വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/02 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • ഉപതലക്കെട്ടുകള്‍
  • ജനുവരി 14-ന്‌ ആരംഭി​ക്കുന്ന വാരം
  • ജനുവരി 21-ന്‌ ആരംഭി​ക്കുന്ന വാരം
  • ജനുവരി 28-ന്‌ ആരംഭി​ക്കുന്ന വാരം
  • ഫെബ്രു​വരി 4-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2002
km 1/02 പേ. 2

സേവന​യോഗ പട്ടിക

ജനുവരി 14-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 3

15 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ നിന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ. “പുതിയ പ്രത്യേക സമ്മേള​ന​ദിന പരിപാ​ടി” ചർച്ച ചെയ്യുക. അടുത്ത പ്രത്യേക സമ്മേള​ന​ദിന പരിപാ​ടി​യു​ടെ തീയതി അറിയി​ക്കുക. മുഴു പരിപാ​ടി​ക്കും ഹാജരാ​കാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക. പുതിയ താത്‌പ​ര്യ​ക്കാ​രെ​യും ബൈബിൾ വിദ്യാർഥി​ക​ളെ​യും സമ്മേള​ന​ത്തി​നു ക്ഷണിക്കാൻ പ്രസാ​ധ​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

20 മിനി: ദയാപൂർവ​ക​മായ കരുത​ലു​ക​ളിൽനി​ന്നു പ്രയോ​ജനം നേടൽ. ബ്രാഞ്ച്‌ ഓഫീ​സിൽ നിന്നുള്ള 2001 ഡിസംബർ 1 ബാഹ്യ​രേ​ഖയെ അടിസ്ഥാ​ന​മാ​ക്കി യോഗ്യ​ത​യുള്ള ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. മുൻകൂർ വൈദ്യ നിർദേശം/വിമു​ക്ത​മാ​ക്കൽ കാർഡി​ന്റെ വേണ്ടത്ര ശേഖരം സഭയിൽ ഉണ്ടായി​രി​ക്കണം. ഇന്ന്‌ യോഗ​ത്തി​നു​ശേഷം, സ്‌നാ​പ​ന​മേറ്റ പ്രസാ​ധ​കർക്ക്‌ ഈ കാർഡ്‌ ലഭിക്കു​ന്ന​താ​യി​രി​ക്കും. എന്നാൽ അത്‌ ഇന്നുതന്നെ പൂരി​പ്പി​ക്ക​രുത്‌. അടുത്ത സഭാ പുസ്‌ത​കാ​ധ്യ​യ​ന​ത്തി​നു കൂടി​വ​രു​മ്പോ​ഴാണ്‌ കാർഡിൽ വ്യക്തി​യു​ടെ​യും സാക്ഷി​ക​ളു​ടെ​യും ഒപ്പും അതു​പോ​ലെ​തന്നെ തീയതി​യും വെക്കേ​ണ്ടത്‌. ആവശ്യ​മെ​ങ്കിൽ പുസ്‌ത​കാ​ധ്യ​യന നിർവാ​ഹകൻ അതിനു സഹായി​ക്കും. സാക്ഷി​ക​ളാ​യി ഒപ്പു വെക്കു​ന്നവർ വ്യക്തി ഒപ്പിടു​ന്നത്‌ നേരിട്ടു കാണണം. സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രസാ​ധ​കർക്ക്‌ തങ്ങൾക്കും തങ്ങളുടെ കുട്ടി​കൾക്കും വേണ്ടി ഈ കാർഡി​ന്റെ മാതൃക അനുസ​രിച്ച്‌ സ്വന്തം സാഹച​ര്യ​ങ്ങൾക്കും ബോധ്യ​ങ്ങൾക്കും യോജിച്ച വിധത്തിൽ സ്വന്തമാ​യി കാർഡ്‌ എഴുതി ഉണ്ടാക്കാ​വു​ന്ന​താണ്‌. തങ്ങളുടെ ബൈബി​ള​ധിഷ്‌ഠിത മനസ്സാ​ക്ഷി​യു​ടെ അടിസ്ഥാ​ന​ത്തിൽ വൈദ്യ​ചി​കി​ത്സാ തീരു​മാ​നങ്ങൾ മുൻകൂർ എടുക്കു​ന്ന​തി​ന്റെ ജ്ഞാനം ഊന്നി​പ്പ​റ​യുക. (സദൃ. 14:15; 27:12) ചികി​ത്സാ​വി​ധി​യോ​ടും മരുന്നു​ക​ളോ​ടും ബന്ധപ്പെട്ട്‌ നമുക്കു സ്വീകാ​ര്യ​മായ നിലപാട്‌ എന്താ​ണെന്നു വ്യക്തമാ​യി വിശദീ​ക​രി​ച്ചു​കൊണ്ട്‌ ഡോക്ടർമാ​രു​മാ​യി മുൻകൂ​ട്ടി ചർച്ച നടത്തു​ന്നതു സുപ്ര​ധാ​ന​മാണ്‌. ഉചിത​മായ തീരു​മാ​നം എടുക്കാൻ തക്കവണ്ണം ശ്രദ്ധാ​പൂർവ​ക​മായ വ്യക്തിഗത പഠനം അനിവാ​ര്യ​മാണ്‌. 2000 ജൂൺ 15, ഒക്ടോബർ 15 എന്നീ വീക്ഷാ​ഗോ​പുര ലക്കങ്ങളി​ലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യങ്ങ”ളിൽ നിന്നുള്ള ഉചിത​മായ ഖണ്ഡികകൾ വായി​ക്കുക. മൂപ്പന്മാർ സഹായി​ക്കാൻ സന്നദ്ധരാണ്‌, എന്നാൽ മറ്റുള്ള​വർക്കു വേണ്ടി തീരു​മാ​നങ്ങൾ എടുക്കാൻ അവർക്കു കഴിയില്ല. സ്വന്തം തീരു​മാ​നം എഴുതി തയ്യാറാ​ക്കാൻ കഴിയുന്ന വിധങ്ങളെ കുറിച്ചു വിശദീ​ക​രി​ക്കുക.

