ഡിസംബറിലേക്കുള്ള സേവന യോഗങ്ങൾ
ഡിസംബർ 7-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: “നാം വീണ്ടും വീണ്ടും സന്ദർശിക്കണം.” ചോദ്യോത്തരങ്ങൾ. മുന്നറിയിപ്പിൻ സന്ദേശം മുഴക്കുന്നതിൽ തുടരുന്നതിനുള്ള നമ്മുടെ ഉത്തരവാദിത്വം ഊന്നിപ്പറഞ്ഞുകൊണ്ട് യെഹെസ്കേൽ 3:17-19-നെ കുറിച്ച് ഹ്രസ്വമായ അഭിപ്രായ പ്രകടനം നടത്തുക.
20 മിനി: “പുതിയ ലോക ഭാഷാന്തരം സമർപ്പിക്കൽ.” പ്രാപ്തരായ രണ്ടോ മൂന്നോ പ്രസാധകരോടൊപ്പം ഒരു സഹോദരൻ ഈ ലേഖനം ചർച്ചചെയ്യുന്നു. “എല്ലാ തിരുവെഴുത്തും” പുസ്തകത്തിന്റെ 327-31 പേജുകളിൽ നിന്നുള്ള ഏതാനും പ്രസക്ത ആശയങ്ങൾ ഉൾപ്പെടുത്തുക. ഡിസംബറിലേക്കുള്ള സമർപ്പണം എങ്ങനെ അവതരിപ്പിക്കാമെന്നു പ്രകടിപ്പിച്ചു കാണിക്കുക.
ഗീതം 176, സമാപന പ്രാർഥന.
ഡിസംബർ 14-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. ലൗകിക വിശേഷദിന ആശംസകളോട് നയപൂർവം എങ്ങനെ പ്രതികരിക്കാമെന്നുള്ള നിർദേശങ്ങൾ നൽകുക. മഹാനായ മനുഷ്യൻ, മഹദ്ഗുരു എന്നീ പുസ്തകങ്ങൾ സഭയിൽ ഉണ്ടെങ്കിൽ, ക്രിസ്തുമസ്സ് അവധി ദിനങ്ങളിൽ അവ ശുശ്രൂഷയിൽ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നു കാണിക്കുക. ഡിസംബർ 25-നും ജനുവരി 1-നും ഉള്ള പ്രത്യേക വയൽസേവന ക്രമീകരണങ്ങൾ വിവരിക്കുക.
15 മിനി: “നേതൃത്വം വഹിക്കുന്ന മേൽവിചാരകന്മാർ—വീക്ഷാഗോപുര അധ്യയന നിർവാഹകൻ.” വീക്ഷാഗോപുര അധ്യയന നിർവാഹകൻ നടത്തുന്ന പ്രസംഗം. അദ്ദേഹം തന്റെ ചുമതലകൾ പുനരവലോകനം ചെയ്യുകയും അധ്യയനം ജീവസ്സുറ്റതും പ്രബോധനാത്മകവും ആത്മീയമായി കെട്ടുപണി ചെയ്യുന്നതും ആക്കാൻ സദസ്യർക്ക് എങ്ങനെ സംഭാവന ചെയ്യാനാകുമെന്നു വിവരിക്കുകയും ചെയ്യുന്നു.—നമ്മുടെ ശുശ്രൂഷ പേ. 66 ഖ 2, പേ. 67 ഖ 1 കാണുക.
20 മിനി: “നാം വ്യത്യസ്തരാണെന്ന് അവർക്കു കാണാൻ കഴിയും.” ചോദ്യോത്തരങ്ങൾ. നമ്മെ അനുപമർ ആക്കുന്ന ഓരോ സവിശേഷതയും ഹ്രസ്വമായി അവലോകനം ചെയ്യുക. താത്പര്യക്കാരെ സംഘടനയിലേക്കു നയിക്കുന്നതിനും സത്യം ക്രിസ്തീയ ഗുണങ്ങൾ ഉളവാക്കുന്നത് എങ്ങനെയെന്ന് അവരെ കാണിച്ചു കൊടുക്കുന്നതിനും ഈ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നു വ്യക്തമാക്കുക.
ഗീതം 146 സമാപന പ്രാർഥന.
ഡിസംബർ 21-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. പുതിയ വർഷത്തിൽ നിങ്ങളുടെ സഭ യോഗസമയം മാറ്റുന്നെങ്കിൽ പുതിയ സമയത്തും ക്രമമായി യോഗങ്ങൾക്കു ഹാജരാകാൻ എല്ലാവരെയും ദയാപൂർവം പ്രോത്സാഹിപ്പിക്കുക. വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ച് ബൈബിൾ വിദ്യാർഥികളെയും മറ്റു താത്പര്യക്കാരെയും അറിയിക്കാൻ പ്രസാധകരെ ഓർമിപ്പിക്കുക. നമ്മുടെ രാജ്യ ശുശ്രൂഷയുടെ വ്യക്തിപരമായ പ്രതികൾ, വിശേഷിച്ചും അനുബന്ധങ്ങൾ സൂക്ഷിച്ചുവെക്കാൻ എല്ലാ പ്രസാധകരെയും പ്രോത്സാഹിപ്പിക്കുക. ഭാവിയിൽ നാം അവയിലെ ആശയങ്ങൾ പുനരവലോകനം ചെയ്തേക്കും. അടുത്ത ആഴ്ചത്തെ സേവന യോഗത്തിനു വരുമ്പോൾ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1998 മേയ് ലക്കത്തിന്റെ അനുബന്ധം കൊണ്ടുവരാൻ എല്ലാവരെയും ഓർമിപ്പിക്കുക.
12 മിനി: പ്രാദേശിക ആവശ്യങ്ങൾ.
25 മിനി: “യഹോവയുടെ സേവനത്തെ കേന്ദ്രീകരിച്ച് നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുക.” ചോദ്യോത്തരങ്ങൾ. ഓരോ ആഴ്ചയിലും വയൽ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിന് കൃത്യതയും ക്രമവുമുള്ള ഒരു പട്ടിക നിലനിർത്തുന്നതിൽ വിജയിച്ച ഒരു അവിവാഹിത വ്യക്തിയുമായും ഒരു കുടുംബത്തലവനുമായും അഭിമുഖം നടത്തുക. ആത്മീയ താത്പര്യങ്ങൾക്കു മുൻഗണന കൊടുക്കാൻ കഴിയേണ്ടതിന് എപ്രകാരമുള്ള വ്യക്തിപരമായ സംഘാടനം ആവശ്യമാണ് എന്ന് അവർ പറയട്ടെ.
ഗീതം 119, സമാപന പ്രാർഥന.
ഡിസംബർ 28-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഡിസംബറിലെ വയൽ സേവന റിപ്പോർട്ട് ഇടാൻ എല്ലാവരെയും ഓർമിപ്പിക്കുക. ജനുവരിയിലെ സാഹിത്യ സമർപ്പണത്തിനു ലഭ്യമായ പഴയ പുസ്തകങ്ങൾ കാണിക്കുക. വാരാന്തത്തിൽ വിതരണം ചെയ്യാനായി അവയിൽ ചിലതു സ്വീകരിക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
10 മിനി: “1999-ലെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ നിന്നു പ്രയോജനം നേടുക.” ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ മേൽവിചാരകൻ നടത്തുന്ന പ്രസംഗം. ഓരോ ആഴ്ചത്തേക്കുമുള്ള “അനുബന്ധ ബൈബിൾ വായനാ പട്ടിക” ക്രമമായി പിൻപറ്റിയതിൽ നിന്ന് തങ്ങൾ കൊയ്ത പ്രയോജനങ്ങൾ ചില പ്രസാധകർ വിവരിക്കട്ടെ. ദൈവ വചനം ദൈനംദിനം വായിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
25 മിനി: “വേണം—കൂടുതൽ ബൈബിളധ്യയനങ്ങൾ” നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1998 മേയ് ലക്കത്തിലെ അനുബന്ധം സേവന മേൽവിചാരകൻ പുനരവലോകനം ചെയ്യുന്നു. 1998 മേയ് മുതൽ ബൈബിൾ അധ്യയന പ്രവർത്തനത്തിൽ ഉണ്ടായ പുരോഗതി പുനരവലോകനം ചെയ്യുക. ബൈബിൾ അധ്യയനം ഇല്ലാത്തവരെ ആ അനുബന്ധം പ്രാർഥനാ പൂർവം കൂടെക്കൂടെ പരിചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുക. ഇപ്പോൾത്തന്നെ ഒരു ബൈബിൾ അധ്യയനം ഉള്ള സഹോദരങ്ങളെ കൂടുതൽ ബൈബിൾ അധ്യയനങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കാവുന്നതാണ്.
ഗീതം 195, സമാപന പ്രാർഥന.