വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 10/05 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2005
  • ഉപതലക്കെട്ടുകള്‍
  • ഒക്ടോബർ 10-ന്‌ ആരംഭിക്കുന്ന വാരം
  • ഒക്ടോബർ 17-ന്‌ ആരംഭിക്കുന്ന വാരം
  • ഒക്ടോബർ 24-ന്‌ ആരംഭിക്കുന്ന വാരം
  • ഒക്ടോബർ 31-ന്‌ ആരംഭിക്കുന്ന വാരം
  • നവംബർ 7-ന്‌ ആരംഭിക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2005
km 10/05 പേ. 2

സേവനയോഗ പട്ടിക

ഒക്ടോബർ 10-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 17

10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ച്‌ ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരവും ഒക്ടോബർ 8 ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഓരോ പ്രകടനത്തിനുംശേഷം അവതരണത്തിലെ ചില നല്ല വശങ്ങൾ എടുത്തുപറയുക. നിങ്ങളുടെ പ്രദേശത്തുള്ളവർക്ക്‌ ആകർഷകമായ ഉപലേഖനങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുക.

15 മിനി: നിങ്ങൾക്കു നല്ല വായനാശീലമുണ്ടോ? ശുശ്രൂഷാസ്‌കൂൾ പുസ്‌തകത്തിന്റെ 21-6 പേജുകളിലെ തിരഞ്ഞെടുത്ത ഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള സദസ്യചർച്ച. നമ്മുടെ വായനാപരിപാടിയിൽ എന്തെല്ലാം ഉൾപ്പെടുത്താൻ കഴിയും? (പേ. 21, ചതുരം) ലഭിക്കുന്ന പ്രസിദ്ധീകരണങ്ങൾ നാം വായിക്കേണ്ടതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (പേ. 23, ഖ. 2) നല്ല ഒരു വായനാപരിപാടി നിലനിറുത്തുന്നതിന്റെ താക്കോൽ എന്താണ്‌? (പേ. 26, ഖ. 2-3) വീക്ഷാഗോപുരം, ഉണരുക! മാസികകൾ വായിക്കാൻ നിങ്ങൾ സമയം പട്ടികപ്പെടുത്തുന്നത്‌ എങ്ങനെ? അത്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനം ചെയ്‌തിരിക്കുന്നു?

20 മിനി: “ദൈവവചനം ധൈര്യത്തോടെ പ്രസ്‌താവിക്കുന്നതിൽ തുടരുക.”a സാക്ഷ്യം നൽകാൻ ആവശ്യമായ ധൈര്യം സംഭരിക്കുന്നതു വെല്ലുവിളിയായിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച്‌ അഭിപ്രായം പറയാൻ സദസ്യരെ ക്ഷണിക്കുക. ധൈര്യം സംഭരിക്കാൻ അവരെ സഹായിച്ചിരിക്കുന്നത്‌ എന്താണ്‌?

ഗീതം 78, സമാപന പ്രാർഥന.

ഒക്ടോബർ 17-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 36

10 മിനി: പ്രാദേശിക അറിയിപ്പുകൾ. 2005 സെപ്‌റ്റംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലെ ഭാഗം 3 ഉപയോഗിച്ചുകൊണ്ട്‌, ബൈബിളധ്യയനങ്ങൾ നടത്തുമ്പോൾ തിരുവെഴുത്തുകൾ എങ്ങനെ ഫലകരമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച്‌ ഒന്നോ രണ്ടോ ആശയങ്ങൾ പുനരവലോകനം ചെയ്യുക.

15 മിനി: ഇന്റർനെറ്റ്‌ അപകടങ്ങൾ ഒഴിവാക്കുക. 2005 ജനുവരി 8 ലക്കം ഉണരുക!യുടെ 18-21 പേജുകളെ അടിസ്ഥാനമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം.

20 മിനി: “വ്യക്തിഗത താത്‌പര്യം കാണിക്കുക​—⁠ദയയുള്ളവർ ആയിരുന്നുകൊണ്ട്‌.”b വയൽശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ നമുക്കു മറ്റുള്ളവരോട്‌ എങ്ങനെ ദയ കാണിക്കാം എന്നതിനെക്കുറിച്ച്‌ അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക. നാം പ്രസംഗിക്കുന്നവരോടു വ്യക്തിഗത താത്‌പര്യം കാണിക്കുന്നതിന്റെ മറ്റു വശങ്ങൾ നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഭാവി ലക്കങ്ങളിൽ പരിചിന്തിക്കുന്നതായിരിക്കും.

ഗീതം 2, സമാപന പ്രാർഥന.

ഒക്ടോബർ 24-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 68

10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. 2005 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽ നിർദേശിച്ചിരിക്കുന്ന ഒരു അവതരണമോ നിങ്ങളുടെ പ്രദേശത്തിനു യോജിച്ച മറ്റൊരു സമീപനമോ ഉപയോഗിച്ചുകൊണ്ട്‌, നവംബറിലേക്കുള്ള സാഹിത്യ സമർപ്പണം എങ്ങനെ അവതരിപ്പിക്കാമെന്നു പ്രകടിപ്പിക്കുക.​—⁠2005 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ പേ. 8, ഖ. 5 കാണുക.

15 മിനി: പ്രാദേശിക ആവശ്യങ്ങൾ.

20 മിനി: നമ്മുടെ വസ്‌ത്രധാരണത്തിലും ചമയത്തിലും ദൈവത്തിന്റെ നിലവാരങ്ങൾ പ്രതിഫലിപ്പിക്കൽ. 2002 ആഗസ്റ്റ്‌ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 17-19 പേജുകളെ അടിസ്ഥാനമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗവും സദസ്യചർച്ചയും. നമ്മുടെ മാതൃകായോഗ്യമായ വസ്‌ത്രധാരണവും ചമയവും സാക്ഷ്യം നൽകുന്നതിന്‌ അവസരം തുറന്നുതന്നേക്കാവുന്നത്‌ എങ്ങനെയെന്ന്‌ അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.

ഗീതം 153, സമാപന പ്രാർഥന.

ഒക്ടോബർ 31-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 209

10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഒക്ടോബറിലെ വയൽസേവന റിപ്പോർട്ട്‌ നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ച്‌ നവംബർ 1 ലക്കം വീക്ഷാഗോപുരവും നവംബർ 8 ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഒരു അവതരണത്തിൽ, “ഞങ്ങളുടെ അടുത്ത ലക്കത്തിൽ” എന്ന ചതുരത്തിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട്‌ അടുത്ത സന്ദർശനത്തിനായി വീട്ടുകാരനെ ഒരുക്കുക.​—⁠1998 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ പേ. 8, ഖ. 7-8 കാണുക.

15 മിനി: മാസികാറൂട്ട്‌ ഉപയോഗിച്ചു താത്‌പര്യം നട്ടുവളർത്തുക. 2005 മേയ്‌ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിനെ അടിസ്ഥാനമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും. നമുക്ക്‌ എങ്ങനെ ഒരു മാസികാറൂട്ട്‌ ആരംഭിക്കാം? (ഖ. 1) ഒരു തിരുവെഴുത്തു മാത്രം ഉപയോഗിച്ചുള്ള ചർച്ചകൾ നമുക്ക്‌ എങ്ങനെ തയ്യാറാകാം? (ഖ. 3) തിരഞ്ഞെടുത്ത തിരുവെഴുത്ത്‌ വെറുതെ വായിച്ചുകേൾപ്പിക്കുന്നതിലധികം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ഖ. 4) ഒരു മാസികാറൂട്ട്‌ ബൈബിളധ്യയനമായി പരിണമിച്ചേക്കാവുന്നത്‌ എങ്ങനെ? (ഖ. 5) ഒരു പ്രസാധകൻ തന്റെ മാസികാറൂട്ടിലുള്ള ഒരാളുമായി ഒരു തിരുവെഴുത്തു മാത്രം ഉപയോഗിച്ചുള്ള ചർച്ച നടത്തുന്ന ഒരു പ്രകടനം ഉൾപ്പെടുത്തുക.

20 മിനി: നിശ്ചയദാർഢ്യത്തോടൊപ്പം ആദരവും പ്രകടമാക്കുന്ന യുവജനങ്ങൾ. 2002 സെപ്‌റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 23-4 പേജുകളിലെ “ആദരപൂർവം ഒഴിഞ്ഞുനിൽക്കുക” എന്ന ഉപശീർഷകത്തിനു കീഴിലെ വിവരങ്ങളെ ആസ്‌പദമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം. തങ്ങൾ സ്‌കൂളിൽ അഭിമുഖീകരിച്ചിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും അവയെ വിജയകരമായി കൈകാര്യംചെയ്യാൻ എന്തു സഹായിച്ചിരിക്കുന്നു എന്നതിനെക്കുറിച്ചും അഭിപ്രായം പറയാൻ ഒന്നോ രണ്ടോ യുവപ്രായക്കാരെ മുന്നമേ ക്രമീകരിക്കുക.

ഗീതം 222, സമാപന പ്രാർഥന.

നവംബർ 7-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 39

5 മിനി: പ്രാദേശിക അറിയിപ്പുകൾ.

20 മിനി: യോഗങ്ങളിലെ നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്തുക. 2002 സെപ്‌റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 12-14 പേജുകളിലെ 11-14 ഖണ്ഡികകളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും. നൽകിയിരിക്കുന്ന നിർദേശങ്ങൾ പുനരവലോകനം ചെയ്യുക, സഭായോഗങ്ങളിൽനിന്നു പൂർണ പ്രയോജനം നേടാൻ തങ്ങളെ എന്തു സഹായിച്ചിരിക്കുന്നു എന്നതിനെക്കുറിച്ച്‌ അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.

20 മിനി: “മറ്റുള്ളവരുമായി ന്യായവാദം ചെയ്യാനുള്ള പ്രാപ്‌തി വികസിപ്പിച്ചെടുക്കുക.”c തങ്ങളുടെ പ്രദേശത്തുള്ള വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽനിന്നുള്ളവരോടു ന്യായവാദംചെയ്യാൻ കഴിഞ്ഞിരിക്കുന്നത്‌ എങ്ങനെയെന്നു പറയാൻ ചില പ്രസാധകരെ ക്ഷണിക്കുക.

ഗീതം 50, സമാപന പ്രാർഥന.

[അടിക്കുറിപ്പുകൾ]

a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക