ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക 1999
നിർദേശങ്ങൾ
1999-ൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തുമ്പോഴുള്ള ക്രമീകരണങ്ങൾ പിൻവരുന്ന പ്രകാരം ആയിരിക്കും.
വിവരങ്ങളുടെ ഉറവിടം: സത്യവേദപുസ്തകം, വീക്ഷാഗോപുരം [w], ഉണരുക! [g], “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” [si], “ചർച്ചയ്ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ” [td], “കുടുംബസന്തുഷ്ടിയുടെ രഹസ്യം” [fy] എന്നിവ ആയിരിക്കും നിയമനങ്ങൾക്കുളള ആധാരം.
ഗീതം, പ്രാർഥന, സ്വാഗതാശംസകൾ എന്നിവയോടെ സ്കൂൾ കൃത്യസമയത്ത് ആരംഭിക്കുകയും പിൻവരുന്ന പ്രകാരം തുടരുകയും ചെയ്യണം:
നിയമനം നമ്പർ 1: 15 മിനിറ്റ്. ഇത് ഒരു മൂപ്പനോ ഒരു ശുശ്രൂഷാദാസനോ ആണ് കൈകാര്യം ചെയ്യേണ്ടത്. വീക്ഷാഗോപുരത്തെയോ ഉണരുക!യെയോ “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” എന്ന പുസ്തകത്തെയോ ആസ്പദമാക്കിയുളളതായിരിക്കും ഈ പരിപാടി. വീക്ഷാഗോപുരത്തെയോ ഉണരുക!യെയോ ആസ്പദമാക്കുമ്പോൾ ചോദ്യം ചോദിച്ചുകൊണ്ടുള്ള പുനരവലോകനം ഇല്ലാതെ 15 മിനിറ്റു നേരത്തെ പ്രബോധന പ്രസംഗമായി നടത്തണം; നിശ്വസ്തം പുസ്തകത്തെ ആസ്പദമാക്കുമ്പോൾ 10 മുതൽ 12 വരെ മിനിറ്റു നേരത്തെ പ്രബോധന പ്രസംഗമായി വേണം ഈ നിയമനം അവതരിപ്പിക്കാൻ. ശേഷിക്കുന്ന 3 മുതൽ 5 വരെ മിനിറ്റു നേരം പ്രസിദ്ധീകരണത്തിലെ അച്ചടിച്ച ചോദ്യങ്ങൾ ഉപയോഗിച്ചുള്ള പുനരവലോകനവും നടത്തണം. കേവലം വിവരം അവതരിപ്പിക്കുക എന്നതിനെക്കാളുപരി സഭയ്ക്ക് ഏറ്റവും പ്രയോജനപ്രദം എന്തായിരിക്കും എന്നു പ്രദീപ്തമാക്കിക്കൊണ്ടു ചർച്ചചെയ്യപ്പെടുന്ന വിവരങ്ങളുടെ പ്രായോഗിക മൂല്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്നതായിരിക്കണം ലക്ഷ്യം. കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിക്കേണ്ടതാണ്.
ഈ പ്രസംഗം നിയമിച്ചുകിട്ടുന്ന സഹോദരന്മാർ കൃത്യസമയം പാലിക്കാൻ ശ്രദ്ധയുളളവർ ആയിരിക്കണം. സ്വകാര്യ ബുദ്ധ്യുപദേശം കൊടുക്കുന്നെങ്കിൽ, അവരുടെ പ്രസംഗ ഗുണദോഷ ചീട്ടിൽ ഉചിതമായ അടയാളങ്ങൾ ഇടേണ്ടതാണ്.
ബൈബിൾ വായനയിൽനിന്നുളള വിശേഷാശയങ്ങൾ: 6 മിനിറ്റ്. പ്രാദേശിക ആവശ്യങ്ങൾക്കു ഫലപ്രദമായ രീതിയിൽ വിഷയം ബാധകമാക്കിക്കൊണ്ട് ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ഇതു നിർവഹിക്കണം. ഇതു നിയമിത വായനാഭാഗത്തിന്റെ കേവലമൊരു സംഗ്രഹം ആയിരിക്കരുത്. 30 മുതൽ 60 വരെ സെക്കൻഡു നേരത്തേക്ക് നിയമിത അധ്യായങ്ങളുടെ ഒരു മൊത്തമായ പുനരവലോകനം ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ വിവരങ്ങൾ നമുക്ക് എന്തുകൊണ്ട്, എങ്ങനെ മൂല്യവത്തായിരിക്കുന്നു എന്നു വിലമതിക്കാൻ സദസ്യരെ സഹായിക്കുകയാണു പ്രഥമ ലക്ഷ്യം. ഇതിനുശേഷം സ്കൂൾ മേൽവിചാരകൻ വിദ്യാർഥികളെ തങ്ങളുടെ വ്യത്യസ്ത ക്ലാസ്സ്മുറികളിലേക്കു പിരിച്ചയയ്ക്കും.
നിയമനം നമ്പർ 2: 5 മിനിറ്റ്. ഇത് ഒരു സഹോദരൻ നടത്തുന്ന നിയമിത ബൈബിൾ ഭാഗത്തിന്റെ വായനയാണ്. ഇതു മുഖ്യ സ്കൂളിലും ഉപഗ്രൂപ്പുകളിലും ബാധകമായിരിക്കും. ആരംഭത്തിലും അവസാനത്തിലും ഹ്രസ്വമായ വിശദീകരണങ്ങൾ അവതരിപ്പിക്കാൻ വിദ്യാർഥിയെ അനുവദിക്കത്തക്കവണ്ണം വായനാ നിയമനങ്ങൾ സാധാരണമായി ദൈർഘ്യം കുറഞ്ഞവയാണ്. ഇതിൽ ചരിത്ര പശ്ചാത്തലം, പ്രവചന സംബന്ധമോ ഉപദേശ സംബന്ധമോ ആയ പ്രാധാന്യം, തത്ത്വങ്ങളുടെ ബാധകമാക്കൽ എന്നിവ ഉൾപ്പെടുത്താം. നിയമിത വാക്യങ്ങൾ മുഴുവൻ ഭംഗം കൂടാതെ വായിക്കേണ്ടതാണ്. തുടർച്ചയായിട്ടുളള വാക്യങ്ങളല്ല വായിക്കേണ്ടതെങ്കിൽ വിദ്യാർഥിക്ക് തുടർന്നു വായിക്കാൻപോകുന്ന വാക്യങ്ങൾ ഏതെന്നു പരാമർശിക്കാവുന്നതാണ്.
