ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2003 ഒക്ടോബർ 27-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി പരിചിന്തിക്കുന്നതായിരിക്കും. 2003 സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 27 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ പരിചിന്തിച്ച വിവരങ്ങളെ ആസ്പദമാക്കി 30 മിനിട്ട് ദൈർഘ്യമുള്ള ഒരു പുനരവലോകനം സ്കൂൾ മേൽവിചാരകൻ നടത്തുന്നതായിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.)
പ്രസംഗ ഗുണങ്ങൾ
1. 1 തിമൊഥെയൊസ് 2:9-ൽ (NW) പറഞ്ഞിരിക്കുന്ന “നന്നായി ക്രമീകരിച്ച വസ്ത്രത്താൽ” തന്നെത്തന്നെ അലങ്കരിക്കാനുള്ള ബുദ്ധിയുപദേശത്തിന്റെ അർഥം എന്ത്? സ്റ്റേജിൽ പരിപാടികൾ നടത്തുമ്പോഴും വയൽശുശ്രൂഷയിൽ ഏർപ്പെടുമ്പോഴും നമ്മുടെ അവതരണങ്ങളിൽ ഇത് എന്തു ഫലം ഉളവാക്കിയേക്കാം? (be പേ. 132 ഖ. 4-5)
2. 1 യോഹന്നാൻ 2:15-17, എഫെസ്യർ 2:2, റോമർ 15:3 എന്നീ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ബൈബിൾ തത്ത്വങ്ങൾ നമ്മുടെ വ്യക്തിപരമായ വസ്ത്രധാരണത്തെയും ചമയത്തെയും സ്വാധീനിക്കേണ്ടത് എങ്ങനെ? (be പേ. 133 ഖ. 2-4)
3. സമനില പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, സ്റ്റേജിൽ പ്രസംഗങ്ങൾ നടത്തുമ്പോഴോ ശുശ്രൂഷയിൽ ഏർപ്പെടുമ്പോഴോ എങ്ങനെ സമനില കൈവരിക്കാൻ കഴിയും? (be പേ. 135 ചതുരം; പേ. 137 ഖ. 1, പേ. 136 ചതുരം)
4. “വിശ്വസ്തനും സത്യവാനുമായ സാക്ഷി” എന്നനിലയിൽ യേശു, ശുശ്രൂഷയിൽ ബൈബിൾ ഉപയോഗിക്കുന്ന കാര്യത്തിൽ നമുക്കു മാതൃക വെച്ചത് എങ്ങനെ? (വെളി. 3:14) (be പേ. 143 ഖ. 2-3)
5. ബൈബിൾ ഉപയോഗിക്കുന്നതിൽ നമുക്ക് എങ്ങനെ കൂടുതൽ പ്രാവീണ്യം നേടാൻ കഴിയും? (തീത്തൊ. 1:9, NW) (be പേ. 144 ഖ. 1, ചതുരം)
1-ാം നമ്പർ നിയമനം
6. പഠനത്തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു, ദൈവവചനം നിരന്തരം പഠിക്കുന്നതിന്റെ ചില പ്രയോജനങ്ങൾ ഏവ? (be പേ. 27 ഖ. 3; പേ. 32 ഖ. 4)
7. യാക്കോബ് 1:5, 6-നു ചേർച്ചയിൽ, പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കേണ്ടി വരുമ്പോൾ എന്താണ് അത്യന്താപേക്ഷിതമായിരിക്കുന്നത്? (w01 9/1 പേ. 28 ഖ. 4)
8. ആധാരത്തീയതികൾ എന്താണ്, അവയ്ക്കു വലിയ മൂല്യം ഉള്ളത് എന്തുകൊണ്ട്? (si പേ. 282 ഖ. 27)
9. “അപവാദം പറയുന്നവൻ” മൂഢനായിരിക്കുന്നത് ഏത് അർഥത്തിൽ? (സദൃശവാക്യങ്ങൾ 10:18, പി.ഒ.സി. ബൈബിൾ) (w01 9/15 പേ. 25 ഖ. 3)
10. പുതിയ ലോകത്തിൽ, സമയത്തെ സംബന്ധിച്ച യഹോവയുടെ വീക്ഷണത്തെ മനുഷ്യർ കൂടുതൽ തികവോടെ വിലമതിക്കാൻ എങ്ങനെ ഇടയാകും? (si പേ. 283 ഖ. 32)
പ്രതിവാര ബൈബിൾ വായന
11. ശരിയോ തെറ്റോ: 1 കൊരിന്ത്യർ 2:9-ലെ പൗലൊസ് അപ്പൊസ്തലന്റെ പ്രസ്താവന യഹോവ തന്റെ വിശ്വസ്ത ജനത്തിനായി ഒരു അവകാശമെന്ന നിലയിൽ ഒരുക്കിയിട്ടുള്ള കാര്യങ്ങളെ പരാമർശിക്കുന്നു. വിശദീകരിക്കുക. (ip-2 പേ. 366 ചതുരം)
12. 1 കൊരിന്ത്യർ 10:13-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ ഏതു പ്രലോഭനങ്ങൾക്കു ബാധകമാകുന്നു, യഹോവ എങ്ങനെ “പോക്കുവഴി” ഉണ്ടാക്കുന്നു? (w92 1/1 പേ. 10-11 ഖ. 11-14)
13. ഉദാരതയെ സംബന്ധിച്ച യേശുവിന്റെ മാതൃക ക്രിസ്ത്യാനികളിൽ എന്തു ഫലം ഉളവാക്കുന്നു? (2 കൊരി. 8:9) (w92 4/15 പേ. 16 ഖ. 10)
14. ന്യായപ്രമാണം ‘ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുന്ന ശിശുപാലകൻ’ ആയിരുന്നത് എങ്ങനെ? (ഗലാ. 3:24) (w02 6/1 പേ. 15 ഖ. 11)
15. വഴിതെറ്റിക്കപ്പെടാതിരിക്കേണ്ടതിന് നാം ജാഗ്രത പുലർത്തേണ്ട “ലോകത്തിന്റെ ആദ്യപാഠങ്ങൾ” ഏവ? (കൊലൊ. 2:8)