുവ 12-15
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
[അടിക്കുറിപ്പുകൾ]
a സഹോദരന്മാർക്കു മാത്രം (കഴിയുമെങ്കിൽ മൂപ്പൻമാർക്കോ ശുശ്രൂഷാദാസൻമാർക്കോ) നിയമിച്ചുകൊടുക്കുക.
b സഹോദരന്മാർക്കു മാത്രം (കഴിയുമെങ്കിൽ മൂപ്പൻമാർക്കോ ശുശ്രൂഷാദാസൻമാർക്കോ) നിയമിച്ചുകൊടുക്കുക.
c സഹോദരന്മാർക്കു മാത്രം (കഴിയുമെങ്കിൽ മൂപ്പൻമാർക്കോ ശുശ്രൂഷാദാസൻമാർക്കോ) നിയമിച്ചുകൊടുക്കുക.
d സഹോദരന്മാർക്കു മാത്രം (കഴിയുമെങ്കിൽ മൂപ്പൻമാർക്കോ ശുശ്രൂഷാദാസൻമാർക്കോ) നിയമിച്ചുകൊടുക്കുക.
e സഹോദരന്മാർക്കു മാത്രം (കഴിയുമെങ്കിൽ മൂപ്പൻമാർക്കോ ശുശ്രൂഷാദാസൻമാർക്കോ) നിയമിച്ചുകൊടുക്കുക.
f സഹോദരന്മാർക്കു മാത്രം (കഴിയുമെങ്കിൽ മൂപ്പൻമാർക്കോ ശുശ്രൂഷാദാസൻമാർക്കോ) നിയമിച്ചുകൊടുക്കുക.
# ചതുരത്തിലെ വിവരങ്ങളും ഉൾപ്പെടുത്തുക.