2004-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക
നിർദേശങ്ങൾ
2004-ൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പിൻവരുന്ന പ്രകാരം ആയിരിക്കും.
വിവരങ്ങളുടെ ഉറവിടം: സത്യവേദപുസ്തകം, വീക്ഷാഗോപുരം [w-MY], ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക [be-MY], “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” (1997 പതിപ്പ്) [si-MY], തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ (1991 പതിപ്പ്) [rs-MY] എന്നിവ ആയിരിക്കും നിയമനങ്ങൾക്കുള്ള ആധാരം.
ഗീതം, പ്രാർഥന, സ്വാഗതാശംസ എന്നിവയോടെ സ്കൂൾ കൃത്യസമയത്ത് ആരംഭിച്ച് താഴെപ്പറയുന്ന പ്രകാരം തുടരണം:
പ്രസംഗ ഗുണം: 5 മിനിട്ട്. സ്കൂൾ മേൽവിചാരകനോ ഉപ ബുദ്ധിയുപദേശകനോ യോഗ്യതയുള്ള മറ്റൊരു മൂപ്പനോ ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി ഒരു പ്രസംഗ ഗുണം ചർച്ച ചെയ്യും. (മൂപ്പന്മാരുടെ എണ്ണം കുറവുള്ള സഭകളിൽ യോഗ്യതയുള്ള ഒരു ശുശ്രൂഷാദാസനെ ഉപയോഗിക്കാവുന്നതാണ്.) മറ്റു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം നിയമിത പേജുകളിലെ ചതുരങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തണം. അഭ്യാസങ്ങൾ ഒഴിവാക്കുക. അവ മുഖ്യമായും വ്യക്തിപരമായ ഉപയോഗത്തിനും സ്വകാര്യ ബുദ്ധിയുപദേശത്തിനും ഉള്ളവയാണ്.
1-ാം നമ്പർ നിയമനം: 10 മിനിട്ട്. ഇത് ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ആണ് കൈകാര്യം ചെയ്യേണ്ടത്. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക, “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” എന്നീ പുസ്തകങ്ങളെയോ വീക്ഷാഗോപുരത്തെയോ ആസ്പദമാക്കിയുള്ളതായിരിക്കും ഈ പരിപാടി. വാചാ പുനരവലോകനം ഇല്ലാതെ 10 മിനിട്ടു നേരത്തെ പ്രബോധന പ്രസംഗം ആയി വേണം ഇതു നടത്താൻ. വിവരങ്ങൾ വെറുതെ ചർച്ച ചെയ്തു തീർക്കുക എന്നതിലുപരി, സഭയ്ക്ക് ഏറ്റവും സഹായകമായത് വിശേഷവത്കരിച്ചുകൊണ്ട് അവതരിപ്പിക്കുന്ന വിവരങ്ങളുടെ പ്രായോഗിക മൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരിക്കണം ലക്ഷ്യം. കൊടുത്തിരിക്കുന്ന പ്രതിപാദ്യവിഷയം വേണം ഉപയോഗിക്കാൻ. ഈ പ്രസംഗം ലഭിക്കുന്ന സഹോദരന്മാർ നിയമിത സമയത്തിനുള്ളിൽ പ്രസംഗം തീർക്കാൻ ശ്രദ്ധിക്കണം. ആവശ്യമായിരിക്കുന്നത് അനുസരിച്ച് സ്വകാര്യ ബുദ്ധിയുപദേശം നൽകാവുന്നതാണ്.
ബൈബിൾ വായനയിൽ നിന്നുള്ള വിശേഷാശയങ്ങൾ: 10 മിനിട്ട്. ആദ്യത്തെ ആറു മിനിട്ട് യോഗ്യതയുള്ള മൂപ്പനോ ശുശ്രൂഷാദാസനോ പ്രാദേശിക ആവശ്യങ്ങൾക്ക് അനുസൃതമായി വിവരങ്ങൾ ഫലകരമായി ബാധകമാക്കണം. ആ വാരത്തിലെ നിയമിത ബൈബിൾ വായനാഭാഗത്തുള്ള ഏതു വാക്യത്തെ കുറിച്ചും അദ്ദേഹത്തിന് അഭിപ്രായം പറയാവുന്നതാണ്. ഇത് നിയമിത വായനാഭാഗത്തിന്റെ ഒരു സംഗ്രഹം മാത്രം ആയിരിക്കരുത്. വിവരങ്ങൾ എന്തുകൊണ്ട്, എങ്ങനെ മൂല്യവത്തായിരിക്കുന്നു എന്നു മനസ്സിലാക്കാൻ സദസ്യരെ സഹായിക്കുക എന്നതായിരിക്കണം മുഖ്യ ലക്ഷ്യം. പ്രാരംഭ ഭാഗം, അനുവദിക്കപ്പെട്ടിരിക്കുന്ന ആറു മിനിട്ടിൽ കൂടാതിരിക്കാൻ പ്രസംഗകൻ ശ്രദ്ധിക്കണം. സദസ്യ പങ്കുപറ്റലിനായി അവസാനത്തെ നാലു മിനിട്ട് ലഭ്യമാണെന്ന് അദ്ദേഹം ഉറപ്പുവരുത്തണം. ബൈബിൾ വായനാഭാഗത്തു തങ്ങൾക്കു താത്പര്യജനകമായ എന്ത് ആശയങ്ങളാണ് ഉണ്ടായിരുന്നതെന്നും അവയുടെ പ്രയോജനങ്ങൾ എന്താണെന്നും ഹ്രസ്വമായി പറയാൻ (30 സെക്കൻഡോ അതിൽ താഴെയോ) സദസ്സിനെ ക്ഷണിക്കുക. അതിനുശേഷം മറ്റു ക്ലാസ്സ് മുറികളിൽ നിയമിക്കപ്പെട്ടിരിക്കുന്ന വിദ്യാർഥികളെ സ്കൂൾ മേൽവിചാരകൻ പിരിച്ചുവിടും.
2-ാം നമ്പർ നിയമനം: 4 മിനിട്ട്. ഇത് ഒരു സഹോദരൻ നിർവഹിക്കേണ്ട വായനയാണ്. സാധാരണഗതിയിൽ വായന ബൈബിളിൽനിന്ന് ആയിരിക്കും. മാസത്തിൽ ഒരിക്കൽ വീക്ഷാഗോപുരത്തിൽ നിന്നുള്ള ഒരു ഭാഗത്തിന്റെ വായനയായിരിക്കും ഈ നിയമനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒരു മുഖവുരയോ ഉപസംഹാരമോ ഇല്ലാതെ വിദ്യാർഥി നിയമിത ഭാഗം വായിക്കണം. എത്രമാത്രം വായിക്കാനുണ്ട് എന്നത് ഓരോ ആഴ്ചയിലും കുറച്ചൊക്കെ വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ വായന നാലു മിനിട്ടോ അതിൽ കുറവോ സമയംകൊണ്ടു പൂർത്തിയാക്കണം. നിയമനം നൽകുന്നതിനു മുമ്പ് സ്കൂൾ മേൽവിചാരകൻ വായനാഭാഗം പരിശോധിച്ച്, വിദ്യാർഥികളുടെ പ്രായത്തിനും പ്രാപ്തിക്കും ചേർച്ചയിൽ നിയമനം നൽകണം. ഗ്രാഹ്യത്തോടും ഒഴുക്കോടും മുഖ്യ പദങ്ങൾ ശരിയായി ഊന്നിപ്പറഞ്ഞുകൊണ്ടും ഉച്ചനീചത്വത്തോടും അനുയോജ്യമായ നിറുത്തലോടും സ്വാഭാവികതയോടും കൂടെ വായിക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതിൽ സ്കൂൾ മേൽവിചാരകൻ വിശേഷാൽ തത്പരനായിരിക്കും.