10 മിനി: “മാസി​കകൾ വിശേ​ഷ​വത്‌ക​രി​ക്കാൻ പറയാ​വു​ന്നത്‌.” ജനുവരി 8 ലക്കം ഉണരുക!യും ജനുവരി 15 ലക്കം വീക്ഷാ​ഗോ​പു​ര​വും സമർപ്പി​ക്കുന്ന വിധം പ്രകടി​പ്പി​ക്കുക. മാസി​കാ​ദിന വേലയെ പിന്തു​ണയ്‌ക്കാൻ എല്ലാ പ്രസാ​ധ​ക​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ഗീതം 55, സമാപന പ്രാർഥന.

ജനുവരി 21-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 104

10 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ട്‌.

13 മിനി: നിങ്ങൾ തിരു​വെ​ഴു​ത്തു​കൾ ദൈനം​ദി​നം പരി​ശോ​ധി​ക്കു​ന്നു​വോ? ഒരു കുടുംബ ചർച്ച. തങ്ങളുടെ ദിനവാ​ക്യ ചർച്ചയു​ടെ പ്രയോ​ജ​നങ്ങൾ വർധി​പ്പി​ക്കാൻ അവർ 1996 ഡിസംബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 18-ാം പേജിലെ 13-14 ഖണ്ഡികകൾ പരിചി​ന്തി​ക്കു​ന്നു. അടുത്ത​യി​ടെ ഉണ്ടായി​രുന്ന രണ്ടോ മൂന്നോ ദിനവാ​ക്യ​ങ്ങൾ ഹ്രസ്വ​മാ​യി പുനര​വ​ലോ​കനം ചെയ്‌ത്‌ അവയിലെ വിവരങ്ങൾ വിശേ​ഷാൽ പ്രയോ​ജ​ന​ക​ര​മെന്നു തെളി​ഞ്ഞത്‌ എങ്ങനെ​യെന്നു വിശദീ​ക​രി​ക്കുക. ഈ കരുതൽ കുടും​ബാം​ഗ​ങ്ങളെ ആത്മീയ​മാ​യി പ്രവർത്ത​ന​നി​ര​ത​രാ​യി നിലനി​റു​ത്താൻ വേണ്ടി തയ്യാറാ​ക്കി​യി​രി​ക്കുന്ന ക്രമമായ കുടുംബ ബൈബിൾ അധ്യയന പരിപാ​ടി​യു​ടെ ഒരു ഭാഗം ആയിരി​ക്കണം എന്ന സംഗതി ഊന്നി​പ്പ​റ​യുക.

22 മിനി: “രാജ്യം ഒന്നാമതു വെക്കുക.”a 1998 സെപ്‌റ്റം​ബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 19-21 പേജു​ക​ളി​ലെ മുഖ്യ ആശയങ്ങളെ കുറി​ച്ചും ഏതാനും ചോദ്യ​ങ്ങൾ ഉൾപ്പെ​ടു​ത്തുക.

ഗീതം 168, സമാപന പ്രാർഥന.

ജനുവരി 28-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 196

10 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. ജനുവ​രി​യി​ലെ വയൽസേവന റിപ്പോർട്ട്‌ ഇടാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക. ഈ പേജിലെ നിർദേ​ശങ്ങൾ ഉപയോ​ഗിച്ച്‌ രണ്ടു ഹ്രസ്വ മാസികാ അവതര​ണങ്ങൾ പ്രകടി​പ്പി​ക്കുക, ഒരെണ്ണം ജനുവരി 8 ലക്കം ഉണരുക! ഉപയോ​ഗി​ച്ചും മറ്റേത്‌ ഫെബ്രു​വരി 1 ലക്കം വീക്ഷാ​ഗോ​പു​രം ഉപയോ​ഗി​ച്ചും. ഫെബ്രു​വ​രി​യി​ലെ സാഹിത്യ സമർപ്പണം പരാമർശി​ക്കുക, സഭയിൽ സ്റ്റോക്കുള്ള പുസ്‌ത​കങ്ങൾ ഏതൊ​ക്കെ​യെന്നു പറയുക.

