ക്രൈസ്തവേതര മതസ്ഥർക്കായുള്ള ലഘുപത്രികകൾ
നിലനിൽക്കുന്ന സമാധാനവും സന്തുഷ്ടിയും—അവ എങ്ങനെ കണ്ടെത്താം? (ഇംഗ്ലീഷ്)
ഒരു ചൈനീസ് വിദ്യാർഥിയോട് ഇങ്ങനെ പറയാവുന്നതാണ്:
“വിദ്യാർഥികൾ പൊതുവേ സമാധാനവും സന്തുഷ്ടിയും ആഗ്രഹിക്കുന്നവരാണെന്നാണ് എനിക്കു തോന്നുന്നത്. ഇതു പ്രധാനമാണെന്നു താങ്കൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] പുരാതന കാലത്ത് എഴുതപ്പെട്ട ഈ വാക്കുകൾ നിവൃത്തിയേറുന്നതായി കാണുന്നത് എത്ര പുളകപ്രദമായ അനുഭവമായിരിക്കും!” സങ്കീർത്തനം 37:11 വായിക്കുക, ലഘുപത്രിക സമർപ്പിക്കുക.—km 2/98 പേ. 5.
“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”
ബുദ്ധമതത്തിൽപ്പെട്ട പ്രായമായ ഒരു വ്യക്തിയോട് ഇങ്ങനെ പറയാവുന്നതാണ്:
“ഇന്ന് ലോകത്തെ ചൂഴ്ന്നു നിൽക്കുന്ന ദുഷിച്ച ആശയങ്ങളും അത് നമ്മുടെ കുട്ടികളുടെമേൽ ചെലുത്തുന്ന സ്വാധീനവും എന്നെപ്പോലെതന്നെ താങ്കളെയും ഉത്കണ്ഠപ്പെടുത്തുന്നുണ്ടാകും. യുവജനങ്ങൾക്കിടയിൽ അധാർമികത ഇത്രയധികം വർധിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇസ്ലാംമതവും ഹിന്ദുമതവും ക്രിസ്ത്യാനിത്വവും സ്ഥാപിക്കപ്പെടുന്നതിനും ഏറെക്കാലം മുമ്പ് എഴുതപ്പെട്ടുതുടങ്ങിയ ഒരു പുസ്തകത്തിൽ ഇതു മുൻകൂട്ടി പറഞ്ഞിരിക്കുന്ന കാര്യം താങ്കൾക്ക് അറിയാമോ? [2 തിമൊഥെയൊസ് 3:1-3 വായിക്കുക.] മനുഷ്യർ അറിവു നേടിക്കൊണ്ടിരിക്കെത്തന്നെയാണ് ഈ അവസ്ഥകൾ നിലനിൽക്കുന്നത് എന്നതു ശ്രദ്ധിക്കുക. [7-ാം വാക്യം വായിക്കുക.] മിക്ക ആളുകളും ഒരിക്കലും മനസ്സിലാക്കാത്ത സത്യം കണ്ടെത്താൻ ഈ പ്രസിദ്ധീകരണം എന്നെ സഹായിച്ചിരിക്കുന്നു. ഇതു വായിക്കാൻ താങ്കൾക്ക് ആഗ്രഹമുണ്ടോ?”—km 8/99 പേ. 8.
നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?
ഹിന്ദുമതത്തിൽപ്പെട്ട ഒരു ചെറുപ്പക്കാരനോട് ഇങ്ങനെ പറയാവുന്നതാണ്:
“താങ്കൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്നതിനു സംശയമില്ല. നമ്മെ സംബന്ധിച്ച് ദൈവത്തിന്റെ ഉദ്ദേശ്യം എന്താണെന്നാണു താങ്കൾ വിചാരിക്കുന്നത്?” [പ്രതികരിക്കാൻ അനുവദിച്ചിട്ട് ഉല്പത്തി 1:28 വായിക്കുക.] ഭൂമിയിലെ പല സ്ഥലങ്ങളിലും ജനസംഖ്യ ക്രമാതീതമായി വർധിച്ചിരിക്കുകയാണ്, ഒപ്പം പ്രശ്നങ്ങളും രൂക്ഷമായിരിക്കുന്നു. നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്രഷ്ടാവ് നമ്മെ സഹായിക്കുമെന്നു താങ്കൾ വിചാരിക്കുന്നുണ്ടോ?” പ്രതികരിക്കാൻ അനുവദിച്ചശേഷം ലഘുപത്രിക നൽകുക.—km 9/99 പേ. 8.
പടച്ചവന്റെ മാർഗനിർദേശം —ഫിർദോസിലേക്കുള്ള നമ്മുടെ വഴി
ഒരു മുസ്ലീമിനോട് ഇങ്ങനെ പറയാവുന്നതാണ്:
“ഞാൻ മുസ്ലീങ്ങളോടു സംസാരിക്കാൻ ഒരു പ്രത്യേക ശ്രമം നടത്തിവരുകയാണ്. സത്യദൈവം ഒന്നേയുള്ളുവെന്നു മുസ്ലീങ്ങൾ വിശ്വസിക്കുന്നതായിട്ടാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്. എല്ലാ നബിമാരിലും അവർ വിശ്വസിക്കുന്നതായും എനിക്ക് അറിയാൻ കഴിഞ്ഞു. അതു ശരിയല്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] ഭൂമി ഒരു ഫിർദോസായി (പറുദീസ) മാറുമെന്നു വാഗ്ദാനം ചെയ്യുന്ന ഒരു പുരാതന നബിവചനത്തെ (പ്രവചനം) കുറിച്ചു താങ്കളോടു സംസാരിക്കാൻ എനിക്കു താത്പര്യമുണ്ട്. ആ നബി എഴുതിയത് എന്താണെന്നു ഞാൻ താങ്കളെ വായിച്ചു കേൾപ്പിക്കട്ടെ? [പ്രതികരിക്കാൻ അനുവദിച്ചിട്ട് യെശയ്യാവു 11:6-9 വായിക്കുക.] ഈ നബിവചനം എന്റെ മനസ്സിലേക്കു കൊണ്ടുവരുന്നത് ഈ ലഘുപത്രികയിൽ കൊടുത്തിരിക്കുന്ന, ഖുർആനിൽ നിന്നുള്ള ഒരു ഉദ്ധരണിയാണ്.” ലഘുപത്രികയുടെ 9-ാം പേജിലെ, തടിച്ച അക്ഷരത്തിലുള്ള ഉദ്ധരണി വായിക്കുക. വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ, എതിർപേജിലെ 7-9 ഖണ്ഡികകൾ ചർച്ച ചെയ്തുകൊണ്ടു സംഭാഷണം തുടരുക.—km 1/00 പേ. 8.
നാം ദൈവത്തെ സ്നേഹത്തിലും സത്യത്തിലും ആരാധിക്കേണ്ടത് എന്തുകൊണ്ട്? (ഇംഗ്ലീഷ്)
കുടുംബസ്ഥനായ ഒരു ഹിന്ദുവിന് ഇത് ഇഷ്ടപ്പെട്ടേക്കാം:
“കുടുംബജീവിതത്തിന്റെ വ്യാപകമായ അധഃപതനത്തെക്കുറിച്ച് ഉത്കണ്ഠയുള്ളവരെ ഞാൻ സന്ദർശിക്കുകയാണ്. കുടുംബത്തെ ഒരുമിച്ചു നിറുത്താൻ സഹായിക്കുന്നത് എന്താണെന്നാണു താങ്കൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] കുടുംബത്തെ സംബന്ധിച്ച് ഹൈന്ദവ വേദങ്ങൾ പറയുന്നത് എന്താണെന്നു ചിലർക്കറിയാം, എന്നാൽ ആ വിവരങ്ങളെ ബൈബിളിൽ പറഞ്ഞിരിക്കുന്ന വിവരങ്ങളുമായി താരതമ്യം ചെയ്യാൻ അവർക്ക് ഒരിക്കലും അവസരം കിട്ടിയിട്ടില്ല. ഈ ആശയം നിങ്ങളുമായി പങ്കുവെക്കാൻ എനിക്ക് ആഗ്രഹമുണ്ട്. [കൊലൊസ്സ്യർ 3:12-14 വായിക്കുക.] ഈ ലഘുപത്രിക ഭാരതീയ വേദങ്ങളിലും ബൈബിളിലും കാണുന്ന വിവരങ്ങൾ വിശകലനം ചെയ്യുന്നു.” ലഘുപത്രിക നൽകുക, 8-9, 20-1 പേജുകളിലെ വിവരങ്ങൾ വിശേഷവത്കരിക്കുക.—km 9/99 പേ. 8.
യുദ്ധമില്ലാത്ത ഒരു ലോകം എന്നെങ്കിലും വരുമോ? (ഇംഗ്ലീഷ്)
ഒരു യഹൂദനോട് ഇങ്ങനെ പറയാവുന്നതാണ്:
“പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെട്ടതിന്റെ ദുഃഖം നമ്മിൽ മിക്കവരും അനുഭവിച്ചിട്ടുണ്ട്. മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു എന്നാണു താങ്കൾ വിചാരിക്കുന്നത്?” പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് ലഘുപത്രികയുടെ 22-ാം പേജിലെ “മരണവും നെഫെഷും—അവ എന്താണ്?” എന്ന ശീർഷകമുള്ള ചതുരത്തിലേക്കു വീട്ടുകാരന്റെ ശ്രദ്ധ ക്ഷണിക്കുക. 23-ാം പേജിലെ, പുനരുത്ഥാനത്തെക്കുറിച്ചു പറയുന്ന 17-ാം ഖണ്ഡിക വായിക്കുക. ഗോത്രപിതാവായ ഇയ്യോബ് പുനരുത്ഥാന പ്രത്യാശ വെച്ചുപുലർത്തിയിരുന്നെന്നു നിങ്ങൾക്കു പറയാവുന്നതാണ്. ലഘുപത്രിക നൽകിയിട്ട്, 17-ാം ഖണ്ഡികയുടെ അവസാനം പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ചർച്ച ചെയ്യുന്നതിനു മടക്കസന്ദർശനം ക്രമീകരിക്കുക.—km 11/99 പേ. 8.