3-ാം നമ്പർ നിയമനം: 5 മിനിട്ട്. ഇത് ഒരു സഹോദരിക്കു നിയമിച്ചു കൊടുക്കുന്നു. ഈ നിയമനം ലഭിക്കുന്ന വിദ്യാർഥിനികൾ ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 82-ാം പേജിൽ കാണുന്ന ലിസ്റ്റിൽനിന്ന് ഒരു രംഗവിധാനം സ്വന്തമായി തിരഞ്ഞെടുക്കുകയോ അവർക്ക് അതിൽനിന്ന് ഒരെണ്ണം നിയമിച്ചു കൊടുക്കുകയോ ചെയ്യും. വിദ്യാർഥിനി നിയമിത പ്രതിപാദ്യവിഷയം ഉപയോഗിക്കുകയും പ്രാദേശിക സഭയുടെ പ്രദേശത്തെ വയൽസേവനത്തിന്റെ ഒരു വശത്തിനു ബാധകമാകുന്ന വിധത്തിൽ അതു വികസിപ്പിക്കുകയും വേണം. വിവരങ്ങൾ ഏത് ഉറവിടത്തിൽനിന്നാണ് എടുക്കേണ്ടതെന്നു സൂചിപ്പിക്കാത്തപ്പോൾ വിദ്യാർഥിനി വിശ്വസ്തനും വിവേകിയുമായ അടിമവർഗം പ്രദാനം ചെയ്തിരിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്ത് വിവരങ്ങൾ ശേഖരിക്കണം. താരതമ്യേന പുതിയ വിദ്യാർഥിനികൾക്ക് വിവരങ്ങളുടെ ഉറവിടം പരാമർശിച്ചിരിക്കുന്ന പ്രസംഗങ്ങൾ നിയമിച്ചു കൊടുക്കേണ്ടതാണ്. വിദ്യാർഥിനി എങ്ങനെ വിവരങ്ങൾ വികസിപ്പിക്കുന്നു എന്നതിലും തിരുവെഴുത്തുകൾ സംബന്ധിച്ചു ന്യായവാദം ചെയ്യാനും അവതരണത്തിലെ മുഖ്യ ആശയങ്ങൾ മനസ്സിലാക്കാനും വീട്ടുകാരിയെ എങ്ങനെ സഹായിക്കുന്നു എന്നതിലും സ്കൂൾ മേൽവിചാരകൻ വിശേഷാൽ തത്പരനായിരിക്കും. ഈ നിയമനം ലഭിക്കുന്ന വിദ്യാർഥിനിക്ക് വായിക്കാൻ അറിയാമായിരിക്കണം. സ്കൂൾ മേൽവിചാരകൻ ഒരു സഹായിയെ നിയമിക്കുന്നതായിരിക്കും.
4-ാം നമ്പർ നിയമനം: 5 മിനിട്ട്. നിയമിച്ചു കിട്ടിയിരിക്കുന്ന വിഷയം വിദ്യാർഥി വികസിപ്പിക്കണം. വിവരങ്ങൾ എടുക്കേണ്ട ഉറവിടം സൂചിപ്പിക്കാത്തപ്പോൾ വിശ്വസ്തനും വിവേകിയുമായ അടിമവർഗം പ്രദാനം ചെയ്തിരിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്തുകൊണ്ട് വിദ്യാർഥി ഈ ഭാഗത്തിനായി വിവരങ്ങൾ ശേഖരിക്കണം. ഈ നിയമനം നിർവഹിക്കുന്നത് ഒരു സഹോദരൻ ആയിരിക്കുമ്പോൾ രാജ്യഹാളിലെ സദസ്സിനെ മനസ്സിൽ കണ്ടുകൊണ്ടുള്ള ഒരു പ്രസംഗമായി വേണം ഇതു നടത്താൻ. ഈ ഭാഗം ഒരു സഹോദരിക്കു നിയമിച്ചു കൊടുക്കുമ്പോൾ 3-ാം നമ്പർ നിയമനത്തിന്റെ കാര്യത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം വേണം എല്ലായ്പോഴും ഇതു നിർവഹിക്കാൻ. ഉചിതമായ അവസരങ്ങളിലെല്ലാം സ്കൂൾ മേൽവിചാരകൻ 4-ാം നമ്പർ നിയമനം ഒരു സഹോദരന് നിയമിച്ചുകൊടുത്തേക്കാം. നക്ഷത്ര ചിഹ്നം കൊടുത്തിരിക്കുന്ന വിഷയങ്ങളെല്ലാം ഒരു പ്രസംഗം എന്ന നിലയിൽ നിർവഹിക്കുന്നതിന് സഹോദരന്മാർക്കുതന്നെ നിയമിച്ചുകൊടുക്കണം എന്നതു ദയവായി മനസ്സിൽ പിടിക്കുക.
സമയപാലനം: പ്രസംഗമോ ബുദ്ധിയുപദേശകന്റെ അഭിപ്രായങ്ങളോ നിയമിത സമയത്തിൽ കവിയരുത്. 2 മുതൽ 4 വരെയുള്ള നിയമനങ്ങൾ നിയമിത സമയം പൂർത്തിയാകുമ്പോൾ നയപൂർവം നിറുത്തിക്കേണ്ടതാണ്. പ്രസംഗ ഗുണത്തെ സംബന്ധിച്ച പ്രാരംഭ പ്രസംഗമോ 1-ാം നമ്പർ നിയമനമോ ബൈബിൾ വായനയിൽനിന്നുള്ള വിശേഷാശയങ്ങളോ കൈകാര്യം ചെയ്യുന്ന സഹോദരന്മാർ നിയമിത സമയത്തിലും കൂടുതൽ എടുക്കുന്നെങ്കിൽ അവർക്കു സ്വകാര്യമായി ബുദ്ധിയുപദേശം നൽകേണ്ടതാണ്. എല്ലാവരും സമയം പാലിക്കാൻ ശ്രദ്ധയുള്ളവരായിരിക്കണം. മൊത്തം പരിപാടി: ഗീതവും പ്രാർഥനയും കൂടാതെ 45 മിനിട്ട്.
ബുദ്ധിയുപദേശം: 1 മിനിട്ട്. സ്കൂൾ മേൽവിചാരകൻ ഓരോ വിദ്യാർഥി നിയമനത്തിനും ശേഷം പ്രസംഗത്തിന്റെ പ്രശംസാർഹമായ ഒരു വശത്തെക്കുറിച്ച് കെട്ടുപണി ചെയ്യുന്ന അഭിപ്രായങ്ങൾ പറയാൻ ഒരു മിനിട്ടിൽ കൂടുതൽ എടുക്കില്ല. വെറുതെ, “വളരെ നന്നായിരുന്നു” എന്നു പറയുക എന്നതല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. പകരം, അവതരണത്തിന്റെ ആ പ്രത്യേക വശം ഫലകരമായിരുന്നത് എന്തുകൊണ്ട് എന്നതിലേക്കു ശ്രദ്ധ ക്ഷണിക്കുക എന്നതാണ്. ഓരോ വിദ്യാർഥിയുടെയും ആവശ്യം അനുസരിച്ച് യോഗത്തിനു ശേഷമോ മറ്റൊരു സമയത്തോ കെട്ടുപണി ചെയ്യുന്ന കൂടുതലായ ബുദ്ധിയുപദേശം സ്വകാര്യമായി നൽകാവുന്നതാണ്.
ഉപ ബുദ്ധിയുപദേശകൻ: സ്കൂൾ മേൽവിചാരകനെ കൂടാതെ ഒരു ഉപ ബുദ്ധിയുപദേശകൻ എന്ന നിലയിൽ വർത്തിക്കുന്നതിന് മൂപ്പന്മാരുടെ സംഘം പ്രാപ്തനായ ഒരു മൂപ്പനെ തിരഞ്ഞെടുത്തേക്കാം. സഭയിൽ നിരവധി മൂപ്പന്മാർ ഉണ്ടെങ്കിൽ, പ്രാപ്തരായ വ്യത്യസ്ത മൂപ്പന്മാരിൽ ഓരോരുത്തരെ വീതം ഓരോ വർഷവും ഇതിനായി ഉപയോഗിക്കാവുന്നതാണ്. 1-ാം നമ്പർ നിയമനവും ബൈബിൾ വിശേഷാശയങ്ങളും അവതരിപ്പിക്കുന്ന സഹോദരന്മാർക്ക് ആവശ്യമായിരിക്കുന്ന പക്ഷം സ്വകാര്യ ബുദ്ധിയുപദേശം കൊടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്വം. സഹമൂപ്പന്മാരോ ശുശ്രൂഷാദാസന്മാരോ അത്തരം പ്രസംഗങ്ങൾ നടത്തുന്ന ഓരോ തവണയും അദ്ദേഹം ബുദ്ധിയുപദേശം നൽകേണ്ട ആവശ്യമില്ല. ഈ ക്രമീകരണം 2004-ൽ നിലവിലിരിക്കും. അതിനുശേഷം അതിനു ചില പൊരുത്തപ്പെടുത്തലുകൾ വരുത്തിയേക്കാം.
ബുദ്ധിയുപദേശ ഫാറം: പാഠപുസ്തകത്തിൽ.
വാചാ പുനരവലോകനം: 30 മിനിട്ട്. ഓരോ രണ്ടു മാസത്തിലും സ്കൂൾ മേൽവിചാരകൻ ഒരു വാചാ പുനരവലോകനം നടത്തുന്നതായിരിക്കും. മേൽ വിവരിച്ചിരിക്കുന്ന പ്രകാരം ഒരു പ്രസംഗ ഗുണത്തിന്റെയും ബൈബിൾ വായനാഭാഗത്തു നിന്നുള്ള വിശേഷാശയങ്ങളുടെയും പരിചിന്തനത്തിനു ശേഷമായിരിക്കും അതു നിർവഹിക്കുക. വാചാ പുനരവലോകനം ആ വാരം ഉൾപ്പെടെ മുൻ രണ്ടു മാസങ്ങളിൽ സ്കൂളിൽ പരിചിന്തിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
പട്ടിക
ജനു. 5 ബൈബിൾ വായന: ഉല്പത്തി 1-5 ഗീതം 154
പ്രസംഗ ഗുണം: പ്രായോഗിക മൂല്യം വ്യക്തമാക്കൽ (be-MY പേ. 157 ¶1-പേ. 158 ¶1)
നമ്പർ 1: ബാഹ്യരേഖ തയ്യാറാക്കൽ (be-MY പേ. 39-42)
നമ്പർ 2: ഉല്പത്തി 2:7-25
നമ്പർ 3: “പുതിയ നിയമം” ഒരു ഭാവി ഭൗമിക പറുദീസയെ പരാമർശിക്കുന്നുവോ അതോ അത് “പഴയ നിയമ”ത്തിൽ മാത്രമേ ഉള്ളോ? (rs-MY പേ. 285 ¶1-പേ. 286 ¶1)
നമ്പർ 4: aചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതു സംബന്ധിച്ച് ബൈബിൾ നൽകുന്ന ദൃഷ്ടാന്തങ്ങളിൽനിന്ന് നമുക്കു പഠിക്കാനാകുന്നത്
ജനു. 12 ബൈബിൾ വായന: ഉല്പത്തി 6-10 ഗീതം 215
പ്രസംഗ ഗുണം: വിവരങ്ങളുടെ പ്രായോഗികമായ ബാധകമാക്കൽ (be-MY പേ. 158 ¶2-4)
നമ്പർ 1: ശുചിത്വം—യഥാർഥത്തിൽ അത് എന്ത് അർഥമാക്കുന്നു? (w02-MY 2/1 പേ. 4-7)
നമ്പർ 2: ഉല്പത്തി 8:1-17
നമ്പർ 3: നുണ പറയുന്നത് തെറ്റായിരിക്കുന്നതിന്റെ കാരണം
നമ്പർ 4: ലൂക്കൊസ് 23:43-ൽ പരാമർശിച്ചിരിക്കുന്ന “പറുദീസ” നരകത്തിന്റെയോ സ്വർഗത്തിന്റെയോ ഒരു ഭാഗമല്ലാത്തതിന്റെ കാരണം (rs-MY പേ. 286 ¶2–പേ. 287 ¶1)
ജനു. 19 ബൈബിൾ വായന: ഉല്പത്തി 11-16 ഗീതം 218
പ്രസംഗ ഗുണം: നമ്മുടെ സന്ദേശത്തിന്റെ പ്രായോഗിക മൂല്യം മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കൽ (be-MY പേ. 159 ¶1-4)
നമ്പർ 1: ദൈവിക തത്ത്വങ്ങൾ നിങ്ങൾക്കു പ്രയോജനം ചെയ്യും (w02-MY 2/15 പേ. 4-7)
നമ്പർ 2: ഉല്പത്തി 13:1-18
നമ്പർ 3: ലൂക്കൊസ് 23:43-ൽ പരാമർശിച്ചിരിക്കുന്ന പറുദീസ ഭൗമികമാണെന്ന് എന്തു സൂചിപ്പിക്കുന്നു? (rs-MY പേ. 287 ¶2–പേ. 288 ¶2)
നമ്പർ 4: യഹോവയുടെ സാക്ഷികൾ മറ്റുള്ളവരുമായി തങ്ങളുടെ പ്രത്യാശ പങ്കുവെക്കുന്നതിന്റെ കാരണം
ജനു. 26 ബൈബിൾ വായന: ഉല്പത്തി 17-20 ഗീതം 106
പ്രസംഗ ഗുണം: വാക്കുകൾ തിരഞ്ഞെടുക്കൽ (be-MY പേ. 160 ¶1-3)
നമ്പർ 1: സമാനുഭാവം—കരുണയും അനുകമ്പയും പ്രകടമാക്കാൻ സഹായിക്കുന്നു (w02-MY 4/15 പേ. 24-7)
നമ്പർ 2: w02-MY 1/1 പേ. 10-11 ¶9-11
നമ്പർ 3: ലൂക്കൊസ് 13:24-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളുടെ അർഥം
നമ്പർ 4: നമ്മിലാർക്കെങ്കിലും യഥാർത്ഥ അറിവും ജ്ഞാനവും നേടാൻ കഴിയുന്നതെങ്ങനെയാണ്? (rs-MY പേ. 289 ¶1–3)
ഫെബ്രു. 2 ബൈബിൾ വായന: ഉല്പത്തി 21-24 ഗീതം 64
പ്രസംഗ ഗുണം: എളുപ്പം മനസ്സിലാകുന്ന ഭാഷ (be-MY പേ. 161 ¶1-4)
നമ്പർ 1: സ്കൂളിനുള്ള വിദ്യാർഥി നിയമനങ്ങൾ തയ്യാറാകൽ (be-MY പേ. 43 ¶1–പേ. 44 ¶3)
നമ്പർ 2: ഉല്പത്തി 21:1-21
നമ്പർ 3: മാനുഷ തത്വശാസ്ത്രത്തിന്റെ ഉത്ഭവം എവിടെനിന്നാണ്? (rs-MY പേ. 290 ¶1-3)
നമ്പർ 4: bവിവാഹം കഴിച്ചുകൊള്ളാമെന്ന വാഗ്ദാനത്തെ ഗൗരവമായി എടുക്കേണ്ടതിന്റെ കാരണം
ഫെബ്രു. 9 ബൈബിൾ വായന: ഉല്പത്തി 25-28 ഗീതം 9
പ്രസംഗ ഗുണം: വാക്കുകളിലെ വൈവിധ്യവും കൃത്യതയും (be-MY പേ. 161 ¶5–പേ. 162 ¶4)
നമ്പർ 1: ഒരു വിഷയവും രംഗവിധാനവും ഉള്ള നിയമനങ്ങൾ തയ്യാറാകൽ (be-MY പേ. 44 ¶4–പേ. 46 ¶3)
നമ്പർ 2: ഉല്പത്തി 28:1-15
നമ്പർ 3: ഈ പ്രക്ഷുബ്ധ ലോകത്തിൽ ആന്തരിക സമാധാനം കണ്ടെത്താവുന്ന വിധം
നമ്പർ 4: മാനുഷ തത്വജ്ഞാനത്തിന് പകരം യേശുക്രിസ്തുവിന്റെ പ്രബോധനങ്ങൾ പഠിക്കുന്നത് വ്യക്തമായ ചിന്തയുടെ തെളിവായിരിക്കുന്നത് എന്തുകൊണ്ട്? (rs-MY പേ. 291 ¶1–4)
ഫെബ്രു. 16 ബൈബിൾ വായന: ഉല്പത്തി 29-31 ഗീതം 160
പ്രസംഗ ഗുണം: കരുത്തും വികാരഭാവവും ഉജ്ജ്വലതയും ദ്യോതിപ്പിക്കുന്ന പദങ്ങൾ (be-MY പേ. 163 ¶1–പേ. 164 ¶2)
നമ്പർ 1: നേരുള്ളവരെ നിർമലത വഴിനടത്തും (w02-MY 5/15 പേ. 24-7)
നമ്പർ 2: w02-MY 2/1 പേ. 15-16 ¶6-10
നമ്പർ3: ആരുടെ പ്രാർഥനകളാണ് ദൈവം കേൾക്കുന്നത്? (rs-MY പേ. 292 ¶1–പേ. 293 ¶3)
നമ്പർ 4: സത്ഗുണം ക്രിസ്ത്യാനികൾക്കുവേണ്ട ഒരു സുപ്രധാന ഗുണം ആയിരിക്കുന്നതിന്റെ കാരണം
ഫെബ്രു. 23 ബൈബിൾ വായന: ഉല്പത്തി 32-35 ഗീതം 1
പ്രസംഗ ഗുണം: വ്യാകരണ നിയമങ്ങൾക്കു ചേർച്ചയിലുള്ള സംസാരം (be-MY പേ. 164 ¶3–പേ. 165 ¶1)
വാചാ പുനരവലോകനം
മാർച്ച് 1 ബൈബിൾ വായന: ഉല്പത്തി 36-39 ഗീതം 49
പ്രസംഗ ഗുണം: ബാഹ്യരേഖയുടെ ഉപയോഗം (be-MY പേ. 166 ¶1–പേ. 167 ¶2)
നമ്പർ 1: സഭയ്ക്കുള്ള പ്രസംഗങ്ങൾ തയ്യാറാകൽ (be-MY പേ. 47 ¶1–പേ. 49 ¶2)
നമ്പർ 2: ഉല്പത്തി 37:12-28
നമ്പർ 3: നമ്മുടെ വിശ്വാസം സഹിഷ്ണുതയുമായി ബന്ധപ്പെട്ടിരിക്കേണ്ടത് എന്തുകൊണ്ട്?