10 മിനി: “പുതിയ സർക്കിട്ട്‌ സമ്മേളന പരിപാ​ടി.” പ്രസംഗം. പുതിയ സർക്കിട്ട്‌ സമ്മേള​ന​ത്തി​ന്റെ തീയതി അറിയി​ക്കുക. ബൈബിൾ വിദ്യാർഥി​കളെ ഇതിനു ക്ഷണിക്കാൻ എല്ലാവ​രും പ്രത്യേക ശ്രമം ചെയ്യണം. അടുത്ത സർക്കിട്ട്‌ സമ്മേള​ന​ത്തിൽ യഹോ​വയ്‌ക്കുള്ള തങ്ങളുടെ സമർപ്പണം ജലസ്‌നാ​പ​ന​ത്താൽ പ്രതീ​ക​പ്പെ​ടു​ത്തു​ന്ന​തി​നെ കുറിച്ചു ഗൗരവ​മാ​യി ചിന്തി​ക്കാൻ സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രസാ​ധ​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. രണ്ടു ദിവസ​ത്തെ​യും പരിപാ​ടി​കൾക്കു ഹാജരാ​കാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

25 മിനി: “മാതാ​പി​താ​ക്കളേ—നിങ്ങളു​ടെ കുട്ടി​കളെ ശൈശവം മുതൽ പരിശീ​ലി​പ്പി​ക്കുക.”b 1998 ഏപ്രിൽ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 32-ാം പേജിലെ അഭി​പ്രാ​യങ്ങൾ ഉൾപ്പെ​ടു​ത്തുക. തങ്ങളുടെ കുട്ടി​ക​ളു​ടെ ആത്മീയ പരിശീ​ലനം ശൈശ​വ​ത്തി​ലേ തുടങ്ങി​യ​തി​ന്റെ നല്ല ഫലങ്ങളെ കുറിച്ചു പറയാൻ മാതാ​പി​താ​ക്കളെ ക്ഷണിക്കുക.

ഗീതം 202, സമാപന പ്രാർഥന.

ഫെബ്രു​വരി 4-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 212

8 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ.

17 മിനി: “അവർ ‘എങ്ങനെ കേൾക്കും?’”c തിരു​വെ​ഴു​ത്തു​കൾ എങ്ങനെ ബാധക​മാ​കു​ന്നു എന്നതു സംബന്ധിച്ച അഭി​പ്രാ​യങ്ങൾ സദസ്യ​രിൽനി​ന്നു ക്ഷണിക്കുക. 1998 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 20-ാം പേജിലെ 17, 18 ഖണ്ഡിക​കളെ കുറി​ച്ചുള്ള ചോദ്യ​ങ്ങ​ളും ഉൾപ്പെ​ടു​ത്തുക.

20 മിനി: “നിർദേ​ശി​ച്ചി​രി​ക്കുന്ന വയൽസേവന അവതര​ണങ്ങൾ.” സേവന​മേൽവി​ചാ​രകൻ കൈകാ​ര്യം ചെയ്യേണ്ട സദസ്യ ചർച്ച. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ പഴയ ലക്കങ്ങളിൽ വന്നിട്ടുള്ള നിർദിഷ്ട അവതര​ണ​ങ്ങ​ളാണ്‌ ഈ അനുബ​ന്ധ​ത്തിൽ ഉള്ളത്‌, ചില പുതിയ അവതര​ണ​ങ്ങ​ളും ഒപ്പം ചേർത്തി​ട്ടുണ്ട്‌. ഭാവി​യിൽ വന്നേക്കാ​വുന്ന, പ്രാ​ദേ​ശി​ക​മാ​യി ഫലപ്ര​ദ​മായ മറ്റു നിർദേ​ശങ്ങൾ എഴുതി ചേർക്കു​ന്ന​തിന്‌ വെറുതെ കിടക്കുന്ന സ്ഥലം ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. തങ്ങൾക്ക്‌ ഏറെ ഇഷ്ടപ്പെട്ട അവതരണം ഏതെന്നും അത്‌ എന്തു​കൊ​ണ്ടെ​ന്നും പറയാൻ സദസ്സിനെ ക്ഷണിക്കുക. ഫെബ്രു​വ​രി​യി​ലെ സാഹിത്യ സമർപ്പ​ണ​ത്തോ​ടൊ​പ്പം ഉപയോ​ഗി​ക്കാൻ കഴിയുന്ന ഒന്നോ രണ്ടോ അവതര​ണങ്ങൾ പ്രകടി​പ്പി​ക്കുക. ഈ അനുബന്ധം സൂക്ഷിച്ചു വെക്കാ​നും ശുശ്രൂ​ഷയ്‌ക്കാ​യി തയ്യാറാ​കു​മ്പോൾ കൂടെ​ക്കൂ​ടെ ഇതു പരി​ശോ​ധി​ക്കാ​നും എല്ലാ പ്രസാ​ധ​ക​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ഗീതം 224, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌ ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌ ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

c ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌ ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക