2001-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക
നിർദേശങ്ങൾ
2001-ൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പിൻവരുന്ന പ്രകാരം ആയിരിക്കും.
വിവരങ്ങളുടെ ഉറവിടം: സത്യവേദപുസ്തകം, വീക്ഷാഗോപുരം [w], “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” (1997) [si], തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ [rs] എന്നിവ ആയിരിക്കും നിയമനങ്ങൾക്കുള്ള ആധാരം.
ഗീതം, പ്രാർഥന, ഹ്രസ്വ സ്വാഗതാശംസ എന്നിവയോടെ സ്കൂൾ കൃത്യസമയത്ത് ആരംഭിക്കണം. പരിപാടിയിൽ ചർച്ചചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ഒരു പൂർവാവലോകനം നടത്തേണ്ടതില്ല. സ്കൂൾ മേൽവിചാരകൻ ഓരോ ഭാഗവും പരിചയപ്പെടുത്തുമ്പോൾ, വികസിപ്പിക്കേണ്ട വിഷയവും പരാമർശിക്കുന്നതായിരിക്കും. പിൻവരുന്ന പ്രകാരം ചെയ്യുക:
1-ാം നമ്പർ നിയമനം: 15 മിനിറ്റ്. ഇത് ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ആണ് കൈകാര്യം ചെയ്യേണ്ടത്. വീക്ഷാഗോപുരത്തെയോ “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” എന്ന പുസ്തകത്തെയോ ആസ്പദമാക്കിയുള്ളതായിരിക്കും ഈ പരിപാടി. വീക്ഷാഗോപുരത്തെ ആസ്പദമാക്കിയുള്ളത് ആണെങ്കിൽ ചോദ്യം ചോദിച്ചുകൊണ്ടുള്ള പുനരവലോകനം ഇല്ലാതെ 15 മിനിറ്റു നേരത്തെ പ്രബോധന പ്രസംഗമായി നടത്തണം; “എല്ലാ തിരുവെഴുത്തും” പുസ്തകത്തെ ആസ്പദമാക്കിയുള്ളത് ആണെങ്കിൽ 10 മുതൽ 12 വരെ മിനിറ്റു നേരത്തെ പ്രസംഗത്തെ തുടർന്ന് ശേഷിക്കുന്ന 3 മുതൽ 5 വരെ മിനിറ്റു നേരം പ്രസിദ്ധീകരണത്തിലെ അച്ചടിച്ച ചോദ്യങ്ങൾ ഉപയോഗിച്ചുള്ള പുനരവലോകനം നടത്തണം. കേവലം വിവരങ്ങൾ അവതരിപ്പിക്കുക എന്നതിലുപരി, സഭയ്ക്ക് ഏറ്റവും പ്രയോജനപ്രദമായത് എന്താണെന്ന് എടുത്തു കാണിച്ചുകൊണ്ട് ചർച്ച ചെയ്യപ്പെടുന്ന വിവരങ്ങളുടെ പ്രായോഗിക മൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരിക്കണം ലക്ഷ്യം. കൊടുത്തിരിക്കുന്ന വിഷയംതന്നെ ഉപയോഗിക്കണം.
ഈ പ്രസംഗം നിയമിച്ചുകിട്ടുന്ന സഹോദരന്മാർ കൃത്യസമയം പാലിക്കാൻ ശ്രദ്ധയുള്ളവർ ആയിരിക്കണം. ആവശ്യമായി വരുന്നപക്ഷം അല്ലെങ്കിൽ പ്രസംഗകൻ ആവശ്യപ്പെടുന്നപക്ഷം സ്വകാര്യ ബുദ്ധിയുപദേശം കൊടുക്കാവുന്നതാണ്.
ബൈബിൾ വായനയിൽ നിന്നുളള വിശേഷാശയങ്ങൾ: 6 മിനിറ്റ്. പ്രാദേശിക ആവശ്യങ്ങൾക്കു ഫലപ്രദമായ രീതിയിൽ വിവരങ്ങൾ ബാധകമാക്കിക്കൊണ്ട് ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ഇതു നിർവഹിക്കണം. വിഷയം ആവശ്യമില്ല. ഇതു നിയമിത വായനാഭാഗത്തിന്റെ കേവലമൊരു സംഗ്രഹം ആയിരിക്കരുത്. 30 മുതൽ 60 വരെ സെക്കൻഡു നേരത്തേക്ക് നിയമിത അധ്യായങ്ങളുടെ ഒരു മൊത്തമായ അവലോകനം ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ വിവരങ്ങൾ നമുക്ക് എന്തുകൊണ്ട്, എങ്ങനെ മൂല്യവത്തായിരിക്കുന്നു എന്നു വിലമതിക്കാൻ സദസ്യരെ സഹായിക്കുകയാണു പ്രഥമ ലക്ഷ്യം. അതിനുശേഷം സ്കൂൾ മേൽവിചാരകൻ വിദ്യാർഥികളെ തങ്ങളുടെ വ്യത്യസ്ത ക്ലാസ്സ്മുറികളിലേക്ക് അയയ്ക്കും.
2-ാം നമ്പർ നിയമനം: 5 മിനിറ്റ്. ഇത് ഒരു സഹോദരൻ നടത്തുന്ന നിയമിത ബൈബിൾ ഭാഗത്തിന്റെ വായനയാണ്. മുഖ്യ സ്കൂളിനും ഉപഗ്രൂപ്പുകൾക്കും ഇത് ബാധകമാണ്. ആരംഭത്തിലും അവസാനത്തിലും ഹ്രസ്വമായ വിശദീകരണങ്ങൾ അവതരിപ്പിക്കാൻ വിദ്യാർഥിയെ അനുവദിക്കത്തക്കവണ്ണം വായനാ നിയമനങ്ങൾ സാധാരണമായി ദൈർഘ്യം കുറഞ്ഞവയാണ്. ഇതിൽ ചരിത്ര പശ്ചാത്തലം, പ്രാവചനികമോ ഉപദേശപരമോ ആയ പ്രാധാന്യം, തത്ത്വങ്ങളുടെ ബാധകമാക്കൽ എന്നിവ ഉൾപ്പെടുത്താം. വിശദീകരണം നൽകാനായി ഇടയ്ക്കു നിറുത്താതെ നിയമിത വാക്യങ്ങൾ മുഴുവനും വായിക്കേണ്ടതാണ്. വായിക്കാനുള്ളത് തുടർച്ചയായ വാക്യങ്ങൾ അല്ലെങ്കിൽ, തുടർന്നു വായിക്കാൻ പോകുന്ന വാക്യങ്ങൾ ഏതാണെന്നു വിദ്യാർഥി പറയേണ്ടതാണ്.
3-ാം നമ്പർ നിയമനം: 5 മിനിറ്റ്. ഇത് ഒരു സഹോദരിക്കു നിയമിച്ചു കൊടുക്കുന്നു. ഈ അവതരണത്തിനുള്ള വിഷയം തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും. അനൗപചാരിക സാക്ഷീകരണമോ മടക്കസന്ദർശനമോ ഭവന ബൈബിൾ അധ്യയനമോ രംഗസംവിധാനമായി എടുക്കാവുന്നതാണ്. നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ വിദ്യാർഥിനിക്ക് ഈ നിയമനം അവതരിപ്പിക്കാവുന്നതാണ്. വിദ്യാർഥിനി നിയമിത വിഷയം വികസിപ്പിക്കുകയും തിരുവെഴുത്തുകൾ സംബന്ധിച്ച് ന്യായവാദം ചെയ്യാൻ വീട്ടുകാരിയെ സഹായിക്കുകയും ചെയ്യുന്ന വിധം സ്കൂൾ മേൽവിചാരകൻ പ്രത്യേകം ശ്രദ്ധിക്കുന്നതായിരിക്കും. ഈ ഭാഗം നിയമിച്ചുകിട്ടുന്ന വിദ്യാർഥിനിക്കു വായനാപ്രാപ്തി ഉണ്ടായിരിക്കണം. സ്കൂൾ മേൽവിചാരകൻ ഒരു സഹായിയെ നിയമിക്കുന്നതാണ്. ആവശ്യമെങ്കിൽ മറ്റൊരു സഹായിയെക്കൂടി ഉൾപ്പെടുത്താവുന്നതാണ്. രംഗസംവിധാനത്തിനല്ല, മറിച്ച് ബൈബിളിന്റെ ഫലപ്രദമായ ഉപയോഗത്തിനായിരിക്കണം മുഖ്യ പരിഗണന കൊടുക്കേണ്ടത്.
4-ാം നമ്പർ നിയമനം: 5 മിനിറ്റ്. ഈ പരിപാടിയുടെ വിഷയം തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തിൽനിന്നായിരിക്കും. 4-ാം നമ്പർ പ്രസംഗം ഒരു സഹോദരനോ സഹോദരിക്കോ നിയമിച്ചു കൊടുക്കാവുന്നതാണ്. ഒരു സഹോദരനു നിയമിച്ചു കൊടുക്കുമ്പോൾ, അത് എല്ലായ്പോഴും ഒരു പ്രസംഗം ആയി അവതരിപ്പിക്കണം. ഒരു സഹോദരിക്കു നിയമിച്ചു കൊടുക്കുമ്പോൾ 3-ാം നമ്പർ നിയമനത്തിനുള്ള നിർദേശങ്ങളനുസരിച്ച് അവതരിപ്പിക്കേണ്ടതാണ്.
ബൈബിൾ വായനാ പട്ടിക: പ്രതിവാര ബൈബിൾ വായനാ പട്ടിക പിൻപറ്റാൻ സഭയിലെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. ദിവസവും ഏതാണ്ട് ഓരോ പേജ് വായിക്കുന്നതാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്.
കുറിപ്പ്: ബുദ്ധിയുപദേശം, സമയം പാലിക്കൽ, എഴുത്തു പുനരവലോകനം, നിയമനങ്ങൾ തയ്യാറാകൽ എന്നിവ സംബന്ധിച്ചുള്ള കൂടുതലായ വിവരങ്ങൾക്കും നിർദേശങ്ങൾക്കും ദയവായി 1996 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജ് കാണുക.
പട്ടിക
ജനു. 1 ബൈബിൾ വായന: 2 രാജാക്കന്മാർ 13-16
നമ്പർ 1: ക്ഷമ രക്ഷയ്ക്കു വഴി തുറക്കുന്നു (w99 1/1 പേ. 30-1)
നമ്പർ 2: 2 രാജാക്കന്മാർ 14:1-14
നമ്പർ 3: ഗർഭച്ഛിദ്രം—കുറ്റംവിധിച്ചിരിക്കുന്നത് എന്തുകൊണ്ട്? (rs പേ. 25-6 ഖ. 4)
നമ്പർ 4: ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: ‘എന്റെ സ്വന്തം ശരീരത്തെ ബാധിക്കുന്ന കാര്യങ്ങളിൽ തീരുമാനം ചെയ്യാൻ എനിക്ക് അവകാശമുണ്ട്.’ (rs പേ. 26 ഖ. 5)
ജനു. 8 ബൈബിൾ വായന: 2 രാജാക്കന്മാർ 17-20
നമ്പർ 1: സ്വീകരിക്കാൻ എളുപ്പമായ ബുദ്ധിയുപദേശം (w99 1/15 പേ. 21-4)
നമ്പർ 2: 2 രാജാക്കന്മാർ 18:1-16
നമ്പർ 3: ആദാമും ഹവ്വായും—യഥാർഥ ചരിത്ര വ്യക്തികളോ? (rs പേ. 27-8 ഖ. 5)
നമ്പർ 4: ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: ‘ആദാമിന്റെ പാപം ദൈവത്തിന്റെ ഇഷ്ടം, ദൈവത്തിന്റെ പ്ലാൻ, ആയിരുന്നു’ (rs പേ. 29 ഖ. 1-2)
ജനു. 15 ബൈബിൾ വായന: 2 രാജാക്കന്മാർ 21-25
നമ്പർ 1: 2 രാജാക്കന്മാർ—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 74 ഖ. 33-6)
നമ്പർ 2: 2 രാജാക്കന്മാർ 21:1-16
നമ്പർ 3: പൂർവ്വിക ആരാധന വ്യർഥമായിരിക്കുന്നത് എന്തുകൊണ്ട്? (rs പേ. 29-31 ഖ. 3)
നമ്പർ 4: പൂർവിക ആരാധന യഹോവയെ അപ്രീതിപ്പെടുത്തുന്നതിന്റെ കാരണം (rs പേ. 31 ഖ. 4-പേ. 32 ഖ. 2)
ജനു. 22 ബൈബിൾ വായന: 1 ദിനവൃത്താന്തം 1-5
നമ്പർ 1: 1 ദിനവൃത്താന്തത്തിന് ആമുഖം (si പേ. 75-6 ഖ. 1-7)
നമ്പർ 2: 1 ദിനവൃത്താന്തം 1:1-27
നമ്പർ 3: ആരാണ് എതിർക്രിസ്തുക്കൾ? (rs പേ. 32-3)
നമ്പർ 4: വിശ്വാസത്യാഗികളെ തിരിച്ചറിയൽ (rs പേ. 34-5 ഖ. 6)
ജനു. 29 ബൈബിൾ വായന: 1 ദിനവൃത്താന്തം 6-10
നമ്പർ 1: യഥാർഥ താഴ്മ പ്രകടമാക്കാൻ കഴിയുന്ന വിധം (w99 2/1 പേ. 6-7)
നമ്പർ 2: 1 ദിനവൃത്താന്തം 9:1-21
നമ്പർ 3: വിശ്വാസത്യാഗികളോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം? (rs പേ. 36 ഖ. 1-7)
നമ്പർ 4: ക്രിസ്തു പത്രൊസിന്മേൽ സഭയെ പണിതില്ല (rs പേ. 37-9 ഖ. 2)
ഫെബ്രു. 5 ബൈബിൾ വായന: 1 ദിനവൃത്താന്തം 11-16
നമ്പർ 1: പ്രോത്സാഹനത്തിന്റെ ഒരു ഉറവ് ആയിരിക്കുക (w99 2/15 പേ. 26-9)
നമ്പർ 2: 1 ദിനവൃത്താന്തം 11:1-19
നമ്പർ 3: പത്രൊസ് ഉപയോഗിച്ച താക്കോലുകൾ ഏവയായിരുന്നു (rs പേ. 39 ഖ. 3–പേ. 41 ഖ. 4)
നമ്പർ 4: “അപ്പോസ്തലിക പിന്തുടർച്ചക്കാർ” യഥാർഥ ക്രിസ്ത്യാനികളല്ല (rs പേ. 41 ഖ. 5–പേ. 44 ഖ. 3)
ഫെബ്രു. 12 ബൈബിൾ വായന: 1 ദിനവൃത്താന്തം 17-23
നമ്പർ 1: താഴ്മ ധരിച്ചുകൊൾവിൻ (w99 3/1 പേ. 30-1)
നമ്പർ 2: 1 ദിനവൃത്താന്തം 18:1-17
നമ്പർ 3: എവിടെയായിരിക്കും അർമ്മഗെദ്ദോൻ യുദ്ധം നടക്കുക? (rs പേ. 44-6 ഖ. 3)
നമ്പർ 4: ആര് അല്ലെങ്കിൽ എന്ത് ആയിരിക്കും അർമ്മഗെദ്ദോനിൽ നശിപ്പിക്കപ്പെടുക? (rs പേ. 46 ഖ. 4–പേ. 47 ഖ. 2)
ഫെബ്രു. 19 ബൈബിൾ വായന: 1 ദിനവൃത്താന്തം 24-29
നമ്പർ 1: 1 ദിനവൃത്താന്തം—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 78-9 ഖ. 22-5)
നമ്പർ 2: 1 ദിനവൃത്താന്തം 29:1-13
നമ്പർ 3: അർമ്മഗെദ്ദോനെ ആർ അതിജീവിക്കും? (rs പേ. 47 ഖ. 3-8)
നമ്പർ 4: അർമ്മഗെദ്ദോൻ—ദൈവസ്നേഹത്തിന്റെ ലംഘനമല്ല (rs പേ. 48 ഖ. 1-3)
ഫെബ്രു. 26 ബൈബിൾ വായന: 2 ദിനവൃത്താന്തം 1-5
നമ്പർ 1: 2 ദിനവൃത്താന്തത്തിന് ആമുഖം (si പേ. 79-80 ഖ. 1-6)
നമ്പർ 2: 2 ദിനവൃത്താന്തം 1:1-17
നമ്പർ 3: അർമ്മഗെദ്ദോനിൽ ഒരു നിഷ്പക്ഷ നില സാധ്യമല്ല (rs പേ. 48 ഖ. 4-7)
നമ്പർ 4: അർമ്മഗെദ്ദോൻ സാഹചര്യത്തിലേക്ക് രാഷ്ട്രങ്ങളെ തള്ളിക്കൊണ്ടുപോകുന്നത് ആരാണ്? (rs പേ. 48 ഖ. 8–പേ. 49 ഖ. 1)
മാർച്ച് 5 ബൈബിൾ വായന: 2 ദിനവൃത്താന്തം 6-9
നമ്പർ 1: ഉത്കണ്ഠയ്ക്ക് അടിമപ്പെടാതിരിക്കുക (w99 3/15 പേ. 21-3)
നമ്പർ 2: 2 ദിനവൃത്താന്തം 8:1-16
നമ്പർ 3: വെളിപ്പാടിലെ ബാബിലോനെ തിരിച്ചറിയൽ (rs പേ. 49 ഖ. 2-3)
നമ്പർ 4: പുരാതന ബാബിലോൺ എന്തിനു ശ്രദ്ധേയമായിരുന്നു? (rs പേ. 50 ഖ. 1–പേ. 51 ഖ. 5)
മാർച്ച് 12 ബൈബിൾ വായന: 2 ദിനവൃത്താന്തം 10-15
നമ്പർ 1: നിങ്ങളുടെ ചിന്തയെ രൂപപ്പെടുത്തുന്നത് ആർ? (w99 4/1 പേ. 20-2)
നമ്പർ 2: 2 ദിനവൃത്താന്തം 10:1-16
നമ്പർ 3: ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന മതങ്ങൾ മഹാബാബിലോന്റെ ഭാഗമായിരിക്കുന്നതിന്റെ കാരണം (rs പേ. 52 ഖ. 1–പേ. 53 ഖ. 1)
നമ്പർ 4: മഹാബാബിലോണിൽനിന്ന് പുറത്തുകടക്കുന്നത് അടിയന്തിരമായിരിക്കുന്നതിന്റെ കാരണം (rs പേ. 53 ഖ. 2-7)
മാർച്ച് 19 ബൈബിൾ വായന: 2 ദിനവൃത്താന്തം 16-20
നമ്പർ 1: ബാൽ ആരാധനയുടെ ആത്മാവിൽനിന്ന് നിങ്ങളുടെ ഹൃദയത്തെ കാത്തുകൊള്ളുക (w99 4/1 പേ. 28-31)
നമ്പർ 2: 2 ദിനവൃത്താന്തം 16:1-14
നമ്പർ 3: സ്നാപനത്തിന്റെ അർഥം, വിശ്വാസികൾ സ്നാപനമേൽക്കുന്നതിന്റെ കാരണം (rs പേ. 54 ഖ. 1-4)
നമ്പർ 4: ക്രിസ്തീയ സ്നാപനം—തളിക്കലിനാലുള്ളതോ ശിശുക്കൾക്കുള്ളതോ അല്ല (rs പേ. 54 ഖ. 5–പേ. 55 ഖ. 4)
മാർച്ച് 26 ബൈബിൾ വായന: 2 ദിനവൃത്താന്തം 21-25
നമ്പർ 1: നന്ദി പ്രകടിപ്പിക്കുന്നതിൽനിന്ന് പിന്മാറിനിൽക്കരുത് (w99 4/15 പേ. 15-17)
നമ്പർ 2: 2 ദിനവൃത്താന്തം 22:1-12
നമ്പർ 3: ജലസ്നാപനം പാപമോചനം കൈവരുത്തുന്നില്ല (rs പേ. 55 ഖ. 5–പേ. 56 ഖ. 1)
നമ്പർ 4: പരിശുദ്ധാത്മാവുകൊണ്ട് സ്നാപനപ്പെടുത്തപ്പെടുന്നത് ആര്? (rs പേ. 56 ഖ. 2–പേ. 57 ഖ. 3)
ഏപ്രി. 2 ബൈബിൾ വായന: 2 ദിനവൃത്താന്തം 26-29
നമ്പർ 1: ദൈവം ‘വളഞ്ഞ’ വിധങ്ങളിൽ പ്രവർത്തിക്കുന്നുവോ? (w99 5/1 പേ. 28-9)
നമ്പർ 2: 2 ദിനവൃത്താന്തം 28:1-15
നമ്പർ 3: തീയാലുള്ള സ്നാപനവും പരിശുദ്ധാത്മാവിനാലുള്ള സ്നാപനവും ഒന്നല്ല (rs പേ. 57 ഖ. 4–പേ. 58 ഖ. 2)
നമ്പർ 4: ബൈബിൾ പരിഗണിക്കുന്നതിനുള്ള ന്യായങ്ങൾ (rs പേ. 58-60 ഖ. 3)
ഏപ്രി. 9 ബൈബിൾ വായന: 2 ദിനവൃത്താന്തം 30-33
നമ്പർ 1: മനുഷ്യർക്ക് എങ്ങനെ ദൈവത്തെ വാഴ്ത്താൻ കഴിയും? (w99 5/15 പേ. 21-4)
നമ്പർ 2: 2 ദിനവൃത്താന്തം 33:1-13
നമ്പർ 3: ബൈബിളിന്റെ നിശ്വസ്തതയ്ക്ക് യെശയ്യാവിൽനിന്നും യിരെമ്യാവിൽനിന്നും ഉള്ള തെളിവുകൾ (rs പേ. 60 ഖ. 4–പേ. 61 ഖ. 3)
നമ്പർ 4: യേശുവിന്റെ പ്രവചനങ്ങളുടെ നിവൃത്തി ബൈബിളിന്റെ നിശ്വസ്തതയെ തെളിയിക്കുന്നു (rs പേ. 61 ഖ. 4–പേ. 62 ഖ. 1)
ഏപ്രി. 16 ബൈബിൾ വായന: 2 ദിനവൃത്താന്തം 34-36
നമ്പർ 1: 2 ദിനവൃത്താന്തം—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 84 ഖ. 34-6)
നമ്പർ 2: 2 ദിനവൃത്താന്തം 36:1-16
നമ്പർ 3: ബൈബിൾ ശാസ്ത്രീയമായി കൃത്യതയുള്ളതാണ് (rs പേ. 62 ഖ. 2–പേ. 64 ഖ. 3)
നമ്പർ 4: *ബൈബിളിനെ സംബന്ധിച്ച എതിർപ്പുകളോടു പ്രതികരിക്കൽ (rs പേ. 64 ഖ. 4–പേ. 68 ഖ. 2)
ഏപ്രി. 23 ബൈബിൾ വായന: എസ്രാ 1-6
നമ്പർ 1: എസ്രായ്ക്ക് ആമുഖം, എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 85 ഖ. 1-7; പേ. 87 ഖ. 14-18)
നമ്പർ 2: എസ്രാ 4:1-16
നമ്പർ 3: ക്രിസ്ത്യാനികൾ ജന്മദിനം ആഘോഷിക്കാത്തത് എന്തുകൊണ്ട്? (rs പേ. 68-70 ഖ. 2)
നമ്പർ 4: ക്രിസ്ത്യാനികൾ രക്തം വർജിക്കുന്നത് എന്തുകൊണ്ട്? (rs പേ. 70-2 ഖ. 3)
ഏപ്രി. 30 എഴുത്തു പുനരവലോകനം. ബൈബിൾ വായന: എസ്രാ 7-10
മേയ് 7 ബൈബിൾ വായന: നെഹെമ്യാവു 1-5
നമ്പർ 1: നെഹെമ്യാവിന് ആമുഖം (si പേ. 88 ഖ. 1-5)
നമ്പർ 2: നെഹെമ്യാവു 1:1-11
നമ്പർ 3: ക്രിസ്ത്യാനികൾ രക്തപ്പകർച്ചകൾ സ്വീകരിക്കാത്തത് എന്തുകൊണ്ട്? (rs പേ. 72 ഖ. 4–പേ. 73 ഖ. 4)
നമ്പർ 4: *രക്തപ്പകർച്ചയെ സംബന്ധിച്ച വാദങ്ങളോടു പ്രതികരിക്കൽ (rs പേ. 74 ഖ. 1–പേ. 76 ഖ. 2)
മേയ് 14 ബൈബിൾ വായന: നെഹെമ്യാവു 6-9
നമ്പർ 1: ക്രിസ്തീയ സഭ ശക്തീകരിക്കുന്ന സഹായത്തിന്റെ ഉറവാണ് (w99 5/15 പേ. 25-8)
നമ്പർ 2: നെഹെമ്യാവു 9:1-15
നമ്പർ 3: വീണ്ടും ജനിക്കുക എന്നാൽ എന്ത്? (rs പേ. 76-8 ഖ. 1)
നമ്പർ 4: രക്ഷ ‘വീണ്ടും ജനനത്തെ’ ആശ്രയിച്ചിരിക്കുന്നില്ല (rs പേ. 78 ഖ. 2–പേ. 79 ഖ. 1)
മേയ് 21 ബൈബിൾ വായന: നെഹെമ്യാവു 10-13
നമ്പർ 1: നെഹെമ്യാവു—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 90-1 ഖ. 16-19)
നമ്പർ 2: നെഹെമ്യാവു 12:27-43
നമ്പർ 3: *വീണ്ടും ജനനത്തെ സംബന്ധിച്ച വീക്ഷണങ്ങളോടു പ്രതികരിക്കൽ (rs പേ. 79 ഖ. 3–പേ. 80 ഖ. 2)
നമ്പർ 4: പുരോഹിതന്മാരോടുള്ള ഏറ്റുപറയൽ—തിരുവെഴുത്തുപരമല്ലാത്തത് എന്തുകൊണ്ട്? (rs പേ. 80-2 ഖ. 1)
മേയ് 28 ബൈബിൾ വായന: എസ്ഥേർ 1-4