നമ്പർ4: cഒരു വ്യക്തിയുടെ പ്രാർഥന ദൈവത്തിന് അസ്വീകാര്യമാക്കിത്തീർത്തേക്കാവുന്നത് എന്താണ്? (rs-MY പേ. 293 ¶4–പേ. 294 ¶3)
മാർച്ച് 8 ബൈബിൾ വായന: ഉല്പത്തി 40-42 ഗീതം 205
പ്രസംഗ ഗുണം: ആശയങ്ങൾ ചിട്ടപ്പെടുത്തൽ (be-MY പേ. 167 ¶3–പേ. 168 ¶2)
നമ്പർ 1: സേവനയോഗ പരിപാടികളും മറ്റു പ്രസംഗങ്ങളും തയ്യാറാകൽ (be-MY പേ. 49 ¶3–പേ. 51 ¶3)
നമ്പർ 2: ഉല്പത്തി 42:1-20
നമ്പർ 3: യഹോവയുമായി ഒരു ഉറ്റ ബന്ധം നട്ടുവളർത്താവുന്ന വിധം
നമ്പർ 4: dഏതു കാര്യങ്ങൾക്കുവേണ്ടി ഉചിതമായി പ്രാർഥിക്കാം? (rs-MY പേ. 294 ¶4–പേ. 295 ¶1)
മാർച്ച് 15 ബൈബിൾ വായന: ഉല്പത്തി 43-46 ഗീതം 67
പ്രസംഗ ഗുണം: ലളിതമായ പ്രസംഗ ബാഹ്യരേഖ തയ്യാറാക്കൽ (be-MY പേ. 168 ¶3–പേ. 169 ¶6)
നമ്പർ 1: ആത്മാർഥ ശ്രമം—അതിനെ യഹോവ അനുഗ്രഹിക്കുന്നത് എപ്പോൾ? (w02-MY 8/1 പേ. 29-31)
നമ്പർ 2: ഉല്പത്തി 43:1-18
നമ്പർ 3: e‘ആദ്യം എന്നോടൊപ്പം പ്രാർഥിക്കുക, അതിനുശേഷം നിങ്ങളുടെ ദൂത് അവതരിപ്പിക്കുക’ എന്ന് ആരെങ്കിലും പറഞ്ഞാൽ (rs-MY പേ. 295 ¶2-3)
നമ്പർ 4: അനീതിയുള്ള മാമ്മോനെക്കൊണ്ടു നമുക്ക് സ്നേഹിതന്മാരെ ഉണ്ടാക്കാവുന്നത് എങ്ങനെ?
മാർച്ച് 22 ബൈബിൾ വായന: ഉല്പത്തി 47-50 ഗീതം 187
പ്രസംഗ ഗുണം: വിവരങ്ങൾ യുക്തിസഹമായി വികസിപ്പിക്കൽ (be-MY പേ. 170 ¶1–പേ. 171 ¶3)
നമ്പർ 1: യഹോവ കയീന്റെയല്ല ഹാബേലിന്റെ യാഗം സ്വീകരിച്ചത് എന്തുകൊണ്ട്? (w02-MY 8/1 പേ. 28)
നമ്പർ 2: ഉല്പത്തി 47:1-17
നമ്പർ 3: ഇനിയും നിവൃത്തിയേറാനുള്ള ചില ശ്രദ്ധേയമായ ബൈബിൾ പ്രവചനങ്ങൾ ഏവയാണ്? (rs-MY പേ. 296 ¶1–പേ. 297 ¶2)
നമ്പർ 4: യഹോവാഭയം ജ്ഞാനത്തിന്റെ ആരംഭമായിരിക്കുന്നതിന്റെ കാരണം
മാർച്ച് 29 ബൈബിൾ വായന: പുറപ്പാടു 1-6 ഗീതം 52
പ്രസംഗ ഗുണം: വിവരങ്ങൾ യുക്തിസഹമായി അവതരിപ്പിക്കൽ (be-MY പേ. 171 ¶4–പേ. 173 ¶1)
നമ്പർ 1: ചിന്താപ്രാപ്തിക്ക് എങ്ങനെ നിങ്ങളെ സംരക്ഷിക്കാനാകും? (w02-MY 8/15 പേ. 21-4)
നമ്പർ 2: w02-MY 2/15 പേ. 19-20 ¶7-11
നമ്പർ 3: അഹങ്കാരത്തെ യഹോവ വീക്ഷിക്കുന്ന വിധം
നമ്പർ 4: ക്രിസ്ത്യാനികൾക്കു ബൈബിൾ പ്രവചനങ്ങളിൽ ആഴമായ താൽപ്പര്യം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്? (rs-MY പേ. 297 ¶3-7)
ഏപ്രി. 5 ബൈബിൾ വായന: പുറപ്പാടു 7-10 ഗീതം 61
പ്രസംഗ ഗുണം: പ്രസക്ത വിവരങ്ങൾ മാത്രം ഉപയോഗിക്കൽ (be-MY പേ. 173 ¶2-5)
നമ്പർ 1: പൊതുജനങ്ങളെ ഉദ്ദേശിച്ചുള്ള പ്രസംഗങ്ങൾ തയ്യാറാകൽ (be-MY പേ. 52 ¶1–പേ. 54 ¶1)
നമ്പർ 2: പുറപ്പാടു 8:1-19
നമ്പർ 3: f‘നിങ്ങൾ പ്രവചനങ്ങൾക്ക് വളരെയധികം പ്രാധാന്യം കൽപിക്കുന്നു’ എന്ന് ആരെങ്കിലും പറഞ്ഞാൽ (rs-MY പേ. 297 ¶8-പേ. 298 ¶1)
നമ്പർ 4: പ്രത്യാശ “ആത്മാവിന്റെ ഒരു നങ്കൂരം”പോലെ ആയിരിക്കുന്നതിന്റെ കാരണം
ഏപ്രി. 12 ബൈബിൾ വായന: പുറപ്പാടു 11-14 ഗീതം 87
പ്രസംഗ ഗുണം: വാചാപ്രസംഗം (be-MY പേ. 174 ¶1–പേ. 175 ¶5)
നമ്പർ 1: പ്രസംഗകന്റെ തീരുമാനങ്ങൾ (be-MY പേ. 54 ¶2-4; പേ. 55, ചതുരം)
നമ്പർ 2: പുറപ്പാടു 12:1-16
നമ്പർ 3: യഹോവയുടെ ശിക്ഷണം നാം മനസ്സോടെ സ്വീകരിക്കേണ്ടത് എന്തുകൊണ്ട്?
നമ്പർ 4: ശുദ്ധീകരണ സ്ഥലത്തെ സംബന്ധിച്ചുള്ള ഉപദേശം എന്തിൽ അധിഷ്ഠിതമാണ്? (rs-MY പേ. 298 ¶2 പേ. 299 ¶5)
ഏപ്രി. 19 ബൈബിൾ വായന: പുറപ്പാടു 15-18 ഗീതം 171
പ്രസംഗ ഗുണം: വാചാപ്രസംഗത്തിലെ അപകടങ്ങൾ ഒഴിവാക്കൽ (be-MY പേ. 176 ¶1–പേ. 177 ¶2)
നമ്പർ 1: പരിശോധനകളെ നാം എങ്ങനെ വീക്ഷിക്കണം? (w02-MY 9/1 പേ. 29-31)
നമ്പർ 2: w02-MY 3/1 പേ. 15-16 ¶8-11
നമ്പർ 3: പാപത്തിന് ഒരുവന്റെ മരണശേഷം കൂടുതലായ ശിക്ഷയുണ്ടോ? (rs-MY പേ. 300 ¶1-5)
നമ്പർ 4: gവിവാഹം ഒരു ആജീവനാന്ത ബന്ധമായിരിക്കേണ്ടതിന്റെ കാരണം
ഏപ്രി. 26 ബൈബിൾ വായന: പുറപ്പാടു 19-22 ഗീതം 59
പ്രസംഗ ഗുണം: മറ്റുള്ളവർ വിശദീകരണം ആവശ്യപ്പെടുമ്പോൾ (be-MY പേ. 177 ¶3–പേ. 178 ¶3)
വാചാ പുനരവലോകനം
മേയ് 3 ബൈബിൾ വായന: പുറപ്പാടു 23-26 ഗീതം 13
പ്രസംഗ ഗുണം: സംഭാഷണ ശൈലി (be-MY പേ. 179-80)
നമ്പർ 1: പഠിപ്പിക്കൽ പ്രാപ്തി വികസിപ്പിക്കുക (be-MY പേ. 56 ¶1–പേ. 57 ¶2)
നമ്പർ 2: പുറപ്പാടു 23:1-17
നമ്പർ3: മോശമായ ശീലങ്ങൾ തരണംചെയ്യാൻ യഹോവയ്ക്ക് എങ്ങനെ ഒരു വ്യക്തിയെ സഹായിക്കാൻ കഴിയും?
നമ്പർ 4: വ്യത്യസ്ത വംശങ്ങൾ എവിടെ നിന്നാണ് ഉണ്ടായത്? (rs-MY പേ. 301 ¶1-4)
മേയ് 10 ബൈബിൾ വായന: പുറപ്പാടു 27-29 ഗീതം 28
പ്രസംഗ ഗുണം: ശബ്ദഗുണം (be-MY പേ. 181 ¶1-4)
നമ്പർ 1: ‘വേർതിരിക്കുക’ (be-MY പേ. 57 ¶3–പേ. 58 ¶2)
നമ്പർ 2: പുറപ്പാടു 28:29-43
നമ്പർ3: ഒരു കുടുംബം മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ കയീന് എവിടെനിന്നാണ് ഭാര്യയെ ലഭിച്ചത്? (rs-MY പേ. 301 ¶5–പേ. 302 ¶1)
നമ്പർ 4: വർഗീയ മുൻവിധി തെറ്റായിരിക്കുന്നതിന്റെ കാരണം
മേയ് 17 ബൈബിൾ വായന: പുറപ്പാടു 30-33 ഗീതം 93
പ്രസംഗ ഗുണം: ശരിയായി ശ്വാസോച്ഛ്വാസം ചെയ്യൽ (be-MY പേ. 181 ¶5–പേ. 184 ¶1; പേ. 182, ചതുരം)
നമ്പർ 1: ശ്രോതാക്കളെ ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുക (be-MY പേ. 58 ¶3–പേ. 59 ¶3)
നമ്പർ 2: പുറപ്പാടു 30:1-21
നമ്പർ 3: സൗമ്യതയുള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
നമ്പർ4: വിവിധ വംശപരമായ സവിശേഷതകൾക്കുള്ള വിശദീകരണം എന്താണ്? (rs-MY പേ. 302 ¶2–പേ. 303 ¶2)
മേയ് 24 ബൈബിൾ വായന: പുറപ്പാടു 34-37 ഗീതം 86
പ്രസംഗ ഗുണം: മുറുകിയ മാംസപേശികൾക്ക് അയവു വരുത്തുക (be-MY പേ. 184 ¶2–പേ. 185 ¶3; പേ. 184, ചതുരം)
നമ്പർ 1: എങ്ങനെ ബാധകമാക്കാമെന്ന് പറയുകയും നല്ല മാതൃക വെക്കുകയും ചെയ്യുക (be-MY പേ. 60 ¶1–പേ. 61 ¶2)
നമ്പർ 2: പുറപ്പാടു 36:1-18
നമ്പർ3: എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണോ? (rs-MY പേ. 303 ¶3–പേ. 304 ¶2)
നമ്പർ 4: അൽപ്പത്തിൽ വിശ്വസ്തനായിരിക്കേണ്ടത് എന്തുകൊണ്ട്?
മേയ് 31 ബൈബിൾ വായന: പുറപ്പാടു 38-40 ഗീതം 202
പ്രസംഗ ഗുണം: മറ്റേ വ്യക്തിയിൽ താത്പര്യം പ്രകടമാക്കൽ (be-MY പേ. 186 ¶1-4)
നമ്പർ 1: സംഭാഷണ ചാതുര്യം മെച്ചപ്പെടുത്താവുന്ന വിധം (be-MY പേ. 62 ¶1–പേ. 64 ¶1)
നമ്പർ 2: w02-MY 5/1 പേ. 19-20 ¶3-6
നമ്പർ 3: 1 യോഹന്നാൻ 3:19, 20-നെ കുറിച്ചുള്ള ഗ്രാഹ്യം, ഒരു വ്യക്തിക്ക് ആശ്വാസം പകരുന്നത് എങ്ങനെ?
നമ്പർ 4: എല്ലാ വംശത്തിലുംപെട്ട ആളുകൾ എന്നെങ്കിലും യഥാർഥ സഹോദരീ സഹോദരന്മാരെപ്പോലെ ഐക്യത്തിൽ കഴിയുമോ? (rs-MY പേ. 304 ¶3–പേ. 305 ¶2)
ജൂൺ 7 ബൈബിൾ വായന: ലേവ്യപുസ്തകം 1-5 ഗീതം 123
പ്രസംഗ ഗുണം: ശ്രദ്ധിച്ചു കേൾക്കൽ (be-MY പേ. 187 ¶1-5)
നമ്പർ 1: സംഭാഷണം തുടർന്നുകൊണ്ടുപോകാവുന്ന വിധം (be-MY പേ. 64 ¶2–പേ. 65 ¶4)
നമ്പർ 2: ലേവ്യപുസ്തകം 3:1-17
നമ്പർ3: യേശുക്രിസ്തുവിന്റെ മരണം രക്തസാക്ഷികളായിത്തീർന്ന മറ്റുള്ളവരുടേതിൽനിന്ന് വ്യത്യസ്തമായിരുന്നത് എങ്ങനെയാണ്? (rs-MY പേ. 306 ¶1-4)
നമ്പർ 4: ഭൂതവിദ്യയിൽ ഏർപ്പെടുന്നതിൽ എന്താണ് തെറ്റ്?
ജൂൺ 14 ബൈബിൾ വായന: ലേവ്യപുസ്തകം 6-9 ഗീതം 121
പ്രസംഗ ഗുണം: പുരോഗതി പ്രാപിക്കാൻ മറ്റുള്ളവരെ സഹായിക്കൽ (be-MY പേ. 187 ¶6–പേ. 188 ¶3)
നമ്പർ 1: ചോദ്യകർത്താവിന്റെ വീക്ഷണഗതി വിവേചിച്ചറിയൽ (be-MY പേ. 66 ¶1–പേ. 68 ¶1)
നമ്പർ 2: ലേവ്യപുസ്തകം 7:1-19
നമ്പർ 3: ദോഷത്തെ വെറുക്കാൻ നമുക്ക് പഠിക്കാവുന്നതെങ്ങനെ?
നമ്പർ 4: ഈ വിധത്തിൽ ഒരു മറുവില നൽകേണ്ടത് ആവശ്യമായിരുന്നത് എന്തുകൊണ്ട്? (rs-MY പേ. 306 ¶6–പേ. 307 ¶2)
ജൂൺ 21 ബൈബിൾ വായന: ലേവ്യപുസ്തകം 10-13 ഗീതം 183
പ്രസംഗ ഗുണം: പ്രായോഗിക സഹായം നൽകൽ (be-MY പേ. 188 ¶4–പേ. 189 ¶4)
നമ്പർ 1: എങ്ങനെ ഉത്തരം പറയണമെന്ന് അറിഞ്ഞിരിക്കുക (be-MY പേ. 68 ¶2–പേ. 70 ¶4)
നമ്പർ 2: ലേവ്യപുസ്തകം 11:1-25
നമ്പർ3: അനുസരണം പ്രകടമാക്കുന്നവർക്കെല്ലാം നിത്യമായി ജീവിക്കാനാകുമെന്ന് യഹോവ കേവലം കൽപ്പിക്കാഞ്ഞത് എന്തുകൊണ്ട്? (rs-MY പേ. 307 ¶3–പേ. 308 ¶1)
നമ്പർ 4: യഹോവ വഞ്ചനയെ വീക്ഷിക്കുന്ന വിധം
ജൂൺ 28 ബൈബിൾ വായന: ലേവ്യപുസ്തകം 14-16 ഗീതം 216
പ്രസംഗ ഗുണം: മറ്റുള്ളവരോട് ആദരവു പ്രകടിപ്പിക്കൽ (be-MY പേ. 190 ¶1-4)
വാചാ പുനരവലോകനം
ജൂലൈ 5 ബൈബിൾ വായന: ലേവ്യപുസ്തകം 17-20 ഗീതം 54
പ്രസംഗ ഗുണം: ആദരവോടെ അംഗീകരിക്കൽ (be-MY പേ. 191 ¶1–പേ. 192 ¶1)
നമ്പർ 1: കത്തുകളിലൂടെ ആശയവിനിമയം നടത്തൽ (be-MY പേ. 71-3)
നമ്പർ 2: ലേവ്യപുസ്തകം 17:1-16
നമ്പർ 3: യഹോവയുടെ സംഘടനയിൽ വിശ്വാസം അർപ്പിക്കുക
നമ്പർ4: യേശുവിന്റെ ബലിയുടെ മൂല്യം ആർക്കുവേണ്ടിയാണ് ആദ്യം ഉപയോഗിക്കപ്പെട്ടത്, എന്തു ലക്ഷ്യത്തോടെ? (rs-MY പേ. 308 ¶2-3)
ജൂലൈ 12 ബൈബിൾ വായന: ലേവ്യപുസ്തകം 21-24 ഗീതം 138
പ്രസംഗ ഗുണം: ആദരവോടെ അവതരിപ്പിക്കൽ (be-MY പേ. 192 ¶2–പേ. 193 ¶2)
നമ്പർ 1: പുരോഗനോന്മുഖരായിരിക്കുക—അഭിവൃദ്ധി കൈവരിക്കുക (be-MY പേ. 74 ¶1–പേ. 75 ¶3)
നമ്പർ 2: ലേവ്യപുസ്തകം 22:1-16
നമ്പർ 3: നമ്മുടെ നാളിൽ മറ്റാരുംകൂടെ യേശുവിന്റെ ബലിയുടെ പ്രയോജനം അനുഭവിക്കുന്നു? (rs-MY പേ. 309 ¶1-3)
നമ്പർ 4: യഹോവ യഹൂദന്മാരുടെ ഗോത്രദൈവം ആയിരുന്നോ?
ജൂലൈ 19 ബൈബിൾ വായന: ലേവ്യപുസ്തകം 25-27 ഗീതം 7
പ്രസംഗ ഗുണം: ബോധ്യത്തോടെ അവതരിപ്പിക്കൽ (be-MY പേ. 194 ¶1–പേ. 195 ¶2)
നമ്പർ 1: നിങ്ങളുടെ വരം ഉപയോഗിക്കുക (be-MY പേ. 75 ¶4–പേ. 77 ¶2)
നമ്പർ 2: ലേവ്യപുസ്തകം 25:1-19
നമ്പർ 3: ഭീകരപ്രവർത്തനം അവസാനിക്കുന്ന വിധം
നമ്പർ 4: മറുവിലയുടെ ഫലമായി എന്തു ഭാവി അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയും? (rs-MY പേ. 310 ¶1-4)
ജൂലൈ 26 ബൈബിൾ വായന: സംഖ്യാപുസ്തകം 1-3 ഗീതം 30
പ്രസംഗ ഗുണം: ബോധ്യം പ്രകടമാക്കപ്പെടുന്ന വിധം (be-MY പേ. 195 ¶3–പേ. 196 ¶4)
നമ്പർ 1: തീക്ഷ്ണതയും അസൂയയും—ക്രിസ്തീയ നിലപാട് എന്താണ്? (w02-MY 10/15 പേ. 28-31)
നമ്പർ 2: w02-MY 6/15 പേ. 18-19 ¶6-9
നമ്പർ 3: യേശുവിന്റെ ബലിയിൽനിന്ന് പ്രയോജനം നേടുന്നതിന് നമ്മുടെ ഭാഗത്ത് എന്താണ് ആവശ്യമായിരിക്കുന്നത്? (rs-MY പേ. 310 ¶5–പേ. 311 ¶3)
നമ്പർ 4: പ്രിയപ്പെട്ട ഒരാളുടെ മരണത്തെ പ്രതി വിലപിക്കുന്നത് തെറ്റാണോ?
ആഗ. 2 ബൈബിൾ വായന: സംഖ്യാപുസ്തകം 4-6 ഗീതം 128
പ്രസംഗ ഗുണം: നയപൂർവം, എന്നാൽ ദൃഢതയോടെ (be-MY പേ. 197 ¶1-3)
നമ്പർ 1: യഹോവയുടെ മുമ്പാകെ നമ്മുടെ ദിനങ്ങളെ മൂല്യവത്താക്കൽ (w02-MY 11/15 പേ. 20-3)
നമ്പർ 2: സംഖ്യാപുസ്തകം 6:1-17
നമ്പർ 3: പരസ്പരം ദ്വേഷിക്കുന്നതു നിറുത്താൻ ബൈബിളിന് ആളുകളെ എങ്ങനെ സഹായിക്കാനാകും?
നമ്പർ4: നാം നമ്മുടെ ജീവിതം എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളതിന്മേൽ മറുവിലയ്ക്ക് എന്തു ഫലം ഉണ്ടായിരിക്കണം? (rs-MY പേ. 311 ¶4-6)
ആഗ. 9 ബൈബിൾ വായന: സംഖ്യാപുസ്തകം 7-9 ഗീതം 35
പ്രസംഗ ഗുണം: സാക്ഷീകരിക്കുമ്പോൾ നയം പ്രകടമാക്കൽ (be-MY പേ. 197 ¶4–പേ. 199 ¶1)
നമ്പർ 1: വേർതിരിവുകളില്ലാത്ത ഒരു സമൂഹം യഥാർഥത്തിൽ സാധ്യമോ? (w02-MY 1/1 പേ. 4-7)
നമ്പർ 2: സംഖ്യാപുസ്തകം 8:1-19
നമ്പർ3: കർത്താവിനോടുകൂടെ ആയിരിക്കാൻ ക്രിസ്ത്യാനികൾ “എടുക്കപ്പെടു”മെന്ന് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞപ്പോൾ അവൻ ഏതു വിഷയം ചർച്ച ചെയ്യുകയായിരുന്നു? (rs-MY പേ. 312 ¶1-2)
നമ്പർ 4: ആരാണ് എതിർക്രിസ്തു?
ആഗ. 16 ബൈബിൾ വായന: സംഖ്യാപുസ്തകം 10-13 ഗീതം 203
പ്രസംഗ ഗുണം: തക്കസമയത്തെ ഉചിതമായ വാക്കുകൾ (be-MY പേ. 199 ¶2-5)
നമ്പർ 1: യഥാർഥ ദൈവമായ യഹോവയിൽ ആശ്രയിക്കുക (w02-MY 1/15 പേ. 5-7)
നമ്പർ 2: സംഖ്യാപുസ്തകം 12:1-16
നമ്പർ 3: ദൈവത്തിന്റെ പ്രതികാരം അവന്റെ സ്നേഹവുമായി യോജിപ്പിലാണോ?
നമ്പർ4: ക്രിസ്തു ഒരു മേഘത്തിൽ ദൃശ്യനായി പ്രത്യക്ഷനാവുകയും ലോകം നോക്കി നിൽക്കേ വിശ്വസ്ത ക്രിസ്ത്യാനികളെ സ്വർഗത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുമോ? (rs-MY പേ. 313 ¶1-3)
ആഗ. 23 ബൈബിൾ വായന: സംഖ്യാപുസ്തകം 14-16 ഗീതം 207
പ്രസംഗ ഗുണം: കുടുംബാംഗങ്ങളോടും മറ്റുള്ളവരോടും നയം പ്രകടമാക്കൽ (be-MY പേ. 200 ¶1-4)
നമ്പർ 1: ഭിന്ന മനോഭാവങ്ങൾ വളർത്തിയെടുത്ത സഹോദരന്മാർ (w02-MY 1/15 പേ. 21-3)
നമ്പർ 2: w02-MY 7/15 പേ. 23-4 ¶15-19
നമ്പർ 3: ക്രിസ്ത്യാനികൾ ഭൗതിക ശരീരത്തോടെ സ്വർഗത്തിലേക്ക് എടുക്കപ്പെടുക സാധ്യമാണോ? (rs-MY പേ. 314 ¶1-2)
നമ്പർ4: hഅക്രമാസക്ത വീഡിയോ ഗെയിമുകൾ ക്രിസ്ത്യാനികൾക്കുള്ളതല്ലാത്തതിന്റെ കാരണം
ആഗ. 30 ബൈബിൾ വായന: സംഖ്യാപുസ്തകം 17-21 ഗീതം 150
പ്രസംഗ ഗുണം: കെട്ടുപണി ചെയ്യുന്നതും ക്രിയാത്മകവും (be-MY പേ. 202 ¶1–പേ. 203 ¶2)
വാചാ പുനരവലോകനം
സെപ്റ്റം. 6 ബൈബിൾ വായന: സംഖ്യാപുസ്തകം 22-25 ഗീതം 22
പ്രസംഗ ഗുണം: സംസാരരീതിയിൽ ക്രിയാത്മകത നിലനിറുത്തുക (be-MY പേ. 203 ¶3–പേ. 204 ¶1)
നമ്പർ 1: ആ പുരാതന ലോകം നശിച്ചത് എന്തുകൊണ്ട്? (w02-MY 3/1 പേ. 5-7)
നമ്പർ 2: സംഖ്യാപുസ്തകം 22:1-19
നമ്പർ 3: വിശ്വസ്ത ക്രിസ്ത്യാനികൾ മരിക്കാതെ രഹസ്യമായി സ്വർഗത്തിലേക്ക് എടുക്കപ്പെടുമോ? (rs-MY പേ. 314 ¶3–പേ. 315 ¶2)
നമ്പർ 4: iമാതാപിതാക്കൾ കുട്ടികളെ വായിച്ചുകേൾപ്പിക്കേണ്ടതിന്റെ കാരണം
സെപ്റ്റം. 13 ബൈബിൾ വായന: സംഖ്യാപുസ്തകം 26-29 ഗീതം 71
പ്രസംഗ ഗുണം: സഹവിശ്വാസികളോടു സംസാരിക്കുമ്പോൾ (be-MY പേ. 204 ¶2–പേ. 205 ¶4)
നമ്പർ 1: വൈകല്യങ്ങൾക്ക് അറുതിവരുന്ന വിധം (w02-MY 5/1 പേ. 4-7)
നമ്പർ 2: സംഖ്യാപുസ്തകം 29:1-19
നമ്പർ3: മഹോപദ്രവകാലത്ത് യഥാർത്ഥക്രിസ്ത്യാനികൾക്ക് എന്തു സംരക്ഷണമാണ് ഉണ്ടായിരിക്കുക? (rs-MY പേ. 315 ¶3–പേ. 316 ¶2)
നമ്പർ 4: ക്രിസ്തു മുഖാന്തരം ദൈവത്തിന്റെ വാഗ്ദാനങ്ങൾ ‘ഉവ്വ്’ ആയിത്തീർന്നിരിക്കുന്നത് എങ്ങനെ?
സെപ്റ്റം. 20 ബൈബിൾ വായന: സംഖ്യാപുസ്തകം 30-32 ഗീതം 51
പ്രസംഗ ഗുണം: ദൃഢതയ്ക്കായുള്ള ആവർത്തനം (be-MY പേ. 206 ¶1-4)
നമ്പർ 1: നീതി വിതച്ച് ദൈവത്തിന്റെ സ്നേഹദയ കൊയ്യുക (w02-MY 7/15 പേ. 28-31)
നമ്പർ 2: സംഖ്യാപുസ്തകം 30:1-16
നമ്പർ3: ചില ക്രിസ്ത്യാനികൾ ക്രിസ്തുവിനോടുകൂടെ ആയിരിക്കാൻ സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നത് എന്തുകൊണ്ട്? (rs-MY പേ. 316 ¶4-7)
നമ്പർ 4: jഅശ്ലീലത്തിൽനിന്ന് ഓടിയകലേണ്ടതിന്റെ കാരണം
സെപ്റ്റം. 27 ബൈബിൾ വായന: സംഖ്യാപുസ്തകം 33-36 ഗീതം 100
പ്രസംഗ ഗുണം: വയൽശുശ്രൂഷയിൽ ആയിരിക്കുമ്പോഴും പ്രസംഗങ്ങൾ നടത്തുമ്പോഴും ഉള്ള ആവർത്തനം (be-MY പേ. 207 ¶1–പേ. 208 ¶3)
നമ്പർ 1: യഥാർഥ വിശുദ്ധന്മാർക്ക് എങ്ങനെ നിങ്ങളെ സഹായിക്കാനാകും? (w02-MY 9/15 പേ. 4-7)
നമ്പർ 2: w02-MY 8/1 പേ. 18-19 ¶15-19
നമ്പർ 3: k‘നിങ്ങൾ ഉത്പ്രാപണത്തിൽ വിശ്വസിക്കുന്നുണ്ടോ?’ (rs-MY പേ. 316 ¶8–പേ. 317 ¶1)
നമ്പർ 4: ഹരം തേടുന്നത് ഒഴിവാക്കേണ്ടതിന്റെ കാരണം
ഒക്ടോ. 4 ബൈബിൾ വായന: ആവർത്തനപുസ്തകം 1-3 ഗീതം 191
പ്രസംഗ ഗുണം: പ്രതിപാദ്യവിഷയം വികസിപ്പിക്കൽ (be-MY പേ. 209 ¶1-3)
നമ്പർ 1: ദൈവത്തെ കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനത്തിൽ ആശ്വാസം (w02-MY 10/1 പേ. 5-7)
നമ്പർ 2: ആവർത്തനപുസ്തകം 1:1-18
നമ്പർ 3: സത്യം നിങ്ങളുടെ സ്വന്തമാക്കുക എന്നതിന്റെ അർഥം
നമ്പർ 4: തികച്ചും പുതിയ പരിചയക്കാരും സ്ഥലങ്ങളുമായി നേരത്തെതന്നെ പരിചയമുണ്ടെന്നുള്ള ഒരു വിചിത്രമായ തോന്നൽ പുനർജന്മം ഒരു വസ്തുതയാണ് എന്നു തെളിയിക്കുന്നുവോ? (rs-MY പേ. 317 ¶2–പേ. 319 ¶1)
ഒക്ടോ. 11 ബൈബിൾ വായന: ആവർത്തനപുസ്തകം 4-6 ഗീതം 181
പ്രസംഗ ഗുണം: അനുയോജ്യമായ ഒരു പ്രതിപാദ്യവിഷയം ഉപയോഗിക്കൽ (be-MY പേ. 210 ¶1–പേ. 211 ¶1; പേ. 211, ചതുരം)
നമ്പർ 1: പൊ.യു.മു. 537 മുതൽ പൊ.യു.മു. 997 വരെ പിമ്പോട്ട് കണക്കുകൂട്ടൽ (si-MY പേ. 285 ¶5-7)
നമ്പർ 2: ആവർത്തനപുസ്തകം 4:1-14
നമ്പർ 3: യോഹന്നാൻ 9:1, 2 പുനർജന്മത്തിന്റെ തെളിവല്ലാത്തത് എന്തുകൊണ്ട്? (rs-MY പേ. 319 ¶2–പേ. 320 ¶2)
നമ്പർ 4: ‘ആത്മാവിന്റെ ചിന്തയിൽ’ ഉൾപ്പെട്ടിരിക്കുന്നത് എന്ത്?
ഒക്ടോ. 18 ബൈബിൾ വായന: ആവർത്തനപുസ്തകം 7-10 ഗീതം 78
പ്രസംഗ ഗുണം: മുഖ്യപോയിന്റുകൾ എടുത്തുകാട്ടൽ (be-MY പേ. 212 ¶1–പേ. 213 ¶1)
നമ്പർ 1: പൊ.യു.മു 997 മുതൽ പൊ.യു.മു 2370 വരെ പിമ്പോട്ട് കണക്കുകൂട്ടൽ (si-MY പേ. 285-6 ¶8-11)
നമ്പർ 2: w02-MY 8/15 പേ. 15-16 ¶3-6
നമ്പർ 3: പുനർജന്മവും ബൈബിൾ വെച്ചുനീട്ടുന്ന പ്രത്യാശയും തമ്മിൽ എത്രത്തോളം വ്യത്യാസമുണ്ട്? (rs-MY പേ. 320 ¶3-4)
നമ്പർ 4: lവിശ്വാസത്യാഗികളെ യഹോവ വീക്ഷിക്കുന്ന വിധം
ഒക്ടോ. 25 ബൈബിൾ വായന: ആവർത്തനപുസ്തകം 11-13 ഗീതം 57
പ്രസംഗ ഗുണം: വളരെയേറെ മുഖ്യ പോയിന്റുകൾ ഉപയോഗിക്കരുത് (be-MY പേ. 213 ¶2–പേ. 214 ¶5)
വാചാ പുനരവലോകനം
നവം. 1 ബൈബിൾ വായന: ആവർത്തനപുസ്തകം 14-18 ഗീതം 26
പ്രസംഗ ഗുണം: താത്പര്യം ജനിപ്പിക്കുന്ന മുഖവുര (be-MY പേ. 215 ¶1–പേ. 216 ¶5)
നമ്പർ 1: പൊ.യു.മു 2370 മുതൽ പൊ.യു.മു 4026 വരെ പിമ്പോട്ട് കണക്കുകൂട്ടൽ (si-MY പേ. 286-7 ¶12-15)
നമ്പർ 2: ആവർത്തനപുസ്തകം 14:1-23
നമ്പർ 3: a‘ഞാൻ പുനർജന്മത്തിൽ വിശ്വസിക്കുന്നു’ എന്ന് ആരെങ്കിലും പറഞ്ഞാൽ (rs-MY പേ. 321 ¶1-3)
നമ്പർ 4: ക്രിസ്ത്യാനികൾ തങ്ങളുടെ ജീവിതരീതിയെ ലളിതമാക്കി നിറുത്തേണ്ടതിന്റെ കാരണം
നവം. 8 ബൈബിൾ വായന: ആവർത്തനപുസ്തകം 19-22 ഗീതം 182
പ്രസംഗ ഗുണം: വയൽസേവനത്തിൽ ആയിരിക്കുമ്പോൾ ആളുകളുടെ ശ്രദ്ധ പിടിച്ചെടുക്കൽ (be-MY പേ. 217 ¶1-4)
നമ്പർ 1: യേശുവിന്റെ ഭൗമിക വാസം (si-MY പേ. 287 ¶16-17)
നമ്പർ 2: ആവർത്തനപുസ്തകം 21:1-17
നമ്പർ 3: ഇത്രയേറെ മതങ്ങൾ ഉള്ളതെന്തുകൊണ്ടാണ്? (rs-MY പേ. 322 ¶1–പേ. 323 ¶2)
നമ്പർ 4: നിരുത്സാഹവുമായി പൊരുത്തപ്പെടാൻ ബൈബിൾ ദൃഷ്ടാന്തങ്ങൾക്ക് നമ്മെ സഹായിക്കാൻ കഴിയുന്നതെങ്ങനെ?
നവം. 15 ബൈബിൾ വായന: ആവർത്തനപുസ്തകം 23-27 ഗീതം 162
പ്രസംഗ ഗുണം: മുഖവുരയിൽ നിങ്ങളുടെ വിഷയം തിരിച്ചറിയിക്കൽ (be-MY പേ. 217 ¶5–പേ. 219 ¶2)
നമ്പർ 1: യേശുവിന്റെ ശുശ്രൂഷയുടെ സമയസംബന്ധമായ സവിശേഷതകൾ (si-MY പേ. 291 ¶18-19)
നമ്പർ 2: ആവർത്തനപുസ്തകം 24:1-16
നമ്പർ 3: ദൈവത്തിന്റ പിന്തുണ ഉള്ളവരെ തിരിച്ചറിയാൻ കഴിയുന്ന വിധം
നമ്പർ 4: എല്ലാ മതങ്ങളിലും നന്മയുണ്ട് എന്നുള്ളത് ശരിയാണോ? (rs-MY പേ. 323 ¶3-5)
നവം. 22 ബൈബിൾ വായന: ആവർത്തനപുസ്തകം 28-31 ഗീതം 32
പ്രസംഗ ഗുണം: ഫലപ്രദമായ ഉപസംഹാരങ്ങൾ (be-MY പേ. 220 ¶1-3)
നമ്പർ 1: അപ്പോസ്തലികകാലങ്ങളിലെ വർഷങ്ങൾ കണക്കാക്കൽ (si-MY പേ. 291-2 ¶20-3)
നമ്പർ 2: ആവർത്തനപുസ്തകം 29:1-18
നമ്പർ 3: സ്വന്തം മാതാപിതാക്കളുടെ മതം ഉപേക്ഷിച്ചുകളയുന്നത് ഉചിതമാണോ? (rs-MY പേ. 324 ¶1-3)
നമ്പർ 4: ക്രിസ്ത്യാനികൾ എളിമയുള്ളവർ ആയിരിക്കേണ്ടതിന്റെ കാരണം
നവം. 29 ബൈബിൾ വായന: ആവർത്തനപുസ്തകം 32-34 ഗീതം 41
പ്രസംഗ ഗുണം: മനസ്സിൽ പിടിക്കേണ്ട കാര്യങ്ങൾ (be-MY പേ. 220 ¶4–പേ. 221 ¶4)
നമ്പർ 1: പൗലൊസിന്റെ രണ്ടാമത്തെ മിഷനറിയാത്ര (si-MY പേ. 292 ¶24-5)
നമ്പർ 2: w02-MY 10/15 പേ. 11 ¶10-13
നമ്പർ 3: നമുക്ക് ദൈവനാമത്തെ വിശുദ്ധീകരിക്കാൻ കഴിയുന്ന വിധങ്ങൾ
നമ്പർ 4: മിശ്രവിശ്വാസത്തെ പറ്റിയുള്ള ബൈബിളിന്റെ വീക്ഷണമെന്താണ്? (rs-MY പേ. 325 ¶1–പേ. 326 ¶2)
ഡിസം. 6 ബൈബിൾ വായന: യോശുവ 1-5 ഗീതം 40
പ്രസംഗ ഗുണം: വയൽശുശ്രൂഷയിൽ (be-MY പേ. 221 ¶5–പേ. 222 ¶6)
നമ്പർ 1: പൗലൊസിന്റെ മൂന്നാമത്തെ മിഷനറിയാത്രയും പൊ.യു. 56 മുതൽ 100 വരെയുള്ള അവസാന വർഷങ്ങളും (si-MY പേ. 293 ¶26-30)
നമ്പർ 2: യോശുവ 4:1-14
നമ്പർ 3: ഒരു വ്യവസ്ഥാപിത മതത്തിൽ ഉൾപ്പെട്ടുനിൽക്കേണ്ടത് ആവശ്യമാണോ? (rs-MY പേ. 326 ¶3–പേ. 327 ¶2)
നമ്പർ 4: ക്രിസ്തുമസ് ഒരു ക്രിസ്തീയ ആഘോഷമാണോ?
ഡിസം. 13 ബൈബിൾ വായന: യോശുവ 6-8 ഗീതം 213
പ്രസംഗ ഗുണം: പ്രസ്താവനാ കൃത്യത (be-MY പേ. 223 ¶1-5)
നമ്പർ 1: ക്ഷമാപണം—സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു താക്കോൽ (w02-MY 11/1 പേ. 4-7)
നമ്പർ 2: യോശുവ 6:10-23
നമ്പർ 3: വീടുതോറും സുവാർത്ത പ്രസംഗിക്കുന്നതിൽ തുടരേണ്ടത് എന്തുകൊണ്ട്?
നമ്പർ 4: സഹമനുഷ്യനെ സ്നേഹിക്കുന്നതാണോ വാസ്തവത്തിൽ പ്രധാനമായിരിക്കുന്നത്? (rs-MY പേ. 327 ¶4)
ഡിസം. 20 ബൈബിൾ വായന: യോശുവ 9-11 ഗീതം 135
പ്രസംഗ ഗുണം: ‘വിശ്വാസ്യവചനം മുറുകെ പിടിക്കൽ’ (be-MY പേ. 224 ¶1-4)
നമ്പർ 1: നിങ്ങളുടെ കൈകളെ ശക്തിപ്പെടുത്തുവിൻ (w02-MY 12/1 പേ. 30-1)
നമ്പർ 2: w02-MY 11/15 പേ. 18-19 ¶19-23
നമ്പർ 3:ദൈവുമായി ഒരു വ്യക്തിപരമായ ബന്ധം ഉണ്ടായിരിക്കുന്നത് ആണോ യഥാർഥത്തിൽ പ്രധാനപ്പെട്ട സംഗതി? (rs-MY പേ. 327 ¶5–പേ. 328 ¶1)
നമ്പർ 4: bസമാധാനപ്രിയർ ആയിരിക്കുക എന്നതിന്റെ അർഥം
ഡിസം. 27 ബൈബിൾ വായന: യോശുവ 12-15 ഗീതം 210
പ്രസംഗ ഗുണം: വിവരങ്ങളുടെ കൃത്യത പരിശോധിക്കൽ (be-MY പേ. 225 ¶1-3)
വാചാ പുനരവലോകനം
[അടിക്കുറിപ്പുകൾ]
a സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
b സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
c സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
d സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
e സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
f സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
g സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
h സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
i സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
j സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
k സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾ ഏറ്റവും നന്നായി നിവർത്തിക്കാൻ കഴിയുമാറ് വയലിൽനിന്നുള്ള പ്രസ്താവനകൾക്കും തടസ്സവാദങ്ങൾക്കും മറുപടി നൽകുന്ന വിധം പരിചിന്തിക്കുക.
l സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾ ഏറ്റവും നന്നായി നിവർത്തിക്കാൻ കഴിയുമാറ് വയലിൽനിന്നുള്ള പ്രസ്താവനകൾക്കും തടസ്സവാദങ്ങൾക്കും മറുപടി നൽകുന്ന വിധം പരിചിന്തിക്കുക.
a സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾ ഏറ്റവും നന്നായി നിവർത്തിക്കാൻ കഴിയുമാറ് വയലിൽനിന്നുള്ള പ്രസ്താവനകൾക്കും തടസ്സവാദങ്ങൾക്കും മറുപടി നൽകുന്ന വിധം പരിചിന്തിക്കുക.
b സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾ ഏറ്റവും നന്നായി നിവർത്തിക്കാൻ കഴിയുമാറ് വയലിൽനിന്നുള്ള പ്രസ്താവനകൾക്കും തടസ്സവാദങ്ങൾക്കും മറുപടി നൽകുന്ന വിധം പരിചിന്തിക്കുക.