വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/06 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2006
നമ്മുടെ രാജ്യ ശുശ്രൂഷ—2006
km 7/06 പേ. 3

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം: ജൂലൈ, ആഗസ്റ്റ്‌: താഴെ കൊടു​ത്തി​രി​ക്കുന്ന 32 പേജുള്ള ഏതെങ്കി​ലും ലഘുപ​ത്രിക: ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!, പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെന്റ്‌, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു,” നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ, ജാഗരൂ​കർ ആയിരി​ക്കു​വിൻ! ചിലയി​ട​ങ്ങ​ളിൽ പിൻവ​രുന്ന ലഘുപ​ത്രി​കകൾ സമർപ്പി​ക്കാ​വു​ന്ന​താണ്‌: സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം, യുദ്ധമി​ല്ലാത്ത ഒരു ലോകം എപ്പോ​ഴെ​ങ്കി​ലും വരുമോ? (ഇംഗ്ലീഷ്‌), നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും?, മരിച്ച​വ​രു​ടെ ആത്മാക്കൾ—അവർക്ക്‌ നിങ്ങളെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ കഴിയു​മോ? അവർ യഥാർഥ​ത്തിൽ സ്ഥിതി ചെയ്യു​ന്നു​വോ? (ഇംഗ്ലീഷ്‌), ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം? സെപ്‌റ്റം​ബർ: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു. പ്രാരംഭ സന്ദർശ​ന​ത്തിൽത്തന്നെ ഒരു ബൈബി​ള​ധ്യ​യനം തുടങ്ങാൻ പ്രത്യേക ശ്രമം നടത്തുക. പുസ്‌തകം സമർപ്പി​ക്കു​ന്നി​ട​ങ്ങ​ളി​ലെ​ല്ലാം ഭവന ബൈബി​ള​ധ്യ​യനം ആരംഭി​ക്കു​ക​യെന്ന ലക്ഷ്യ​ത്തോ​ടെ മടക്കസ​ന്ദർശ​നങ്ങൾ നടത്തണം. പ്രസ്‌തുത പുസ്‌ത​ക​ത്തോ​ടൊ​പ്പം ബൈബി​ളി​നെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന ലഘു​ലേ​ഖ​യും സമർപ്പി​ക്കുക. ഒക്ടോബർ: വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ക​ളു​ടെ ഒറ്റപ്ര​തി​കൾ സമർപ്പി​ക്കുക, താത്‌പ​ര്യം കാണി​ക്കു​ന്നി​ടത്ത്‌ ബൈബി​ളിൽ കൂടു​ത​ലായ താത്‌പ​ര്യം വളർത്തി​യെ​ടു​ക്കാൻ ജാഗരൂ​കർ ആയിരി​ക്കു​വിൻ! ലഘുപ​ത്രിക പരിച​യ​പ്പെ​ടു​ത്തുക.

◼ സെപ്‌റ്റം​ബർ മുതൽ സഞ്ചാര മേൽവി​ചാ​ര​ക​ന്മാർ നടത്തുന്ന പരസ്യ​പ്ര​സം​ഗ​ത്തി​ന്റെ പ്രതി​പാ​ദ്യ​വി​ഷയം “ദൈവ​മു​മ്പാ​കെ നിങ്ങളു​ടെ നില എന്ത്‌?” എന്നതാ​യി​രി​ക്കും.

◼ സാധാരണ പയനിയർ സേവന​ത്തി​നുള്ള അപേക്ഷകൾ, പയനി​യ​റിങ്‌ തുടങ്ങാൻ ആഗ്രഹി​ക്കുന്ന തീയതിക്ക്‌ കുറഞ്ഞത്‌ 30 ദിവസം​മുമ്പ്‌ ബ്രാഞ്ച്‌ ഓഫീ​സിന്‌ അയച്ചു​ത​രാൻ ശുപാർശ ചെയ്യുന്നു. അപേക്ഷാ​ഫാ​റങ്ങൾ പൂർണ​മാ​യി പൂരി​പ്പി​ച്ചി​ട്ടു​ണ്ടെന്ന്‌ സഭാ സെക്ര​ട്ടറി പരി​ശോ​ധിച്ച്‌ ഉറപ്പു വരുത്തണം. അപേക്ഷകർ സ്‌നാ​പ​ന​ത്തീ​യതി കൃത്യ​മാ​യി ഓർക്കു​ന്നി​ല്ലെ​ങ്കിൽ, ഏകദേശ തീയതി കണക്കാക്കി അവർ അതിന്റെ രേഖ സൂക്ഷി​ക്കണം. സഭാ പ്രസാധക രേഖ കാർഡിൽ (S-21) സെക്ര​ട്ടറി ഈ തീയതി രേഖ​പ്പെ​ടു​ത്തണം.

◼ സഭയിലെ ഓരോ സാധാരണ പയനി​യ​റു​ടെ​യും പയനിയർ നിയമന കത്ത്‌ (S-202) തങ്ങളുടെ പക്കൽ ഉണ്ടെന്ന്‌ സഭാ​സെ​ക്ര​ട്ട​റി​മാർ ഉറപ്പു​വ​രു​ത്തണം. ഇല്ലെങ്കിൽ ദയവായി ബ്രാഞ്ച്‌ ഓഫീ​സിന്‌ എഴുതുക.

◼ കൈവ​ശ​മുള്ള മുഴുവൻ സാഹി​ത്യ​ങ്ങ​ളു​ടെ​യും മാസി​ക​ക​ളു​ടെ​യും വാർഷിക കണക്കെ​ടുപ്പ്‌ 2006 ആഗസ്റ്റ്‌ 31-നോ അതി​നോ​ട​ടുത്ത്‌ സാധി​ക്കുന്ന ഒരു തീയതി​യി​ലോ നടത്തണം. സാഹിത്യ ഏകോ​പകൻ മാസം​തോ​റും എടുക്കുന്ന യഥാർഥ കണക്കെ​ടു​പ്പി​നു സമാന​മായ ഒന്നാണിത്‌. സാഹിത്യ ഇനവിവര ഫാറത്തിൽ (S-18) ഓരോ ഇനത്തി​ന്റെ​യും മൊത്തം എണ്ണം രേഖ​പ്പെ​ടു​ത്തണം. മാസികാ ദാസനിൽ (ദാസന്മാ​രിൽ) നിന്ന്‌ മാസി​ക​യു​ടെ മൊത്തം എണ്ണം സമ്പാദി​ക്കാ​വു​ന്ന​താണ്‌. ഏകോപന സഭയുടെ സെക്ര​ട്ടറി സ്റ്റോ​ക്കെ​ടു​പ്പി​നു മേൽനോ​ട്ടം വഹിക്കണം. അദ്ദേഹ​വും ഏകോപന സഭയുടെ അധ്യക്ഷ മേൽവി​ചാ​ര​ക​നും ഫാറത്തിൽ ഒപ്പിടണം. ഓരോ ഏകോപന സഭയ്‌ക്കും മൂന്നു സാഹിത്യ ഇനവിവര ഫാറം (S-18) ലഭിക്കു​ന്ന​താണ്‌. ദയവായി അസ്സൽ സെപ്‌റ്റം​ബർ 6-നു മുമ്പായി സൊ​സൈ​റ്റിക്ക്‌ അയയ്‌ക്കുക. ഒരു കോപ്പി നിങ്ങളു​ടെ ഫയലിൽ സൂക്ഷി​ക്കുക. മൂന്നാ​മത്തെ കോപ്പി നിങ്ങൾക്കു വർക്ക്‌ ഷീറ്റായി ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌.

◼ 2006 സെപ്‌റ്റം​ബർ 15-17 തീയതി​ക​ളിൽ കോഴി​ക്കോ​ട്ടു നടക്കുന്ന, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ “വിടുതൽ സമീപം!” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ ഹെഡ്‌ക്വാർട്ടേ​ഴ്‌സി​ന്റെ പുതു​ക്കിയ മേൽവിലാസം: T. S. James, 34/761-A, Nithya Jeevan House, Malaparamba P. O., Kozhikode 673 009 KER.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക