സൂക്ഷിച്ചുവെക്കുക
ലഘുപത്രികകൾ സമർപ്പിക്കാൻ ഉപയോഗിക്കാവുന്ന അവതരണങ്ങൾ
ലഘുപത്രികകൾ സമർപ്പിക്കാനുള്ള അവതരണങ്ങൾ തയ്യാറാകുന്നതിൽ നിങ്ങളെ സഹായിക്കാൻ ചില മാതൃകാ അവതരണങ്ങൾ ഈ അനുബന്ധത്തിൽ നൽകിയിട്ടുണ്ട്. പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായി ഇവയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താവുന്നതാണ്. മറ്റ് അവതരണങ്ങളും ഉപയോഗിക്കാൻ കഴിഞ്ഞേക്കും. പിൻവരുന്ന അവതരണങ്ങളെ മാതൃകയാക്കി വേറെ അവതരണങ്ങൾ തയ്യാറാക്കാനും നിങ്ങൾ ആഗ്രഹിച്ചേക്കാം.—2005 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജ് കാണുക.
ഈ പേജിലെ ഓരോ അവതരണത്തിലും പിൻവരുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്: (1) സംഭാഷണം ആരംഭിക്കാൻ സഹായിക്കുന്ന ചിന്തോദ്ദീപകമായ ഒരു ചോദ്യം, (2) സംസാരിച്ചുകൊണ്ടിരിക്കുന്ന ആശയം ലഘുപത്രികയിൽ എവിടെ കണ്ടെത്താമെന്നു കാണിക്കുന്ന ഒരു പരാമർശം, (3) സംഭാഷണത്തിനിടയിൽ വായിക്കാൻ കഴിയുന്ന ഉചിതമായ ഒരു തിരുവെഴുത്ത്. ബാക്കി കാര്യങ്ങൾ എങ്ങനെ പറയണമെന്നു വ്യക്തിയുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്കു തീരുമാനിക്കാവുന്നതാണ്.
സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം
“നമ്മുടെ നാളുകളിലേക്ക് ആവശ്യമായ പ്രായോഗിക ബുദ്ധിയുപദേശം ബൈബിളിൽ അടങ്ങിയിട്ടുണ്ടെന്നു താങ്കൾ കരുതുന്നുണ്ടോ?”—പേ. 22, ചിത്രക്കുറിപ്പ്; പേ. 23-ലെ ചതുരം ഖ. 3; സദൃ. 25:11.
ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം?
“ഭൂമിയിലെമ്പാടുമുള്ള ആളുകൾ മെച്ചപ്പെട്ട ഒരു ജീവിതം തേടുകയാണ്. യഥാർഥ സംതൃപ്തി നിറഞ്ഞ ഒരു ജീവിതം എന്നെങ്കിലും സാധ്യമാകുമെന്നു താങ്കൾ കരുതുന്നുണ്ടോ?”—പേ. 29, ഖ. 6; 2 പത്രൊ. 3:13.
ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!
“നിത്യജീവൻ ആസ്വദിക്കാൻ സ്വർഗത്തിൽ പോകണമെന്നാണു പലരും കരുതുന്നത്. എന്നാൽ ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനെക്കുറിച്ചു താങ്കൾ എന്തു വിചാരിക്കുന്നു?”—പുറംചട്ടയിലെ ചിത്രം; വെളി. 21:4, 5.
നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?
“ദൈവത്തെക്കുറിച്ച് ആളുകൾക്കു വ്യത്യസ്ത വീക്ഷണങ്ങളാണ് ഉള്ളത്. നാം എന്തു വിശ്വസിക്കുന്നു എന്നത് പ്രധാനമാണെന്നു താങ്കൾക്കു തോന്നുന്നുണ്ടോ?”—പേ. 3, ഖ. 3, 7-8; യോഹ. 17:3.
എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്)
“‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ’ എന്നു തുടങ്ങുന്ന പ്രാർഥന നമ്മിൽ മിക്കവർക്കും അറിയാം. (മത്താ. 6:9) എന്നാൽ നമ്മുടെ രക്ഷ ആ നാമം അറിയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നെന്ന കാര്യം താങ്കൾക്ക് അറിയാമായിരുന്നോ?”—പേ. 28, ഖ. 1; യോവേ. 2:32.
പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്
“ഇന്നു നാം നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരമുണ്ടായിക്കാണാൻ പലരും ആഗ്രഹിക്കുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഒരു ഗവൺമെന്റ് എന്നെങ്കിലും വരുമെന്നു താങ്കൾ കരുതുന്നുണ്ടോ?”—പേ. 3, ഖ. 1; മത്താ. 6:9, 10.
മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്)
“നാം സ്നേഹിക്കുന്ന ആളുകൾ മരിക്കുമ്പോൾ അവർ എവിടെയാണെന്നും നമുക്കു വീണ്ടും അവരെ കാണാൻ സാധിക്കുമോയെന്നും ചിന്തിക്കുന്നതു സ്വാഭാവികമാണ്. ഇങ്ങനെയുള്ള ചോദ്യങ്ങൾ താങ്കളുടെ മനസ്സിൽ എപ്പോഴെങ്കിലും ഉയർന്നുവന്നിട്ടുണ്ടോ?”—പുറംചട്ടയിലെ ചോദ്യങ്ങൾ; ഇയ്യോ. 14:14, 15.
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ
“മരണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായ ദശലക്ഷങ്ങൾക്ക് ആശ്വാസവും പ്രത്യാശയും നൽകിയിരിക്കുന്ന ഈ ലഘുപത്രിക ഇന്ന് ഈ പ്രദേശത്തുള്ളവരുമായി ഞങ്ങൾ പങ്കുവെക്കുകയാണ്. മരിച്ചുപോയവർക്ക് എന്തു പ്രത്യാശയാണ് ഉള്ളതെന്നു താങ്കൾ ചിന്തിച്ചിട്ടുണ്ടോ?”—പേ. 27, ഖ. 3; യോഹ. 5:28, 29.
“പ്രിയപ്പെട്ട ആരെയെങ്കിലും മരണത്തിൽ നഷ്ടമായ ഒരു വ്യക്തിയെ എങ്ങനെ ആശ്വസിപ്പിക്കാമെന്ന് എപ്പോഴെങ്കിലും താങ്കൾ ചിന്തിച്ചിട്ടുണ്ടോ?”—പേ. 20, ഖ. 1; സദൃ. 17:17.