ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2004 ജൂൺ 28-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി പരിചിന്തിക്കുന്നതായിരിക്കും. 2004 മേയ് 3 മുതൽ ജൂൺ 28 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ പരിചിന്തിച്ച വിവരങ്ങളെ ആസ്പദമാക്കി 30 മിനിട്ട് ദൈർഘ്യമുള്ള ഒരു പുനരവലോകനം സ്കൂൾ മേൽവിചാരകൻ നടത്തുന്നതായിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. സ്റ്റേജിൽനിന്നു സംസാരിക്കുമ്പോൾ സംഭാഷണ ശൈലിയും സ്വാഭാവികതയും നഷ്ടമാകാൻ എന്ത് ഇടയാക്കിയേക്കാം? [be പേ. 179 ഖ. 4]
2. ശബ്ദഗുണം മെച്ചപ്പെടുത്തുന്നതിൽ ശരിയായി ശ്വാസോച്ഛ്വാസം ചെയ്യുന്നതും മുറുകിയ മാംസപേശികൾക്ക് അയവുവരുത്തുന്നതും മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത് എന്നു പറയുന്നത് എന്തുകൊണ്ട്? [be പേ. 181 ഖ. 2]
3. മറ്റുള്ളവരുമായി ബൈബിൾ സത്യങ്ങൾ പങ്കുവെക്കുമ്പോൾ ‘എല്ലാവർക്കും എല്ലാമായിത്തീരാൻ’ നമുക്ക് ഏത് പ്രായോഗിക പടികൾ സ്വീകരിക്കാനാകും? (1 കൊരി. 9:20-23) [be പേ. 186 ഖ. 2-4]
4. ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ ശ്രദ്ധാപൂർവം കേൾക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു? [be പേ. 187]
5. ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന എല്ലാവരോടും ആദരവോടെ പെരുമാറുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? [be പേ. 190]
1-ാം നമ്പർ നിയമനം
6. ദിവ്യാധിപത്യ കാര്യങ്ങൾ പഠിപ്പിക്കുന്നവരുടെ ലക്ഷ്യം എന്തായിരിക്കണം, ഈ ലക്ഷ്യത്തിൽ എത്തിച്ചേരാൻ നമ്മെ എന്തു സഹായിക്കും? (മത്താ. 5:16; യോഹ. 7:16-18) [be പേ. 56 ഖ. 3-പേ. 57 ഖ. 2]
7. പഠിപ്പിക്കുമ്പോൾ വ്യത്യാസം എടുത്തുകാണിക്കുന്നത് പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ട്, യേശു ഈ പഠിപ്പിക്കൽ രീതി ഉപയോഗിച്ചത് എങ്ങനെ? [be പേ. 57 ഖ. 3; പേ. 58 ഖ. 2]
8. പരീശന്മാരിൽനിന്നു വ്യത്യസ്തമായി യേശുവിന്റെ പഠിപ്പിക്കൽ ആളുകളുടെ ഹൃദയത്തിൽ എത്തിച്ചേർന്നത് എങ്ങനെ? [be പേ. 59 ഖ. 2-3]
9. നമ്മുടെ വിദ്യാർഥികൾക്കായി തീരുമാനങ്ങൾ എടുക്കാതെതന്നെ അവർ പഠിക്കുന്നത് ബാധകമാക്കാൻ അവരെ എങ്ങനെ സഹായിക്കാം? [be പേ. 60 ഖ. 1-3]
10. വ്യക്തിപരമായ തീരുമാനം എടുക്കേണ്ട കാര്യങ്ങളെ കുറിച്ചു മറ്റുള്ളവർ ചോദിക്കുമ്പോൾ നാം എങ്ങനെയാണ് പ്രതികരിക്കേണ്ടത്? [be പേ. 69 ഖ. 4-പേ. 70 ഖ. 1]
പ്രതിവാര ബൈബിൾ വായന
11. മോശെ ‘തിരുനിവാസവും അതിന്റെ ഉപകരണങ്ങളും യഹോവ കാണിച്ച മാതൃകപ്രകാരം തന്നേ’ ഉണ്ടാക്കേണ്ടിയിരുന്നത് എന്തുകൊണ്ട്? (പുറ. 25:9; എബ്രാ. 8:5) [it-2 പേ. 1058 ഖ. 7; w03 2/15 പേ. 29]
12. സാധാരണഗതിയിൽ ഹോമയാഗത്തിനു മുമ്പായി പാപയാഗമോ അകൃത്യയാഗമോ അർപ്പിച്ചിരുന്നു എന്നത് എന്തു സൂചിപ്പിക്കുന്നു? (ലേവ്യ. 8:14, 18; 9:2, 3) [w00 8/15 പേ. 16 ഖ. 16; പേ. 19 ഖ. 8]
13. പുറപ്പാടു 34:23, 24-ലെ കൽപ്പന അനുസരിച്ചുകൊണ്ട് ഇസ്രായേല്യർ പ്രകടമാക്കിയ വിശ്വാസത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
14. സമാധാന യാഗത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു? (ലേവ്യ. 3:1)
15. ഇന്ന് വിശുദ്ധ സേവനം അർപ്പിക്കുന്നതു സംബന്ധിച്ച് പുറപ്പാടു 30:9-ൽ നിന്ന് നമുക്ക് എന്തു പഠിക്കാനാകും? [w00 11/15 പേ. 14]