നിയമനം നമ്പർ 3: 5 മിനിറ്റ്. ഇത് ഒരു സഹോദരിക്കു നിയമിച്ചുകൊടുക്കുന്നു. ഈ അവതരണത്തിനുളള വിഷയം ചർച്ചയ്ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ, കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി ഉള്ളതായിരിക്കും. അനൗപചാരിക സാക്ഷീകരണം, മടക്ക സന്ദർശനം, ഭവന ബൈബിൾ അധ്യയനം, അല്ലെങ്കിൽ വയൽ ശുശ്രൂഷയുടെ മറ്റേതെങ്കിലും വശങ്ങൾ എന്നിവ രംഗസംവിധാനമായി എടുക്കാവുന്നതാണ്. ചിലപ്പോൾ, പ്രായപൂർത്തി ആകാത്ത ഒരു കുട്ടിയുമായി മാതാവ് വിവരം പങ്കുവെക്കുന്ന വിധത്തിലും ഇതു നിർവഹിക്കാനാകും. നിന്നോ ഇരുന്നോ വിദ്യാർഥിനിക്കു നിയമനം അവതരിപ്പിക്കാവുന്നതാണ്. വിവരങ്ങൾ സംബന്ധിച്ച് ന്യായവാദം ചെയ്യാനും തിരുവെഴുത്തുകൾ ബാധകമാക്കിയിരിക്കുന്ന വിധം മനസ്സിലാക്കാനും വിദ്യാർഥിനി വീട്ടുകാരിയെയോ കുട്ടിയെയോ സഹായിക്കുന്നത് എപ്രകാരമാണ് എന്നത് ആയിരിക്കും സ്കൂൾ മേൽവിചാരകൻ പ്രത്യേകിച്ചും ശ്രദ്ധിക്കുന്നത്. ഈ ഭാഗം നിയമിച്ചു കിട്ടുന്ന വിദ്യാർഥിനിക്കു വായനാ പ്രാപ്തി ഉണ്ടായിരിക്കണം. സ്കൂൾ മേൽവിചാരകൻ ഒരു സഹായിയെ നിയമിക്കുന്നതാണ്. എന്നാൽ ആവശ്യമെങ്കിൽ ഒരു സഹായിയെക്കൂടി ഉൾപ്പെടുത്താവുന്നതാണ്. കുടുംബസന്തുഷ്ടി പുസ്തകം പരിചിന്തിക്കുമ്പോൾ വീട്ടുകാരനെക്കൊണ്ട് ഏതാനും ഖണ്ഡികകൾ വായിപ്പിക്കണോ വേണ്ടയോ എന്നു വിദ്യാർഥിനിക്കു തീരുമാനിക്കാവുന്നതാണ്. രംഗസംവിധാനത്തിനല്ല മറിച്ച് വിവരങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ആയിരിക്കണം മുഖ്യ പരിഗണന കൊടുക്കേണ്ടത്.
നിയമനം നമ്പർ 4: 5 മിനിറ്റ്. ഇത് ഒരു സഹോദരനോ സഹോദരിക്കോ നിയമിച്ചുകൊടുക്കുന്നു. “ചർച്ചയ്ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങ”ളെയോ കുടുംബസന്തുഷ്ടി പുസ്തകത്തെയോ അടിസ്ഥാനപ്പെടുത്തി ആയിരിക്കും ഇതു നടത്തപ്പെടുക. കുടുംബസന്തുഷ്ടി പുസ്തകത്തെ അടിസ്ഥാനമാക്കിയാകുമ്പോൾ അത് ഒരു സഹോദരനു നിയമിച്ചുകൊടുക്കുന്നു. ഓരോ നിയമനത്തിനും പട്ടികയിൽ ഒരു വിഷയം നൽകിയിട്ടുണ്ട്. ഈ ഭാഗം ഒരു സഹോദരിക്കു നിയമിച്ചുകൊടുക്കുമ്പോൾ 3-ാം നമ്പർ നിയമനത്തിന്റെ കാര്യത്തിൽ വിവരിച്ചിരിക്കുന്നതുപോലെ വിവരങ്ങൾ അവതരിപ്പിക്കേണ്ടതാണ്.
*അനുബന്ധ ബൈബിൾ വായനാ പട്ടിക: ഇത് ഓരോ വാരത്തേക്കുമുള്ള ഗീതത്തിനുശേഷം ചതുരവലയങ്ങൾക്കുള്ളിൽ കൊടുത്തിരിക്കുന്നു. ഈ പട്ടിക പിൻപറ്റിക്കൊണ്ട് ഓരോ ആഴ്ചയും പത്തു പേജുകൾ വായിക്കുന്നെങ്കിൽ മൂന്നു വർഷത്തിനുള്ളിൽ മുഴു ബൈബിളും വായിച്ചു തീർക്കാൻ സാധിക്കും. സ്കൂളിലെ പരിപാടികളോ എഴുത്തു പുനരവലോകനമോ അനുബന്ധ വായനാ പട്ടികയെ അടിസ്ഥാനമാക്കിയുള്ളതല്ല.
കുറിപ്പ്: ബുദ്ധ്യുപദേശം, സമയം, എഴുത്തു പുനരവലോകനം, നിയമനങ്ങൾ തയ്യാറാകൽ എന്നിവ സംബന്ധിച്ചുള്ള കൂടുതലായ വിവരങ്ങൾക്കും നിർദേശങ്ങൾക്കും ദയവായി 1996 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജ് കാണുക.