നമ്പർ 1: എസ്ഥേറിന് ആമുഖം (si പേ. 91-2 ഖ. 1-6)
നമ്പർ 2: എസ്ഥേർ 1:1-15
നമ്പർ 3: ദൈവത്തിനും സഹമനുഷ്യർക്കും എതിരെയുള്ള പാപങ്ങൾ ഏറ്റുപറയൽ (rs പേ. 83 ഖ. 2-8)
നമ്പർ 4: ഗൗരവതരമായ പാപങ്ങൾ മൂപ്പന്മാരോട് ഏറ്റുപറയേണ്ടത് എന്തുകൊണ്ട്? (rs പേ. 83 ഖ. 9–പേ. 84 ഖ. 4)
ജൂൺ 4 ബൈബിൾ വായന: എസ്ഥേർ 5-10
നമ്പർ 1: എസ്ഥേർ—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 94 ഖ. 16-18)
നമ്പർ 2: എസ്ഥേർ 5:1-14
നമ്പർ 3: സൃഷ്ടിപ്പിൽ വിശ്വസിക്കുന്നത് ന്യായയുക്തമായിരിക്കുന്നത് എന്തുകൊണ്ട്? (rs പേ. 84-6 ഖ. 2)
നമ്പർ 4: സൃഷ്ടിപ്പിനെ സംബന്ധിച്ച ബൈബിൾ വിവരണം മനസ്സിലാക്കൽ (rs പേ. 86 ഖ. 3–പേ. 88 ഖ. 4)
ജൂൺ 11 ബൈബിൾ വായന: ഇയ്യോബ് 1-7
നമ്പർ 1: ഇയ്യോബിന് ആമുഖം (si പേ. 95-6 ഖ. 1-6)
നമ്പർ 2: ഇയ്യോബ് 1:6-22
നമ്പർ 3: കുരിശിനെ വന്ദിക്കുന്നത് തിരുവെഴുത്തുപരമല്ലാത്തത് എന്തുകൊണ്ട്? (rs പേ. 91 ഖ. 5–പേ. 93 ഖ. 1)
നമ്പർ 4: മനുഷ്യർ മരിക്കുന്നത് എന്തുകൊണ്ട്? (rs പേ. 98-9 ഖ. 7)
ജൂൺ 18 ബൈബിൾ വായന: ഇയ്യോബ് 8-14
നമ്പർ 1: ശൗൽ—കർത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ട പാത്രം (w99 5/15 പേ. 29-31)
നമ്പർ 2: ഇയ്യോബ് 8:1-22
നമ്പർ 3: മരിച്ചവർ എവിടെ, അവരുടെ അവസ്ഥ എന്ത്? (rs പേ. 100 ഖ. 1–പേ. 101 ഖ. 6)
നമ്പർ 4: വിലാപം കഴിക്കുന്ന പരമ്പരാഗത ആചാരങ്ങളിൽ യഹോവയുടെ സാക്ഷികൾ പങ്കെടുക്കാത്തത് എന്തുകൊണ്ട്? (rs പേ. 102 ഖ. 1–പേ. 103 ഖ. 2)
ജൂൺ 25 ബൈബിൾ വായന: ഇയ്യോബ് 15-21
നമ്പർ 1: തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കാൻ ദൈവം താമസമുള്ളവനല്ല (w99 6/1 പേ. 4-7)
നമ്പർ 2: ഇയ്യോബ് 17:1-16
നമ്പർ 3: *മരണത്തെ സംബന്ധിച്ച തെറ്റായ വീക്ഷണങ്ങളോടു പ്രതികരിക്കൽ (rs പേ. 103 ഖ. 3–പേ. 104 ഖ. 1)
നമ്പർ 4: സ്വപ്നങ്ങൾ: നിശ്വസ്തവും അല്ലാത്തവയും (rs പേ. 104-6 ഖ. 4)
ജൂലൈ 2 ബൈബിൾ വായന: ഇയ്യോബ് 22-29
നമ്പർ 1: നിങ്ങളുടെ കാഴ്ചപ്പാട് വിശാലമാക്കേണ്ടതുണ്ടോ? (w99 6/15 പേ. 10-13)
നമ്പർ 2: ഇയ്യോബ് 27:1-23
നമ്പർ 3: മയക്കുമരുന്നുകൾ—ക്രിസ്ത്യാനികൾ ഉപയോഗിക്കാൻ പാടില്ലാത്തത് എപ്പോൾ (rs പേ. 106-8 ഖ. 2)
നമ്പർ 4: ക്രിസ്ത്യാനികൾ മാരിഹ്വാന ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? (rs പേ. 108 ഖ. 3–പേ. 109 ഖ. 2)
ജൂലൈ 9 ബൈബിൾ വായന: ഇയ്യോബ് 30-35
നമ്പർ 1: ബൈബിൾ പ്രവചനത്തിൽ വിശ്വസിക്കാവുന്നതിന്റെ കാരണം (w99 7/15 പേ. 4-8)
നമ്പർ 2: ഇയ്യോബ് 31:1-22
നമ്പർ 3: ക്രിസ്ത്യാനികൾ പുകയില ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? (rs പേ. 109 ഖ. 3–പേ. 111 ഖ. 3)
നമ്പർ 4: ചീത്ത ശീലങ്ങളെ തരണംചെയ്യൽ—എങ്ങനെ? (rs പേ. 111 ഖ. 4–പേ. 112 ഖ. 3)
ജൂലൈ 16 ബൈബിൾ വായന: ഇയ്യോബ് 36-42
നമ്പർ 1: ഇയ്യോബ്—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 100 ഖ. 39-43)
നമ്പർ 2: ഇയ്യോബ് 36:1-22
നമ്പർ 3: ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യത്തെ തകർക്കാൻ രാഷ്ട്രങ്ങൾക്കാവില്ല (rs പേ. 112-13 ഖ. 5)
നമ്പർ 4: യഹോവ ഭൂമിയെ അഗ്നിയാൽ നശിപ്പിക്കുമോ? (rs പേ. 113 ഖ. 6–പേ. 115 ഖ. 1)
ജൂലൈ 23 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 1-10
നമ്പർ 1: സങ്കീർത്തനങ്ങൾക്ക് ആമുഖം—ഭാഗം 1 (si പേ. 101 ഖ. 1-5)
നമ്പർ 2: സങ്കീർത്തനം 3:1–4:8
നമ്പർ 3: ദുഷ്ടന്മാരുടെ നാശത്തിനുശേഷം പുതിയ യെരൂശലേമിലെ അംഗങ്ങൾ ഭൂമിയിലേക്കു മടങ്ങിവരില്ല (rs പേ. 115 ഖ. 2–3)
നമ്പർ 4: ഭൂമിയെ സംബന്ധിച്ചുള്ള ദൈവത്തിന്റെ ആദിമോദ്ദേശ്യത്തിനു മാറ്റം വന്നിട്ടുണ്ടോ? (rs പേ. 116 ഖ. 1–പേ. 117 ഖ. 1)
ജൂലൈ 30 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 11-18
നമ്പർ 1: സങ്കീർത്തനങ്ങൾക്ക് ആമുഖം—ഭാഗം 2 (si പേ. 102 ഖ. 6-11)
നമ്പർ 2: സങ്കീർത്തനം 11:1–13:6
നമ്പർ 3: രോഗികളെ നമുക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും? (rs പേ. 117-18 ഖ. 1)
നമ്പർ 4: പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടവരെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന വിധം (rs പേ. 118 ഖ. 2-6)
ആഗ. 6 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 19-26
നമ്പർ 1: ആരോഗ്യകരമായ ആശയവിനിമയം—ദാമ്പത്യ വിജയത്തിന്റെ താക്കോൽ (w99 7/15 പേ. 21-3)
നമ്പർ 2: സങ്കീർത്തനം 20:1–21:13
നമ്പർ 3: ദൈവേഷ്ടം ചെയ്യുന്നതിനാൽ പീഡനത്തെ അഭിമുഖീകരിക്കുന്നവർക്ക് പ്രോത്സാഹനം (rs പേ. 118 ഖ. 7–പേ. 119 ഖ. 3)
നമ്പർ 4: അനീതി നിമിത്തം നിരുത്സാഹിതരായവരെ നിങ്ങൾക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും? (rs പേ. 119 ഖ. 4–പേ. 120 ഖ. 1)
ആഗ. 13 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 27-34
നമ്പർ 1: ഫിലിപ്പൊസ്—തീക്ഷ്ണതയുള്ള ഒരു സുവിശേഷകൻ (w99 7/15 പേ. 24-5)
നമ്പർ 2: സങ്കീർത്തനം 28:1–29:11
നമ്പർ 3: സാമ്പത്തിക പ്രശ്നങ്ങളാൽ ഞെരുക്കപ്പെടുന്നവർക്ക് എന്തു പ്രോത്സാഹനമാണുള്ളത്? (rs പേ. 120 ഖ. 2-6)
നമ്പർ 4: കുറവുകൾ നിമിത്തം നിരുത്സാഹിതരായവർക്കുള്ള പ്രോത്സാഹനം (rs പേ. 120 ഖ. 7–പേ. 121 ഖ. 1)
ആഗ. 20 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 35-39
നമ്പർ 1: സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം—അതു നിങ്ങൾക്കു പ്രയോജനം ചെയ്തേക്കുമോ? (w99 8/1 പേ. 22-5)
നമ്പർ 2: സങ്കീർത്തനം 38:1-22
നമ്പർ 3: പരിണാമം—ഒരു ശാസ്ത്രീയ തർക്കവിഷയം (rs പേ. 121-2 ഖ. 5)
നമ്പർ 4: പരിണാമം, അശ്മകരേഖ, യുക്തി (rs പേ. 123 ഖ. 1–പേ. 126 ഖ. 1)
ആഗ. 27 എഴുത്തു പുനരവലോകനം. ബൈബിൾ വായന: സങ്കീർത്തനങ്ങൾ 40-47
സെപ്റ്റം. 3 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 48-55
നമ്പർ 1: നിങ്ങളെ ഇടറിക്കാൻ കോപത്തെ അനുവദിക്കാതിരിക്കുക (w99 8/15 പേ. 8-9)
നമ്പർ 2: സങ്കീർത്തനം 49:1-20
നമ്പർ 3: *പരിണാമവാദികളുടെ വാദങ്ങളോടു പ്രതികരിക്കൽ (rs പേ. 126 ഖ. 2–പേ. 128 ഖ. 3)
നമ്പർ 4: അനേകർക്ക് വിശ്വാസമില്ലാത്തത് എന്തുകൊണ്ട്? (rs പേ. 129-30 ഖ. 3)
സെപ്റ്റം. 10 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 56-65
നമ്പർ 1: പിശാച് നമുക്കു രോഗം വരുത്തുന്നുവോ? (w99 9/1 പേ. 4-7)
നമ്പർ 2: സങ്കീർത്തനം 59:1-17
നമ്പർ 3: ഒരു വ്യക്തിക്ക് എങ്ങനെ വിശ്വാസം ആർജിക്കാൻ കഴിയും? (rs പേ. 131 ഖ. 1-4)
നമ്പർ 4: നീതിയുള്ള ഒരു പുതിയ വ്യവസ്ഥിതിയുടെ ഭാവി പ്രത്യാശയിലുള്ള വിശ്വാസം പ്രവൃത്തികളാൽ തെളിയിക്കപ്പെടുന്നു (rs പേ. 131 ഖ. 6–പേ. 132 ഖ. 3)
സെപ്റ്റം. 17 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 66-71
നമ്പർ 1: “നല്ല അംശം” തിരഞ്ഞെടുക്കുക (w99 9/1 പേ. 30-1)
നമ്പർ 2: സങ്കീർത്തനം 69:1-19
നമ്പർ 3: വ്യാജപ്രവാചകന്മാരെ എങ്ങനെ തിരിച്ചറിയാം? (rs പേ. 132-4 ഖ. 3)
