സേവനയോഗ പട്ടിക
ഡിസംബർ 13-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. അടുത്ത വാരത്തെ ചർച്ചയ്ക്കായി, രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ഡിസംബർ 25-നും ജനുവരി 1-നും ഉള്ള പ്രത്യേക വയൽസേവന ക്രമീകരണങ്ങൾ അറിയിക്കുക. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട് ഡിസംബർ 8 ലക്കം ഉണരുക!യും ഡിസംബർ 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ് അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്. ഓരോ പ്രകടനത്തിലും “നിങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് എനിക്ക് ഇപ്പോഴേ നന്നായി അറിയാം” എന്ന തടസ്സവാദത്തെ കൈകാര്യം ചെയ്യുന്ന ഓരോ വിധം അവതരിപ്പിക്കുക.—ന്യായവാദം പുസ്തകത്തിന്റെ 20-ാം പേജു കാണുക.
15 മിനി: “നിങ്ങളുടെ സഹായം ആവശ്യമുണ്ട്”a ഒരു മൂപ്പനുമായി ഹ്രസ്വമായ അഭിമുഖം നടത്തുക. സഭയിലെ സേവനപദവികൾ എത്തിപ്പിടിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചതും അതിനായി അദ്ദേഹത്തെ യോഗ്യനാക്കിയതും എന്തെന്നു വിവരിക്കാൻ അഭ്യർഥിക്കുക.
20 മിനി: “ബന്ധുക്കളോട് എങ്ങനെ സാക്ഷീകരിക്കാം?”b നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. ബന്ധുക്കളുടെ താത്പര്യം ഉണർത്താനും അവർക്കു സാക്ഷ്യം നൽകാനും തങ്ങൾക്ക് എങ്ങനെ കഴിഞ്ഞുവെന്ന് ചുരുക്കമായി അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 17, സമാപന പ്രാർഥന.
ഡിസംബർ 20-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: “ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നമുക്കു പ്രയോജനം ചെയ്യുന്ന വിധം.” സ്കൂൾ മേൽവിചാരകൻ നടത്തുന്ന പ്രസംഗം. നമ്മുടെ രാജ്യ ശുശ്രൂഷയുടെ 2004 ഒക്ടോബർ ലക്കത്തിലെ അനുബന്ധത്തിൽനിന്നുള്ള ആശയങ്ങൾ ഉൾപ്പെടുത്തുക. സ്കൂളിൽനിന്നു തങ്ങൾ പ്രയോജനം നേടുന്നത് എങ്ങനെയെന്നു പറയാൻ ഒന്നോ രണ്ടോ പേരെ മുൻകൂട്ടി ക്രമീകരിക്കുക.
25 മിനി: “രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു എന്ന വീഡിയോയിൽനിന്നു പ്രയോജനം നേടുക.” 3-ാം പേജിൽ നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രസ്തുത വീഡിയോ സംബന്ധിച്ചുള്ള സദസ്യചർച്ച. അതിനുശേഷം അവസാന ഖണ്ഡിക വായിക്കുക. രക്തം വർജിക്കാൻ നമ്മെ സഹായിക്കുന്ന പുതിയ ഒരു കരുതലിനെക്കുറിച്ച് അടുത്ത വാരത്തിൽ ചർച്ചചെയ്യുമ്പോൾ സന്നിഹിതരായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 50, സമാപന പ്രാർഥന.
ഡിസംബർ 27-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. ഡിസംബറിലെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട് ജനുവരി 1 ലക്കം വീക്ഷാഗോപുരവും ജനുവരി 8 ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക.
25 മിനി: രക്തം വർജിക്കാനുള്ള ദൈവകൽപ്പന അനുസരിക്കൽ. ബ്രാഞ്ച് ഓഫീസ് നൽകിയിരിക്കുന്ന നോട്ട് ഉപയോഗിച്ചുകൊണ്ട് ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. ഡിപിഎ കാർഡുകൾ ഇന്നുതന്നെ പൂരിപ്പിക്കാനുള്ളതല്ലെന്ന് ആരംഭത്തിൽത്തന്നെ പറയുക. നോട്ട് വായിക്കവേ, മുഖ്യ ആശയങ്ങൾ ഊന്നിപ്പറയാൻ പ്രസംഗകനു ഹ്രസ്വമായ അഭിപ്രായങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ നോട്ടിൽ ഇല്ലാത്ത ദൃഷ്ടാന്തങ്ങളോ തിരുവെഴുത്തുകളോ കൂട്ടിച്ചേർക്കരുത്. സമയം അനുവദിക്കുന്നപക്ഷം, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ഉദ്ധരിക്കുകയോ വായിക്കുകയോ ചെയ്യാവുന്നതാണ്. ഉചിതമായ സന്ദർഭങ്ങളിൽ, “രക്തം വർജിക്കാൻ നമ്മെ സഹായിക്കുന്നതിനുള്ള പുതിയ കരുതൽ” എന്ന ചതുരത്തിലെ പ്രസ്താവനകളിലേക്കു ശ്രദ്ധ തിരിക്കുക. സ്നാപനമേറ്റിട്ടുള്ള എല്ലാ പ്രസാധകർക്കും സെക്രട്ടറി ഡിപിഎ കാർഡും ‘ഡിപിഎ കാർഡ് പൂരിപ്പിക്കാനുള്ള നിർദേശങ്ങളും’ നൽകേണ്ടതാണ്. അങ്ങനെയാകുമ്പോൾ, പരിപാടി നടക്കുമ്പോൾ പ്രസംഗകനോടൊപ്പം അവർക്കതു പരിശോധിക്കാൻ കഴിയും. വേണ്ടത്ര തിരിച്ചറിയൽ കാർഡുകൾ സ്റ്റോക്കുണ്ടോയെന്നും സെക്രട്ടറി ഉറപ്പുവരുത്തണം.
10 മിനി: മനസ്സാക്ഷിയുടെ പങ്ക്. 2004 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 23-4 പേജുകളിലെ 16-19 ഖണ്ഡികകൾ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. മനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ നാം എടുക്കേണ്ട തീരുമാനങ്ങൾ യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കുമെന്നുള്ളതിനാൽ അവ ഗൗരവം അർഹിക്കുന്നെന്ന് ഊന്നിപ്പറയുക.
ഗീതം 8, സമാപന പ്രാർഥന.
ജനുവരി 3-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ജനുവരിയിലെ സാഹിത്യ സമർപ്പണത്തെക്കുറിച്ചു പറയുക.
20 മിനി: “പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ—ഭാഗം 4.” ഒന്നാം ഖണ്ഡിക അടിസ്ഥാനമാക്കി ഒരു മിനിട്ടിൽ കവിയാതെ ആമുഖപ്രസ്താവനകൾ നടത്തിയശേഷം, 2-3 ഖണ്ഡികകൾ ആസ്പദമാക്കി അഞ്ചു മിനിട്ടുനേരത്തെ പ്രകടനം നടത്തുക. അധ്യയനത്തിനായി തയ്യാറാകുന്നത് എങ്ങനെയെന്ന് ബൈബിളധ്യയന നിർവാഹകൻ വിദ്യാർഥിയെ കാണിച്ചുകൊടുക്കുന്നു. പ്രകടനത്തിനായി, പരിജ്ഞാനം പുസ്തകത്തിൽനിന്നോ ആവശ്യം ലഘുപത്രികയിൽനിന്നോ ഉള്ള ഒരു ഖണ്ഡിക ഉപയോഗിക്കുക. തുടർന്ന്, പ്രകടനത്തിലെ മുഖ്യ ആശയങ്ങൾ വിശേഷവത്കരിച്ചുകൊണ്ട് 2-5 ഖണ്ഡികകളുടെ ചോദ്യോത്തര ചർച്ച നടത്തുക.
15 മിനി: “സമ്മേളന പരിപാടികൾ പുനരവലോകനം ചെയ്യുന്നതിനുള്ള പുതിയ ക്രമീകരണം.” 4-ാം പേജിലെ ലേഖനത്തെ അടിസ്ഥാനമാക്കി നടത്തുന്ന പ്രസംഗവും ചോദ്യോത്തര ചർച്ചയും. അടുത്ത സർക്കിട്ട് സമ്മേളനത്തിന്റെയും പ്രത്യേക സമ്മേളന ദിനത്തിന്റെയും തീയതികൾ—ലഭ്യമെങ്കിൽ—അറിയിക്കുക. സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്നവർ അധ്യക്ഷമേൽവിചാരകനെ നേരത്തേതന്നെ വിവരം അറിയിക്കുക.
ഗീതം 28, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.