പട്ടിക
ജനു. 4 ബൈബിൾ വായന: വെളിപ്പാടു 16-18
ഗീതം 23 [*2 രാജാക്കന്മാർ 16-19]
നമ്പർ 1: ദൈവം ബൈബിളിനെ നിശ്വസ്തമാക്കിയ വിധം (w97 6/15 പേ. 4-8)
നമ്പർ 2: വെളിപ്പാടു 16:1-16
നമ്പർ 3: ദോഷത്തിൽനിന്നു നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുക (fy പേ. 61-3 ഖ. 24-8)
നമ്പർ 4: td 24സി തീയ് നിർമ്മൂല നാശത്തിന്റെ ഒരു പ്രതീകമാണ്
ജനു. 11 ബൈബിൾ വായന: വെളിപ്പാടു 19-22
ഗീതം 126 [*2 രാജാക്കന്മാർ 20-25]
നമ്പർ 1: വെളിപ്പാടു—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 268-9 ഖ. 28-34)
നമ്പർ 2: വെളിപ്പാടു 22:1-15
നമ്പർ 3: മാതാപിതാക്കളേ—ആശയവിനിമയത്തിനുള്ള സരണികൾ തുറന്നുവെക്കുക (fy പേ. 64-6 ഖ. 1-7)
നമ്പർ 4: td 24ഇ ധനവാന്റെയും ലാസറിന്റെയും വിവരണം നിത്യദണ്ഡനത്തിന്റെ തെളിവല്ല
ജനു. 18 ബൈബിൾ വായന: ഉല്പത്തി 1-3
ഗീതം 84 [*1 ദിനവൃത്താന്തം 1-6]
നമ്പർ 1: ഉല്പത്തിക്ക് ആമുഖം (si പേ. 13-14 ഖ. 1-8)
നമ്പർ 2: ഉല്പത്തി 1:1-13
നമ്പർ 3: കുട്ടികളെ ധാർമികവും ആത്മീയവും ആയ മൂല്യങ്ങൾ പഠിപ്പിക്കുക (fy പേ. 67-70 ഖ. 8-14)
നമ്പർ 4: td 25ബി ആദിമ ക്രിസ്ത്യാനികൾ ജന്മദിനങ്ങളും ക്രിസ്സ്മസ്സും ആചരിച്ചില്ല
ജനു. 25 ബൈബിൾ വായന: ഉല്പത്തി 4-6
ഗീതം 66 [*1 ദിനവൃത്താന്തം 7-13]
നമ്പർ 1: ദുരുദ്ദേശ്യമുള്ളവരായി ചിത്രീകരിക്കുന്നതിനെതിരെ ജാഗ്രത (w97 5/15 പേ. 26-9)
നമ്പർ 2: ഉല്പത്തി 4:1-16
നമ്പർ 3: ശിക്ഷണവും ആദരവും ജീവത്പ്രധാനം ആയിരിക്കുന്നതിന്റെ കാരണം (fy പേ. 71-2 ഖ. 15-18)
നമ്പർ 4: td 26എ വിഗ്രഹങ്ങളും പ്രതിമകളും ആരാധനയിൽ ഉപയോഗിക്കുന്നത് ദൈവത്തോടുള്ള നിന്ദയാണ്
ഫെബ്രു. 1 ബൈബിൾ വായന: ഉല്പത്തി 7-9
ഗീതം 108 [*1 ദിനവൃത്താന്തം 14-21]
നമ്പർ 1: ജലപ്രളയത്തെ കുറിച്ചുള്ള ബൈബിൾ വിവരണം സത്യമാണ് (g97 2/8 പേ. 26-7)
നമ്പർ 2: ഉല്പത്തി 7:1-16
നമ്പർ 3: ജോലിയും കളിയും സംബന്ധിച്ചുള്ള ദൈവിക വീക്ഷണം കുട്ടികളെ പഠിപ്പിക്കുക (fy പേ. 72-5 ഖ. 19-25)
നമ്പർ 4: td 26ബി പ്രതിമാരാധന യിസ്രായേൽ ജാതിക്ക് നാശകരമെന്നു തെളിഞ്ഞു
ഫെബ്രു. 8 ബൈബിൾ വായന: ഉല്പത്തി 10-12
ഗീതം 132 [*1 ദിനവൃത്താന്തം 22-29]
നമ്പർ 1: നുണപറയുന്നതു സംബന്ധിച്ച യാഥാർഥ്യങ്ങൾ (g97 2/22 പേ. 17-19)
നമ്പർ 2: ഉല്പത്തി 12:1-20
നമ്പർ 3: കുട്ടികളുടെ മത്സരവും കാരണങ്ങളും (fy പേ. 76-9 ഖ. 1-8)
നമ്പർ 4: td 26സി “ആപേക്ഷികമായ” ആരാധന അനധികൃതം
ഫെബ്രു. 15 ബൈബിൾ വായന: ഉല്പത്തി 13-15
ഗീതം 49 [*2 ദിനവൃത്താന്തം 1-8]
നമ്പർ 1: മനുഷ്യ ബലഹീനത യഹോവയുടെ ശക്തിയെ വിളിച്ചോതുന്നു (w97 6/1 പേ. 24-7)
നമ്പർ 2: ഉല്പത്തി 14:8-20
നമ്പർ 3: td 27എ മറ്റു മതങ്ങളോടു ചേരുന്നത് ദൈവിക മാർഗമല്ല
നമ്പർ 4: അനുവാദാത്മകർ ആകരുത്, അമിത കർക്കശരും ആകരുത് (fy പേ. 80-1 ഖ. 10-13)
ഫെബ്രു. 22 ബൈബിൾ വായന: ഉല്പത്തി 16-19
ഗീതം 188 [*2 ദിനവൃത്താന്തം 9-17]
നമ്പർ 1: നിങ്ങളുടെ പ്രാർഥനകൾ വെളിപ്പെടുത്തുന്നത് (w97 7/1 പേ. 27-30)
നമ്പർ 2: ഉല്പത്തി 18:1-15
നമ്പർ 3: ഒരു കുട്ടിയുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നത് മത്സരത്തെ തടയാനിടയുണ്ട് (fy പേ. 82-5 ഖ. 14-18)
നമ്പർ 4: td 27ബി “എല്ലാ മതങ്ങളിലും നന്മ” സത്യമല്ല
മാർച്ച് 1 ബൈബിൾ വായന: ഉല്പത്തി 20-23
ഗീതം 54 [*2 ദിനവൃത്താന്തം 18-24]
നമ്പർ 1: നിങ്ങളുടെ മനസ്സാക്ഷിയെ പരിശീലിപ്പിക്കുന്ന വിധം (w97 8/1 പേ. 4-6)
നമ്പർ 2: ഉല്പത്തി 23:1-13
നമ്പർ 3: td 29എ ദൈവത്തിന്റെ പേര്
നമ്പർ 4: തെറ്റു ചെയ്യുന്ന കുട്ടിയെ സഹായിക്കാനുള്ള മാർഗങ്ങൾ (fy പേ. 85-7 ഖ. 19-23)
മാർച്ച് 8 ബൈബിൾ വായന: ഉല്പത്തി 24-25
ഗീതം 121 [*2 ദിനവൃത്താന്തം 25-31]
നമ്പർ 1: സത്യം നമ്മെ എന്തിൽനിന്നാണ് സ്വതന്ത്രരാക്കുന്നത്? (w97 2/1 പേ. 4-7)
നമ്പർ 2: ഉല്പത്തി 24:1-4, 10-21
നമ്പർ 3: td 29സി ദൈവത്തിന്റെ ആസ്തിക്യത്തിൽ വിശ്വസിക്കുന്നതിന് നാം അവനെ കാണേണ്ടതില്ല
നമ്പർ 4: കടുത്ത മത്സരബുദ്ധിക്കാരനെ കൈകാര്യം ചെയ്യൽ (fy പേ. 87-9 ഖ. 24-7)
മാർച്ച് 15 ബൈബിൾ വായന: ഉല്പത്തി 26-28
ഗീതം 197 [*2 ദിനവൃത്താന്തം 32-36]
നമ്പർ 1: ആധുനിക ആരാധനയിൽ സംഗീതത്തിനുള്ള സ്ഥാനം (w97 2/1 പേ. 24-8)
നമ്പർ 2: ഉല്പത്തി 26:1-14
നമ്പർ 3: നശീകരണ സ്വാധീനങ്ങളിൽനിന്നു നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക (fy പേ. 90-2 ഖ. 1-7)
നമ്പർ 4: td 29ഡി യഹോവയാം ദൈവത്തിന്റെ നാലു മുഖ്യ ഗുണങ്ങൾ
മാർച്ച് 22 ബൈബിൾ വായന: ഉല്പത്തി 29-31
നമ്പർ 1: ഭൂമി തീയാൽ നശിപ്പിക്കപ്പെടുകയില്ല (g97 1/8 പേ. 26-7)
നമ്പർ 2: ഉല്പത്തി 31:1-18
നമ്പർ 3: td 29എഫ് എല്ലാവരും ഒരേ ദൈവത്തെ—യഹോവയെ—അല്ല സേവിക്കുന്നത്
നമ്പർ 4: ലൈംഗികത സംബന്ധിച്ചു ദൈവത്തിന്റെ വീക്ഷണം (fy പേ. 92-4 ഖ. 8-13)
മാർച്ച് 29 ബൈബിൾ വായന: ഉല്പത്തി 32-35
ഗീതം 143 [*എസ്രാ 8-നെഹെമ്യാവു 4]
നമ്പർ 1: ദൈവത്തിൽ നിന്നുള്ള അത്ഭുത രോഗശാന്തി—എപ്പോൾ? (w97 7/1 പേ. 4-7)
നമ്പർ 2: ഉല്പത്തി 35:1-15
നമ്പർ 3: നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക (fy പേ. 95-7 ഖ. 14-18)
നമ്പർ 4: td 30എ യഹോവയുടെ സാക്ഷികളുടെ ഉത്ഭവം
ഏപ്രി. 5 ബൈബിൾ വായന: ഉല്പത്തി 36-38
നമ്പർ 1: രക്ഷ—അതിന്റെ യഥാർഥ അർഥം (w97 8/15 പേ. 4-7)
നമ്പർ 2: ഉല്പത്തി 38:6-19, 24-26
നമ്പർ 3: td 31ബി യേശു ദൈവത്തിന്റെ പുത്രനും നിയമിത രാജാവുമാണ്
നമ്പർ 4: ആരോഗ്യാവഹമായ കുടുംബ വിനോദം തിരഞ്ഞെടുക്കൽ (fy പേ. 98-102 ഖ. 19-27)
ഏപ്രി. 12 ബൈബിൾ വായന: ഉല്പത്തി 39-41
ഗീതം 34 [*നെഹെമ്യാവു 12-എസ്ഥേർ 5]
നമ്പർ 1: തെറ്റ് റിപ്പോർട്ടു ചെയ്യേണ്ടത് എന്തുകൊണ്ട്? (w97 8/15 പേ. 26-30)
നമ്പർ 2: ഉല്പത്തി 40:1-15
നമ്പർ 3: മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങൾക്കുള്ള തിരുവെഴുത്തുപരമായ ഉൾക്കാഴ്ച (fy പേ. 103-5 ഖ. 1-8)
നമ്പർ 4: td 31ഡി യേശുക്രിസ്തുവിലുള്ള വിശ്വാസം രക്ഷയ്ക്ക് ആവശ്യം
ഏപ്രി. 19 ബൈബിൾ വായന: ഉല്പത്തി 42-44
ഗീതം 124 [*എസ്ഥേർ 6-ഇയ്യോബ് 5]
നമ്പർ 1: കോപം നിയന്ത്രിക്കേണ്ടതിന്റെ കാരണം (g97 6/8 പേ. 18-20)
നമ്പർ 2: ഉല്പത്തി 42:1-17
നമ്പർ 3: ഒറ്റയ്ക്കുള്ള മാതാവോ പിതാവോ എന്ന നിലയിൽ ഉപജീവനത്തിനു വകയുണ്ടാക്കൽ എന്ന വെല്ലുവിളി (fy പേ. 106-7 ഖ. 9-12)
നമ്പർ 4: td 31ഇ യേശുവിലുള്ള വിശ്വാസത്തെക്കാൾ അധികം ആവശ്യമാണ്
ഏപ്രി. 26 എഴുത്തു പുനരവലോകനം. വെളിപ്പാടു 16 മുതൽ ഉല്പത്തി 44 വരെയുള്ള മുഴുഭാഗവും
മേയ് 3 ബൈബിൾ വായന: ഉല്പത്തി 45-47
നമ്പർ 1: വിളവെടുപ്പ് ഉത്സവങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുന്നുവോ? (w97 9/15 പേ. 8-9)
നമ്പർ 2: ഉല്പത്തി 45:16–46:4
നമ്പർ 3: മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിൽ അച്ചടക്കം നിലനിർത്തൽ (fy പേ. 108-10 ഖ. 13-17)
നമ്പർ 4: td 33ബി ദൈവരാജ്യം മനുഷ്യവർഗത്തിന് ചെയ്യാനിരിക്കുന്നത്
മേയ് 10 ബൈബിൾ വായന: ഉല്പത്തി 48-50
നമ്പർ 1: ഉല്പത്തി—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 17-19 ഖ. 30-35
നമ്പർ 2: ഉല്പത്തി 49:13-28
നമ്പർ 3: ഏകാന്തതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ വിജയിക്കൽ (fy പേ. 110-13 ഖ. 18-22)
നമ്പർ 4: td 33സി ക്രിസ്തുവിന്റെ ശത്രുക്കൾ പ്രവർത്തനത്തിലുള്ളപ്പോൾ തന്നെ രാജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു
മേയ് 17 ബൈബിൾ വായന: പുറപ്പാടു 1-4
നമ്പർ 1: പുറപ്പാടിന് ആമുഖം (si പേ. 19-20 ഖ. 1-8)
നമ്പർ 2: പുറപ്പാടു 4:1-17
നമ്പർ 3: td 33ഇ രാജ്യം ‘ഹൃദയങ്ങളിൽ’ അല്ല, മനുഷ്യരുടെ പ്രയത്നങ്ങളാൽ വികസിപ്പിക്കപ്പെടുന്നതല്ല
നമ്പർ 4: മാതാവോ പിതാവോ മാത്രമുള്ള കുടുംബങ്ങളെ പിന്തുണയ്ക്കേണ്ട വിധം (fy പേ. 113-15 ഖ. 23-7)
മേയ് 24 ബൈബിൾ വായന: പുറപ്പാടു 5-8
നമ്പർ 1: ദരിദ്രർ എങ്കിലും സമ്പന്നർ—അതെങ്ങനെ? (w97 9/15 പേ. 3-7)
നമ്പർ 2: പുറപ്പാടു 7:1-13
നമ്പർ 3: td 34എ ‘ലോകാവസാനം’ എന്നതിന്റെ അർഥമെന്താണ്
നമ്പർ 4: ദൈവിക മനോഭാവത്തോടെ രോഗത്തെ നേരിടുന്നതിന്റെ പ്രയോജനങ്ങൾ (fy പേ. 116-19 ഖ. 1-9)
മേയ് 31 ബൈബിൾ വായന: പുറപ്പാടു 9-12
നമ്പർ 1: ലോകത്തിന്റെ ഭാഗമല്ല എന്നതിന്റെ അർഥം (g97 9/8 പേ. 12-13)
നമ്പർ 2: പുറപ്പാടു 12:21-36
നമ്പർ 3: സൗഖ്യമാക്കൽ മനോഭാവത്തിന്റെ മൂല്യം (fy പേ. 120-1 ഖ. 10-13)
നമ്പർ 4: td 34ബി നാം അന്ത്യനാളുകളുടെ അടയാളങ്ങൾക്ക് ഉണർന്നിരിക്കേണ്ടതിന്റെ ആവശ്യം
ജൂൺ 7 ബൈബിൾ വായന: പുറപ്പാടു 13-16
നമ്പർ 1: നിരാശയിലും പ്രത്യാശ കണ്ടെത്താവുന്ന വിധം (w97 5/15 പേ. 22-5)
നമ്പർ 2: പുറപ്പാടു 15:1-13
നമ്പർ 3: മുൻഗണനകൾ വെക്കുക, കുടുംബാംഗത്തിന്റെ രോഗവുമായി പൊരുത്തപ്പെടാൻ കുട്ടികളെ സഹായിക്കുക (fy പേ. 122-3 ഖ. 14-18)
നമ്പർ 4: td 36ബി അനുസരണമുള്ള മനുഷ്യവർഗ്ഗത്തിന് നിത്യജീവൻ ഉറപ്പാക്കപ്പെട്ടിരിക്കുന്നു.
ജൂൺ 14 ബൈബിൾ വായന: പുറപ്പാടു 17-20
നമ്പർ 1: ക്രിസ്ത്യാനികൾ വൃദ്ധ മാതാപിതാക്കളെ ബഹുമാനിക്കുന്ന വിധം (w97 9/1 പേ. 4-7)
നമ്പർ 2: പുറപ്പാടു 17:1-13
നമ്പർ 3: td 36ഡി ക്രിസ്തുവിന്റെ ശരീരത്തിൽ പെടുന്നവർക്കായി സ്വർഗ്ഗീയജീവൻ പരിമിതപ്പെടുത്തിയിരിക്കുന്നു
നമ്പർ 4: വൈദ്യചികിത്സയെ വീക്ഷിക്കേണ്ട വിധം (fy പേ. 124-7 ഖ. 19-23)
ജൂൺ 21 ബൈബിൾ വായന: പുറപ്പാടു 21-24
നമ്പർ 1: യഥാർഥ ശാസ്ത്രവും ബൈബിളും യോജിപ്പിലാണ് (g97 7/8 പേ. 26-27)
നമ്പർ 2: പുറപ്പാടു 21:1-15
നമ്പർ 3: വിശ്വാസിയായ ഭാര്യയ്ക്ക് ഒരു ഭിന്നിച്ച കുടുംബത്തിൽ എപ്രകാരം സമാധാനം നിലനിർത്താനാകും? (fy പേ. 128-32 ഖ. 1-9)
