അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണിക്കുന്നിടത്ത് ആവശ്യം ലഘുപത്രിക സമർപ്പിക്കുകയും ബൈബിളധ്യയനം ആരംഭിക്കാൻ പ്രത്യേക ശ്രമം നടത്തുകയും ചെയ്യുക. നവംബർ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. വീട്ടുകാരുടെ കൈവശം ഇവ ഉണ്ടെങ്കിൽ ഏക സത്യദൈവത്തെ ആരാധിക്കുക പുസ്തകമോ പഴയ പ്രസിദ്ധീകരണങ്ങളിൽ ഏതെങ്കിലുമോ സമർപ്പിക്കാവുന്നതാണ്. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ. പകരം സമർപ്പണമെന്ന നിലയിൽ, എന്റെ ബൈബിൾ കഥാ പുസ്‌തകം, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്. ജനുവരി: സഭയുടെ സ്റ്റോക്കിൽ ഉണ്ടായിരുന്നേക്കാവുന്ന 1988-ന് മുമ്പു പ്രസിദ്ധീകരിച്ച ഏതൊരു പുസ്തകവും. ഇവ സ്റ്റോക്കില്ലെങ്കിൽ, അടുത്തുള്ള സഭകളിൽ പഴയ പ്രസിദ്ധീകരണങ്ങൾ അധികമായുണ്ടോ എന്ന് ദയവായി അന്വേഷിക്കുക. ഉണ്ടെങ്കിൽ നിങ്ങൾക്ക് അവ ഉപയോഗിക്കാവുന്നതാണ്. പഴയ പുസ്തകങ്ങൾ ഇല്ലാത്ത സഭകൾക്ക് കുടുംബസന്തുഷ്ടിയുടെ രഹസ്യം, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്നിവയിൽ ഏതെങ്കിലും സമർപ്പിക്കാവുന്നതാണ്.
◼ ഈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം “2004-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക”യാണ്. 2004-ലെ ഉപയോഗത്തിനായി അതു സൂക്ഷിച്ചുവെക്കണം.
◼ ജനുവരി 1 മുതൽ നിങ്ങളുടെ സഭയുടെ യോഗസമയങ്ങളിൽ മാറ്റം വരുമെങ്കിൽ, സഭായോഗ വിവര ഫാറം (S-5) ഉപയോഗിച്ച് സഭാ സെക്രട്ടറി അക്കാര്യം ബ്രാഞ്ച് ഓഫീസിനെ അറിയിക്കേണ്ടതാണ്. പുതിയ നോട്ടീസുകൾ ആവശ്യമുണ്ടെങ്കിൽ നോട്ടീസ് അപേക്ഷാ ഫാറം (S-16) ഉപയോഗിച്ച് അവയ്ക്കായി അപേക്ഷിക്കാവുന്നതാണ്. നോട്ടീസുകൾ നിങ്ങൾക്കു ലഭിക്കേണ്ട തീയതിക്ക് എട്ട് ആഴ്‌ച മുമ്പെങ്കിലും അതിനായി അപേക്ഷിക്കണം.
◼ 2003 നവംബർ 8-9 വരെ ഐസോളിൽവെച്ച് നടക്കുന്ന “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഹാളിന്റെ പുതുക്കിയ മേൽവിലാസം: Archives Conference Hall, Art and Culture Department, Near Basketball Court, Babutlang, Aizawl 796 001 Mizoram.
◼ ബാംഗ്ലൂരിലെ പുതിയ ബ്രാഞ്ച് സൗകര്യങ്ങളുടെ സമർപ്പണത്തോടുള്ള ബന്ധത്തിൽ ബെഥേൽ കുടുംബം വളരെ തിരക്കിലായിരിക്കും. അതുകൊണ്ട്, 2003 നവംബർ 7 മുതൽ ഡിസംബർ 22 വരെ ബെഥേൽ സൗകര്യങ്ങൾ ചുറ്റിനടന്നു കാണാനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതല്ല.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? —പഞ്ചാബി, ഹിന്ദി
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ —കന്നഡ, തെലുങ്ക്, മലയാളം, ഹിന്ദി
ബൈബിൾ ചർച്ചകൾ ആരംഭിക്കുകയും തുടരുകയും ചെയ്യേണ്ട വിധം —പഞ്ചാബി, ഹിന്ദി