സേവനയോഗ പട്ടിക
ഏപ്രിൽ 12-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ചുകൊണ്ട് ഏപ്രിൽ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ ആദ്യത്തേത്) ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഓരോ പ്രകടനത്തിലും ഒരു മാസിക മാത്രമാണ് വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക. ഓരോ പ്രകടനത്തിലും “ഞാൻ തിരക്കിലാണ്” എന്ന തടസ്സവാദത്തെ കൈകാര്യം ചെയ്യാനുള്ള ഓരോ വിധം അവതരിപ്പിക്കുക.—ന്യായവാദം പുസ്തകത്തിന്റെ 19-20 പേജുകൾ കാണുക.
15 മിനി: “നമുക്കുള്ളതിൽ ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കൽ.”a 4-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ, നമ്മുടെ ശുശ്രൂഷ നിർവഹിക്കവേ ആളുകളോടു സ്നേഹം പ്രകടമാക്കാൻ കഴിയുന്ന ചില വിധങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
20 മിനി. “യഹോവയുടെ സാക്ഷികളുടെ 2004-ലെ ‘ദൈവത്തോടുകൂടെ നടക്കുക’ ഡിസ്ട്രിക്റ്റ് കൺവെൻഷൻ.” സഭാ സെക്രട്ടറി നിർവഹിക്കേണ്ടത്. 5-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ 4-ാം പേജിലെ ചതുരത്തിൽ കൊടുത്തിരിക്കുന്ന എല്ലാ ആശയങ്ങളും സദസ്യരെ കൊണ്ട് വായിപ്പിക്കുക. 5 മുതൽ 8 വരെയുള്ള ഖണ്ഡികകൾ പരിചിന്തിക്കുമ്പോൾ സഭയുടെ കൺവെൻഷൻ കോ-ഓർഡിനേറ്റർ എന്ന നിലയിലുള്ള സെക്രട്ടറിയുടെ പങ്കിന് ഊന്നൽ കൊടുക്കുക. കൺവെൻഷനിൽ ഹാജരാകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ കഴിയുന്നത്ര നേരത്തേതന്നെ ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 91, സമാപന പ്രാർഥന.
ഏപ്രിൽ 19-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ.
17 മിനി: “യേശുവിന്റെ മാനസികഭാവം പകർത്തുക.”b നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. 4-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ, പയനിയറിങ് ചെയ്തതു നിമിത്തം ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചു പറയാൻ സഹായ പയനിയർമാരെ ക്ഷണിക്കുക.
20 മിനി: “രാജ്യഹാൾ നിർമാണ പരിപാടി പുരോഗമിക്കുന്നു.” പ്രസംഗവും സദസ്യ ചർച്ചയും.
ഗീതം 80, സമാപന പ്രാർഥന.
ഏപ്രിൽ 26-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. ഏപ്രിലിലെ വയൽസേവന റിപ്പോർട്ട് നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. മേയിലേക്കുള്ള സാഹിത്യ സമർപ്പണം പരാമർശിക്കുക. 8-ാം പേജിലെ അവതരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ഏപ്രിൽ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ മൂന്നാമത്തേത്) മേയ് 1 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്ന് പ്രകടിപ്പിക്കുക. ഓരോ അവതരണത്തിലും ഒരു മാസിക മാത്രമാണു വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക. ഒരു പ്രകടനത്തിൽ സഹജോലിക്കാരിൽ ഒരാളോടോ അല്ലെങ്കിൽ സഹപാഠിയോടോ സാക്ഷീകരിക്കുന്നത് ഉൾപ്പെടുത്തുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
18 മിനി: “സാക്ഷികളല്ലാത്ത ഇണകൾ—അവരെ നമുക്ക് എങ്ങനെ സഹായിക്കാനാകും?”c സത്യം സ്വീകരിച്ച തങ്ങളുടെ ഇണകളുടെ നല്ല മാതൃക നിമിത്തം യഹോവയുടെ സാക്ഷികളായിത്തീർന്ന ഒന്നോ രണ്ടോ പേരുമായി അഭിമുഖം നടത്തുക.
ഗീതം 38, സമാപന പ്രാർഥന.
മേയ് 3-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. സഹായ പയനിയറിയറിങ്, വീട്ടിലെ ചില അറ്റകുറ്റപ്പണികൾ, വിനോദം എന്നിങ്ങനെ വേനൽക്കാലത്തേക്ക് ആസൂത്രണം ചെയ്യാറുള്ള പരിപാടികളെക്കുറിച്ചു ഹ്രസ്വമായി പരാമർശിക്കുക. സഭയ്ക്ക്, വല്ലപ്പോഴും മാത്രം പ്രവർത്തിക്കുന്ന പ്രദേശങ്ങൾ ഉണ്ടെങ്കിൽ അവ പൂർണമായി പ്രവർത്തിച്ചു തീർക്കുന്നതിന് എന്തു ക്രമീകരണങ്ങളാണു ചെയ്തിരിക്കുന്നത് എന്ന് അറിയിക്കുക. നിങ്ങൾ യാത്ര ചെയ്യുകയോ പതിവു പട്ടിക വിട്ട് മറ്റു പരിപാടികൾ ആസൂത്രണം ചെയ്യുകയോ ആണെങ്കിൽ കുടുംബാധ്യയനം, സഭായോഗങ്ങൾ, വയൽസേവനം എന്നിവ അവഗണിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാൻ ഉത്സാഹപൂർവകമായ ആസൂത്രണം ആവശ്യമാണ്. (സദൃ. 21:5) സ്ഥലത്തുണ്ടെങ്കിലും ഇല്ലെങ്കിലും വയൽസേവന റിപ്പോർട്ട് നൽകാൻ എല്ലാവരെയും ഓർമിപ്പിക്കുക.
20 മിനി: “യുവജനങ്ങളേ, ദൈവവചനം വായിക്കുവിൻ!”d തങ്ങളുടെ ബൈബിൾ വായന പരിപാടിയെ കുറിച്ചും അതിന്റെ പ്രയോജനങ്ങളെ കുറിച്ചും പറയാൻ ഒന്നോ രണ്ടോ ചെറുപ്പക്കാരെ മുന്നമേ ക്രമീകരിക്കുക. മുഴു ബൈബിളും വായിക്കുക എന്ന ലക്ഷ്യം വെക്കാൻ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 10-ാം പേജിലെ 5-ാം ഖണ്ഡികയിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
15 മിനി: പ്രാദേശിക അനുഭവങ്ങൾ. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തിയ പ്രത്യേക ശ്രമം നിമിത്തം പിൻവരുന്ന മേഖലകളിൽ ഉണ്ടായ നല്ല ഫലങ്ങളുടെ കെട്ടുപണിചെയ്യുന്ന അനുഭവങ്ങൾ പങ്കുവെക്കാൻ സദസ്സിനെ ക്ഷണിക്കുക: (1) ഒരു താത്പര്യക്കാരനെ സ്മാരകത്തിനു ഹാജരാകാൻ സഹായിച്ചത്, (2) സഹായ പയനിയർ സേവനം നടത്തിയത്, (3) നിഷ്ക്രിയനായ ഒരു പ്രസാധകനെ സഭയോടൊത്തു പ്രവർത്തനം പുനരാരംഭിക്കാൻ പ്രോത്സാഹിപ്പിച്ചത്, (4) പുതിയ ഒരാളെ പ്രസാധകനായിത്തീരാൻ സഹായിച്ചത്, (5) സ്മാരകത്തിനു ഹാജരായവരിൽ താത്പര്യം നട്ടുവളർത്തിയത്, (6) ഈ വേനൽക്കാലത്ത് മറ്റ് ആത്മീയ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. അനുഭവങ്ങൾ പറയാൻ മുന്നമേ തന്നെ നിയമനം കൊടുക്കുക. നല്ല ശ്രമങ്ങൾക്ക് അഭിനന്ദിക്കുകയും ഭാവിയിലും അവ തുടരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
ഗീതം 164, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.