നമ്പർ 4: td 36ഇ ഭൗമിക ജീവൻ ക്ലിപ്തപ്പെടുത്താത്ത എണ്ണത്തിന് വാഗ്ദത്തം ചെയ്തിരിക്കുന്നു
ജൂൺ 28 ബൈബിൾ വായന: പുറപ്പാടു 25-28
നമ്പർ 1: വ്യക്തിത്വമുള്ള ദൈവമായ യഹോവയെ അറിയുക (w97 10/1 പേ. 4-8)
നമ്പർ 2: പുറപ്പാടു 25:17-30
നമ്പർ 3: td 38ബി വിവാഹബന്ധം മാന്യതയുള്ളതായിരിക്കണം
നമ്പർ 4: വിശ്വാസിയായ ഭർത്താവിന് ഒരു ഭിന്നിച്ച കുടുംബത്തിൽ എപ്രകാരം സമാധാനം നിലനിർത്താനാകും? (fy പേ. 132 ഖ. 10-11)
ജൂലൈ 5 ബൈബിൾ വായന: പുറപ്പാടു 29-32
നമ്പർ 1: നിങ്ങളെ വിഷലിപ്തരാക്കാൻ ലോകത്തിന്റെ ആത്മാവിനെ അനുവദിക്കരുത് (w97 10/1 പേ. 25-9)
നമ്പർ 2: പുറപ്പാടു 29:1-14
നമ്പർ 3: ഒരു ഭിന്നിച്ച കുടുംബത്തിൽ കുട്ടികളെ തിരുവെഴുത്തുപരമായി പരിശീലിപ്പിക്കൽ (fy പേ. 133-4 ഖ. 12-15)
നമ്പർ 4: td 38സി ശിരസ്ഥാന തത്ത്വത്തെ ക്രിസ്ത്യാനികൾ ആദരിക്കണം
ജൂലൈ 12 ബൈബിൾ വായന: പുറപ്പാടു 33-36
നമ്പർ 1: ആശ്രയയോഗ്യർ ആയിരിക്കുക, നിർമലത കാത്തുസൂക്ഷിക്കുക (w97 5/1 പേ. 4-7)
നമ്പർ 2: പുറപ്പാടു 34:17-28
നമ്പർ 3: നിങ്ങളുടെ മതത്തിൽ അല്ലാത്ത മാതാപിതാക്കളുമായി ഒരു സമാധാന ബന്ധം കാത്തുസൂക്ഷിക്കൽ (fy പേ. 134 ഖ. 16-19)
നമ്പർ 4: td 38ഡി ക്രിസ്തീയ മാതാപിതാക്കന്മാർക്ക് കുട്ടികളോടുള്ള ഉത്തരവാദിത്വം
ജൂലൈ 19 ബൈബിൾ വായന: പുറപ്പാടു 37-40
നമ്പർ 1: പുറപ്പാടു—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 24-5 ഖ. 26-31)
നമ്പർ 2: പുറപ്പാടു 40:1-16
നമ്പർ 3: രണ്ടാനച്ഛനോ രണ്ടാനമ്മയോ ആയിരിക്കുന്നതിന്റെ വെല്ലുവിളി (fy പേ. 136-9 ഖ. 20-5)
നമ്പർ 4: td 38ഇ ക്രിസ്ത്യാനികൾ ക്രിസ്ത്യാനികളെ മാത്രമെ വിവാഹം കഴിക്കാവൂ
ജൂലൈ 26 ബൈബിൾ വായന: ലേവ്യപുസ്തകം 1-4
ഗീതം 26 [*സങ്കീർത്തനം 107-118]
നമ്പർ 1: ലേവ്യപുസ്തകത്തിന് ആമുഖം (si പേ. 25-6 ഖ. 1-10)
നമ്പർ 2: ലേവ്യപുസ്തകം 2:1-13
നമ്പർ 3: നിങ്ങളുടെ കുടുംബത്തെ ഭിന്നിപ്പിക്കാൻ ഭൗതിക അനുധാവനങ്ങളെ അനുവദിക്കരുത് (fy പേ. 140-1 ഖ. 26-8)
നമ്പർ 4: td 38എഫ് ബഹുഭാര്യാത്വം തിരുവെഴുത്തുപരമല്ല
ആഗ. 2 ബൈബിൾ വായന: ലേവ്യപുസ്തകം 5-7
നമ്പർ 1: യഥാർഥ സന്തുഷ്ടിയുടെ താക്കോൽ (w97 10/15 പേ. 5-7)
നമ്പർ 2: ലേവ്യപുസ്തകം 6:1-13
നമ്പർ 3: മദ്യാസക്തിയുടെ അപകടകരമായ ഫലങ്ങൾ (fy പേ. 142-3 ഖ. 1-4)
നമ്പർ 4: td 39എ മറിയ യേശുവിന്റെ അമ്മ, “ദൈവത്തിന്റെ അമ്മ” അല്ല
ആഗ. 9 ബൈബിൾ വായന: ലേവ്യപുസ്തകം 8-10
ഗീതം 210 [*സങ്കീർത്തനം 126-143]
നമ്പർ 1: തത്ത്വങ്ങൾ വിവേചിക്കൽ പക്വത വെളിപ്പെടുത്തുന്നു (w97 10/15 പേ. 28-30
നമ്പർ 2: ലേവ്യപുസ്തകം 10:12-20
നമ്പർ 3: മദ്യാസക്തിയുള്ള കുടുംബാംഗത്തെ സഹായിക്കൽ (fy പേ. 143-7 ഖ. 5-13)
നമ്പർ 4: td 39സി മറിയ “നിത്യകന്യക”യല്ല
ആഗ. 16 ബൈബിൾ വായന: ലേവ്യപുസ്തകം 11-13
ഗീതം 80 [*സങ്കീർത്തനം 144—സദൃശവാക്യങ്ങൾ 5]
നമ്പർ 1: “എപ്പിക്കൂര്യ”രെ സൂക്ഷിക്കുക (w97 11/1 പേ. 23-5)
നമ്പർ 2: ലേവ്യപുസ്തകം 13:1-17
നമ്പർ 3: വീട്ടിലെ അക്രമവും അത് ഒഴിവാക്കാനാകുന്ന മാർഗങ്ങളും (fy പേ. 147-50 ഖ. 14-22)
നമ്പർ 4: td 40എ കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കപ്പെടുന്ന വിധം
ആഗ. 23 ബൈബിൾ വായന: ലേവ്യപുസ്തകം 14-15
ഗീതം 137 [*സദൃശവാക്യങ്ങൾ 6-14]
നമ്പർ 1: ഇവ വാസ്തവമായും അന്ത്യനാളുകളാണ് (w97 4/1 പേ. 4-8)
നമ്പർ 2: ലേവ്യപുസ്തകം 14:33-47
നമ്പർ 3: td 40ബി കുർബ്ബാന അർപ്പിക്കൽ തിരുവെഴുത്തുവിരുദ്ധം
നമ്പർ 4: വേർപിരിയലാണോ പരിഹാരം? (fy പേ. 150-2 ഖ. 23-6)
ആഗ. 30 എഴുത്തു പുനരവലോകനം. ഉല്പത്തി 45 മുതൽ ലേവ്യപുസ്തകം 15 വരെയുള്ള മുഴുഭാഗവും
ഗീതം 145 [*സദൃശവാക്യങ്ങൾ 15-22]
സെപ്റ്റം. 6 ബൈബിൾ വായന: ലേവ്യപുസ്തകം 16-18
ഗീതം 222 [*സദൃശവാക്യങ്ങൾ 23-31]
നമ്പർ 1: മേലാൽ കഷ്ടപ്പാടുകൾ ഇല്ലാതിരിക്കുമ്പോൾ (w97 2/15 പേ. 4-7)
നമ്പർ 2: ലേവ്യപുസ്തകം 16:20-31
നമ്പർ 3: td 49എ ക്രിസ്തുവിന്റെ തിരിച്ചുവരവ് മനുഷ്യർക്ക് അദൃശ്യം
നമ്പർ 4: വൈവാഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള തിരുവെഴുത്തുപരമായ മാർഗം (fy പേ. 153-6 ഖ. 1-9)
സെപ്റ്റം. 13 ബൈബിൾ വായന: ലേവ്യപുസ്തകം 19-21
നമ്പർ 1: സന്ന്യാസം ജ്ഞാനത്തിന്റെ താക്കോൽ അല്ലാത്തതിന്റെ കാരണം (g97 10/8 പേ. 20-1)
നമ്പർ 2: ലേവ്യപുസ്തകം 19:16-18, 26-37
നമ്പർ 3: td 49ബി ക്രിസ്തുവിന്റെ തിരിച്ചുവരവ് ഭൗതിക വസ്തുതകളാൽ തിരിച്ചറിയപ്പെടുന്നു
നമ്പർ 4: വിവാഹത്തിൽ കടപ്പെട്ടിരിക്കുന്നത് കൊടുക്കൽ (fy പേ. 156-8 ഖ. 10-13)
സെപ്റ്റം. 20 ബൈബിൾ വായന: ലേവ്യപുസ്തകം 22-24
ഗീതം 8 [*ഉത്തമഗീതം 1-യെശയ്യാവു 5]
നമ്പർ 1: എല്ലാ പരാതിപ്പെടലും തെറ്റാണോ? (w97 12/1 പേ. 29-31)
നമ്പർ 2: ലേവ്യപുസ്തകം 23:15-25
നമ്പർ 3: td 42എ ക്രിസ്ത്യാനികളോടുള്ള എതിർപ്പിന്റെ കാരണം
നമ്പർ 4: വിവാഹമോചനത്തിനുള്ള ബൈബിളടിസ്ഥാനം (fy പേ. 158-9 ഖ. 14-16)
സെപ്റ്റം. 27 ബൈബിൾ വായന: ലേവ്യപുസ്തകം 25-27
നമ്പർ 1: ലേവ്യപുസ്തകം—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 28-30 ഖ. 28-39)
നമ്പർ 2: ലേവ്യപുസ്തകം 25:13-28
നമ്പർ 3: td 42സി തന്നെ ദൈവത്തിൽനിന്നു വേർപെടുത്തുന്നതിന് ഭാര്യ ഭർത്താവിനെ അനുവദിക്കരുത്
നമ്പർ 4: വേർപിരിയൽ സംബന്ധിച്ച് തിരുവെഴുത്തുകൾ പറയുന്നത് (fy പേ. 160-2 ഖ. 17-22)
ഒക്ടോ. 4 ബൈബിൾ വായന: സംഖ്യാപുസ്തകം 1-3
നമ്പർ 1: സംഖ്യാപുസ്തകത്തിന് ആമുഖം (si പേ. 30-31 ഖ. 1-10)
നമ്പർ 2: സംഖ്യാപുസ്തകം 1:44-54
നമ്പർ 3: ഒരുമിച്ചു വൃദ്ധരാകൽ (fy പേ. 163-5 ഖ. 1-9)
നമ്പർ 4: td 42ഡി ഭർത്താവ് തന്റെ ദൈവസേവനത്തെ തടയുന്നതിന് ഭാര്യയെ അനുവദിക്കരുത്
ഒക്ടോ. 11 ബൈബിൾ വായന: സംഖ്യാപുസ്തകം 4-6
നമ്പർ 1: യഹോവ അനുകമ്പയോടെ ഭരിക്കുന്നു (w97 12/15 പേ. 28-9)
നമ്പർ 2: സംഖ്യാപുസ്തകം 4:17-33
നമ്പർ 3: വിവാഹബന്ധത്തെ കരുത്തുറ്റതാക്കൽ (fy പേ. 166-7 ഖ. 10-13)
നമ്പർ 4: td 43എ ദൈവം കേൾക്കുന്ന പ്രാർഥനകൾ
ഒക്ടോ. 18 ബൈബിൾ വായന: സംഖ്യാപുസ്തകം 7-9
നമ്പർ 1: യഥാർഥ സന്തുഷ്ടി കണ്ടെത്താവുന്ന ഇടം (w97 3/15 പേ. 23)
നമ്പർ 2: സംഖ്യാപുസ്തകം 9:1-14
നമ്പർ 3: നിങ്ങളുടെ കൊച്ചുമക്കളെ ആസ്വദിക്കുക, വയസ്സാകുന്നതനുസരിച്ച് പൊരുത്തപ്പെടുക (fy പേ. 168-70 ഖ. 14-19)
നമ്പർ 4: td 43സി നിഷ്ഫലമായ ആവർത്തനം, മറിയയോടോ വിശുദ്ധന്മാരോടോ ഉള്ള പ്രാർഥനകൾ വിലയുള്ളതല്ല
ഒക്ടോ. 25 ബൈബിൾ വായന: സംഖ്യാപുസ്തകം 10-12
നമ്പർ 1: യഹോവ ക്ലേശിതർക്കായി കരുതുന്നു (w97 4/15 പേ. 4-7)
നമ്പർ 2: സംഖ്യാപുസ്തകം 10:11-13, 29-36
നമ്പർ 3: നിങ്ങളുടെ ഇണയുടെ നഷ്ടം നേരിടൽ (fy പേ. 170-2 ഖ. 20-5)
നമ്പർ 4: td 44എ മനുഷ്യനെ മുൻനിർണയിച്ചിട്ടില്ല
നവം. 1 ബൈബിൾ വായന: സംഖ്യാപുസ്തകം 13-15
നമ്പർ 1: വിശ്വാസമുണ്ടാകുന്നതിന് അത്ഭുതങ്ങൾ മാത്രം പോരാത്തതിനു കാരണം (w97 3/15 പേ. 4-7)
നമ്പർ 2: സംഖ്യാപുസ്തകം 14:13-25
നമ്പർ 3: td 46എ യേശുവിന്റെ മാനുഷ ജീവൻ “എല്ലാവർക്കും വേണ്ടിയുള്ള ഒരു മറുവില”യായി നൽകി
നമ്പർ 4: വൃദ്ധ മാതാപിതാക്കളെ ബഹുമാനിക്കുന്നതിനുള്ള ക്രിസ്തീയ മാർഗങ്ങൾ (fy പേ. 173-5 ഖ. 1-5)
നവം. 8 ബൈബിൾ വായന: സംഖ്യാപുസ്തകം 16-19
നമ്പർ 1: ദാരിദ്ര്യം മോഷണത്തെ ന്യായീകരിക്കുന്നില്ലാത്തതിന്റെ കാരണം (g97 11/8 പേ. 18-19)
നമ്പർ 2: സംഖ്യാപുസ്തകം 18:1-14
നമ്പർ 3: സ്നേഹവും സമാനുഭാവവും പ്രകടമാക്കുക (fy പേ. 175-9 ഖ. 6-14)
നമ്പർ 4: td 46ബി മറുവില ഒരു തുല്യവിലയായിരുന്നു
നവം. 15 ബൈബിൾ വായന: സംഖ്യാപുസ്തകം 20-22
നമ്പർ 1: ബൈബിൾ നമുക്കു ലഭിച്ച വിധം—ഭാഗം 1 (w97 8/15 പേ. 8-11)
നമ്പർ 2: സംഖ്യാപുസ്തകം 20:14-26
നമ്പർ 3: ശക്തിക്കായി എല്ലായ്പോഴും യഹോവയിലേക്കു നോക്കുക (fy പേ. 179-82 ഖ. 15-21)
നമ്പർ 4: td 47എ ഒരു സത്യമതം മാത്രം
നവം. 22 ബൈബിൾ വായന: സംഖ്യാപുസ്തകം 23-26
നമ്പർ 1: ബൈബിൾ നമുക്കു ലഭിച്ച വിധം—ഭാഗം 2 (w97 9/15 പേ. 25-9)
നമ്പർ 2: സംഖ്യാപുസ്തകം 23:1-12
നമ്പർ 3: ദൈവികഭക്തിയും ആത്മനിയന്ത്രണവും വളർത്തിയെടുക്കുക (fy പേ. 183-4 ഖ. 1-5
നമ്പർ 4: td 47സി വ്യാജോപദേശത്തെ ഉചിതമായി കുറ്റംവിധിക്കുന്നു
നവം. 29 ബൈബിൾ വായന: സംഖ്യാപുസ്തകം 27-30
നമ്പർ 1: ബൈബിൾ നമുക്കു ലഭിച്ച വിധം—ഭാഗം 3 (w97 10/15 പേ. 8-12)
നമ്പർ 2: സംഖ്യാപുസ്തകം 27:1-11
നമ്പർ 3: ശിരഃസ്ഥാനത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് (fy പേ. 185-6 ഖ. 6-9)
നമ്പർ 4: td 47ഇ തെറ്റാണെന്നു തെളിഞ്ഞാൽ ഒരുവന്റെ മതം മാറുന്നത് അത്യാവശ്യം
ഡിസം. 6 ബൈബിൾ വായന: സംഖ്യാപുസ്തകം 31-32
നമ്പർ 1: ആധുനിക ക്രിസ്തുമസ്സിന്റെ വേരുകൾ (w97 12/15 പേ. 4-7)
നമ്പർ 2: സംഖ്യാപുസ്തകം 31:13-24
നമ്പർ 3: കുടുംബത്തിൽ സ്നേഹത്തിന്റെ മർമപ്രധാന പങ്ക് (fy പേ. 187 ഖ. 10-12)
നമ്പർ 4: td 47ജി പ്രത്യക്ഷത്തിൽ “എല്ലാ മതങ്ങളിലും നന്മ”യുണ്ട് എന്നുള്ളത് ദൈവാംഗീകാരത്തിന് ഉറപ്പു നൽകുന്നില്ല
ഡിസം. 13 ബൈബിൾ വായന: സംഖ്യാപുസ്തകം 33-36
നമ്പർ 1: സംഖ്യാപുസ്തകം—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 34-5 ഖ. 32-8)
നമ്പർ 2: സംഖ്യാപുസ്തകം 36:1-13
നമ്പർ 3: td 48എ പുനരുത്ഥാനം—മരിച്ചവരുടെ പ്രത്യാശ
നമ്പർ 4: ഒരു കുടുംബം എന്ന നിലയിൽ ദൈവേഷ്ടം ചെയ്യൽ (fy പേ. 188-9 ഖ. 13-15)
ഡിസം. 20 ബൈബിൾ വായന: ആവർത്തനപുസ്തകം 1-3
നമ്പർ 1: ആവർത്തനപുസ്തകത്തിന് ആമുഖം (si പേ. 36-7 ഖ. 1-9)
നമ്പർ 2: ആവർത്തനപുസ്തകം 2:1-15
നമ്പർ 3: td 48ബി സ്വർഗ്ഗത്തിലോ ഭൂമിയിലോ ഉള്ള ജീവനിലേക്ക് പുനരുത്ഥാനം
നമ്പർ 4: കുടുംബവും നിങ്ങളുടെ ഭാവിയും (fy പേ. 190-1 ഖ. 16-18)
ഡിസം. 27 എഴുത്തു പുനരവലോകനം. ലേവ്യപുസ്തകം 16 മുതൽ ആവർത്തനപുസ്തകം 3 വരെയുള്ള മുഴുഭാഗവും