നമ്പർ 4: മുൻകൂട്ടിപ്പറഞ്ഞ സംഭവങ്ങൾ എപ്പോൾ എങ്ങനെ നിവൃത്തിയേറുമെന്ന് യഥാർഥ പ്രവാചകന്മാർ എല്ലായ്പോഴും അറിഞ്ഞിരുന്നില്ല (rs പേ. 134 ഖ. 4-9)
സെപ്റ്റം. 24 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 72-77
നമ്പർ 1: വാഗ്ദാനങ്ങൾ പാലിക്കേണ്ടത് എന്തുകൊണ്ട്? (w99 9/15 പേ. 8-11)
നമ്പർ 2: സങ്കീർത്തനം 73:1-24
നമ്പർ 3: ഒരു സത്യപ്രവാചകന്റെ വാക്കുകൾ സത്യാരാധനയെ പ്രോത്സാഹിപ്പിക്കുന്നു (rs പേ. 135 ഖ. 1-2)
നമ്പർ 4: സത്യപ്രവാചകന്മാരെ അവർ പ്രകടമാക്കുന്ന ഫലങ്ങളാൽ തിരിച്ചറിയാം (rs പേ. 135 ഖ. 3–പേ. 137 ഖ. 1)
ഒക്ടോ. 1 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 78-81
നമ്പർ 1: ജ്ഞാനം സമ്പാദിക്കുക, ശിക്ഷണം സ്വീകരിക്കുക (w99 9/15 പേ. 12-15)
നമ്പർ 2: സങ്കീർത്തനം 78:1-22
നമ്പർ 3: നമ്മെ കള്ളപ്രവാചകന്മാർ എന്നു വിളിക്കുന്നവരോടു പ്രതികരിക്കൽ (rs പേ. 137 ഖ. 2-4)
നമ്പർ 4: ഓരോ വ്യക്തിയും എപ്പോൾ മരിക്കണം എന്നു ദൈവം മുൻകൂട്ടി നിശ്ചയിക്കുന്നില്ല (rs പേ. 138 ഖ. 1-3)
ഒക്ടോ. 8 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 82-89
നമ്പർ 1: തിമൊഥെയൊസ്—“വിശ്വാസത്തിൽ ഒരു യഥാർഥ പുത്രൻ” (w99 9/15 പേ. 29-31)
നമ്പർ 2: സങ്കീർത്തനം 88:1-18
നമ്പർ 3: സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ ഇഷ്ടമല്ല (rs പേ. 139 ഖ. 1–പേ. 140 ഖ. 4)
നമ്പർ 4: ദൈവം എല്ലാം മുൻകൂട്ടി അറിയുകയും മുൻകൂട്ടി നിശ്ചയിക്കുകയും ചെയ്യുന്നില്ല (rs പേ. 140 ഖ. 5-7)
ഒക്ടോ. 15 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 90-98
നമ്പർ 1: ദുഷ്പ്രവൃത്തി വർജിക്കാൻ ദൃഢചിത്തർ (w99 10/1 പേ. 28-31)
നമ്പർ 2: സങ്കീർത്തനം 90:1-17
നമ്പർ 3: സംഭവങ്ങൾ മുൻകൂട്ടി അറിയുന്നതിനും നിർണ്ണയിക്കുന്നതിനുമുള്ള ദൈവത്തിന്റെ കഴിവ് (rs പേ. 141 ഖ. 1-4)
നമ്പർ 4: ആദാമിന്റെ കാര്യത്തിൽ ദൈവം തന്റെ മുന്നറിവ് ഉപയോഗിക്കാഞ്ഞതിന്റെ കാരണം (rs പേ. 142 ഖ. 1-3)
ഒക്ടോ. 22 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 99-105
നമ്പർ 1: സ്നേഹത്തിന്റെ ഉത്കൃഷ്ട മാർഗം പഠിക്കൽ (w99 10/15 പേ. 8-11)
നമ്പർ 2: സങ്കീർത്തനം 103:1-22
നമ്പർ 3: യാക്കോബിന്റെയും ഏശാവിന്റെയും യൂദായുടെയും കാര്യം ദൈവം മുൻനിശ്ചയിച്ചിരുന്നില്ല (rs പേ. 142 ഖ. 4–പേ. 143 ഖ. 2)
നമ്പർ 4: ക്രിസ്തീയ സഭ ഏത് അർഥത്തിലാണ് മുൻനിശ്ചയിക്കപ്പെട്ടിരുന്നത്? (rs പേ. 143 ഖ. 3–പേ. 144 ഖ. 1)
ഒക്ടോ. 29 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 106-109
നമ്പർ 1: ‘യഹോവ ജ്ഞാനം നൽകുന്നു’ (w99 11/15 പേ. 24-7)
നമ്പർ 2: സങ്കീർത്തനം 107:1-19
നമ്പർ 3: ജ്യോതിഷത്തെ സംബന്ധിച്ച തിരുവെഴുത്തു വീക്ഷണം എന്ത്? (rs പേ. 144 ഖ. 2–പേ. 145 ഖ. 2)
നമ്പർ 4: ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള ചില ഉറപ്പുള്ള ന്യായങ്ങൾ ഏവ? (rs പേ. 145-6 ഖ. 5)
നവം. 5 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 110-118
നമ്പർ 1: അപ്പോക്കലിപ്സ്—ഭയപ്പെടേണ്ടതോ പ്രത്യാശയോടെ കാത്തിരിക്കേണ്ടതോ? (w99 12/1 പേ. 5-8)
നമ്പർ 2: സങ്കീർത്തനം 112:1–113:9
നമ്പർ 3: ദുഷ്ടതയും കഷ്ടപ്പാടും ഉണ്ടെന്നുള്ള വസ്തുത ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നില്ല (rs പേ. 146 ഖ. 6–പേ. 147 ഖ. 1)
നമ്പർ 4: വികാരങ്ങളുള്ള ഒരു യഥാർഥ വ്യക്തിയാണ് ദൈവം (rs പേ. 147 ഖ. 2–പേ. 148 ഖ. 2)
നവം. 12 ബൈബിൾ വായന: സങ്കീർത്തനം 119
നമ്പർ 1: നിങ്ങളുടെ കഴിവുകൾ നിങ്ങളുടെ ബലഹീനത ആകാതിരിക്കട്ടെ (w99 12/1 പേ. 26-9)
നമ്പർ 2: സങ്കീർത്തനം 119:1-24
നമ്പർ 3: ദൈവത്തിന് ആരംഭം ഇല്ലായിരുന്നു (rs പേ. 148 ഖ. 3-6)
നമ്പർ 4: ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നത് രക്ഷയ്ക്ക് അത്യാവശ്യം (rs പേ. 149 ഖ. 1-4)
നവം. 19 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 120-137
നമ്പർ 1: സങ്കീർത്തനങ്ങൾ—എന്തുകൊണ്ടു പ്രയോജനപ്രദം—ഭാഗം 1 (si പേ. 104-5 ഖ. 23-7)
നമ്പർ 2: സങ്കീർത്തനം 120:1–122:9
നമ്പർ 3: എല്ലാ മതങ്ങളും നല്ലതാണോ? (rs പേ. 149 ഖ. 5-8)
നമ്പർ 4: യേശു ഏതുതരം “ദൈവ”മാണ്? (rs പേ. 149 ഖ. 9–പേ. 150 ഖ. 1)
നവം. 26 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 138-150
നമ്പർ 1: സങ്കീർത്തനങ്ങൾ—എന്തുകൊണ്ടു പ്രയോജനപ്രദം—ഭാഗം 2 (si പേ. 105-6 ഖ. 28-32)
നമ്പർ 2: സങ്കീർത്തനം 139:1-24
നമ്പർ 3: aദൈവത്തിലുള്ള വിശ്വാസത്തെ സംബന്ധിച്ച എതിർപ്പിനോടു പ്രതികരിക്കൽ (rs പേ. 150 ഖ. 2–പേ. 151 ഖ. 3)
നമ്പർ 4: നീതിനിഷ്ഠമായ ഒരു ഗവൺമെന്റ് സ്ഥാപിക്കാൻ മനുഷ്യൻ അപ്രാപ്തനായിരുന്നിട്ടുള്ളതിന്റെ കാരണം (rs പേ. 152-3 ഖ. 1)
ഡിസം. 3 ബൈബിൾ വായന: സദൃശവാക്യങ്ങൾ 1-7
നമ്പർ 1: സദൃശവാക്യങ്ങൾക്ക് ആമുഖം—ഭാഗം 1 (si പേ. 106-7 ഖ. 1-5)
നമ്പർ 2: സദൃശവാക്യങ്ങൾ 4:1-27
നമ്പർ 3: ആശ്വാസം കൈവരുത്താനുള്ള മനുഷ്യ ശ്രമങ്ങൾ വിജയിക്കാത്തതിന്റെ കാരണം (rs പേ. 153 ഖ. 2–പേ. 154 ഖ. 2)
നമ്പർ 4: മനുഷ്യവർഗത്തിന്റെ യഥാർഥ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നത് ദൈവരാജ്യത്തിനു മാത്രം (rs പേ. 154 ഖ. 3–പേ. 155 ഖ. 1)
ഡിസം. 10 ബൈബിൾ വായന: സദൃശവാക്യങ്ങൾ 8-13
നമ്പർ 1: സദൃശവാക്യങ്ങൾക്ക് ആമുഖം—ഭാഗം 2 (si പേ. 107-8 ഖ. 6-11)
നമ്പർ 2: സദൃശവാക്യങ്ങൾ 13:1-25
നമ്പർ 3: ബൈബിൾ പ്രവചനങ്ങൾ പൂർണ്ണമായും ആശ്രയയോഗ്യമെന്ന് തെളിഞ്ഞിരിക്കുന്നു (rs പേ. 155 ഖ. 2-5)
നമ്പർ 4: നമ്മുടെ നാളിൽ അത്ഭുത രോഗശാന്തി ദൈവത്തിന്റെ ആത്മാവിനാലല്ല നിർവ്വഹിക്കപ്പെടുന്നത് (rs പേ. 156-7 ഖ. 3)
ഡിസം. 17 ബൈബിൾ വായന: സദൃശവാക്യങ്ങൾ 14-19
നമ്പർ 1: സദൃശവാക്യങ്ങൾ—എന്തുകൊണ്ടു പ്രയോജനപ്രദം—ഭാഗം 1 (si പേ. 109-10 ഖ. 19-28)
നമ്പർ 2: സദൃശവാക്യങ്ങൾ 16:1-25
നമ്പർ 3: യേശുവും അവന്റെ അപ്പൊസ്തലന്മാരും നടത്തിയ രോഗശാന്തികളും നമ്മുടെ നാളിലെ രോഗശാന്തികളും തമ്മിലുള്ള വ്യത്യാസം (rs പേ. 157 ഖ. 4–പേ. 158 ഖ. 2)
നമ്പർ 4: യഥാർഥ ക്രിസ്ത്യാനികളെ ഇന്നു തിരിച്ചറിയാൻ കഴിയുന്ന വിധം (rs പേ. 158 ഖ. 3–പേ. 159 ഖ. 1)
ഡിസം. 24 ബൈബിൾ വായന: സദൃശവാക്യങ്ങൾ 20-25
നമ്പർ 1: സദൃശവാക്യങ്ങൾ—എന്തുകൊണ്ടു പ്രയോജനപ്രദം—ഭാഗം 2 (si പേ. 110-11 ഖ. 29-38)
നമ്പർ 2: സദൃശവാക്യങ്ങൾ 20:1-30
നമ്പർ 3: ഒന്നാം നൂറ്റാണ്ടിൽ അത്ഭുതരോഗശാന്തിവരം നൽകിയിരുന്നതിന്റെ കാരണം (rs പേ. 159 ഖ. 2–പേ. 160 ഖ. 2)
നമ്പർ 4: മുഴു മനുഷ്യവർഗത്തിന്റെയും യഥാർഥ സൗഖ്യമാക്കൽ സംബന്ധിച്ച് എന്തു പ്രത്യാശയാണുള്ളത്? (rs പേ. 160 ഖ. 3-5)
ഡിസം. 31 എഴുത്തു പുനരവലോകനം. ബൈബിൾ വായന: സദൃശവാക്യങ്ങൾ 26-31
[അടിക്കുറിപ്പുകൾ]
a സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തു പ്രബലമായിരിക്കുന്ന ചില ധാരണകൾക്കോ തടസ്സവാദങ്ങൾക്കോ ഉള്ള ഉചിതമായ പ്രതികരണങ്ങൾ പരിചിന്തിക്കുക.