വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/06 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2006
  • ഉപതലക്കെട്ടുകള്‍
  • ജൂലൈ 10-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂലൈ 17-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂലൈ 24-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂലൈ 31-ന്‌ ആരംഭി​ക്കുന്ന വാരം
  • ആഗസ്റ്റ്‌ 7-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2006
km 7/06 പേ. 2

സേവന​യോഗ പട്ടിക

ജൂലൈ 10-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 4

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. 4-ാം പേജിലെ നിർദേ​ശ​ങ്ങ​ളോ നിങ്ങളു​ടെ പ്രദേ​ശ​ത്തി​നു ചേരുന്ന മറ്റ്‌ അവതര​ണ​ങ്ങ​ളോ ഉപയോ​ഗിച്ച്‌ ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​ര​വും ജൂലൈ ലക്കം ഉണരുക!യും സമർപ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്നു പ്രകടി​പ്പി​ക്കുക. അവതര​ണ​ങ്ങ​ളി​ലൊ​ന്നിൽ, “ഞങ്ങൾ ഇപ്പോൾ തന്നെ ക്രിസ്‌ത്യാ​നി​ക​ളാണ്‌” എന്ന തടസ്സവാ​ദം ഉന്നയി​ക്ക​പ്പെ​ടുന്ന ഒരു സാഹച​ര്യം കൈകാ​ര്യം ചെയ്യു​ന്നത്‌ എങ്ങനെ​യെന്നു പ്രകടി​പ്പി​ക്കുക.—ന്യായ​വാ​ദം പുസ്‌ത​ക​ത്തി​ന്റെ 19-ാം പേജ്‌ കാണുക.

15 മിനി:സഭ സംഘടി​ത​മാ​യി​രി​ക്കു​ക​യും ഭരിക്ക​പ്പെ​ടു​ക​യും ചെയ്യുന്ന വിധം. യഹോ​വ​യു​ടെ ഹിതം ചെയ്യാൻ സംഘടി​തർ എന്ന പുസ്‌ത​ക​ത്തി​ന്റെ 4-ാം അധ്യായം അടിസ്ഥാ​ന​മാ​ക്കി​യുള്ള പ്രസം​ഗ​വും സദസ്യ ചർച്ചയും.

20 മിനി:“യഹോ​വ​യു​ടെ അതുല്യ ഗുണങ്ങൾ വിലമ​തി​ക്കാൻ സഹായി​ക്കുക.”a ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​ത്തി​ന്റെ ഒന്നാം അധ്യാ​യ​ത്തി​ന്റെ ഒടുവി​ലുള്ള പുനര​വ​ലോ​കന ചതുര​ത്തി​ലെ ആശയങ്ങൾ വിചി​ന്തനം ചെയ്യാൻ വിദ്യാർഥി​യെ സഹായി​ക്കു​ന്ന​തി​നു ചോദ്യ​ങ്ങൾ എങ്ങനെ ഉപയോ​ഗി​ക്കാ​മെന്നു കാണി​ച്ചു​കൊ​ണ്ടുള്ള ഒരു പ്രകടനം ഉൾപ്പെ​ടു​ത്തുക.

ഗീതം 88, സമാപന പ്രാർഥന.

ജൂലൈ 17-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 99

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ. 2000 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 32-ാം പേജ്‌ ഹ്രസ്വ​മാ​യി പരിചി​ന്തി​ക്കുക. അവധി​ക്കാ​ല​ത്തും സാധാരണ ജീവി​ത​ച​ര്യ​യ്‌ക്കു മാറ്റം​വ​രുന്ന മറ്റു സന്ദർഭ​ങ്ങ​ളി​ലും​പോ​ലും അനുദി​നം ബൈബിൾ വായി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ പ്രദീ​പ്‌ത​മാ​ക്കുക.

15 മിനി:സ്‌നേ​ഹ​വും താഴ്‌മ​യും—ശുശ്രൂ​ഷ​യിൽ അനിവാ​ര്യ​മായ ഗുണങ്ങൾ. 2002 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 18-20 പേജു​ക​ളി​ലെ 13-20 ഖണ്ഡികകൾ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസംഗം.

20 മിനി:“നമ്മുടെ ‘സന്തുഷ്ട​ദൈ​വ​മായ’ യഹോ​വയെ അനുക​രി​ക്കുക.”b സ്വന്തം പ്രദേ​ശത്തു സുവാർത്ത പ്രസം​ഗി​ക്കു​മ്പോൾ സന്തോ​ഷ​ഭ​രി​ത​വും ക്രിയാ​ത്മ​ക​വു​മായ ഒരു മനോ​ഭാ​വം നിലനി​റു​ത്താൻ തങ്ങളെ സഹായി​ക്കു​ന്നത്‌ എന്താണ്‌ എന്നതി​നെ​ക്കു​റിച്ച്‌ അഭി​പ്രാ​യം പറയാൻ സദസ്സിനെ ക്ഷണിക്കുക.

ഗീതം 189, സമാപന പ്രാർഥന.

ജൂലൈ 24-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 218

15 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. കണക്കു​റി​പ്പോർട്ടും സംഭാവന കൈപ്പ​റ്റി​യ​താ​യുള്ള അറിയി​പ്പു​ക​ളും വായി​ക്കുക. 4-ാം പേജിലെ നിർദേ​ശ​ങ്ങ​ളോ നിങ്ങളു​ടെ പ്രദേ​ശ​ത്തി​നു ചേരുന്ന മറ്റ്‌ അവതര​ണ​ങ്ങ​ളോ ഉപയോ​ഗിച്ച്‌ ആഗസ്റ്റ്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​വും ആഗസ്റ്റ്‌ ലക്കം ഉണരുക!യും എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കുക. ഓരോ അവതര​ണ​ത്തി​ന്റെ​യും ഒടുവിൽ, വീട്ടു​കാ​രന്റെ താത്‌പ​ര്യം ഉണർത്താൻ ഉപയോ​ഗിച്ച പ്രാരംഭ വാക്കുകൾ എടുത്തു​പ​റ​യുക.

10 മിനി:“വിശ്വ​സ്‌ത​ത​യു​ടെ ദൃഷ്ടാ​ന്തങ്ങൾ.” പ്രത്യേക പയനി​യർമാ​രു​ടെ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടുള്ള അനുഭ​വ​ങ്ങ​ളോ സഭയോ​ടൊ​ത്തു സേവി​ക്കുന്ന പ്രത്യേക പയനി​യർമാ​രു​മാ​യുള്ള അഭിമു​ഖ​ങ്ങ​ളോ ഉൾക്കൊ​ള്ളി​ച്ചു​കൊ​ണ്ടുള്ള പ്രസംഗം.—വാച്ച്‌ ടവർ പ്രസി​ദ്ധീ​കരണ സൂചി​ക​യിൽ (ഇംഗ്ലീഷ്‌) “പ്രത്യേക പയനി​യർമാർ” എന്നതിനു കീഴിൽ നോക്കുക.

20 മിനി:ഉറപ്പു​ള്ള​വ​രും കുലു​ങ്ങാ​ത്ത​വ​രും ആയിരി​പ്പിൻ. (1 കൊരി. 15:58) വർഷങ്ങ​ളോ​ളം വിശ്വ​സ്‌ത​രാ​യി സേവി​ച്ചി​രി​ക്കുന്ന രണ്ടോ മൂന്നോ പ്രസാ​ധ​ക​രു​മാ​യോ പയനി​യർമാ​രു​മാ​യോ അഭിമു​ഖം നടത്തുക. അവർ സത്യം പഠിക്കാ​നി​ട​യാ​യത്‌ എങ്ങനെ? പ്രസം​ഗ​ത്തിൽ ഏർപ്പെ​ടാൻ തുടങ്ങിയ കാലത്ത്‌ ഏതു രീതി​യി​ലാ​യി​രു​ന്നു അതു നടത്തി​യി​രു​ന്നത്‌? ഏതെല്ലാം വെല്ലു​വി​ളി​കൾ അഭിമു​ഖീ​ക​രി​ച്ചി​രി​ക്കു​ന്നു? സത്യാ​രാ​ധ​ന​യു​ടെ പക്ഷത്ത്‌ ഉറച്ചു​നി​ന്ന​തി​ന്റെ ഫലമായി എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ആസ്വദി​ച്ചി​രി​ക്കു​ന്നു?

ഗീതം 12, സമാപന പ്രാർഥന.

ജൂലൈ 31-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 28

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. ജൂലൈ മാസത്തെ വയൽസേവന റിപ്പോർട്ടു നൽകാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക. ആഗസ്റ്റി​ലേ​ക്കുള്ള സാഹിത്യ സമർപ്പണം പരാമർശി​ക്കുക.

15 മിനി:പ്രാ​ദേ​ശിക ആവശ്യങ്ങൾ.

20 മിനി:“നല്ല ശീലങ്ങൾ നട്ടുവ​ളർത്തുക, സമൃദ്ധ​മായ അനു​ഗ്ര​ഹങ്ങൾ കൊയ്യുക.”c നല്ല ആത്മീയ ദിനചര്യ വളർത്തി​യെ​ടു​ക്കാ​നും അതി​നോ​ടു പറ്റിനിൽക്കാ​നും ചെയ്‌തി​രി​ക്കുന്ന ശ്രമങ്ങ​ളെ​ക്കു​റി​ച്ചും തത്‌ഫ​ല​മാ​യി കൊയ്യാൻ കഴിഞ്ഞി​ട്ടുള്ള അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചും അഭി​പ്രാ​യം പറയാൻ സദസ്സിനെ ക്ഷണിക്കുക.

ഗീതം 130, സമാപന പ്രാർഥന.

ആഗസ്റ്റ്‌ 7-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 209

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ പ്രസി​ദ്ധീ​ക​രി​ക്കുന്ന മാതൃകാ അവതര​ണങ്ങൾ പ്രദേ​ശ​ത്തി​നി​ണ​ങ്ങും​വി​ധം പൊരു​ത്ത​പ്പെ​ടു​ത്തി ഉപയോ​ഗി​ക്കാ​വു​ന്നത്‌ എങ്ങനെ​യെന്നു ഹ്രസ്വ​മാ​യി പുനര​വ​ലോ​കനം ചെയ്യുക.—2005 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ 8-ാം പേജു കാണുക.

15 മിനി:സ്‌നേ​ഹ​ത്തി​നും സൽപ്ര​വൃ​ത്തി​കൾക്കും ഉത്സാഹം വർധി​പ്പി​ക്കുന്ന യോഗങ്ങൾ. 2002 മാർച്ച്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 24-5 പേജുകൾ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസംഗം. യോഗ​ങ്ങ​ളിൽ ക്രമമാ​യി സംബന്ധി​ക്കാൻ പ്രസാ​ധകർ നടത്തുന്ന ശ്രമവും അങ്ങനെ ചെയ്യു​ന്ന​തിൽനിന്ന്‌ അനുഭ​വി​ക്കുന്ന പ്രയോ​ജ​ന​ങ്ങ​ളും പ്രദീ​പ്‌ത​മാ​ക്കി​ക്കൊ​ണ്ടുള്ള ഹ്രസ്വ​മായ അഭിമു​ഖം ഉൾപ്പെ​ടു​ത്തുക.

20 മിനി:പുരോ​ഗതി വരുത്തു​ന്ന​വ​രും വഴക്കമു​ള്ള​വ​രു​മായ ശുശ്രൂ​ഷ​ക​രാ​യി​രി​ക്കുക. 2005 ഡിസംബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 28-31 പേജുകൾ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസം​ഗ​വും സദസ്യ ചർച്ചയും. 6-11 വരെയുള്ള ഖണ്ഡിക​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ നടത്തുന്ന പ്രസം​ഗ​ത്തിൽ, പ്രസംഗ-പഠിപ്പി​ക്കൽ വേലയിൽ പൗലൊസ്‌ എത്രമാ​ത്രം നിരീ​ക്ഷ​ണ​പാ​ട​വ​വും വഴക്കവും സാഹച​ര്യ​ത്തി​നൊത്ത്‌ വേണ്ടതു ചിന്തിച്ചു പ്രവർത്തി​ക്കാ​നുള്ള കഴിവും ഉള്ളവനാ​യി​രു​ന്നു​വെന്ന്‌ ഊന്നി​പ്പ​റ​യുക. തുടർന്ന്‌ വിവരങ്ങൾ പ്രാ​ദേ​ശി​ക​മാ​യി എങ്ങനെ ബാധക​മാ​ക്കാ​മെന്നു ചൂണ്ടി​ക്കാ​ണി​ച്ചു​കൊണ്ട്‌ 12-14 വരെയുള്ള ഖണ്ഡിക​ക​ളു​ടെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയാൻ സദസ്സിനെ ക്ഷണിക്കുക. തദ്ദേശ​വാ​സി​ക​ളു​ടെ ആവശ്യ​ങ്ങ​ളും സാഹച​ര്യ​ങ്ങ​ളും സാംസ്‌കാ​രിക പശ്ചാത്ത​ല​വും കണക്കി​ലെ​ടു​ത്തു​കൊണ്ട്‌ ശുശ്രൂ​ഷ​യി​ലെ അവതര​ണ​രീ​തി പൊരു​ത്ത​പ്പെ​ടു​ത്താ​നാ​കു​ന്നത്‌ എങ്ങനെ​യെന്നു കാണി​ക്കുന്ന ഒരു പ്രകടനം ഉൾപ്പെ​ടു​ത്തുക.

ഗീതം 83, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

c ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക