സേവനയോഗ പട്ടിക
മേയ് 8-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
17 മിനി: മേയ് മാസത്തിൽ ആത്മാവിനാൽ ജ്വലിക്കുന്നവർ ആയിരിക്കുക. സേവനമേൽവിചാരകൻ നടത്തുന്ന പ്രസംഗവും അഭിമുഖങ്ങളും. ഏപ്രിലിൽ സഭയ്ക്കു സേവനത്തിലുണ്ടായിരുന്ന പങ്ക് എടുത്തുകാണിക്കുക. സേവനത്തിലെ തങ്ങളുടെ പങ്കു വർധിപ്പിച്ച അല്ലെങ്കിൽ സഹായ പയനിയറിങ് ചെയ്ത രണ്ടു പ്രസാധകരുമായി അഭിമുഖം നടത്തുക. അവർ എന്തൊക്കെ അനുഗ്രഹങ്ങളാണ് ആസ്വദിച്ചിരിക്കുന്നത്? സഭയുടെ തീക്ഷ്ണമായ പ്രവർത്തനം മേയിലും ആവർത്തിക്കാൻ സാധിക്കുമോ? ശുശ്രൂഷയുടെ വ്യത്യസ്ത വശങ്ങളിൽ പങ്കുപറ്റാൻ ഏവരെയും പ്രോത്സാഹിപ്പിക്കുക. ഈ മാസം അവധിയുള്ള യുവ പ്രസാധകരെ വയൽപ്രവർത്തനം വർധിപ്പിക്കുന്നതിന് ആഹ്വാനം ചെയ്യുക. ഈ മാസം സഭയിൽ ക്രമമില്ലാത്തതായി ആരും ഉണ്ടായിരിക്കരുത് എന്ന ലക്ഷ്യം നേടാൻ നമുക്കു കഴിയുമോ? ക്രമമില്ലാത്തവരെ സഹായിക്കുന്നതിന് നടത്തിയിരിക്കുന്ന ക്രമീകരണങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കുക. സ്മാരകത്തിനു ഹാജരായ എല്ലാവരുടെയും താത്പര്യത്തെ പുതുക്കാൻ സാധിക്കുമോ? അവരുടെ ആത്മീയ ക്ഷേമത്തിൽ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഒരു ബൈബിൾ അധ്യയനം വാഗ്ദാനം ചെയ്യുക. തീക്ഷ്ണതയും ഉത്സാഹവും പ്രകടിപ്പിക്കുന്നതിന് സഹോദരങ്ങളെ അഭിനന്ദിക്കുക.
20 മിനി: “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” യഹോവയുടെ സാക്ഷികളുടെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ. അനുബന്ധത്തിലെ ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം സെക്രട്ടറി നിർവഹിക്കുന്നു. സൊസൈറ്റിയുടെ നിർദേശങ്ങൾ നാമെല്ലാം അടുത്തു പിൻപറ്റേണ്ടത് എന്തുകൊണ്ടാണെന്ന് നൽകിയിരിക്കുന്ന തിരുവെഴുത്തുകൾ ഉപയോഗിച്ച് വ്യക്തമാക്കുക. വെള്ളിയാഴ്ച ഉൾപ്പെടെയുള്ള എല്ലാ കൺവെൻഷൻ ദിനങ്ങളിലും ഹാജരാകാൻ കഴിയത്തക്കവണ്ണം എല്ലാവരും നേരത്തേതന്നെ അവധിയുടെ കാര്യങ്ങളും മറ്റും ക്രമീകരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക. സൊസൈറ്റിയുടെ ക്രമീകരണങ്ങളുമായി സഹകരിക്കുന്നതിന് സഹോദരങ്ങളെ അഭിനന്ദിക്കുക.
ഗീതം 201, സമാപന പ്രാർഥന.
മേയ് 15-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകളും കണക്കു റിപ്പോർട്ടും.
20 മിനി: “ടെലിഫോൺ സാക്ഷീകരണം—അനേകരുടെ പക്കൽ സുവാർത്ത എത്തിക്കുന്നതിനുള്ള ഒരു മാർഗം.” അനുബന്ധത്തിന്റെ ആദ്യ 13 ഖണ്ഡികകളുടെ ചോദ്യോത്തര പരിചിന്തനം. 12-ഉം 13-ഉം ഖണ്ഡികകളിൽ തയ്യാറാകലിനെ കുറിച്ച് പറഞ്ഞിരിക്കുന്ന സംഗതികൾ പ്രകടിപ്പിച്ചു കാണിക്കുക. സമയം അനുവദിക്കുന്നതു പോലെ തിരഞ്ഞെടുത്ത ഏതാനും ഖണ്ഡികകൾ വായിക്കുക. ശേഷിക്കുന്ന ഏഴു ഖണ്ഡികകൾ അടുത്തയാഴ്ച തയ്യാറായി വരാനും ന്യായവാദം പുസ്തകം കൊണ്ടുവരാനും എല്ലാവരെയും ഓർമിപ്പിക്കുക.
15 മിനി: “നിങ്ങൾ നിങ്ങളെത്തന്നെ എങ്ങനെ വീക്ഷിക്കുന്നു?” 2000 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 20-22 പേജുകളെ ആസ്പദമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
ഗീതം 203, സമാപന പ്രാർഥന.
മേയ് 22-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ചോദ്യപ്പെട്ടി പരിചിന്തിക്കുക.
15 മിനി:“ഉണർന്നിരിപ്പിൻ.” ചോദ്യോത്തര ചർച്ച. നാളും നാഴികയും നമുക്കറിയില്ലെങ്കിലും നാം ആത്മീയമായി ഉണർന്നിരിക്കേണ്ടത് മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു വിശദീകരിക്കുക.—1995 നവംബർ 1 ലക്കം വീക്ഷാഗോപുരം പേജ് 20 കാണുക.
20 മിനി:“ടെലിഫോൺ സാക്ഷീകരണം—അനേകരുടെ പക്കൽ സുവാർത്ത എത്തിക്കുന്നതിനുള്ള ഒരു മാർഗം.” 14-20 ഖണ്ഡികകളുടെ ചോദ്യോത്തര പരിചിന്തനം. സമയം അനുവദിക്കുന്നതുപോലെ തിരഞ്ഞെടുത്ത ചില ഖണ്ഡികകൾ വായിക്കുക. 16-ാം ഖണ്ഡികയിലെ ന്യായവാദം പുസ്തകത്തെ കുറിച്ചുള്ള പരാമർശത്തെ സംബന്ധിച്ച് അഭിപ്രായങ്ങൾ പറയാൻ സദസ്യരെ ക്ഷണിക്കുക. 1990 ആഗസ്റ്റിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജിലുള്ള കൂടുതലായ വിവരങ്ങൾ വിശേഷവത്കരിക്കുക. 16-ാം ഖണ്ഡികയിൽ നൽകിയിരിക്കുന്ന അവതരണങ്ങളിൽ ഒന്ന് ഉപയോഗിച്ച് ഒരു ടെലിഫോൺ സാക്ഷീകരണം പ്രകടിപ്പിക്കുക. സാക്ഷീകരണത്തിന്റെ ഈ മണ്ഡലത്തിലെ വർധിച്ച സാധ്യതകളെ കുറിച്ചുള്ള ഉത്സാഹപൂർവകമായ വാക്കുകളോടെ ഉപസംഹരിക്കുക.
ഗീതം 83, സമാപന പ്രാർഥന.
മേയ് 29-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. മേയിലെ വയൽസേവന റിപ്പോർട്ടിടാൻ എല്ലാവരെയും ഓർമിപ്പിക്കുക. ജൂണിലെ സാഹിത്യ സമർപ്പണം ഉപയോഗിച്ചുള്ള ചെറിയ ഒരു അവതരണം പ്രകടിപ്പിക്കുക. ആവശ്യം ലഘുപത്രികയുടെ 13-ാം അധ്യായം ഉപയോഗിച്ച് എങ്ങനെ ഒരു ബൈബിൾ അധ്യയനം വാഗ്ദാനം ചെയ്യാമെന്നു കാണിക്കുക.
15 മിനി: “നിങ്ങളുടെ വിശുദ്ധ സേവനത്തിൽ സന്തോഷം കണ്ടെത്തൽ.” പ്രസംഗം. നമ്മുടെ ശുശ്രൂഷയിൽ സന്തോഷിക്കാനുള്ള കാരണങ്ങളെ കുറിച്ചു പറയുക.—ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 2, പേജ് 120 കാണുക.
18 മിനി: പ്രതിഫലദായകമായ ബൈബിൾ വായന. സ്കൂൾ ഗൈഡ്ബുക്കന്റെ 34-5 പേജുകളിലെ 6, 7 ഖണ്ഡികകളെ ആസ്പദമാക്കിയുള്ള പ്രസംഗവും പ്രകടനവും. ബൈബിൾ വായനാ പരിപാടി ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിലെ പാഠ്യപദ്ധതിയുടെ ഒരു ഭാഗമാണ്. ‘ബൈബിൾ വിശേഷാശയങ്ങൾ’ ഈ ബൈബിൾ ഭാഗങ്ങളെ അധികരിച്ചുള്ളതാണ്. (1999 ഡിസംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷ, പേജ് 7) ഒരു കുടുംബം ഈ ആഴ്ചത്തെ വായനാ ഭാഗം പരിചിന്തിക്കുന്ന വിധം പ്രകടിപ്പിച്ചു കാണിക്കുക. അവർ രസാവഹമായ ഒന്നുരണ്ട് ആശയങ്ങൾ തിരഞ്ഞെടുത്ത് വാച്ച്ടവർ പ്രസിദ്ധീകരണ സൂചികയോ (ഇംഗ്ലീഷ്) തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ചയോ (ഇംഗ്ലീഷ്) ഉപയോഗിച്ച് കൂടുതലായ ഗവേഷണം നടത്തുന്നു. ‘സത്യവചനത്തെ യഥാർഥമായി പ്രസംഗിക്കാൻ’ നമ്മെ സജ്ജരാക്കും വിധം ബൈബിൾ വായന കൂടുതൽ അർഥവത്താക്കാൻ കഴിയുന്നത് എങ്ങനെയെന്നു പറയുക.—2 തിമൊ. 2:15.
ഗീതം 95, സമാപന പ്രാർഥന.
ജൂൺ 5-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
15 മിനി: “കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു പദവി.” പ്രസംഗവും സദസ്യചർച്ചയും. 1996 ഡിസംബർ 1 ലക്കം വീക്ഷാഗോപുരം, പേജ് 13, ഖണ്ഡിക 15-ൽ കാണുന്ന അനുഭവങ്ങൾ വിവരിക്കുക. തങ്ങൾ മാസികാ വിതരണം ആസ്വദിച്ചിരിക്കുന്നത് എങ്ങനെയെന്നു പറയാൻ കുട്ടികളെ ക്ഷണിക്കുക. വീടുതോറും പോകുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന ലളിതമായ മാസികാവതരണങ്ങൾ ഒന്നോ രണ്ടോ കുട്ടികൾ പ്രകടിപ്പിക്കട്ടെ. എല്ലാ ആഴ്ചയിലും തങ്ങളോടൊപ്പം കുട്ടികളെ മാസികാവേലയ്ക്കു കൊണ്ടുപോകാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക.
15 മിനി: “‘പരിശോധിക്കപ്പെട്ട് യോഗ്യരെന്നു തെളിയുന്നു’—എങ്ങനെ?” ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. സഭയിൽ ശുശ്രൂഷാദാസന്മാരെ നിയമിക്കുന്നതിനുള്ള തിരുവെഴുത്തുപരമായ ക്രമീകരണം പുനരവലോകനം ചെയ്യുക. (ഉൾക്കാഴ്ച, [ഇംഗ്ലീഷ്] വാല്യം 2, പേജ് 409.) നിയമിക്കപ്പെടാൻ തക്കവണ്ണം അവർ എത്തിച്ചേരേണ്ട യോഗ്യതകളെ കുറിച്ചു പറയുക. (നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 55-7 പേജുകൾ കാണുക.) ശുശ്രൂഷാദാസന്മാർക്ക് സഭയിൽ ചെയ്യാൻ കഴിയുന്ന സേവനങ്ങൾ ഏതൊക്കെയാണെന്നു ചൂണ്ടിക്കാണിക്കുക. ഈ സേവനപദവി എത്തിപ്പിടിക്കാൻ സഹോദരന്മാരെ പ്രോത്സാഹിപ്പിക്കുക.
ഗീതം 82, സമാപന പ്രാർഥന.