സേവനയോഗ പട്ടിക
ജനുവരി 10-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി:“യഹോവയുടെ നാമം ഭൂമിയിലെമ്പാടും പ്രസിദ്ധമാക്കൽ” ചോദ്യോത്തര ചർച്ച. നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ [1997-ലെ പതിപ്പ്] 93-4 പേജുകളിൽ കാണുന്ന അനൗപചാരിക സാക്ഷീകരണം സംബന്ധിച്ചുള്ള ആശയങ്ങൾ ഉൾപ്പെടുത്തുക.
20 മിനി:രക്തരഹിത ചികിത്സയ്ക്കായി നിയമപരമായ തീരുമാനം കൈക്കൊള്ളൽ. (പ്രവൃ. 15:28, 29) മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡ് പൂരിപ്പിക്കേണ്ടതിന്റെയും എല്ലായ്പോഴും കൂടെ കരുതേണ്ടതിന്റെയും പ്രാധാന്യം യോഗ്യനായ ഒരു മൂപ്പൻ ചർച്ച ചെയ്യുന്നു. ഒരു അടിയന്തിര സാഹചര്യത്തിൽ, സംസാരിക്കാൻ നിങ്ങൾ പ്രാപ്തനല്ലെങ്കിൽ ഈ രേഖ നിങ്ങൾക്കുവേണ്ടി സംസാരിക്കും. (സദൃശവാക്യങ്ങൾ 22:3 താരതമ്യം ചെയ്യുക.) ഒരു വർഷത്തിലധികം പഴക്കമുള്ള രേഖകൾ ഒരു വ്യക്തിയുടെ നിലവിലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കണമെന്നില്ലെന്നു ചില ഡോക്ടർമാരും മറ്റുള്ളവരും അവകാശപ്പെട്ടിരിക്കുന്നതിനാൽ, രക്തം നിരസിക്കുന്നതു സംബന്ധിച്ചു നിലവിലുള്ള ഒരു പ്രഖ്യാപനം നടത്തുന്നതിന് ഓരോ വർഷവും പുതിയ കാർഡു പൂരിപ്പിക്കേണ്ടതാണ്. യോഗാനന്തരം, സ്നാപനമേറ്റ എല്ലാ പ്രസാധകർക്കും മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡ് നൽകുന്നതായിരിക്കും, സ്നാപനമേൽക്കാത്ത, പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു തിരിച്ചറിയൽ കാർഡുകളും. കാർഡുകൾ അപ്പോൾ പൂരിപ്പിക്കാനുള്ളതല്ലെന്ന് പറയുക. വീട്ടിൽ വെച്ച് അവ ശ്രദ്ധാപൂർവം പൂരിപ്പിക്കാവുന്നതാണ്. എന്നാൽ ഒപ്പിടുകയോ തീയതി വെക്കുകയോ ചെയ്യരുത്. ഒപ്പിനു സാക്ഷ്യം വഹിക്കുന്ന വ്യക്തികളുടെ സാന്നിധ്യത്തിൽ ആയിരിക്കണം ഒപ്പിടുകയും തീയതി എഴുതുകയും ചെയ്യേണ്ടത്. അനുയോജ്യരായ സാക്ഷികളെ കണ്ടുപിടിക്കുന്നതിലോ മറ്റു കാര്യങ്ങളിലോ ആർക്കെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, പിറ്റേ വാരത്തിലെ സഭാ പുസ്തക അധ്യയനത്തിൽ അതു കൊണ്ടുവരാൻ ഞങ്ങൾ നിർദേശിക്കുന്നു. അധ്യയനത്തിനു ശേഷം പുസ്തക അധ്യയന നിർവാഹകൻ നിങ്ങളെ സഹായിക്കുന്നതായിരിക്കും. തന്റെ ഗ്രൂപ്പിലുള്ള എല്ലാവർക്കും ഈ കാർഡ് ലഭിച്ചിട്ടുണ്ടെന്നും അതിനോടുള്ള ബന്ധത്തിൽ സഹായം ആവശ്യമുള്ളവർക്ക് അത് ലഭിക്കുന്നുവെന്നും അദ്ദേഹം ഉറപ്പുവരുത്തുന്നതായിരിക്കും. സാക്ഷികളായി ഒപ്പിടുന്നവർ കാർഡ് ഉടമ ഒപ്പിടുന്നതു നേരിട്ടു കാണണം. സ്നാപനമേൽക്കാത്ത പ്രസാധകർക്ക് ഈ കാർഡിലെ മാതൃക അനുസരിച്ച് തങ്ങളുടെ സ്വന്തം സാഹചര്യങ്ങൾക്കും ബോധ്യങ്ങൾക്കും യോജിച്ച വിധത്തിൽ തങ്ങൾക്കോ കുട്ടികൾക്കോ വേണ്ടി സ്വന്തമായി കാർഡ് തയ്യാറാക്കാവുന്നതാണ്. ഈ ഭാഗം കൈകാര്യം ചെയ്യുന്ന മൂപ്പൻ 1991 ഒക്ടോബർ 15-ലെ സൊസൈറ്റിയുടെ കത്തും പുനരവലോകനം ചെയ്യണം.
ഗീതം 155, സമാപന പ്രാർഥന.
ജനുവരി 17-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ.
20 മിനി:“ഒരു മുസ്ലീമിനോടു നിങ്ങൾ എന്തു പറയും?” ചോദ്യോത്തര ചർച്ച. മറ്റു സംസ്കാരങ്ങളിൽ പെട്ട ആളുകളോടു സംസാരിക്കുമ്പോൾ വിവേചന ഉപയോഗിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക. നന്നായി തയ്യാർ ചെയ്ത ഒരു അവതരണം പ്രകടിപ്പിക്കുക. ഇസ്ലാം മതത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 1998 ഫെബ്രുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം; ന്യായവാദം പുസ്തകത്തിന്റെ 23-4 പേജുകൾ; ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) അധ്യായം 12 എന്നിവ കാണുക.
ഗീതം 57, സമാപന പ്രാർഥന.
ജനുവരി 24-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകളും വയൽ സേവന അനുഭവങ്ങളും.
15 മിനി:“യഹോവയുടെ വചനം ദൈനംദിനം പരിചിന്തിക്കുക!” പ്രസംഗവും സദസ്യ ചർച്ചയും. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2000 നന്നായി പ്രയോജനപ്പെടുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. അതിന്റെ 3-4 പേജുകളിലുള്ള മുഖവുരയിലെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. വ്യക്തികളും കുടുംബങ്ങളും എന്ന നിലയിൽ ദിനവാക്യവും അഭിപ്രായങ്ങളും ദിവസവും പരിചിന്തിക്കാൻ തങ്ങൾ പ്രത്യേക ശ്രമം നടത്തുന്നത് എങ്ങനെയെന്നു പറയാൻ പ്രസാധകരെ ക്ഷണിക്കുക.
20 മിനി:“ദൈവത്തിന്റെ പ്രാവചനിക വചനങ്ങൾ എല്ലാം നിവൃത്തിയേറും” പ്രാരംഭ പ്രസ്താവനകൾക്ക് ഒരു മിനിട്ടിൽ കുറഞ്ഞ സമയമെടുത്ത് ചോദ്യോത്തര ചർച്ചയായി നടത്തുക. നാം ജീവിക്കുന്ന കാലത്തിന്റെ പ്രാധാന്യത്തെ വിശേഷവത്കരിക്കുന്ന ഏതാനും വിശദാംശങ്ങൾ പുതിയ പുസ്തകത്തിൽ നിന്നു ചൂണ്ടിക്കാട്ടുക.
ഗീതം 157, സമാപന പ്രാർഥന.
ജനുവരി 31-ന് ആരംഭിക്കുന്ന വാരം
12 മിനി:പ്രാദേശിക അറിയിപ്പുകൾ. ജനുവരിയിലെ റിപ്പോർട്ടു സമർപ്പിക്കാൻ എല്ലാവരെയും ഓർമിപ്പിക്കുക. ഫെബ്രുവരിയിലെ സാഹിത്യ സമർപ്പണത്തെക്കുറിച്ചു പറയുക, അത് കുടുംബ സന്തുഷ്ടി പുസ്തകമാണ്. ഒരു സംഭാഷണം തുടങ്ങാനുള്ള അടിസ്ഥാനമെന്ന നിലയിൽ 12-ാം പേജിലെ മൂന്നു ചോദ്യങ്ങൾ എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നു പ്രകടിപ്പിക്കുക.
15 മിനി:‘വേർതിരിക്ക’ലിനെ കുറിച്ചുള്ള ചോദ്യോത്തര ചർച്ച. 1999 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 29-31 പേജുകളെ ആസ്പദമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
18 മിനി:സത്യമതത്തെ തിരിച്ചറിയാൻ മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന വിധം. നമ്മുടെ മതവും മറ്റു മതങ്ങളും തമ്മിലുള്ള വ്യത്യാസം എന്തെന്നു വ്യക്തമായി അറിയില്ലെങ്കിലും ചില ആളുകൾക്ക് യഹോവയുടെ സാക്ഷികളിൽ എങ്ങനെ മതിപ്പു തോന്നിയേക്കാം എന്നതിനെക്കുറിച്ച് യോഗ്യനായ ഒരു ശുശ്രൂഷാദാസനും പ്രാപ്തരായ രണ്ടോ മൂന്നോ പ്രസാധകരും തമ്മിൽ നടത്തുന്ന ചർച്ച. 1995 മേയ് 8 ലക്കം ഉണരുക!യുടെ 20-ാം പേജിൽ കൊടുത്തിരിക്കുന്ന പത്ത് ആശയങ്ങൾ പരിചിന്തിക്കുക. സത്യാരാധനയും വ്യാജാരാധനയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനും യഹോവയുടെ ജനത്തിൽ നിന്നു പഠിക്കുകയും നമ്മോടൊത്തു സഹവസിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം മനസ്സിലാക്കാനും ഈ ഘടകങ്ങൾ അറിയുന്നത് ആത്മാർഥ ഹൃദയനായ ഒരുവനെ എങ്ങനെ സഹായിക്കും എന്നു വിശദീകരിക്കുക.
ഗീതം 60, സമാപന പ്രാർഥന.
ഫെബ്രുവരി 7-ന് ആരംഭിക്കുന്ന വാരം
8 മിനി:പ്രാദേശിക അറിയിപ്പുകൾ.
17 മിനി:“പൂർവ യൂറോപ്പിൽ സത്യാരാധന തഴച്ചുവളരുന്നു.” ഒരു മൂപ്പൻ നടത്തുന്ന ചോദ്യോത്തര ചർച്ച. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ വാർഷികപ്പുസ്തകങ്ങളിൽ നിന്ന് ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന രാജ്യങ്ങളിലെ അനുഭവങ്ങളോ വർധനവിന്റെ തെളിവുകളോ പരാമർശിക്കുക.
20 മിനി:അവർ ബുദ്ധിപൂർവകമായ ഒരു തിരഞ്ഞെടുപ്പ് നടത്തി. 1997 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 19-21 പേജുകളിലെ 3-16 ഖണ്ഡികകളെ ആസ്പദമാക്കിയുള്ള പ്രസംഗം. അത്യന്തം പ്രയോജനപ്രദവും പ്രതിഫലദായകവുമായ വിധത്തിൽ ജീവിതം ചെലവഴിക്കാൻ കഴിഞ്ഞിരിക്കുന്നുവെന്നു തങ്ങൾക്കു തോന്നുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കുന്ന, പയനിയർമാരുടെ അഭിപ്രായങ്ങൾ വിവരിക്കുക. പയനിയറിങ് നടത്താനുള്ള തങ്ങളുടെ സാധ്യതകളെ വിലയിരുത്താനും സദസ്സിലുള്ള എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 182, സമാപന പ്രാർഥന.