അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഒക്ടോബർ: വീക്ഷാഗോപുരവും ഉണരുക!യും. മടക്കസന്ദർശനം നടത്തുമ്പോൾ താത്പര്യം കാണിക്കുന്നിടത്ത് വരിസംഖ്യകൾ നൽകാവുന്നതാണ്. നവംബർ: രാജ്യവർത്ത നമ്പർ 36-ന്റെ വിതരണം. പ്രദേശത്തെ എല്ലാ ഭവനങ്ങളിലും രാജ്യവാർത്ത നമ്പർ 36 കൊടുത്തു തീർക്കുന്ന സഭകൾക്ക് ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ സമർപ്പിക്കാവുന്നതാണ്. ആളുകൾക്ക് അവ ഇപ്പോൾത്തന്നെ ഉണ്ടെങ്കിൽ, എന്നേക്കും ജീവിക്കാൻ പുസ്തകമോ സൃഷ്ടി പുസ്തകമോ നൽകുക. ഡിസംബർ: പതിയലോക ഭാഷാന്തരത്തോടൊപ്പം നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം. ജനുവരി: ലഘുപത്രികകൾ: യഹോവയുടെ സാക്ഷികൾ ഇരുപതാം നൂറ്റാണ്ടിൽ, യഹോവയുടെ സാക്ഷികൾ—ലോകവ്യാപകമായി ഐക്യത്തിൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു. 192 പേജുള്ള പഴയ പുസ്തകങ്ങളും ഉപയോഗിക്കാവുന്നതാണ്.
◼ ഈ മാസത്തെ നമ്മുടെ രാജ്യ ശുശ്രൂഷയോടൊപ്പം 2001-ലെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ പട്ടിക ഉണ്ട്. 2001-ൽ ഉടനീളം അത് സൂക്ഷിച്ചുവെക്കണം.
◼ ജനുവരി 1 മുതൽ യോഗസമയങ്ങളിൽ മാറ്റം വരുമെങ്കിൽ, ‘സഭായോഗ വിവര നോട്ടീസ് അപേക്ഷ’ ഫാറം (S-5) ഉപയോഗിച്ച് അക്കാര്യം സൊസൈറ്റിയെ അറിയിക്കേണ്ടതാണ്. ആവശ്യമെങ്കിൽ സഭകൾക്ക് ആ ഫാറത്തിൽത്തന്നെ പുതിയ നോട്ടീസുകൾക്കായും അപേക്ഷിക്കാവുന്നതാണ്. നോട്ടീസുകൾ നിങ്ങൾക്കു ലഭിക്കേണ്ട തീയതിക്ക് എട്ട് ആഴ്ച മുമ്പെങ്കിലും അപേക്ഷ സമർപ്പിക്കണം.